തല്‍കാലം തുടര്‍ക്കഥ അവിടെ നില്‍ക്കട്ടെ, നമ്മള്‍ക്ക് കുറച്ചു വര്‍ഷങ്ങള്‍ മുന്നോട്ടു പോകാം...ഈ പോസ്റ്റ് നല്ലവരായ ചെറുതും വലുതുമായ മദ്യപാന്മാര്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ബ്ലാക്ക് ഔട്ട്നെ കുറിച്ച് ഞാന്‍ ജൂണ്‍ മാസത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരിന്നു, രണ്ടു മാസത്തിനകം വീണ്ടും എന്റെ ബ്ലാക്ക് ഔട്ട്നെ കുറിച്ച് മാത്രം ഒരു പോസ്റ്റ് എഴുതേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നേപി (അങ്ങനെ എന്തോ) പോലും കരുതിയില്ല...
വര്ഷം 2010 ഓഗസ്റ്റ് 28 ശനിയാഴ്ച....രാവിലെ എട്ടു മണിയോട് അടുപ്പിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായയും കുടിച്ചു, ഈ വീക്ക് ഏന്‍ഡ് ആരെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കും എന്ന് തലപുകഞ്ഞു ആലോചിക്കുമ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. രാവിലെ ആരാണാവോ ഈ പുണ്യത്മാവിനെ കുറിച്ച് ഓര്‍ത്തത് എന്ന് ചിന്തിച്ചു കൊണ്ട് ഫോണ്‍ എടുത്തു..അങ്ങേതലക്കല്‍ നിന്നും മഴ വരുമ്പോള്‍ മാക്രി വിളിക്കും പോലുള്ള ശബ്ദം....
രവി: എന്താടാ ഇതുവരെ കണ്ണ് തുറന്നില്ലേ??
ഞാന്‍: നിനക്കൊന്നും ഒരു പണിയും ഇല്ലേ?? രാവിലെ തന്നെ മനുഷ്യനെ ശല്യപെടുത്താന്‍....
രവി: എടാ നീ ഒരു പൊടിക്ക് അടങ്ങ്...ഇന്നത്തെ സ്പോന്‍സര്‍ വന്നു ചാടിയിട്ടുണ്ട്..
ഞാന്‍: ആര്??
രവി: നമ്മുടെ മോനിച്ചന്‍..ഇന്നത്തെ സ്പോന്‍സര്‍ അവനാണ്...
ഞാന്‍: ഓ.അവന്റെ കാര്യം ഞാന്‍ മറന്നു..നീ ഒരു പത്തു മണി ആകുമ്പോള്‍ അവനെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോ, അപ്പോഴേക്കും ഞാന്‍ റെഡി ആയി നില്‍ക്കാം...
സെക്കന്റ് ഹാന്‍ഡ് വാങ്ങിയ പഴയ യെസ്ഡിയില്‍ റോഡിന്‍റെ ഓരം പറ്റി പോകുമ്പോള്‍, പുറകില്‍ വന്നു നല്ല ഇമ്പമാര്‍ന്ന ഹോണ്‍ മുഴക്കി, ഒരു ചെറിയ അസൂയക്കുള്ള വകയും നല്‍കി, രാജകലയില്‍ നിരത്ത് നിറഞ്ഞു പറന്നു പോകുന്ന 'ഹോണ്ട സിവിക്'...അതാണ് മോനിച്ചന്‍ വാങ്ങിയ പുതിയ കാര്‍...അത് വാങ്ങിയതിന്റെ പാര്‍ട്ടി ആണ്. ഇവിടെ മനുഷ്യന്‍ കഞ്ഞി കുടിക്കാനുള്ള വക ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ ആണ്...ഹാ..ഓരോത്തമാരുടെ ഓരോരോ യോഗങ്ങളെ....(നല്ല കാലത്ത് അവന്റെ അച്ഛന്‍ കുടിയന്മാരെ മാത്രം സേവിക്കാന്‍ അബ്കാരി ആയപ്പോള്‍ ജനങ്ങളെ മൊത്തത്തില്‍ സേവിക്കാന്‍ എന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലികാരന്‍ ആയി...ഇപ്പം അവന്‍ കാറിലും ഞാന്‍ ബൈക്കിലും..അത്രയേ ഉള്ളു വ്യത്യാസം) എന്തായാലും ഇന്ന് അവന്റെ ക്യാഷില്‍ നാലെണ്ണം കൂടുതല്‍ അകത്താക്കണം. അത് കഴിഞ്ഞു വേണം ഹോണ്ട സിവികില്‍ നഗരം മൊത്തത്തില്‍ ഒന്ന് കറങ്ങി കാണാന്‍.
ഏതാണ്ട് ഒരു പത്തു മണിക്ക് വീടിന്റെ മുന്നില്‍ ഒരു ഹോണ്‍ കേട്ടു. ഊഹം തെറ്റിയില്ല, മോനിച്ചനും രവിയും തന്നെ. കാലില്‍ ചെരുപ്പും കുത്തി തിരുകി നേരെ ചെന്ന് പുറകിലെ ഡോര്‍ തുറന്നു അകത്തു കയറി ഇരുന്നു. വീട്ടില്‍ നിന്നും കുറച്ചു അകലെ ഉള്ള ബാറിലേക്ക് ആണ് ഞങ്ങള്‍ പോയത്. ആ ബാര്‍ മതി എന്ന് പറഞ്ഞതും ഞാന്‍ തന്നെ ആണ് (അതുവരെ എസീയില്‍ ഇരിക്കാമല്ലോ...) യാത്രക്കിടയില്‍ പുതിയ കാറ് വാങ്ങുന്നതിന് മുന്‍പ് കാറുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളും, പരീക്ഷണങ്ങളും പറഞ്ഞു അവന്‍ ഞങ്ങളുടെ ക്ഷമയെ നല്ലവണ്ണം പരീഷിച്ചു...അന്നത്തെ സ്പോന്‍സര്‍ ആയതു കൊണ്ട് മാത്രം ഞങ്ങളും ക്ഷമിച്ചു...
ബാറില്‍ എത്തുമ്പോള്‍, കരിമൂര്‍ക്കന്‍, ശംഖുവരയന്‍, എട്ടടിവീരന്‍ എന്നീ കൂടിയ ഇനങ്ങള്‍ തങ്ങളുടെ അതിരാവിലത്തെ വിറയല്‍ മാറ്റാന്‍ മത്സരിക്കുണ്ടായിരിന്നു. നമ്മള്‍ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു. മോനിച്ചന്‍ മൊത്തത്തില്‍ സ്പോന്‍സര്‍ ചെയുന്നതിനാലും, അവന്റെ പോക്കറ്റിന്റെ വലിപ്പം അറിയാവുന്നത് കൊണ്ടും...വില കൂടിയ വിസ്കിയില്‍ തന്നെ കയറി പിടിച്ചു. ഒരു ഫുള്‍ മൂന്നുപേര്‍...ഇതിനിടയില്‍ രവി ഫുഡ് പറയുന്നത് കേട്ടു....സാധനം തീര്‍ന്നത് നമ്മള്‍ അറിഞ്ഞില്ല. നമ്മുടെ വിഷമം മനസ്സിലാക്കിയ മോനിച്ചന്‍ അത് മാറ്റാന്‍ ആറ് കുപ്പി ബിയര്‍ കൂടി പറഞ്ഞു...അത് കൂടി കഴിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു ആ അത്ഭുത പ്രതിഭാസം നടന്നത്...."ബ്ലാക്ക് ഔട്ട്!!!!"
ഞാന്‍ നല്ല ഉറക്കത്തിലാണ്, കൈ കുഴകള്‍ക്ക് നല്ല വേദന, ആരോ മുറുകെ പിടിച്ചിരിക്കും പോലെ, എത്ര ശ്രമിച്ചിട്ടും ആ പിടിത്തം വിടുവിക്കാന്‍ കഴിയുന്നില്ല. സ്വപ്നത്തിനു ഇത്ര ഒര്‍ജിനാലിറ്റിയോ?? ആരൊക്കെയോ എന്തൊക്കെയോ പറയുന്നു പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. കണ്ണ് തുറന്നാല്‍ സ്വപ്നത്തില്‍ നിന്നും ഉണരും, സ്വപ്നത്തിന്റെ ബാക്കി കൂടി കണ്ടിട്ട് കണ്ണ് തുറക്കാം...പെട്ടെന്ന് കൈകളിലെ പിടിത്തം അയഞ്ഞതു പോലെ. ചുറ്റും ഇരുട്ട്...സ്വപ്നം ഇത്ര പെട്ടെന്നു കഴിഞ്ഞോ?..ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു, രണ്ടു കൈകളും കൊണ്ട് കണ്ണ് തിരുമി തുറന്നു നോക്കുമ്പോള്‍ തൊട്ടു മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ മോനിച്ചന്‍!!!
അടിവയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി, ആകെ ഒരു പരവേശം, എന്താ പറ്റിയത്?.."മോനിച്ചാ, നമ്മള്‍ എവിടെയാ?? രവി എവിടെ??" എന്റെ ചോദ്യത്തിന് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരിന്നു മറുപടി...ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അമ്മച്ചിയാണേ ഇല്ലായിരിന്നു...എവിടെയോ ഒരു സ്പെല്ലിംഗ് മിസ്സ്‌ടേക്ക്, പക്ഷെ എത്ര ആലോചിച്ചിട്ടും ഒരു ഓര്‍മയും വരുന്നില്ല....നമ്മള്‍ മൂവരും ബാറില്‍ ആയിരിന്നു, അത് കഴിഞ്ഞു എന്താ സംഭവിച്ചത്??? നമ്മള്‍ എങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തി?? നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്?? ഉത്തരങ്ങള്‍ അറിയാവുന്ന മോനിച്ചന്‍ അവസരം കിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും...രവിയെ കാണാനുമില്ല...വീണ്ടും ഡോര്‍ തുറക്കുന്ന ശബ്ദം..."എടോ താന്‍ ഒന്ന് പുറത്തേക്കു വന്നേ" ഒരു പോലീസുകാരന്‍ പറഞ്ഞു...ആരാ? എന്താ? എന്തിനാ? എന്നൊക്കെ ചോദിക്കണം എന്ന് മനസ്സില്‍ തോന്നിയെങ്ങിലും നാവു പൊങ്ങുന്നില്ല...മൊബൈല്‍ ഫോണും, ക്യാഷ് സൂഷിക്കുന്ന സാധനം(ആ വാക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല), വീടിന്റെ താക്കോല്‍ ഇവയെല്ലാം ആ പോലീസുകാരന്‍ തന്നു, പക്ഷെ കാലില്‍ കിടന്ന ചെരുപ്പ് മാത്രം തന്നില്ല, ചുറ്റും നോക്കി എവിടെയും ഇല്ല...."വേഗം സ്ഥലം വിട്ടോണം..ഇനി മേലാല്‍ ഇതുപോലെ ഒന്നും കാണരുത് കേട്ടോ?" ഇതും പറഞ്ഞു ആ പോലീസുകാരന്‍ എന്നെ പതുക്കെ സ്റ്റേഷന്‍നു പുറത്തേക്കു കൊണ്ടുപോയി, മോനിച്ചന്റെ ചേട്ടനും കൂട്ടുകാരും പുറത്തു നില്പുണ്ടായിരിന്നു...ആരോടും ഒന്നും പറയാനോ ചോദിക്കാനോ നില്‍ക്കാതെ പോലീസ് സ്റ്റേഷന്‍ന്റെ കോമ്പോണ്ടിനു പുറത്തു കടന്നു, ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക്...
രാവിലെ ഉറക്കം ഉണര്‍ന്നതും രവിയെ വിളിച്ചു...അവന്‍ എന്റെ ബ്ലാങ്ക്സ് ഫില്‍ ചെയ്തു....അതായത് എന്റെ ബ്ലാക്ക് ഔട്ട്‌നു ശേഷം ഉണ്ടായ കാര്യങ്ങള്‍ ചുരുക്കത്തില്‍...
ബാറില്‍ നിന്നും നല്ല കണ്ടീഷനില്‍ ആയ നമ്മള്‍ നേരെ പോയത് അടുത്ത ബാറിലേക്ക്..അവിടെന്നു വാങ്ങിയ ബ്രാണ്ടി രണ്ടു മൂന്ന് ലാര്‍ജ് വെള്ളം ഒഴിക്കാനുള്ള എന്റെ മടി കാരണം വെള്ളമില്ലാതെ എടുത്തു അങ്ങ് കമഴ്ത്തി...അത് കണ്ടു ഞെട്ടിയ രണ്ടുപേരും കൂടി എന്നെ പൊക്കി എടുത്തു കാറിനുള്ളില്‍ ഇട്ടു. അവിടെന്നു മോനിച്ചന്‍ കാര്‍ പുറത്തേക്കു എടുത്തതും മറ്റൊരു കാറില്‍ തട്ടിയതും ഒരുമിചായിരിന്നു...ആ കാറിലെ യാത്രക്കാര്‍ കലിപ്പിനായി ഇറങ്ങി. പക്ഷെ കിച്ചന്‍ ഫോമില്‍ ആയിരിക്കുമ്പോ മറ്റേ കാറുകാര്‍ക്ക് മിണ്ടാന്‍ അവസരം കൊടുക്കുമോ? നുമ്മ പുറത്തേക്കിറങ്ങി ലവന്മാരുടെ നെഞ്ചത്ത് ഒരു അഗ്നി കാവടി അങ്ങ് നടത്തി, അല്ല പിന്നെ. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ഇല്ലാത്ത അവന്മാര്‍ പോലീസിനെ വിളിച്ചു കളഞ്ഞു. പോലീസ് വണ്ടി വന്നതും രവി ഓടി, കൂടെ ഓടാനുള്ള പരിശ്രമത്തില്‍ എന്റെ ചെരുപ്പ് തെറിച്ചു പോയി..അതെടുക്കുവാന്‍ തിരിഞ്ഞ എന്നെ പോലീസുകാര്‍ പൊക്കിയെടുത്തു ജീപിന്റെ പുറകിലേക്ക് ഇട്ടു, കൂടെ മോനിച്ചനെയും..ഏതാണ്ട് ഒരു മണിയോടെ പോലീസ് പിടിയിലായ എന്റെ 'ബ്ലാക്ക് ഔട്ട്' മാറുന്ന സമയം ഏതാണ്ട് രാത്രി ഒന്‍പതു മണിക്ക്...മോനിച്ചന്റെ കാറിന്റെ വലിപ്പം കണ്ടിട്ടാവും പോലീസ് രണ്ടുപേരെയും കൈ വെച്ചില്ല (ഇനി അഥവാ അവര്‍ കൈ വെച്ചിട്ടുന്ടെങ്ങില്‍ തന്നെ അത് എന്നെ അല്ല, ആ "ബ്ലാക്ക് ഔട്ട് കിച്ചനെ" ആയിരിക്കും)...എന്റെ നോണ്‍ സ്റ്റോപ്പ് സംസാരം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാവും ആദ്യം ഇറക്കി വിട്ടത്...അത് കഴിഞ്ഞു രണ്ടായിരം രൂപ പെറ്റിയും അടപ്പിച്ചു ഒരു മണികൂര്‍ കൂടി കഴിഞ്ഞാണ് മോനിച്ചനെ വിട്ടത്...(രാവിലെ മോനിച്ചന്‍ രവിയെ വിളിച്ചു പറഞ്ഞത് ഇവിടെ ഞാന്‍ പറയൂലാ...ഭാഗ്യം, അവന്‍ എന്നെ ഇതുവരെ വിളിച്ചില്ല..)
സത്യമായിട്ടും ഞാന്‍ മദ്യപാനം നിര്‍ത്തി, ഓര്‍ക്കുട്ട് പ്രൊഫൈലില്‍ 'ദ്രിങ്കിംഗ് - നോ' എന്ന് അപ്ഡേറ്റ് ചെയ്തു...ഇനിയുള്ള കാലമെങ്ങിലും ഒരു നല്ല 'പച്ചയായ" മനുഷ്യനായിട്ട് ജീവിക്കണം എന്നാണു ആഗ്രഹം...സാധിക്കുമായിരിക്കും അല്ലേ??
Sunday, September 5, 2010
Wednesday, August 25, 2010
മടിയന്റെ ആശംസകള്‍
എന്റെ കൂട്ടുകാരുടെയും ബ്ലോഗിലെ പരിചയക്കാരെയും കൊണ്ട് ഞാന്‍ തോറ്റു. ഇത്തവണത്തെ ഓണത്തിന് എന്താ ഇത്ര പ്രതേകത?? തിരുവോണനാളില്‍ ഇന്‍ബോക്സില്‍ മെയിലുകള്‍ കൊണ്ട് നിറയുന്നു, സ്ക്രാപ്പുകള്‍ വായിക്കുവാന്‍ സമയം കിട്ടുന്നില്ല. ഇതിനെല്ലാം പുറമേ ചിലര്‍ രാവിലെ തന്നെ ഫോണില്‍ വിളിച്ചു ആശംസകള്‍ നേരുന്നു..സ്വന്തമായി ഒരു ചെറിയ ബ്ലോഗ് ഉണ്ട്..അതില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റ്സ്ന്റെ മഹാപ്രളയം..എല്ലാം ഓണാശംസകള്‍..എന്നെ മറന്നു എന്ന് ഞാന്‍ കരുതിയ പലരും കമന്റ് ഇട്ടു കഴിഞ്ഞു. മൊബൈല്‍ ഫോണില്‍ മെസ്സേജ്സ് വരുന്നതിന്റെ ടോണ്‍ നില്‍ക്കാതെ അടിക്കുന്നു..ട്യൂബ് ലൈറ്റ് നാലഞ്ച് മിന്നു മിനി ആണ് കത്തിയത് മൊബൈലില്‍ മെസ്സേജ് വരുന്നതിന്റെ ടോണ്‍ ഇതല്ലാലോ...എപ്പോഴാ ടോണ്‍ മാറ്റി ഇട്ടത്??....അയ്യോ...ഇത് സ്ഥിരം രാവിലെ ആറ് മണിക്ക് അലാറം അടിക്കുന്ന ശബ്ദം ആണല്ലോ??. ഇതൊരു സ്വപ്നം ആയിരിക്കല്ലേ എന്റെ കുടുംബവീടിന്റെ അടുത്തുള്ള കാവിലമ്മേ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് കണ്ണ് തുറന്നു, തൊട്ടടുത്ത് മേശമേല്‍ ഇരുന്ന മൊബൈല്‍ എടുത്തു നോക്കി...ഇന്‍ബോക്സ് കാലി...കാള്‍ ലോഗില്‍ അവസാനം വന്ന കാള്‍ ഒരാഴ്ചക്ക് മുന്‍പ് "സാര്‍, സാറിന്റെ മൊബൈലില്‍ ഇന്‍കമിംഗ് കാള്‍ ഫ്രീ ആണ്, പക്ഷെ ദയവു ചെയ്തു വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പത്തു രൂപയ്ക്കു എങ്കിലും ചാര്‍ജ് ചെയ്യണം" എന്നും പറഞ്ഞു കസ്റ്റമര്‍ സര്‍വീസില്‍ നിന്നും വന്നത്...ചാടി എഴുനേറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു (ജാംബവാന്റെ കയ്യില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് വാങ്ങിയതാ, ഇതിനു മുന്‍പ് ഉപയോഗിച്ചു വന്നിരുന്ന ഗംബുട്ടെര്‍ കമ്പ്ലീറ്റ് ആയിട്ട് പണി മുടക്കി...അടിസ്ഥാനം വരെ ഇളക്കി നോക്കിയിട്ടും ഒരു പിടിയും കിട്ടുന്നില്ല എന്താ കാര്യം എന്ന്...ആദ്യമേ കുറച്ചു പിണക്കങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അറിവിന്റെ കൂടുതല്‍ കൊണ്ടായിരിക്കും എന്നാ അപ്പോ കരുതിയത്. എന്തായാലും അവനെ സ്ക്രാപ്പുകാര്‍ക്ക് കൊടുത്തു ). പുതിയ പുലി ഫട ഫടാ എന്നും പറഞ്ഞു ഓണ്‍ ആകും എന്ന് അറിയാവുന്നത് കൊണ്ട് ടവലും എടുത്തു കുളിമുറിയിലേക്ക് കയറി. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്നപ്പോള്‍, അവന്‍ ഡെസ്ക്ടോപ്പ് കാണിച്ചു കൊണ്ട് ഇരിപ്പുണ്ട്. ഉടന്‍ തന്നെ മെയില്‍ ഓപ്പണ്‍ ചെയ്തു...ഇന്‍ബോക്സില്‍ മെയില്‍ പോയിട്ട് ഒരു സ്കാം പോലും വന്നിട്ടില്ല. ബ്ലോഗ്ഗില്‍ കയറി നോക്കി ഓണാശംസ പോയിട്ട് ഒരു തെറി വിളി പോലും ഇല്ല. എല്ലാരും എന്നെ മറന്നോ?? അല്ല..എങ്ങനെ മറക്കാതിരിക്കും..വല്ലപ്പോഴും ഒരു മെയില്‍, ഒരു സ്ക്രാപ്പ്, അല്ലെങ്ങില്‍ ഒരു എസ് എം എസ് അതെല്ലാം പോട്ടേ, ഒരു ബ്ലോഗ്ഗില്‍ കയറിയാല്‍ മൊത്തം ഇരുന്നു വായിക്കുകയല്ലാതെ ഒരു കമന്റ് പോലും ഇടാറില്ല...ഇഷ്ടപെടാത്തത് കൊണ്ടല്ല. (മടി...മടി എന്ന് പറഞ്ഞാല്‍ ഗ്ലാസില്‍ ലാര്‍ജ് ഒഴിച്ചിട്ടു അടുക്കളയില്‍ ഇരിക്കുന്ന ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്തു കൊണ്ടു വന്നു ഒഴിക്കാന്‍ മടിച്ചു വെള്ളമില്ലാതെ എടുത്തു കമഴ്തുന്ന മടി). ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ അല്ലേ എല്ലാപേരും അറിയൂ ഇങ്ങനെ ഒരു ആള്‍ ജീവിച്ചിരിപ്പുള്ള കാര്യം...അപ്പോ മടി കാരണം ആണ് ഇതൊന്നും ചെയ്യാതിരിക്കുന്നത് (സോ, പ്ലീസ്, ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്റ്).
വൈകിപോയി എന്ന് അറിയാം എന്നാലും ഇരിക്കട്ടെ ഒരെണ്ണം കിച്ചന്റെ വക..

എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
Wednesday, July 14, 2010
ഓര്‍മ്മയില്‍ മായാതെ....
എന്റെ രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീഷയില്‍ എല്ലാ വിഷയത്തിനും മാര്‍ക്ക് ലിസ്റ്റില്‍ വലിയ ഒരു 'എ' ഉണ്ടാക്കി എടുക്കാന്‍ എന്തുമാത്രം കഷ്ട്ടപ്പെട്ടു എന്ന് എനിക്ക് മാത്രമേ അറിയൂ. ('എ' ഫോര്‍ 'അബ്സെന്റ്')...ഏതായാലും അതോടെ എന്റെ കലാലയ പഠനം ഒരു ഓര്‍മ്മയായി മാറി...പത്താം ക്ലാസ്സും മുങ്ങലും വെച്ച് ജോലി തപ്പി ഇറങ്ങിയാല്‍ ആ തപ്പല്‍ തന്നെ ഒരു ജോലി ആയി മാറും എന്ന് ഉറപ്പു ഉള്ളതു കൊണ്ട് എവിടെയും തപ്പാന്‍ പോയില്ല...വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ തരുന്ന പൈസയില്‍ നിന്നും അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പുമായി വിലസി നടന്നു...അങ്ങനെ വാറ്റും കഞ്ഞിയുമായി നടക്കുന്ന ഒരു സുപ്രഭാതത്തില്‍ 'ക്വിക്ക് മണി' എന്ന സ്പെഷ്യല്‍ ഓഫര്‍ പ്ലേറ്റ് രവി എന്റെ മുന്നില്‍ വെച്ചു...അവന്റെ പരിചയത്തില്‍ ഒരു സെറ്റപ്പ് ഉണ്ടെന്നും അത് വഴി കുറച്ചു ക്യാഷ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍...വാറ്റും കഞ്ഞിയും കളഞ്ഞിട്ട് ഇനി അങ്ങോട്ട് ഓള്‍ഡ് കാസ്ക്കും കോയി ബിരിയാണിയും ആകാം എന്ന് കരുതി കൂടുതല്‍ ചോദിക്കാതെയും പറയാതെയും കേറി അങ്ങ് ഏറ്റു ('ഫു'എന്നു കേട്ടാല്‍ ഗ്ലാസ് എടുത്തു മുന്നില്‍ വെക്കുന്ന സ്വഭാവം പണ്ടേ ഉണ്ടല്ലോ)...അതിനു ശേഷം ആണ് ഓഫര്‍ പ്ലേറ്റില്‍ അവന്‍ ഡിടൈല്‍സ് വിളമ്പിയത്...എ സ്മാള്‍ കൊട്ടേഷന്‍...ഐ മീന്‍, ഒരു ചെറിയ കൂലി തല്ല്...ഒരു കലാലയ വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ ഒരു ചെറിയ മുറിവ് വേണം, അത്രെയേ ഉള്ളൂ. എപ്പോള്‍? എങ്ങനെ? എന്ന് അവര്‍ പറയും. അവര്‍ എന്ന് ഉദേശിച്ചത്, ഒരു ചെറിയ ഗുണ്ടയുടെ വലിയ ഗാങ്ങിനെയാണ്..."സെറ്റപ്പ് ഉണ്ടെന്നും, കൂടെ നിന്നാല്‍ മതി, നീ ഒന്നും അറിയണ്ട." എന്ന് രവി ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ കരുതി...(അത് തന്നെ..നിങ്ങള്‍ വിചാരിച്ച അതെ കാര്യം തന്നെ) ആണെന്ന്. സ്വയം നശിക്കാന്‍ ഇറങ്ങി തിരിച്ചവന് എന്ത് മാനം? എന്ത് നാണം??...ഇങ്ങനെ ഒക്കെ ചിന്തിച്ചാണ് ഞാന്‍ ഏറ്റത്..പക്ഷെ കൊട്ടേഷന്‍ എന്ന് കേട്ടതും കൈകാലുകളില്‍ ചെറിയ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി, കണ്ടവന്റെ കത്തി പള്ളക്ക് കയറ്റി ഉള്ള സ്വയം നശിക്കല്‍, ഏയ്..എന്തായാലും കിച്ചന്‍ അത്രയ്ക്ക് ഒന്നും വളര്‍ന്നിട്ടില്ല ....പക്ഷെ കോയി ബിരിയാണിയും, ഓള്‍ഡ് കാസ്ക്കും പിന്നെ ചുമ്മാ നിന്നാല്‍ മതി എന്നുള്ള ഗ്യാരന്റിയും....പുറകിലേക്ക് വലിച്ച കാല് ശക്തിയായിട്ട് മുന്നോട്ടു വെച്ചു...ഓടാന്‍ കാലുകള്‍ക്ക് നല്ല നീളം ദൈവം (അങ്ങേര്‍ക്ക് ഉള്ളത് ഞാന്‍ അവിടെ ചെന്നിട്ട്) കനിഞ്ഞു തന്നിട്ടുള്ളത് ഇതുപോലുള്ള അവസരത്തില്‍ ഉപകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരിന്നു....
പക്ഷെ കാര്യങ്ങളുടെ കിടപ്പ് മൊത്തത്തില്‍ ടോട്ടലായിട്ട് കേട്ടപ്പോള്‍ കൈകാലുകളുടെ വിറയല്‍ ശരീരം ഗംബ്ലീറ്റ് വ്യാപിച്ചു...തല്ലു കൊള്ളാന്‍ പോകുന്ന ആ കലാലയ വിദ്യാര്‍ഥിയുടെ വീട് ഒരു പക്ഷെ കേരളകരയില്‍ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു കോളനിയില്‍ ആണ്...കൂടാതെ ഒരു ചെറിയ പാര്‍ട്ടിയുടെ ചോട്ടാ നേതാവും...എന്തെങ്ങിലും കാരണവശാല്‍ ഈ ഓപറേഷന്‍ നടക്കുമ്പോള്‍ ഈ പറഞ്ഞ നേതാവ് എന്റെ മുഖം എങ്ങാനും കണ്ടാല്‍...പിന്നെ റോഡില്‍ കൂടി നടക്കുമ്പോള്‍ തല കാണില്ല, തല ആണുങ്ങള്‍ ഗൊണ്ട് പോകും...ഇനി ഇപ്പോള്‍ മുന്നോട്ടു വെച്ച കാല്‍ പുറകിലോട്ടു വലിക്കാം എന്ന് വെച്ചാലോ, ആ കാല് കൊട്ടേഷന്‍ തന്നവന്മാര്‍ കൊണ്ടുപോകും...തല്‍ക്കാലം മുന്നോട്ടു വെച്ച കാല് അവിടെ തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു...
അവര്‍ അറിയിച്ചത് പോലെ ഞാനും രവിയും പിന്നെ അവന്റെ രണ്ടു കൂട്ടുകാരും കൂടെ രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ ഒരു ചെറിയ ക്ഷേത്രത്തിനു പിന്നില്‍ പിന്നില്‍ ഉള്ള കുളകടവില്‍ എത്തി..അവിടെ നമ്മളെ കൂടാതെ ഒരു പത്തു പന്ത്രണ്ട് പേര്‍ വേറെയും ഉണ്ടായിരിന്നു, മിക്കവരും നഗരത്തിലെ അറിയപെടുന്ന ഗുണ്ടകള്‍..ആദ്യമായിട്ടാണ് അവരെ ഒക്കെ കാണുന്നത് തന്നെ(പേര് മാത്രമേ കേട്ടിട്ടുള്ളൂ), എല്ലാരേയും പരിചയപെട്ടു...ഗൊട്ടേഷന്‍ ഗേസ്സിനു പോകാന്‍ വന്നതല്ലേ വില കളയാന്‍ പറ്റുമോ? അവരോടൊപ്പം നിന്ന് രണ്ട് സിഗറെറ്റ് ഒക്കെ വലിച്ച്, അവരുടെ പ്ലാന്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി...ചില 'സജഷന്‍സ്' ഒക്കെ കൊടുത്തു....രാവിലെ നമ്മുടെ നേതാവ് കലാലയത്തില്‍ പോകാന്‍ ഈ ക്ഷേത്രത്തിനു അടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ വരും, അവിടെ വെച്ചാണ് ഓപറേഷന്‍ നടത്താന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്...ഞാനും രവിയും ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതിയെന്നും കലാപരിപ്പാടി നടക്കുമ്പോള്‍ എന്തെങ്ങിലും പ്രശ്നം ഉണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതി എന്നും പറഞ്ഞു, നമ്മുടെ കൂടെ വന്നവരെ 'നേതാവ്' വരുന്ന വഴിയില്‍ നില്‍ക്കാനും, അദ്ദേഹം അവരെ കടന്നു പോയതിനു ശേഷം പിന്തുടര്‍ന്ന് വരാനും പറഞ്ഞു ഏല്‍പ്പിച്ചു...ഒരു എട്ടരയോടെ ഞാനും രവിയും ബസ്സ് സ്റ്റോപ്പില്‍ ചെന്ന് നിന്നു...ബസ്സ് സ്റ്റോപ്പില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആയിരിന്നു..പെട്ടെന്ന് പുറകില്‍ നിന്നും "കിച്ചാ" എന്നുള്ള വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഗീതു...
നമ്മുടെ പുതിയ തൊഴിലിനെ കുറിച്ചു ഗീതുവിനെ അറിയിക്കാന്‍ പറ്റില്ലല്ലോ. മോശമല്ലേ? അത് കൊണ്ട് ഞാന്‍ മെല്ലെ മുന്നോട്ടു നടന്നു അവളുടെ അടുത്തെത്തി. "സുഖമാണോ കിച്ചാ?" ഗീതുവിന്റെ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു. പിന്നെ കൊട്ടേഷന്‍ സംഘത്തിലെ ന്യൂ മെമ്പര്‍ ആയി ആപ്പോയിന്‍റ്മെന്‍റ് കിട്ടിയ നമുക്ക് പരമാനന്ദമല്ലേ. എങ്കിലും "സുഖം" എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു...ഗീതുവിനോട് വിശേഷങ്ങള്‍ ചോദിക്കുന്ന തിരക്കില്‍ കൊട്ടഷേന്റെ കാര്യമേ ഞാന്‍ മറന്നു. നന്ദയുടെ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് തിടുക്കമായിരുന്നു..
"നന്ദ...??"
"ഞാനും ഒരുപാട് വൈകിയാ കിച്ചാ അറിഞ്ഞത്. നാല് മാസം ഞാന്‍ പാലക്കാടായിരുന്നു. വന്നപ്പോഴാണ്...."
ഞാന്‍ ഒന്നും പറയാതെ വെറുതെ ചിരിച്ചു
"എന്നാലും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളുടെ കല്യാണം കഴിഞ്ഞതിനു ശേഷം എപ്പോഴൊക്കെ ഞാന്‍ കാണാന്‍ ചെന്നിട്ടുണ്ടോ അപ്പോഴൊക്കെ അവള്‍ നിന്നെക്കുറിച്ചു പറയുമായിരുന്നു"
ഞാന്‍ ഒന്നും മനസ്സിലാകാതെ ഗീതുവിനെ നോക്കി....
"ചടങ്ങുള്‍ക്ക് പോലും നീ ചെന്നില്ല എന്ന് നമ്മുടെ ഹരി പറഞ്ഞു."
"എന്ത് ചടങ്ങുകള്‍?"
അപ്പോള്‍ ആയിരിക്കാം ഗീതു എന്റെ മുഖം ശ്രദ്ധിച്ചത്.
"കിച്ചാ...നീ അറിഞ്ഞില്ല അല്ലെ? ദൈവമേ!!!...അത് ഞാന്‍ ..."
"എന്ത് അറിഞ്ഞില്ലേ എന്ന്?"
ഗീതുവിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ കൃത്യമായി എനിക്ക് ഓര്‍മയില്ല. ഒരു കുടുംബ സുഹൃത്തിന്റെ മകനുമായി നന്ദയുടെ വിവാഹം കഴിഞ്ഞതും, വിവാഹം കഴിഞ്ഞു ഒരു മാസം തികഞ്ഞപ്പോള്‍ നന്ദ ഗര്‍ഭിണിയായ സന്തോഷത്തില്‍ നന്ദയുടെ വീട്ടുകാര്‍ അവളുടെ ഭര്‍ത്താവിനു ഒരു ബൈക്ക് വാങ്ങി കൊടുത്തതും, ഒരാഴ്ച്ച കഴിഞ്ഞു ആ ബൈക്കും ഒരു ലോറിയുമായി കൂട്ടിയിടിച്ചു നന്ദയുടെ ഭര്‍ത്താവ് മരിച്ചതും, ഒരു ചെറിയ പനിയില്‍ തുടങ്ങിയ അസുഖം ഒരു മാസം പോലും പ്രായമാകാത്ത നന്ദയുടെ കുഞ്ഞിന്റെ ജീവന്‍ അപഹരിച്ചതും ഒക്കെ ഗീതു പറഞ്ഞത് മൂടല്‍ മഞ്ഞിനപ്പുറം വളരെ അകലെ നിന്നും ആരോ പറയുന്നത് പോലെയാണ് ഞാന്‍ കേട്ടത്. അതോടെയാണ് ആ പാവം തകര്‍ന്ന് പോയത്. 'അവളുടെ ജാതകദോഷം' എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ക്കും കുറവില്ലല്ലോ. ചൊവ്വദോഷവും, കുറ്റപ്പെടുത്തലും ഇല്ലാത്ത ലോകത്തേക്ക് പോകുവാന്‍ നന്ദ തീരുമാനിച്ചത് കുഞ്ഞിന്റെ മരണത്തോടെയാവണം. സാരിത്തുമ്പിലെ കുടുക്കില്‍ അവസാനിച്ച എന്‍റെ നന്ദയുടെ മുഖം മനസ്സില്‍ നിറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.
ഗീതു യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും, രവി വന്നു എന്നെ അവിടെന്ന് ഒരു ഓട്ടോയില്‍ കൂട്ടികൊണ്ട് പോകുമ്പോഴും എന്റെ മനസ്സ് മുഴുവന്‍ നന്ദയുടെ മുഖം ആയിരിന്നു.....

Sunday, June 27, 2010
താളപ്പിഴകള്‍..
പ്രിയപ്പെട്ട കിച്ചന്,
ഇന്നലെ നീ അമ്പലത്തില്‍ ഒരുപാട് നേരം എന്നെ കാത്തു നിന്ന് കാണുമെന്നു എനിക്കറിയാം. അമ്പലത്തിലേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് കിച്ചന്റെ അമ്മ വീട്ടില്‍ വന്നത്. ആന്റിയെ കണ്ടപ്പോള്‍ തന്നെ എന്‍റെ അമ്മയുടെയും ചേട്ടന്റെയും ഭാവം മാറി. ഒരു വിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു. ആന്റിയും ഞാനും ഒരുപാട് നേരം സംസാരിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിനക്ക് ഒരു തരത്തിലും ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്ന് എനിക്കറിയാം. പക്ഷെ കിച്ചന്റെ നന്മക്ക് വേണ്ടി, ഞാന്‍ പറയുന്ന കാര്യങ്ങള്‍ കിച്ചന്‍ അനുസരിച്ചേ മതിയാവു...ജീവിതത്തില്‍ എന്‍റെ ആയുസ്സിന്റെ പാതി കൂടി കിച്ചന് തരണം എന്നേ ഞാന്‍ ഇതുവരെ ദേവിയോട് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ. അങ്ങനെയുള്ള ഞാന്‍ തന്നെ കിച്ചന്റെ ജീവിതത്തില്‍ ഒരു ശാപമാകുന്നതിനെ കുറിച്ചു എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഇതിനെക്കുറിച്ചു നമ്മള്‍ തമ്മില്‍ നേരത്തെ സംസാരിച്ചതാണ്. അന്ന് ഞാന്‍ സമ്മതിച്ചതുമാണ് കിച്ചന്‍ പറയും പോലെ ചെയ്യാം എന്ന്. പക്ഷേ, ഇപ്പോള്‍ എന്‍റെ മനസ്സില്‍ പേടിയല്ലാതെ മറ്റൊന്നും ഇല്ല. വന്നു കയറുന്ന പെണ്ണിന്റെ ജാതക ദോഷം കൊണ്ട് ജീവനും, ജീവിതവുമൊക്കെ ഇല്ലാതായ ഒരുപാട് കഥകള്‍ നമുക്ക് ചുറ്റും ഉള്ളത് എങ്ങനെ ഞാന്‍ കണ്ടില്ല എന്ന് നടിക്കും? അതും ഞാന്‍ കാരണം ആപത്ത് വരുന്നത് നിനക്കാകുമ്പോള്‍?...എന്റെ ജീവനാണ് അപകടത്തിലാവുക എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നിന്നോടൊപ്പം ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം ജീവിക്കാന്‍ ഞാന്‍ അത് വലിച്ചെറിയാന്‍ ഒരുക്കമാണ്. പക്ഷെ നിനക്കെന്തെങ്കിലും സംഭവിക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത് അന്ധവിശ്വാസമാകാം, അല്ലെങ്കില്‍ സത്യമാകാം. അതൊന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ നിന്റെ ജീവിതത്തില്‍ നിന്നും കഴിയുന്നത്ര ദൂരേക്ക് പോവുക എന്നത് മാത്രമാണ്. എന്നെ നീ മറക്കണം എന്ന് ഞാന്‍ പറയില്ല. നിനക്ക് തന്ന വാക്ക് തെറ്റിച്ച എന്നെ വെറുക്കാനുള്ള ശക്തി ദേവി തരട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല..
എന്ന് സ്നേഹത്തോടെ
നന്ദ
എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് കരുതി, നന്ദയെ സ്നേഹിച്ചു ,ജീവിതം ഒരു ആഘോഷമായി മുന്നോട്ടു പോകവേ , ഇങ്ങനെ ഒരു കത്ത് നന്ദ എനിക്കയക്കാനുള്ള യഥാര്‍ത്ഥ കാരണം ഒരു ഊഹം മാത്രമായേ എനിക്കറിയൂ. ഞങ്ങളുടെ പ്രണയം പൂര്‍വ്വാധികം ശക്തമായി മുന്നോട്ടു പോകുന്നത് എന്റെ അമ്മ എങ്ങനെയോ അറിയുന്നു. ചൊവ്വാദോഷം മകന്റെ ജീവന്‍ അപകടത്തിലാക്കാതിരിക്കാന്‍ ലവന്റെ ജീവിതം കട്ട പൊക ആക്കാം എന്ന പ്രമാണം മുറുകെ പിടിച്ചു എന്റെ മമ്മി ഡിയറെസ്റ്റ് നേരെ വെച്ചു പിടിക്കുന്നു നന്ദയുടെ വീട്ടിലേക്ക്. കെട്ടിയ പെണ്ണിന്റെ ചൊവ്വ ദോഷം കാരണം തട്ടിപോയ അലിഭായി പിള്ളയുടെയും, മാത്യു രാജശേഖരന്റെയും ഒക്കെ കരളലിയിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തി എന്റെ നന്ദയെ സെന്റിമെന്റല്‍ അലക്ക് അലക്കി കാണും. സത്യസന്ധമായി ഒരുത്തനെ സ്നേഹിക്കുന്ന ഏതൊരു പാവം പെണ്ണും ആടി പോകും എന്നത് മൂന്നുതരം.
ഈ കത്ത് വന്നതിനു ശേഷം നന്ദയെ കാണുവാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു...വിവരം തിരക്കുവാന്‍ പോയ രവിയെ പോലും കാണാന്‍ നന്ദ കൂട്ടാക്കിയില്ല...കലാലയത്തില്‍ പോകുന്നത് തന്നെ നന്ദ വന്നാല്‍ കാണാമല്ലോ എന്ന പ്രതീഷയില്‍ ആയിരിന്നു, പക്ഷെ പിന്നെ ഒരിക്കല്‍ പോലും നന്ദ കലാലയത്തില്‍ വന്നില്ല...എന്നില്‍ നിന്നും നന്ദ എന്നന്നേക്കുമായി അകലുകയായിരിന്നു...തീര്‍ത്തും ഒറ്റപെട്ടത് പോലെ ആയിരിന്നു എന്റെ അവസ്ഥ...തിരികെ വീട്ടില്‍ വന്നാല്‍ മുറി അടച്ചു ഒരേ ഇരിപ്പാണ്...കൂട്ടുകാരെ കാണാന്‍ പോലും പോകാതെ ആയി...അമ്മയോട് ആയിരിന്നു എന്റെ ദേഷ്യം മുഴുവന്‍....അമ്മ കഷ്ട്ടപെട്ടു ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുന്നത് പോലും വിഷം കഴിക്കുന്നത് പോലെ ആയിരിന്നു...
മാസങ്ങള്‍ പലതു കടന്നു പോയി...കലാലയ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ പഠനവും ഏറെക്കുറെ കഴിഞ്ഞിരിന്നു...ഒരു ദിവസം വീട്ടില്‍ വരുത്തുന്ന ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത.."ഇവര്‍ വിവാഹിതരാവുന്നു"..താഴെ നന്ദയുടെയും ഒരു ചെക്കന്റെയും ഫോട്ടോ...അന്നേ ദിവസം നന്ദയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വെച്ച് ഇവരുടെ വിവാഹം...കുറച്ചു നേരം പത്രവും കയ്യില്‍ പിടിച്ചു അവിടെ തന്നെ നിന്നു, "എന്താടാ?" എന്ന് ചോദിച്ച അമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു നേരെ റൂമിനുള്ളില്‍ കയറി കതകടച്ചു...ഈ ലോകം മുഴുവന്‍ എനിക്ക് എതിരാണ് എന്ന് തോന്നി...ഇങ്ങനെ ഒരു ജന്മം കിട്ടിയ എന്നോട് എനിക്ക് തന്നെ വെറുപ്പ് തോന്നി...എല്ലാം കൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥ...അമ്മയോട് മാത്രമല്ല, ഈ ലോകത്തിനോടു തന്നെ വെറുപ്പ് തോന്നി...ഒരു ഭീരു ആയതു കൊണ്ട് ആയിരിക്കാം ആത്മഹത്യ ചെയ്യുവാനുള്ള ധൈര്യം ഉണ്ടായിരിന്നില്ല...എല്ലാം നശിപ്പിക്കണം അല്ലെങ്ങില്‍ സ്വയം നശിക്കണം ഇതായിരിന്നു മനസ്സ് മുഴുവന്‍...എല്ലാരും എന്നെ വെറുക്കണം, എന്റെ അമ്മക്ക് തോന്നണം, ചെയ്തത് തെറ്റായി പോയി എന്ന്...അതിനു വേണ്ടി എന്ത് ഹീനമായ പ്രവര്‍ത്തി ചെയ്യാനും എന്റെ മനസ്സിനെ തയ്യാര്‍ ആക്കുകയായിരിന്നു ആ മുറിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ഓരോ നിമിഷവും...പക്ഷേ, എന്റെ മനസ്സിലെ പകയെ വിധി നേരിട്ടത് മഹാദുരന്തങ്ങള്‍ കൊണ്ടായിരുന്നു...പല ജീവിതങ്ങള്‍ ബാധിക്കപ്പെട്ട ദുരന്തങ്ങള്‍...
അച്ചുവിനോട്, "അച്ചു" എന്ന പേര് എനിക്ക് ഏറ്റവും പ്രിയപെട്ടതാണ്...അതിനുള്ള കാരണം വഴിയെ പറയാം...

Monday, June 21, 2010
കിച്ചന്‍ പുലിയാ..
അടി കിട്ടുന്നതിനു മുന്‍പ് നന്ദയോട് സംസാരിക്കണം...ലത് മാത്രം ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍...ഒരെണ്ണം എന്തായാലും കിട്ടും..ഒരു തവണ പെണ്ണ് കേസ്സിന് തല്ലു കൊണ്ടതാ...പക്ഷെ ലത് ഒറ്റവരി പാത ആയിരിന്നു (ഒറ്റവരി പാത ആയിരിന്നോ അല്ലയോ എന്ന് ഇന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല കേട്ടോ...കിച്ചന് ഇന്നും സംശയങ്ങള്‍ ബാക്കി)..ഇത് ടൂവേ ആണ്, പക്ഷെ ട്രാഫിക് ജാമില്‍ പെട്ട് കിടക്കുകയാണ് കൂടാതെ ഇത് സംഭവിക്കുന്നത് നഗരഹൃദയത്തില്‍ വെച്ചാണ്...വീട്ടുക്കാര്‍ പോയിട്ട് നാട്ടുകാര്‍ പോലും സഹായിക്കാന്‍ ഇല്ല ..(ചുറ്റും നുമ്മ മലയാളീസ് അല്ലേ...ഒരുത്തന്‍ അടി വാങ്ങുന്നത് കണ്ടാല്‍ നോക്കി ചിരിക്കും അല്ലാതെ അവനെ രക്ഷിക്കാന്‍ ആര്‍ക്കാ സമയം ഉള്ളത്..പക്ഷെ എന്നെ രക്ഷിക്കാന്‍..വെറും ലോക്കല്‍സ് എന്ന് എല്ലാരും പറയുന്ന കുറച്ചു മലയാളീസ് ലവിടെ ഉണ്ടായിരിന്നു...)
എപ്പോള്‍ വേണമെങ്കിലും അടി വീഴാം എന്ന പേടി ഒളിച്ചു വെച്ച് നന്ദയോട് ചോദിച്ചു.."നന്ദാ, നന്ദയ്ക്ക് എന്താ പറ്റിയത് ??.. എന്താ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നത് ??"...നന്ദയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു...പരിചയപ്പെട്ടതിനു ശേഷം ആദ്യമായിട്ട് ആണ് എന്റെ നന്ദയുടെ കണ്ണുകള്‍ നിറയുന്നത്...പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ നമ്മുടെ ഇടയിലേക്ക് വന്ന് എന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചിട്ടു ചോദിച്ചു "എന്താടാ നിനക്ക് വേണ്ടത്? നിന്നോട് പറഞ്ഞതല്ലേ.."...അന്ന് വരെ എനിക്ക് ഉണ്ടാവാത്ത ദേഷ്യം...എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല...നന്ദയുടെ ചേട്ടന്റെ കൈ ഞാന്‍ ശക്തിയോടെ തട്ടി തെറിപ്പിച്ചിട്ട് തിരിഞ്ഞു നന്ദയുടെ മുഖത്തേക്ക് നോക്കി...നന്ദ പേടിച്ചത് പോലെ തോന്നി..."നന്ദാ, ഞാന്‍ പ്രശ്നം ഉണ്ടാകാന്‍ വന്നതല്ല...നന്ദയുടെ ചേട്ടന്‍ ആവശ്യമില്ലാതെയാണ് ഒരു സീന്‍ ഉണ്ടാക്കുന്നത്.."...."ചേട്ടാ, വെറുതെ എന്റെ പേരില്‍ ഒരു വഴക്ക് വേണ്ട..കിച്ചനോട് ഞാന്‍ സംസാരിക്കാം" എന്നെ പുറകില്‍ നിന്നും അടിക്കാന്‍ വന്ന ചേട്ടനെ തടഞ്ഞു കൊണ്ട് നന്ദ പറഞ്ഞു..പക്ഷെ അപ്പോഴേക്കും നന്ദയുടെ ചേട്ടന്റെ കൈ എന്റെ പുറക്കില്‍ വീണു കഴിഞ്ഞിരിന്നു...പ്രതീഷിക്കാതെ കിട്ടിയ അടി ആയതു കൊണ്ട് അമ്മച്ചിയാണേ നല്ലവണ്ണം വേദനിച്ചു...പക്ഷെ സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നില്‍ നിന്ന് കരയാന്‍ പറ്റുമോ??..വേദന കടിച്ചമര്‍ത്തി ഞാന്‍ നന്ദയെ നോക്കി...നന്ദ കരയാന്‍ തുടങ്ങി കഴിഞ്ഞിരിന്നു...ഞാന്‍ തിരിഞ്ഞു നന്ദയുടെ ചേട്ടനോട് പറഞ്ഞു "ആരെയും ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല ഞാന്‍, എനിക്ക് നന്ദയോട് ഒന്ന് സംസാരിക്കണം."...ഞാന്‍ കൈ തട്ടി തെറിപ്പിച്ചതിന്റെ ദേഷ്യവും കൂടെ ഉള്ള ഗുണ്ടയുടെ മുന്നില്‍ മാനം രക്ഷിക്കാനും വേണ്ടി നന്ദയുടെ ചേട്ടന്‍ വീണ്ടും അടിക്കാന്‍ കൈ വീശി...പക്ഷെ ഇത്തവണ അത് തടഞ്ഞത് കുറച്ചു നേരമായി ഇതെല്ലാം കണ്ടു കൊണ്ട് നിന്ന കുറച്ചു വഴിയോര കച്ചവടക്കാര്‍ ആയിരിന്നു. നന്ദയുടെ ചേട്ടനെയും കൂടെ നിന്ന ഗുണ്ടയെയും പിടിച്ചു മാറ്റിയിട്ടു അവര്‍ എന്നോട് പറഞ്ഞു "അനിയന്‍ ഒരു ഓട്ടോ പിടിച്ചു ആ കുട്ടിയേയും കൊണ്ട് പൊയ്ക്കോ, ഇവന്മാരുടെ കാര്യം നമ്മള്‍ ഏറ്റു." ഒരു നിമിഷം എന്താ വേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല.
ഭാവി അളിയനെ സഹായിക്കണോ അതോ കിട്ടിയ അവസരം ഉപയോഗിച്ച് നന്ദയെ പറഞ്ഞു മനസ്സിലാക്കണോ?? രണ്ടാമത് ചിന്തിച്ചതാണ് ഉചിതം എന്ന് എന്റെ മനസ്സ് പറഞ്ഞു. അത് വഴി പോയ ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, നന്ദയുടെ ചേട്ടന്റെ കാര്യം എന്റെ കൂട്ടുകാരന്‍ നോക്കും എന്ന് വാക്ക് കൊടുത്തിട്ടാണ് നന്ദ ഓട്ടോയില്‍ കയറാന്‍ തയാര്‍ ആയത്...എങ്ങോട്ട് പോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരിന്നില്ല, പക്ഷെ ഞാനും നന്ദയും മുമ്പൊരിക്കല്‍ പോയിട്ടുള്ള ഒരു കോഫി ഷോപ്പിലേക്ക് ആണ് ഞാന്‍ ഓട്ടോ ഡ്രൈവറോട് പോകാന്‍ പറഞ്ഞത്..
നാട്ടുകാര്‍ കരുതിയത്, മര്യാദക്ക് കോളേജില്‍ പോകാന്‍ നിന്ന ഞങ്ങള്‍ രണ്ടു നല്ല കുട്ടികളെ ശല്യപ്പെടുത്താന്‍ വന്ന കാപാലികരാണ് നന്ദയുടെ ചേട്ടനും കൂട്ടുകാരനും എന്നാണ്. എന്റെ തടി ഭാവി അളിയന്റെ തടിയെക്കാള്‍ എനിക്ക് വിലപ്പെട്ടതായതിനാല്‍ ഞാന്‍ അത് തിരുത്താനും പോയില്ല. എന്തിനാ വെറുതെ? നന്ദ കുറച്ചു നാളുകള്‍ക്കു ശേഷം എന്നെ കണ്ട സന്തോഷത്തിലും, ഉള്ളിലെ വിഷമത്തിന്റെ ആധിക്യത്തിലും ചേട്ടനെ മറന്നു പോയത് പോലെ തോന്നി. പിന്നെ എന്റെ കൂട്ടുകാരന്‍ 'ചേട്ടനെ ഹെല്‍പ്പും' എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നല്ലോ. അതെന്തായാലും നന്ദയുടെ ചേട്ടന്റെയും, കൂട്ടുകാരന്റെയും ബോഡികളില്‍ നാട്ടുകാര്‍ നാഷണല്‍ ഹൈവേയുടെ പണി തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ നന്ദയും കൂട്ടി അവിടുന്ന് സ്ഥലം കാലിയാക്കി.
കോഫി ഷോപ്പില്‍ വെച്ചു അമ്മയുടെ തീരുമാനം നന്ദയെ എത്രത്തോളം വേദനിപ്പിച്ചു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ ചൊവ്വാദോഷം എന്നെ കട്ട പൊകയാക്കുമോ എന്ന പേടി വേറെയും. റ്റൂസ്ഡേ പ്രോബ്ലം എനിക്ക് വെറും ചീള് കേസാണ് എന്നും. ഇനി ചൊവ്വ മാത്രമല്ല, തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള സകല പ്രോബ്ലംസും നന്ദ ഒപ്പമുണ്ടെങ്കില്‍ ഗ്രാസ്സായി നേരിടാന്‍ കിച്ചന്‍ റെഡി എന്നും നല്ല ഒന്നാന്തരം പൈങ്കിളി ഭാഷയില്‍ ഞാന്‍ നന്ദയെ പറഞ്ഞു മനസിലാക്കി. രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ ഘോര ഘോരം പ്രസംഗിച്ചത് കേട്ട് സഹികെട്ടിട്ടാവണം 'ഇനിയുള്ള ജീവിതം നിന്റെ കൂടെ പണ്ടാരമടക്കാം' എന്ന് നന്ദ സമ്മതിച്ചു. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എനിക്കപ്പോള്‍. പക്ഷെ നമ്മുടെ നാട്ടില്‍ അന്നത്തെ കാലത്ത്, കൌമാരം ജസ്റ്റ് കഴിഞ്ഞ ചെറുക്കന്‍ ലോകം വെട്ടിപ്പിടിച്ചാല്‍, ലോകര്‍ മുഴുവന്‍ ലവന്റെ മാതാശ്രിയുടെ മഹനീയ നേതൃത്വത്തില്‍ ലവനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു (ഇന്ന് നല്ല ഭേഷായിട്ടു അറിയാം).
അടികുറിപ്പ്: ഈ കത്തി മൊത്തത്തില്‍ ടോട്ടലായിട്ട് ഒറ്റ പോസ്റ്റില്‍ തന്നെ പറഞ്ഞു തീര്‍ക്കണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം, പക്ഷെ മലയാള ഭാഷയില്‍ എനിക്കുള്ള പ്രതേക നൈപുണ്യം കാരണം, റഫ് കോപ്പി, എഡിറ്റെഡ് കോപ്പി, ഫൈനലിന് മുന്നേ ഉള്ള കോപ്പി, മനുഷ്യര്‍ക്ക് വായിക്കാന്‍ കഴിയുന്ന പരുവത്തിലുള്ള കോപ്പി, പിന്നെ എന്റെ മനസമാധാനത്തിനുള്ള കോപ്പി ...ഇത്രെയും ഒക്കെ ഒപ്പിച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ പണി (ജോലി സ്ഥലത്തെ) പകുതി പെന്ടിംഗ് ആയിരിക്കും...ലത് കൊണ്ട് ആണ് ഉള്ളത് കുറച്ചാണ് എങ്കിലും വലിയ അക്ഷര തെറ്റ് ഇല്ലാതെ ഇവിടെ പോസ്റ്റാന്‍ പറ്റുന്നത്....അമ്മച്ചിയാണേ ഇനി അടി കിട്ടുന്ന സീനില്‍, ലത് കിട്ടിയതിനു ശേഷമേ സ്റ്റില്‍ അടിക്കു...ദയവു ചെയ്യുത് എല്ലാവരും ഒന്ന് ഷെമി...(കിച്ചന് അടി കിട്ടിയോ എന്ന് അറിയാനുള്ള മനുഷ്യരുടെ ഒരു പൂതിയെ???)

Thursday, June 17, 2010
റ്റൂസ്ഡേ പ്രോബ്ലം
അടുത്ത ദിവസം നന്ദയുടെ വീട്ടില്‍ പോയി വന്ന രവി തന്ന വിവരങ്ങള്‍ കേട്ട് ഞാന്‍ അറിയാതെ തലയില്‍ കൈ വെച്ച് പോയി...എന്റെ ഒന്ന് ഒന്നര കിലോ ചോദ്യങ്ങള്‍ക്ക് മൂന്ന് മൂന്നര ടണ്‍ ഉത്തരങ്ങള്‍...വീടിനു പുറത്തു പോകരുത് എന്ന് പറഞ്ഞ കാരണവന്മാരുടെ വീട് കയറി ചീത്ത പറയണമോ?? അതോ എനിക്കിട്ടു പണി തന്ന അമ്മയുടെ ചെവിക്കിട്ട് കിഴുക്കു കൊടുക്കണോ?? അതോ 'സത്യത്തില്‍ ഇതാണെടാ വിധിയുടെ വിളയാട്ടം' എന്ന് പറഞ്ഞ രവിയെ നിലത്തിട്ടു ചവിട്ടാണോ?? എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചു എങ്കില്‍ ലത് എന്റെ കുറ്റം അല്ല...പണി കിട്ടും, പക്ഷെ കിട്ടുമ്പോള്‍ എല്ലാം ഒരുമിച്ചു കിട്ടും എന്ന് പറഞ്ഞാല്‍ ഇതാണ്..
നന്ദയുടെ അമ്മ രവിയോട് പറഞ്ഞത് കഥ:
നന്ദയുടെ നിര്‍ബന്ധം കാരണം നന്ദയോടൊപ്പം അവര്‍ എന്റെ അമ്മയെ കാണുവാന്‍ പോയി...ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരിന്നു അമ്മയോട് നന്ദയുടെ നിര്‍ബന്ധം കാരണം ആണ് എന്റെ കാര്യം തിരക്കുവാന്‍ വന്നത് എന്ന് പറയുന്നു (വേറെ എന്തൊക്കെ ഉണ്ട് ഈ ലോകത്ത് പറയുവാന്‍..ലവര്‍ക്ക് ഇതുമാത്രമേ കണ്ടോള്ളൂ പറയാന്‍???...ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്)...എന്റെ അമ്മ അപ്പോള്‍ മാത്രമാണ് അറിയുന്നത് ഞാനും നന്ദയും ജസ്റ്റ് ഫ്രണ്ട്സ്-ല്‍ നിന്നും പ്രമോഷന്‍ ആയി സ്നേഹം എന്ന പോസ്സിഷനില്‍ എത്തിയെന്ന്...അമ്മ അവരെ രണ്ടുപേരെയും കാന്റീനില്‍ കൂട്ടി കൊണ്ട് പോകുന്നു...അവിടെ വെച്ച് കൊച്ചുമാമന്‍ മരിച്ച കാര്യവും അതിനു കാരണം മാമിയുടെ 'റ്റൂസ്ഡേ പ്രോബ്ലം' ആണെന്നും പറയുന്നു...അപ്പോള്‍ ആണ് നന്ദയുടെ അമ്മ തന്റെ മകള്‍ക്കും ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഉണ്ടെന്നു ഓര്‍കുന്നതും, എന്റെ അമ്മയോട് ആ രഹസ്യം പറയുന്നതും,( ലിവിടെ ആണ് ഈ പ്രണയകഥ തിരിയുന്നതും അല്ലെങ്ങില്‍ തിരിച്ചതും)...എന്തായാലും ഇത് കേട്ടയുടനെ എന്റെ അമ്മയില്‍ ഉറങ്ങി കിടന്ന അമ്മ മനസ്സ് സടകുടഞ്ഞു ചാടി എഴുന്നേറ്റു നന്ദയുടെയും അമ്മയുടെയും മുന്നില്‍ വെച്ച് ഒരു ഉഗ്ര ശപഥം എടുത്തു "എന്റെ മകന് ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഇല്ല...അതുകൊണ്ട് എന്റെ അനുജന് ഉണ്ടായ ദുര്യോഗം എന്റെ മകന് സംഭവിക്കാന്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ല..." (സാരാംശം: എന്റെ മ്യോന്റെ ഭാവി ജീവിതം കട്ടപൊക ആയാലും വേണ്ടില്ല ലവന്റെ ജീവന്‍ ഞാന്‍ സംരക്ഷിക്കും..എന്റെ അമ്മയുടെ ഒരു സ്നേഹമേ??)..ഇത് കേട്ട് നന്ദ അമ്മയുടെ മുന്നില്‍ ഇരിന്ന് കരയുവാന്‍ തുടങ്ങി..(പക്ഷെ എന്റെ അമ്മയുടെ മനസ്സ് അലിയിക്കാനുള്ള ശക്തി എന്റെ നന്ദയുടെ കണ്ണുനീരിന്നു ഇല്ലായിരിന്നു..)..നന്ദയുടെ അമ്മ ദേഷ്യത്തില്‍ നന്ദയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു..ഒന്ന് തിരിച്ചു വിളിക്കാന്‍ പോലുമുള്ള മനസ്സ് എന്റെ അമ്മ കാണിച്ചുമില്ല...അതുകൊണ്ട് ഈ ബന്ധത്തില്‍ അവരുടെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല...ദയവു ചെയ്തു കിച്ചനോട് പറയണം...എന്റെ മകളെ ഇനി ഒരു കാരണവശാലും ശല്യപ്പെടുത്തരുത് എന്ന്...
ഇതറിഞ്ഞ നന്ദയുടെ ചേട്ടന്‍ വയലന്റ്..ഇനി എന്നെയോ എന്റെ കൂട്ടുകാരെയോ വീടിന്റെ പരിസരത്ത് എങ്ങാനും കണ്ടാല്‍ കാലു വെട്ടി എടുക്കും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു(ഒരു തവണ ഇത് പോലൊരു ഭീഷണി പണ്ട് കിട്ടിയതാ...വീട്ടുക്കാര്‍ ചെയ്ത പുണ്യമോ എന്തോ അന്ന് കാലു പോയില്ല...പക്ഷെ അതെ വീട്ടുകാര്‍ കാരണം എന്റെ കാലുക്കള്‍ക്ക് വീണ്ടും ഭീഷണി!!!)...നന്ദയുടെ സ്പെഷ്യല്‍ റെക്കമെന്‍റ്റഷന്‍ കാരണം ആണ് രവിയുടെ കാലു പോകാതെ തിരിച്ചു വന്നത്...പക്ഷെ കൂടുതല്‍ വിഷമം തോന്നിയത് നന്ദയുടെ പിടിവാശി കേട്ടപ്പോള്‍ ആണ്...നന്ദയ്ക്ക് എന്നോട് സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നും, അതുകൊണ്ട് ഇനി ഒരിക്കലും ഞാന്‍ നന്ദയെ കാണുവാന്‍ ശ്രമിക്കരുതെന്നും രവിയോട് പ്രതേകം പറഞ്ഞു വിട്ടു...(ഇതും കേട്ട് ഒന്നും മിണ്ടാതെ വന്ന ലവനെ ചവിട്ടി കൂട്ടണ്ടേ??..ഞാന്‍ ഒരു പാവം ആയതു അവന്റെ ഭാഗ്യം...)
അന്ന് മുതല്‍ നന്ദയെ കാണുവാനുള്ള എന്റെ പല വഴികളില്‍ കൂടിയുള്ള പരിശ്രമങ്ങളെ തന്റെ കൂട്ടുകാരുടെയും കുട്ടി ഗുണ്ടക്കളുടെയും സഹായത്തോടെ നന്ദയുടെ ചേട്ടന്‍ പരാജയപ്പെടുത്തി കൊണ്ടിരിന്നു, ഞാന്‍ പറഞ്ഞു വിട്ട ദൂതന്മാരെ പോലും അദ്ദേഹം പാന്റ് നനയിച്ചാണ് വിട്ടത്...തന്റെ വീടും വീട്ടുകാരെയും എന്നില്‍ നിന്നും മറച്ചു പിടിച്ചു അദ്ദേഹം വിജയഭേരി മുഴക്കി കൊണ്ടിരിക്കുന്ന ഒരു ദിനത്തില്‍, ഒരു കൂട്ടുകാരന്റെ ബൈകിന്റെ പുറകില്‍ ഇരിന്നു അടുത്ത നീക്കം 'എന്ത്? എപ്പോള്‍? എങ്ങനെ?' എന്ന് തലപുകച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ആണ് റോഡിന്‍റെ അങ്ങേ കരയില്‍ നഗരത്തിലെ പ്രധാന ബസ്സ് സ്റ്റാന്‍ഡില്‍ കൂട്ടുകാരിയോടൊപ്പം നന്ദ നില്‍ക്കുന്നത് കണ്ടത്...കണ്ട പാതി കാണാത്ത പാതി..."ചവിട്ടടാ ബ്രേക്ക്" എന്ന് വിളിച്ചു കൂവികൊണ്ട് ബൈക്കില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങും പോലെ...) കുറച്ചു ദൂരം ഭൂമി ദേവിയെ ഇപ്പൊ ചുംബിക്കും..ഇപ്പൊ ചുംബിക്കും എന്ന് പറഞ്ഞു കൊണ്ട് കുറച്ചു ദൂരം മുന്നോട്ടു പോയി ബ്രേക്ക് ഇട്ടു നിന്നു...റോഡ് ക്രോസ് ചെയ്തു നേരെ നന്ദയുടെ അടുത്ത് ചെന്നു..എന്നെ കണ്ടു നന്ദ ഞെട്ടി...നന്ദയോട് ആഭിമുഖ്യം പുലര്‍ത്താന്‍ എന്ന വണ്ണം ഇരട്ടി ശക്തിയില്‍ ഞാനും ഞെട്ടി, പ്ലാന്‍ ചെയ്തതല്ല, അമ്മച്ചിയാണെ ഞെട്ടി പോയാതാണ് ...കണ്ട പാതി നന്ദയെയും കൂട്ടുകാരിയെയും, കാണാത്ത പാതി നന്ദയുടെ ചേട്ടനെയും കുട്ടി ഗുണ്ടയും ആയിരിന്നു...സ്ക്രീനിന്റെ മറുവശത്ത് നിന്നും നന്ദയുടെ ചേട്ടനും ഒരു കുട്ടി ഗുണ്ടയും മെയിന്‍ ഫ്രെയിമിലേക്ക് പ്രവേശിച്ചു...
തിരിഞ്ഞു ഓടിയാല്‍, സ്നേഹിച്ച പെണ്ണിനെ കിട്ടില്ല എന്ന് മാത്രമല്ല...പിന്നെ ഈ ശരീരം വല്ല പാണ്ടി ലോറിക്കും അട വെക്കുന്നതായിരിക്കും നല്ലത്....നിന്ന് വാങ്ങാനുള്ളത് വാങ്ങിയിട്ട് തന്നെ കാര്യം....തല്ലു കൊള്ളുന്നു എങ്കില്‍ നല്ല അന്തസായിട്ട് ആണുങ്ങളെ പോലെ നിന്ന് വാങ്ങുക...നന്ദയുടെ ചേട്ടന്റെ കൂടെ ഉണ്ടായിരിന്ന ഗുണ്ടയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി വിരിയുന്നത് ഞാന്‍ കണ്ടു....ഇത്തവണ കിച്ചന്‍ നിന്നും കിടന്നും ഇരിന്നും വാങ്ങിക്കും എന്ന് കിച്ചന് തന്നെ ഉറപ്പായി...

Tuesday, June 15, 2010
വൈകി കിട്ടിയ കത്ത്
വിവാഹ ജീവിതത്തിനു ആറ് മാസം മാത്രം ആയുസ്സ് കൊടുത്തു ദൈവം തിരിച്ചെടുത്ത എന്റെ കൊച്ചുമാമന്റെ മരണ വാര്‍ത്ത ആയിരിന്നു അത്...തലച്ചോറില്‍ രക്തസ്രാവം ഉണ്ടായാണ് മാമന്‍ മരിക്കുന്നത്...പക്ഷെ കാരണവന്മാര്‍ക്ക് അത് ഒരു സാധാരണ മരണം ആയി കാണുവാന്‍ താല്പര്യം ഇല്ലായിരിന്നു, മാമിക്ക് ജാതകത്തില്‍ ചൊവ്വദോഷം ഉണ്ടെന്നും അതിന്റെ അനന്തര ഫലം ആണ് ഈ മരണം എന്നതായിരിന്നു അവരുടെ കണ്ടുപിടിത്തം...പക്ഷെ ആ മരണം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റൊരു മുറിപ്പാട് കൂടി തരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല...
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം ആണ്..നന്ദയുടെ വീട്ടില്‍ ലാന്‍ഡ് ലൈനും ഇല്ല..ആ ദിവസങ്ങളില്‍ ഒരു എഴുത്ത് എഴുതാന്‍ ഉള്ള മാനസ്സികാവസ്ഥയോ സാഹചര്യമോ ഇല്ലായിരിന്നു..കൂട്ടത്തില്‍ കാരണവന്മാരുടെ വക 'മരണ വീട്ടില്‍ നിന്നും പുറത്തു പോകരുത്' എന്നുള്ള കര്‍ശന നിര്‍ദേശവും...അത് കാരണം എനിക്ക് നന്ദയെ ഇതൊന്നും അറിക്കുവാനും സാധിച്ചില്ല...ഒടുവില്‍ ചടങ്ങുക്കള്‍ ഒക്കെ കഴിഞ്ഞു, ഒന്‍പതാം ദിവസമാണ് എനിക്ക് പുറത്തേക്കു ഇറങ്ങുവാന്‍ ഒരു അവസരം ഉണ്ടായത്...തിങ്കളാഴ്ച ദിവസം രാവിലെ അമ്മക്ക് ഓഫീസില്‍ ചെന്ന് ലീവ് എഴുതി കൊടുക്കണമെന്നും കൂടെ ഞാന്‍ പോകണമെന്നും പറഞ്ഞു...അങ്ങനെ അന്ന് രാവിലെ ഒരു ഒന്പതരക്ക് ബൈക്കില്‍ അമ്മയെ ഓഫീസില്‍ കൊണ്ട് വിട്ടു, അമ്മയില്‍ നിന്നും വീട്ടിലേക്കു പോകാനുള്ള അനുവാദം വാങ്ങി, ഒരു പത്തര പതിനൊന്നു മണിയോടെ വീട്ടില്‍ എത്തി. നന്ദയുടെ കത്തുകള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് പോസ്റ്റ് ബോക്സില്‍ നോക്കി... നന്ദ അയച്ച ഒരു കത്ത്, അന്ന് രാവിലെ വന്നത്...അത് തുറന്നു വായിച്ച എനിക്ക് സത്യത്തില്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി എന്നെ കുറിച്ചുള്ള ഒരു വിവരവും ഇല്ലാത്തതിനാല്‍ എന്റെ അമ്മയുടെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നന്ദ അമ്മയോടൊപ്പം വരും, അപ്പോള്‍ ഞാന്‍ അവിടെ ഉണ്ടാവണം എന്നായിരിന്നു കത്തിലെ ഉള്ളടക്കം...വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കത്ത് ആയിരിന്നു അത്...പക്ഷെ രണ്ടാം ശനിയാഴ്ച ആയതു കാരണം രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ആണ് കത്ത് വീട്ടില്‍ എത്തിയത്...
അമ്മയുടെ ഓഫീസിലേക്ക് തിരിച്ചു ബൈക്കില്‍ പോകുമ്പോള്‍ നന്ദ അമ്മയുടെ ഓഫീസില്‍ തന്നെ എനിക്ക് വേണ്ടി കാത്തു നില്‍ക്കും എന്ന് തന്നെ ആയിരിന്നു എന്റെ പ്രതീഷ. പക്ഷെ അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ അമ്മ മാത്രമേ ഉള്ളു..അമ്മയോട് നന്ദ വന്നിരിന്നോ എന്ന് ചോദിച്ചതിനു ഇല്ല എന്ന മറുപടി ആണ് കിട്ടിയത്..പിന്നെ അമ്മ അതിനെ കുറിച്ച് ഒന്നും സംസാരിച്ചതും ഇല്ല.....നന്ദ വരും എന്ന് കത്തില്‍ എഴുതിട്ടുണ്ട്...അപ്പോള്‍ വന്നിട്ടുണ്ടാവണം...അങ്ങനെ എങ്കില്‍ അമ്മ എന്തിനു കള്ളം പറയണം??..അമ്മയോട് ഈ അവസ്ഥയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയില്ല. അടുത്ത ദിവസം റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാനുണ്ടെന്നു ഒരു കളവ് പറഞ്ഞു രാവിലെ തന്നെ കലാലയത്തില്‍ എത്തി..നന്ദ ക്ലാസ്സില്‍ വന്നിട്ടില്ല..കൂട്ടുകാരോട് ചോദിച്ചു, അവര്‍ ആരും തന്നെ നന്ദയെ അന്നേ ദിവസം കണ്ടിട്ടില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു.."കഴിഞ്ഞ ആഴ്ച നന്ദ കിച്ചനെ തിരക്കി നടന്നു...ഇപ്പോള്‍ കിച്ചന്‍ നന്ദയെ തിരക്കി നടക്കുന്നു. എന്താ കിച്ചാ പ്രശ്നം??"...
അന്നേ ദിവസം നന്ദ ക്ലാസ്സിലേക്ക് വന്നതേ ഇല്ല...എന്താ നന്ദയ്ക്ക് പറ്റിയത്??...വൈകിട്ട് രവിയെ കണ്ടു കാര്യം അറിയിച്ചപ്പോള്‍ അവന്‍ എന്റെ കൂടെ നന്ദയുടെ വീട്ടിലേക്കു വരാം എന്ന് പറഞ്ഞു. അങ്ങനെ നമ്മള്‍ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ എത്തി...നന്ദയുടെ അമ്മയാണ് പുറത്തേക്ക് വന്നത്..."ആന്റി, നന്ദ ഉണ്ടോ??". എന്റെ ചോദ്യത്തിനു ഒരു മറുപടി പോലും തരാതെ അവര്‍ വീട്ടിനുള്ളിലേക്ക് പോയി..ഞാനും രവിയും പരസ്പരം നോക്കി..എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി..പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ പുറത്തേക്കു ഇറങ്ങി വന്നു, മദ്യപിച്ചിട്ടുണ്ട് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.."കിച്ചന്‍ വാ, നമ്മള്‍ക്ക് പുറത്തു നിന്നും സംസാരിക്കാം.." ഇതും പറഞ്ഞു നന്ദയുടെ ചേട്ടന്‍ നമ്മളെ ഗേറ്റിനു പുറത്തേക്കു കൊണ്ട് പോയി...."എനിക്ക് നന്ദയെ ഒന്ന് അത്യാവശ്യമായിട്ട് കാണണം..എന്റെ മാമന്‍ മരിച്ചുപോയി...കുറച്ചു ദിവസം അവിടെ ആയിരിന്നു...അതാ..." എന്നെ മുഴുവന്‍ പറയാന്‍ അനുവദിക്കാതെ നന്ദയുടെ ചേട്ടന്‍ പറഞ്ഞു..."കിച്ചന്‍ ഇനി ഇവിടെ വരരുത്, ദയവു ചെയ്തു അവളെ അവളുടെ വഴിക്ക് വിട്..." ഞാന്‍ ശരിക്കും ഞെട്ടി.."എന്താ?? എന്താ പ്രശ്നം??...നന്ദ എവിടെ?? നന്ദ പറയട്ടെ എന്താ പ്രശ്നമെന്ന്?? നന്ദയെ ഒന്ന് വിളിക്കുമോ?? എനിക്ക് നേരിട്ട് ഒന്ന് സംസാരിക്കണം" എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരിന്നു ..."കിച്ചനെ ഇനി ഒരിക്കലും കാണണ്ട എന്ന് നന്ദ പറഞ്ഞു...ഇനി അവള്‍ പഠിക്കാനും വരുന്നില്ല...ഇതുവരെ ഞാന്‍ നന്ദയെ ഓര്‍ത്താണ് മാന്യമായിട്ടു സംസാരിച്ചത്..കിച്ചന്‍ ഇനി ഇവിടെ നിന്നാല്‍ പ്രശ്നം ആകും"..നന്ദയുടെ ചേട്ടന്റെ സ്വരം ഉച്ചത്തില്‍ ആയി..ഒരാഴ്ച മുന്‍പ് എന്നോട് കളി തമാശ പറഞ്ഞു ഇരുന്ന നന്ദയുടെ ചേട്ടനാണ് ഇപ്പോള്‍ ഒരു പരിചയവും ഇല്ലാത്തതു പോലെ സംസാരിക്കുന്നത്..എന്റെ നില്‍പ്പും ഭാവും കണ്ടിട്ടാകും രവി എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു..."കിച്ചാ ദയവു ചെയ്തു നീ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്..വേറെ എന്തെങ്ങിലും കാരണം കാണും അതാ പുള്ളിക്കാരന്‍ അങ്ങനെ ഒക്കെ പറയുന്നത്"..ഞാന്‍ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ചോദിച്ചു.."ഞാന്‍ ഇനി എന്താടാ വേണ്ടത്??"......"വാ നമ്മള്‍ക്ക് ഇപ്പോള്‍ ഇവിടെന്ന് പോകാം, നാളെ ഞാന്‍ വന്നു നന്ദയെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിട്ട് നമ്മള്‍ക്ക് തീരുമാനിക്കാം." എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആണ് രവി അത് പറഞ്ഞത്...പെട്ടെന്ന് ഗേറ്റില്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍..നന്ദയുടെ ചേട്ടന്‍ ഗേറ്റും അടച്ചു അകത്തേക്ക് നടക്കുന്നതാണ് കണ്ടത്...ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് മനസ്സിലായി...
ഒരാഴ്ച്ച കൊണ്ട് എന്ത് മാറ്റമാണ് നന്ദയില്‍ സംഭവിച്ചത്?? ഇനി എന്‍റെ അമ്മ, തലേന്ന് നന്ദയെ കാണുകയും, വല്ലതും അനിഷ്ടമായി പറയുകയും ചെയ്തോ?? ഒരാഴ്ച മുന്‍പ് എന്‍റെ കൂടെ പാമ്പായി ഇഴഞ്ഞ നന്ദയുടെ ചേട്ടന്റെ പെരുമാറ്റം ഇത്ര പെട്ടെന്ന് അപരിചിതമായത് ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടാണോ? അങ്ങനെ ഒരു നൂറു നൂറു ചോദ്യങ്ങളുടെ തേനീച്ചകള്‍ എന്‍റെ തലച്ചോറില്‍ മൂളി പറക്കുകയായിരുന്നു..അവയുടെ ഉത്തരങ്ങള്‍ എനിക്ക് ലഭിച്ചത് അടുത്ത നാള്‍ രവിയില്‍ നിന്നുമായിരുന്നു....

Subscribe to:
Posts (Atom)