ഒടുവില്‍ ജീപ്പ് ചെന്ന് നിന്നത് അവന്റെ വീടിന്റെ മുന്നില്‍ ആണ്. പുറകിലെ വാതില്‍ തുറന്നു ഇറങ്ങുമ്പോള്‍ നല്ല ഒരു ജനകൂട്ടം ഉണ്ടായിരുന്നു, എല്ലാരെയും നോക്കി ഒരു ചിരിയും കൊടുത്ത് ഞാന്‍ അവന്റെ വീട്ടിലേക്കു കയറി. മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ പേടി ഉണ്ടായിരുന്നു...മുറിയില്‍ പൂട്ടിയിട്ടു പോലീസ് മുറയില്‍ ഇടിക്കുമോ എന്ന്....പക്ഷെ വീടിനു പുറത്തു ജനകൂട്ടം ഉണ്ടായിരുന്നത് കൊണ്ട് അത് കിട്ടിയില്ല, സത്യത്തില്‍ അത് നടന്നില്ല എന്ന് വേണം പറയാന്‍. ഞാന്‍ തിരിച്ചു വന്ന വിവരം വീട്ടില്‍ അറിഞ്ഞിരിക്കണം, പക്ഷെ ആരും വന്നില്ല എന്നെ കാണാനോ ,വിളിച്ചോണ്ട് പോകാനോ.....കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുമാമ്മന്‍ വന്നു(ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല....ആ അപ്രതീഷിത മരണവും എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്....) അദ്ദേഹം മാന്യമായിട്ടു എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി എന്നെയും വിളിച്ചു നേരെ വീട്ടിലേക്കു നടന്നു....വീടിന് അടുത്ത് എത്തിയപ്പോള്‍ കൊച്ചുമാമ്മന്‍ പറഞ്ഞു "നീ ഇപ്പോള്‍ വീട്ടില്‍ കയറണ്ട...നിന്റെ ഡ്രെസ്സും ബുക്സും ചേച്ചി എടുത്തു വെച്ചിട്ടുണ്ട്, അതും എടുത്തു നമ്മള്‍ക്ക് എന്റെ വീട്ടിലേക്കു പോകാം" എനിക്ക് കാര്യം പുടികിട്ടി....അച്ഛന്‍ വയലെന്റ്റ് ആണ്....ഇപ്പൊ മുന്നില്‍ ചെന്ന് ചാടിയാല്‍ എന്നെ എടുത്തു വല്ല പൊട്ടകിണറ്റിലും താഴ്ക്കും...അതിസാഹസം വേണ്ട...വല്ല പൊട്ടകിണറ്റിലും തീരാനുള്ളതല്ല ഈ സുന്ദരമായ ജീവിതം. അതുകൊണ്ട് മാത്രം ഞാന്‍ കൊച്ചുമാമ്മന്റെ കൂടെ പോയി....
കൊച്ചുമാമ്മന്റെ വീട് എന്ന് ഞാന്‍ ഉദേശിച്ചത് അമ്മയുടെ തറവാട് ആണ്. വളരെ അപൂര്‍വമായിട്ടേ ഞാന്‍ അവിടെ പോകാറുള്ളൂ. എന്തായാലും അവിടെ ആയിരിന്നു അടുത്ത മൂന്ന് മാസത്തെ ജീവിതം. പക്ഷെ അപ്പോഴും എങ്ങനെ എങ്കിലും ലച്ചുവിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം, ആ പാല്‍ പുഞ്ചിരി വീണ്ടും കാണണം എന്നൊക്കെ ആയിരിന്നു മനസ്സില്‍. അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ വന്നു എന്നെ തിരിച്ചു വീടിലേക്ക് കൂട്ടി കൊണ്ട് പോയി...തിരിച്ച് എത്തിയ എന്റെ ചിന്ത എങ്ങനെ ലച്ചുവിനെ എങ്ങനെ ആണ് കാര്യങ്ങള്‍ ഒന്ന് പറഞ്ഞു മനസിലാക്കുക എന്നതായിരിന്നു. പക്ഷെ അപ്പോഴേക്കും നാട്ടുകാര്‍ എന്നെ കള്ളന്‍ എന്ന് മുദ്ര കുത്തി കഴിഞ്ഞിരുന്നു. .(അതിനുള്ള പ്രതേക നന്ദി എന്റെ കൂട്ടുകാരന് ഞാന്‍ ഇവിടെ രേഖപെടുത്തുന്നു) അടുത്ത വീട്ടിലെ കാശും അടിച്ചുകൊണ്ട്.....അവനെ ബലമായി ഞാന്‍ പിടിച്ചുകൊണ്ടു പോവുകയായിരുന്നലോ??? എന്നെ കൊണ്ടല്ലേ പറ്റൂ.....അല്ലേ???
വീട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ലച്ചുവിനെ കാണുവാനോ സംസാരിക്കുവാനോ ഉള്ള ധൈര്യം ഇല്ലായിരിന്നു....എന്താ ചെയേണ്ടത് എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് ഒരു ഐഡിയ മനസ്സില്‍ ട്യൂബ് പോലെ മിന്നി മിന്നി തെളിഞ്ഞു വന്നത് (ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്.....കേട്ടിട്ടില്ലേ??). അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കത്ത് (ശരി... ശരി...പ്രേമലേഖനം തന്നെ) എഴുതി...അടുത്തതായി വേണ്ടത് ഒരു ഹംസം ആണ്. എന്റെ അപ്പോഴത്തെ ഇമേജ് വെച്ച് ഞാന്‍ അടുത്ത് ചെന്നാല്‍ ചിലപ്പോ ലച്ചുവല്ല ഞാന്‍ നേരത്തെ പറഞ്ഞ സരിതയോ രാജിയോ ആണെങ്കിലുംകാലിലെ ചെരുപ്പ് ഊരും.. അത് ഉറപ്പാ.(നേരിട്ട് കൊടുത്ത് അടി വാങ്ങാന്‍ ഞാന്‍ അത്ര മണ്ടന്‍ അല്ലാലോ..) ഒരുപാട് ആലോചികേണ്ടി വന്നില്ല. അനുജനെ തന്നെ ഹംസം ആയിട്ട് ഞാന്‍ തിരഞ്ഞെടുത്തു. ലവന്റെ കാര്യം ആണെല്ലോ ഞാന്‍ ആദ്യം ലച്ചുവിനോട് പറഞ്ഞത്....അപ്പൊ ലവന്‍ തന്നെയാ നല്ലത്...
അടുത്ത രണ്ടു ദിവസത്തെ നിരീഷണ പരീഷണത്തില്‍ നിന്നും ലച്ചു എന്റെ വീടിന്റെ മുന്നില്‍ കൂടി കടന്നു പോകുന്ന നേരവും കാലവും കണ്ടുപിടിച്ചു...അത് കഴിഞ്ഞു, ഏതാണ്ട് ഒരു രണ്ടു മണികൂര്‍ ക്ലാസ്സും, അനുജന് ഇഷ്ടപെട്ട എന്റെ ഷര്‍ട്ടും പിന്നെ മിട്ടായി വാങ്ങാന്‍ പത്ത് രൂപയും വാഗ്ദാനം നല്‍കിയപ്പോള്‍, അവന്‍ എന്റെ ഹംസം ആകാം എന്ന് സമ്മതിച്ചു...അങ്ങനെ പറഞ്ഞു വെച്ച ആ സുദിനം വന്നെത്തി....നേരെത്തെ എഴുതി തയാര്‍ ആകി വെച്ച കത്ത് സോറി പ്രേമലേഖനം കയ്യില്‍ കൊടുത്ത് അവനെ വീടിന്റെ മുന്നില്‍ കൊണ്ട് നിര്‍ത്തി. ഞാന്‍ മച്ചിന്റെ മുകളിലേക്കും പോയി...വീടുകയറി തല്ലാന്‍ വന്നാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പാടില്ലല്ലോ ....എങ്ങനെ ഉണ്ട് എന്റെ ബുദ്ധി???
ഏതാണ്ട് അരമണികൂര്‍ കഴിഞ്ഞു അവന്‍ വന്നു വിളിക്കുന്നത് കേട്ട് ഞാന്‍ കുറച്ചു നേരം മച്ചിന്റെ മുകളില്‍ തന്നെ അനങ്ങാതെ ഇരിന്നു...അവന്റെ നിലവിളി ഒന്നും കേള്‍ക്കാത്തത് കൊണ്ട് താഴേക്ക് നോക്കി...സ്റെപ്സ്സിന് താഴെ അവന്‍ ഒരു കള്ള ചിരിയുമായി നില്‍ക്കുന്നു...മനുഷ്യന്‍ തീയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ചിരി, പക്ഷെ ഒന്നും പറയാന്‍ പറ്റില്ലാലോ...പറഞ്ഞാല്‍ അവന്‍ പിണങ്ങും പിന്നെ കാര്യങ്ങള്‍ അറിയാന്‍ തപസ്സ് ചെയ്യേണ്ടി വരും....
സ്റെപ്പ് ഇറങ്ങുന്നതിനിടയില്‍ തന്നെ ഞാന്‍ ചോദിച്ചു: "എടാ എന്തായി?? കത്ത് കൊടുത്തോ??? വല്ലതും പറഞ്ഞോ??? ആരെങ്കിലും കണ്ടോ??? എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എടാ വല്ലതും ഒന്ന് പറയടാ"
ഒടുവില്‍ അവന്‍ പറഞ്ഞു "കൊടുത്തു...എന്താ ഇത് എന്ന് ചോദിച്ചു...നീ തന്നതാണ് എന്ന് പറഞ്ഞു"
ഞാന്‍: "അപ്പൊ എന്ത് പറഞ്ഞു??? വേറെ വല്ലതും പറഞ്ഞാ???"
അനുജന്‍: "ഇല്ല....അതും വാങ്ങി ഒന്നും പറയാതെ അങ്ങ് പോയി"
ഞാന്‍: "എടാ സത്യം പറ..വേറെ എന്തെങ്ങിലും പറഞ്ഞോ??? കത്ത് തുറന്നു വായിച്ചോ???"
അനുജന്‍: "അറിയില്ല....എന്താ പോയി ചോദിക്കണോ??" ഇതും പറഞ്ഞു അവന്‍ അവന്റെ റൂമിലേക്ക് പോയി....
ഇനി അവനോട് ചോദിച്ചിട്ട് കാര്യം ഇല്ല. ഇനി വരാനുള്ള കാര്യങ്ങള്‍ എന്തായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് എന്റെ മുറിയില്‍ കയറി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, പുക നല്ല 'O' ആകൃതിയില്‍ പുറത്തേക്കു വിട്ടുകൊണ്ട് നോക്കുമ്പോള്‍ അവന്‍ എന്റെ ഷര്‍ട്ടും ഇട്ടുകൊണ്ട് മുന്നില്‍.....കരാര്‍ പ്രകാരമുള്ള പത്ത് രൂപയും ചോദിച്ചുകൊണ്ട്....സിഗരറ്റ് വാങ്ങാന്‍ വെച്ചിരുന്ന അവസാനത്തെ പത്തിന്റെ നോട്ട് അവനു മിട്ടായി വാങ്ങാന്‍ എടുത്തു കൊടുത്തിട്ട് ഞാന്‍ വീണ്ടും അഗാധമായചിന്തയിലേക്ക് വഴുതി വീണു......
ഓഫീസില്‍ ഒരു സുപ്രധാന മീറ്റിംഗ് ഉള്ളതിനാല്‍ അമ്മ അടുത്ത ദിവസം അതിരാവിലെ തന്നെ ജോലിക്ക് പോയി. അച്ഛന്‍ എന്നെ വിളിച്ചു ചായ ഉണ്ടാക്കാന്‍ പറഞ്ഞു....ചായക്ക് വെള്ളം ഗ്യാസ് അടുപ്പില്‍ വെക്കുമ്പോള്‍ ആണ് കോളിംഗ് ബെല്‍ കേട്ടത്..."മോനെ ഒന്ന് പോയി നോക്ക്...പത്രക്കാരന്‍ പയ്യന്‍ വന്നതായിരിക്കും....ഞാന്‍ ദേ വരുന്നു എന്ന് പറ" അച്ഛന്‍ വിളിച്ചു പറഞ്ഞു....ഗ്യാസ് അടുപ്പിലെ തീ കുറച്ചിട്ട് നേരെ പോയി വാതില്‍ തുറന്നു........വാതില്‍ക്കല്‍ എന്നെ തന്നെ നോക്കികൊണ്ട് കയ്യില്‍ ഒരു കത്തുമായി ലച്ചുവിന്റെ അച്ഛന്‍!!!!!!!!!!!!
ഹ ഹ ഹ... ബെസ്റ്റ്.... ബാക്കിക്കായി കാത്തിരിക്കുന്നു...
ReplyDeleteബെസ്റ്റ്!
ReplyDeleteകൊള്ളാം
ReplyDeleteഅയ്യോ.. നിര്‍ത്തല്ലെ....
ReplyDeleteഅതു കൂടി കിട്ടിയിട്ട് മതിയാരുന്നു.
കത്ത് കൊടുക്കെണ്ടാവരുടെ കയ്യില്‍ തന്നെ അനിയന്‍ കൊടുത്തല്ലോ.
ReplyDeleteഭാഗ്യം....!
hhah...sarikum ..samsarikunna oru feel..kollam...lechu ente oru frdnte name anu....killikalum kichanum ithayirikate adutha post.. photos kollam y there is no option for cmnt.
ReplyDeleteഎത്താൻ വൈകിപ്പോയി...വിവരിച്ചാലും മതിയാവൂല...അടൊപൊളീ
ReplyDeleteതാന്‍ കൊടുത്തതൊ അതൊ വേറെ വല്ല കത്തൊ?
ReplyDeleteഎന്നിട്ട്.....??