പെട്ടെന്നാണ് ദൂരെ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ കയ്യില്‍ തടിയും, മടലുക്കളും പിന്നെ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ഇരച്ചു വന്നത്.....എനിക്കോ അച്ഛനോ അവിടെ നിന്നവര്‍ക്കോ എന്തെങ്ങിലും ഒന്ന് പറയാനോ ചെയ്യാനോ സമയം കിട്ടുന്നതിനു മുന്‍പ് അവര്‍ എന്നെ തല്ലിയവരെയും ലച്ചുവിന്റെ അച്ഛന്റെ കൂടെ ഉണ്ടായിരിന്നവരെയും തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ലച്ചുവിന്റെ അച്ഛനെ അവര്‍ക്ക് അറിയാവുന്നത് കൊണ്ട് അദേഹത്തെ പിടിച്ചു മാറ്റിയിട്ടാണ് അവര്‍ തല്ല് തുടങ്ങിയത് ....ഏതാണ്ട് മുപ്പതോളം ആളുകള്‍ ചേര്‍ന്ന് നാല് പേരെ തല്ലുന്നതിന്റെ ഇടയില്‍ ഞാന്‍ ചെന്നു ചാടുന്നത് വെറും മണ്ടത്തരം ആകും എന്ന് അറിയാവുന്നതുകൊണ്ട് അതിനിടയില്‍ ചെന്ന് ചാടിയില്ല......എന്നെ തല്ലിയവരും ലച്ചുവിന്റെ അച്ഛന്റെ കൂടെ വന്നവരും തിരിഞ്ഞു ഓടാന്‍ തുടങ്ങി....ഇതിനിടയില്‍ എന്നെ അച്ഛനും അമ്മയും വീട്ടിലേക്കു കൊണ്ട് പോയി........അമ്മ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ കണ്ടത് എന്റെ മുതുകില്‍ നിന്നും ചോര വാര്‍ന്നു ഒഴുകുന്നത്...കൂട്ടുകാരന്റെ വക പിറന്നാള്‍ സമ്മാനം.....എന്റെ അമ്മ കൊടുത്ത പ്രഥമന്‍ കുടിച്ചിട്ട് അടിച്ചത് കൊണ്ടായിരിക്കും ആ മുറിവിന്റെ പാട് മായാന്‍ കുറച്ചു നാള് എടുത്തത്.
കൂട്ടുകാരന് ചെയ്തത് ചെയ്തു, പക്ഷെ പഞ്ചവര്‍ണ്ണ കിളി സമ്മാനിച്ച പിറന്നാള്‍ സമ്മാനം ഈ ജന്മം മറക്കാന്‍ കഴിയില്ല...ഓണത്തല്ല് എന്ന് കേട്ടിടുണ്ട് പക്ഷെ ബെര്‍ത്ത്ഡേ തല്ല്....ഹോ ലത് കുറച്ചു കടുത്തുപോയി......അടുത്ത ദിവസം ആണ് അനുജന് പറഞ്ഞത്....അടി നടക്കുന്നത് കണ്ടു അവന് വീടിന്റെ പുറകു വശത്തെ മതില് ചാടി കടന്ന്..........അടുത്തുള്ള വയലില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന സ്ഥലം പുലിക്കളെ വിവരം ധരിപ്പിച്ചു.....അങ്ങനെ ആണ് അവര്‍ കൂട്ടത്തോടെ അവിടേക്ക് പറന്നു വന്നത്...
ഒടുവില്‍ പോലീസ് കേസ് ആയി, ഇങ്ങോട്ട് തല്ലിയതിനും അങ്ങോട്ട് തല്ലിയതിനും........വീട്ടുക്കാര് അടുത്ത ദിവസം തന്നെ എന്നെ തറവാട്ടില്‍ കുടിയിരുത്തി...വീട്ടുക്കാര്‍ക്ക് തോന്നി കാണും ഇനിയും ഞാന്‍ അവിടെ നിന്നാല്‍ വീട് മാത്രമല്ല ആ നാടും കുളംതോണ്ടും എന്ന്......സംഭവം നടന്നു വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളില്‍ പോയത്.
അന്ന് ബസ്സില്‍ ഉണ്ടായിരിന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ബസ്സില്‍ വെച്ച് കാണിച്ച ഒരു വികൃതിയുടെ ആഫ്റ്റര്‍ എഫെക്റ്റ് ആയിരിന്നു ഉണ്ടായ സംഭവങ്ങള്‍ എല്ലാം....പറന്നു പോയ ആ അടി ഞാന്‍ ഏണി വെച്ച് വാങ്ങുകയായിരിന്നു..... സ്കൂളില്‍ വെച്ച് എന്നെ തല്ലിയ സുഹൃത്തിനെ കണ്ടപ്പോള്‍ എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.....അന്നത്തെ തല്ലില്‍ അവന്റെ മേല്‍ച്ചുണ്ട് രണ്ടായി പൊട്ടി പോയി...അതില്‍ സ്റ്റിച് ഇട്ടിരിക്കുന്നു......എന്നെ കണ്ടതും അവന് ഓടി വന്ന് സോറി പറഞ്ഞു...ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ എനിക്ക് ആരോടും പിണങ്ങി ഇരിക്കാന്‍ പറ്റില്ല എന്ന്......എന്തൊക്കെ ആയാലും അവന് എന്റെ കൂട്ടുകാരന് അല്ലേ....ചിലപ്പോള്‍ സാഹചര്യം അവനെ കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കാം...എന്തായാലും ഇന്ന് ഏതോ അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.(അവന് അങ്ങനെ തന്നെ വേണം)
കാലം മായ്കാത്ത മുറിവുക്കള്‍ ഇല്ല എന്ന് പറയും പക്ഷെ അന്ന് ഉണ്ടായ സംഭവം വര്‍ഷങ്ങള്‍ കഴിഞ്ഞും ഒരു നീറുന്ന നോവായി മനസ്സില്‍ കിടക്കുന്നു. തല്ലും, വഴക്കും, നഷ്ട പ്രണയവും (ആദ്യ പ്രണയമാണ് ...അത് മായ്ക്കാനുള്ള ആമ്പിയര്‍(കപ്പാസിറ്റി...എന്നും പറയാം) എന്തായാലും കാലത്തിനു ഇത് വരെയില്ല . നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല. അത് അറിയാമായിരുനെങ്ങില്‍ ഞാന്‍ ആരായെനെ....) എല്ലാം ഇന്നലെ നടന്നത് പോലെ ഓര്‍മ്മയുണ്ട് . തല്ലിന്റെ വേദനയും മുറിവിന്റെ പാടും മാറി. പക്ഷെ ആരോ ചെയ്ത വികൃതികള്‍ക്ക് സമാധനമെന്നവണ്ണം പൊയ്പ്പോയ പ്രണയത്തിന്റെ വേദന...അത് ഇപ്പോഴും നല്ല ഫ്രെഷാ!!!!!!!!!!!