Wednesday, March 10, 2010

ആദ്യ പ്രണയത്തിന്റെ അന്ത്യം

ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല.....രണ്ടാമതും എന്റെ കൂട്ടുകാരന്‍ ബൈക്കിന്റെ ചെയിന്‍ വീശിയത് ഞാന്‍ എന്റെ ഇടതു കൈ കൊണ്ടു പിടിച്ചു....പെട്ടെന്നാണ് എന്റെ ഇടതു കൈയുടെ മുട്ടില്‍ കറന്റ്‌ അടിക്കുന്ന പോലെ അനുഭവപെട്ടത്‌...അവന്റെ കൂടെ ഉണ്ടായിരിന്ന ആള്‍ ഒരു തടി കഷ്ണം എടുത്തു എന്റെ കൈയുടെ മുട്ടില്‍ അടിച്ചതായിരിന്നു...ഈ ബഹളങ്ങള്‍ കേട്ടുകൊണ്ട് വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനുജനും ഇറങ്ങി വരുന്നത് കണ്ട് അയാള്‍ തടി കഷ്ണവും കൊണ്ടു അങ്ങോട്ട്‌ തിരിഞ്ഞു.....പെട്ടെന്ന് തറയില്‍ നിന്നും കയ്യില്‍ കിട്ടിയ ഒരു ചുട്കല്ല് കഷ്ണം എടുത്തു ഞാന്‍ അയാളുടെ തലയുടെ പുറക്കില്‍ അടിച്ചു......ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ കൊണ്ടായിരിന്നു.......അപ്പോഴേക്കും അടുത്തുള്ള വീട്ടുകാര്‍ ഓടി വന്നു.......നാട്ടുകാര്‍ കൂടിയത് കൊണ്ടായിരിക്കും അടിതട നിന്നു...പിന്നെ സംഭാഷണങ്ങള്‍ ആയി.....അപ്പോഴേക്കും ലച്ചുവിന്റെ അച്ഛന്‍ രണ്ടു ചെറുപ്പക്കാരുടെ കൂടെ അവിടെ വന്നു.....എന്റെ അച്ഛന് അപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് (മോന്റെ ലീലാവിലാസങ്ങള്‍...). അച്ഛന്‍ ലച്ചുവിന്റെ അച്ഛനോട് "ഇയാള്‍ എന്താ ഈ ചെയ്തത്??" എന്ന് ചോദിച്ചതിനു മറുപടിയായി കൂടെ വന്നവര്‍ "നിങ്ങളുടെ മകന്റെ കാല് ഞങ്ങള്‍ വെട്ടി എടുത്തിരിക്കും" എന്ന് പറഞ്ഞു..............

പെട്ടെന്നാണ് ദൂരെ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ കയ്യില്‍ തടിയും, മടലുക്കളും പിന്നെ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ഇരച്ചു വന്നത്.....എനിക്കോ അച്ഛനോ അവിടെ നിന്നവര്‍ക്കോ എന്തെങ്ങിലും ഒന്ന് പറയാനോ ചെയ്യാനോ സമയം കിട്ടുന്നതിനു മുന്‍പ് അവര്‍ എന്നെ തല്ലിയവരെയും ലച്ചുവിന്റെ അച്ഛന്റെ കൂടെ ഉണ്ടായിരിന്നവരെയും തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ലച്ചുവിന്റെ അച്ഛനെ അവര്‍ക്ക് അറിയാവുന്നത് കൊണ്ട് അദേഹത്തെ പിടിച്ചു മാറ്റിയിട്ടാണ് അവര്‍ തല്ല് തുടങ്ങിയത് ....ഏതാണ്ട് മുപ്പതോളം ആളുകള്‍ ചേര്‍ന്ന് നാല് പേരെ തല്ലുന്നതിന്റെ ഇടയില്‍ ഞാന്‍ ചെന്നു ചാടുന്നത് വെറും മണ്ടത്തരം ആകും എന്ന് അറിയാവുന്നതുകൊണ്ട്‌ അതിനിടയില്‍ ചെന്ന് ചാടിയില്ല......എന്നെ തല്ലിയവരും ലച്ചുവിന്റെ അച്ഛന്റെ കൂടെ വന്നവരും തിരിഞ്ഞു ഓടാന്‍ തുടങ്ങി....ഇതിനിടയില്‍ എന്നെ അച്ഛനും അമ്മയും വീട്ടിലേക്കു കൊണ്ട് പോയി........അമ്മ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ കണ്ടത് എന്റെ മുതുകില്‍ നിന്നും ചോര വാര്‍ന്നു ഒഴുകുന്നത്‌...കൂട്ടുകാരന്റെ വക പിറന്നാള്‍ സമ്മാനം.....എന്റെ അമ്മ കൊടുത്ത പ്രഥമന്‍ കുടിച്ചിട്ട് അടിച്ചത് കൊണ്ടായിരിക്കും ആ മുറിവിന്റെ പാട് മായാന്‍ കുറച്ചു നാള്‍ എടുത്തത്‌.

കൂട്ടുകാരന്‍ ചെയ്തത് ചെയ്തു, പക്ഷെ പഞ്ചവര്‍ണ്ണ കിളി സമ്മാനിച്ച പിറന്നാള്‍ സമ്മാനം ഈ ജന്മം മറക്കാന്‍ കഴിയില്ല...ഓണത്തല്ല് എന്ന് കേട്ടിടുണ്ട് പക്ഷെ ബെര്‍ത്ത്‌ഡേ തല്ല്....ഹോ ലത് കുറച്ചു കടുത്തുപോയി......അടുത്ത ദിവസം ആണ് അനുജന്‍ പറഞ്ഞത്....അടി നടക്കുന്നത് കണ്ടു അവന്‍ വീടിന്റെ പുറകു വശത്തെ മതില്‍ ചാടി കടന്ന്..........അടുത്തുള്ള വയലില്‍ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന സ്ഥലം പുലിക്കളെ വിവരം ധരിപ്പിച്ചു.....അങ്ങനെ ആണ് അവര്‍ കൂട്ടത്തോടെ അവിടേക്ക് പറന്നു വന്നത്...

ഒടുവില്‍ പോലീസ് കേസ് ആയി, ഇങ്ങോട്ട് തല്ലിയതിനും അങ്ങോട്ട്‌ തല്ലിയതിനും........വീട്ടുക്കാര്‍ അടുത്ത ദിവസം തന്നെ എന്നെ തറവാട്ടില്‍ കുടിയിരുത്തി...വീട്ടുക്കാര്‍ക്ക് തോന്നി കാണും ഇനിയും ഞാന്‍ അവിടെ നിന്നാല്‍ വീട് മാത്രമല്ല ആ നാടും കുളംതോണ്ടും എന്ന്......സംഭവം നടന്നു വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളില്‍ പോയത്.

അന്ന് ബസ്സില്‍ ഉണ്ടായിരിന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ബസ്സില്‍ വെച്ച് കാണിച്ച ഒരു വികൃതിയുടെ ആഫ്റ്റര്‍ എഫെക്റ്റ് ആയിരിന്നു ഉണ്ടായ സംഭവങ്ങള്‍ എല്ലാം....പറന്നു പോയ ആ അടി ഞാന്‍ ഏണി വെച്ച് വാങ്ങുകയായിരിന്നു..... സ്കൂളില്‍ വെച്ച് എന്നെ തല്ലിയ സുഹൃത്തിനെ കണ്ടപ്പോള്‍ എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.....അന്നത്തെ തല്ലില്‍ അവന്റെ മേല്‍ച്ചുണ്ട് രണ്ടായി പൊട്ടി പോയി...അതില്‍ സ്റ്റിച് ഇട്ടിരിക്കുന്നു......എന്നെ കണ്ടതും അവന്‍ ഓടി വന്ന് സോറി പറഞ്ഞു...ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ എനിക്ക് ആരോടും പിണങ്ങി ഇരിക്കാന്‍ പറ്റില്ല എന്ന്......എന്തൊക്കെ ആയാലും അവന്‍ എന്റെ കൂട്ടുകാരന്‍ അല്ലേ....ചിലപ്പോള്‍ സാഹചര്യം അവനെ കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കാം...എന്തായാലും ഇന്ന് ഏതോ അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.(അവന് അങ്ങനെ തന്നെ വേണം)

കാലം മായ്കാത്ത മുറിവുക്കള്‍ ഇല്ല എന്ന് പറയും പക്ഷെ അന്ന് ഉണ്ടായ സംഭവം വര്‍ഷങ്ങള്‍ കഴിഞ്ഞും ഒരു നീറുന്ന നോവായി മനസ്സില്‍ കിടക്കുന്നു. തല്ലും, വഴക്കും, നഷ്ട പ്രണയവും (ആദ്യ പ്രണയമാണ് ...അത് മായ്ക്കാനുള്ള ആമ്പിയര്‍(കപ്പാസിറ്റി...എന്നും പറയാം) എന്തായാലും കാലത്തിനു ഇത് വരെയില്ല . നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല. അത് അറിയാമായിരുനെങ്ങില്‍ ഞാന്‍ ആരായെനെ....) എല്ലാം ഇന്നലെ നടന്നത് പോലെ ഓര്‍മ്മയുണ്ട് . തല്ലിന്റെ വേദനയും മുറിവിന്റെ പാടും മാറി. പക്ഷെ ആരോ ചെയ്ത വികൃതികള്‍ക്ക് സമാധനമെന്നവണ്ണം പൊയ്പ്പോയ പ്രണയത്തിന്റെ വേദന...അത് ഇപ്പോഴും നല്ല ഫ്രെഷാ!!!!!!!!!!!

11 comments:

  1. പ്രണയത്തിന്റെ വേദന...അത് ഇപ്പോഴും നല്ല ഫ്രെഷാ...
    മോഡേണ്‍ ഇന്‍സ്റ്റന്റ് പ്രേമത്തിന് ഒരു അപവാദം ...............

    ReplyDelete
  2. സംഭവ ബഹുലം തന്നെയാണല്ലോ ജീവിതം

    ReplyDelete
  3. ചാത്തനേറ്: ഏതായാലും പിന്നീ‍ട് അടിവാങ്ങാന്‍ നല്ല സൌകര്യമായിക്കാണും അല്ലേ?

    ReplyDelete
  4. പറന്നു പോയ ആ അടി ഞാന്‍ ഏണി വെച്ച് വാങ്ങുകയായിരിന്നു.

    അതു കൊള്ളാം.

    ReplyDelete
  5. ആദ്യ പ്രണയമാണ് ...അത് മായ്ക്കാനുള്ള ആമ്പിയര്‍(കപ്പാസിറ്റി...എന്നും പറയാം) എന്തായാലും കാലത്തിനു ഇത് വരെയില്ല .

    true in all sense,...

    ReplyDelete
  6. ആദ്യമായാണെന്ന് തോന്നുന്നു ഈ ബ്ലോഗില്‍ .
    വളരെ ആകര്‍ഷണീയമായ ശൈലിയും എഴുത്തും.

    നന്ദി..

    ReplyDelete
  7. ആദ്യമായാണു ഇവടെ വരുന്നതു... നല്ല ശൈലി... ഇനിയും എഴുതു...

    ReplyDelete
  8. പക്ഷെ പഞ്ചവര്‍ണ്ണ കിളി സമ്മാനിച്ച പിറന്നാള്‍ സമ്മാനം ഈ ജന്മം മറക്കാന്‍ കഴിയില്ല

    ഒര്‍മ്മകളില്‍ ഒളിപ്പിക്കാന്‍ ഒരു മധുര സമ്മാനം.

    നടക്കുന്ന ഒരു സംഭവം കണ്ടതു പോലെ തോന്നി.
    നന്നായെഴുതി.

    ReplyDelete
  9. kichaa..kollam....ithil sarikum fellings ariyundu.....ini ippolvellakilliyum ayo ???adhyaprnayam marakkan...hhah pine counselling institutesathinallle hhaa...chummaprnajtha..hmm frds inghineyum adikumalle....saramilaa..

    ReplyDelete
  10. ha ha ha athu kollaam.... writing style is triggering the laughter. good one!!!!

    ReplyDelete
  11. (ആദ്യ പ്രണയമാണ് ...അത് മായ്ക്കാനുള്ള ആമ്പിയര്‍(കപ്പാസിറ്റി...എന്നും പറയാം) എന്തായാലും കാലത്തിനു ഇത് വരെയില്ല . നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല. അത് അറിയാമായിരുനെങ്ങില്‍ ഞാന്‍ ആരായെനെ....

    ithu kalakki ishtappettu :(

    ReplyDelete