ഒരാളുടെ ജീവിതത്തിലെ പ്രധാനപെട്ട വഴിത്തിരിവുകള്‍ കലാലയങ്ങളില്‍ സംഭവിക്കുന്നു എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്, ഇനി ഇപ്പൊ അങ്ങനെ ആരും പറഞ്ഞിട്ടില്ല എങ്കില്‍ ഞാന്‍ ഇതാ പറയുന്നു .... കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിവ് ഉണ്ടായത് ലവിടെ വെച്ച് ആണ്..........പക്ഷെ അത് ഒരു ഒന്ന് ഒന്നര തിരിവ് ആയിപോയി...
പത്താം ക്ലാസ്സിലെ എന്റെ മാര്‍ക്ക് കണ്ട് എന്റെ വീടുക്കാര്‍ക്കും കൂട്ടുകാര്‍ക്കും തലകറക്കവും ബോധക്ഷയവും വന്നു...ആച്ഛന്റെ അടിയുടെ ഇഫെക്കറ്റ് മാര്‍ക്കുകളായി പരിണമിച്ചതു കൊണ്ട് ഞാന്‍ ഒന്‍പതും പത്തും നല്ല മാര്‍ക്കോടെ പാസായി എന്ന് വീട്ടുകാര്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. സത്യം എനിക്കല്ലേ അറിയൂ...എനിക്കെങ്ങനെ നല്ല മാര്‍ക്ക് കിട്ടി എന്നല്ല , എന്റെ അടുത്തിരുന്നു പരീക്ഷ എഴുതിയ തെണ്ടിക്ക് എങ്ങനെ എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി എന്നത് മാത്രമായിരുന്നു പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ എന്റെ സംശയം. "ഞങ്ങളുടെ ഉത്തരക്കടലാസുകളില്‍ ആകെ വ്യത്യാസം റോള്‍ നമ്പരില്‍ മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ? പിന്നെ ലവനെങ്ങനെ പത്തു മാര്‍ക്ക് കൂടുതല്‍ കിട്ടി? ടെല്‍ മി , ടെല്‍ മി " എന്ന് ഞാന്‍ മാന്യനായത് കൊണ്ട് ആരോടും അന്ന് ചോദിച്ചില്ല..എന്തായാലും ഞാന്‍ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയ ആ മാര്‍ക്കും വെച്ച് വീട്ടുക്കാര്‍ എന്നെ നഗരത്തിലെ അറിയപെടുന്ന, ഇന്നത്തെ രാഷ്ട്രീയത്തിലെ പല പുലികളും പഠിച്ചു ഇറങ്ങിയ കലാലയത്തില്‍ കൊണ്ട് നിക്ഷേപിച്ചു.....സണ്‍ ഒരു ഡോട്ടര്‍ ആകും അല്ലെങ്ങില്‍ മിനിമം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവി വാഗ്ദാനം ആകും എന്നുള്ള ശുഭപ്രതീഷയില്‍....പക്ഷെ ഞാന്‍ ആരാ മ്യോന്‍??
കലാലയത്തില്‍ കാല് കുത്തുന്നതിനു മുന്‍പ് തന്നെ ഒരു കവിള്‍ പുകയില്‍ പതിനഞ്ചു വട്ടത്തില്‍ കൂടുതല്‍ പുറത്തേക്കു വിടുക, കത്തുന്ന സിഗരറ്റ് കുറ്റി നാക്കില്‍ വെച്ച് ഉള്ളിലേക്ക് എടുക്കുക ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് തിരിച്ചു പുറത്തേക്കു കൊണ്ടു വരിക്ക, ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റ് വലിക്കുക അങ്ങനെ ഉള്ള എല്ലാ കലാപരിപാടിക്കളിലും ഞാന്‍ ഒരു അഗ്രഗണ്യന്‍ ആയി കഴിഞ്ഞിരിന്നു. ഈ കഴിവുക്കള്‍ ഉള്ളതിന്റെ പേരില്‍ എനിക്ക് കുറച്ചു ശിഷ്യ ഗണങ്ങളും അവിടെ ഉണ്ടായിരിന്നു. കലാലയ ജീവിതത്തിലെ ആദ്യ ദിനം തന്നെ സംഭവബഹുലം ആയിരിന്നു. ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് ഒരു സിഗരറ്റ് വലിക്കാം എന്ന് കരുതി കലാലയത്തിലെ കാന്റീനില്‍ നിന്നും ഒരു സിഗരറ്റ് വാങ്ങി, ചുണ്ടില്‍ വെച്ച് തീ കൊടുത്തതെ ഉള്ളൂ, രണ്ടു സീനിയര്‍ അണ്ണന്മാര്‍ ആകാശത്തു നിന്നും മുന്നില്‍ അവതരിച്ചു"സിഗരറ്റ് കളയെടാ" സീനിയര്‍ (മാര്‍ ) വക കല്‍പ്പന, "ഇപ്പൊ കത്തിച്ചതെ ഉള്ളു അണ്ണാ " അത് സ്ഥിരം കിച്ചന്‍ നിഷ്കളങ്കന്‍ ലൈന്‍, "മൊഡ കാണിക്കുന്നോടാ പന്ന..." സീനിയര്‍ അണ്ണന് ആ വാക്യം മുഴുവനായി എന്നെ കേള്‍പ്പിക്കാന്‍ കഴിയും മുന്‍പേ , സ്കൂളില്‍ എന്റെ സീനിയര്മാരായി പഠിച്ച രണ്ടു പേര്‍ അവിടെയെത്തി അവരെ തടഞ്ഞു. "പയ്യനോട് മൊഡ ഒരു പൊടിക്ക് കുറയ്ക്കാന്‍ പറ" റാഗിംഗ് മിസ്സായ കലിപ്പില്‍ (അതോ എന്നെ ചാമ്പാന്‍ പറ്റാത്തതിന്റെയോ?) കോളേജിലെ അണ്ണന്മാര്‍ സ്കൂളില്‍ എന്റെ സീനിയെര്സായി പഠിച്ച ചേട്ടന്മാരോട് ജാടയില്‍ പറഞ്ഞിട്ട്പോയി....നമ്മള്‍ മൂവരും കാന്റീനില്‍ കയറി ഓരോ ചായയും കുടിച്ച് സ്കൂളിലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍....പെട്ടെന്ന് കാന്റീന് പുറത്തു അടിയും ബഹളവും, ഞങ്ങള്‍ അങ്ങോട്ട് ഓടി ചെന്നു....അവിടെ കണ്ട കാഴ്ച, കുറച്ചു മുന്‍പ് എന്നെ റാഗ് ചെയ്ത രണ്ടു ചേട്ടന്മാരെ മൂന്ന് നാല് പേര്‍ ചേര്‍ന്ന് നിലത്തിട്ടു അലക്കുന്നു..."നമ്മുടെ (എ) പാര്‍ട്ടിയുടെ മെമ്പറെ നീ ഒക്കെ ചേര്‍ന്ന് റാഗ് ചെയ്യും അല്ലേട??"..."നമ്മള്‍ക്ക് ഒരു തെറ്റ് പറ്റി പോയി ഇനി ഇത് പോലെ ഉണ്ടാവില്ല" എന്ന് പറയുന്നത് വരെ ആ അലക്ക് തുടര്‍ന്നു...എന്നിട്ട് തിരിഞ്ഞു എല്ലാരോടുമായി പറഞ്ഞു.."കിച്ചന്‍ നമ്മുടെ എ-യുടെ മെമ്പര്‍ ആണ്..അവനെ ഇനി ആരെങ്ങിലും റാഗ് ചെയ്‌താല്‍ ചെയുന്നവന്റെ ഗതി ഇതായിരിക്കും"....ഇതെല്ലാം കണ്ടു നിന്ന ഞാന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി "ഞാന്‍ എ-യുടെ മെമ്പറോ??? എപ്പം??? എന്തിന്??? ആര് പറഞ്ഞിട്ട്??? ഇതൊന്നും ഞാന്‍ അറിഞ്ഞില്ലലോ"
കൂടെ ഉണ്ടായിരിന്നവര്‍ പറഞ്ഞപ്പോള്‍ ആണ് സെറ്റപ്പ് മനസ്സിലായത്.....അവര്‍ ആ എ-യുടെ ആളുക്കള്‍ ആണ് എന്നെ റാഗ് ചെയ്തവര്‍ ബി-യുടെ ആളുകളും, രണ്ടെണ്ണം പൊട്ടിക്കാന്‍ അവസരം നോക്കി ഇരിക്കുമ്പോള്‍ ആണ് എന്നെ റാഗ് ചെയ്യുന്നത് കണ്ടത്....കിട്ടിയ അവസരം അവര്‍ നല്ലവണ്ണം ഉപയോഗിച്ചു....കൂടെ എ-യിലേക്ക് ഒരു പുതിയ മെമ്പരെയും......അങ്ങനെ ഞാന്‍ പോലും അറിയാതെ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പര്‍ ആയി.......പിന്നെ എ-പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ കലാലയത്തിലെ അറിയപെടുന്ന ഒരു കൊച്ചു നേതാവും, കുറച്ചു അധികം വികൃതിക്കളും ഉള്ള ഒരു വലിയ തെമ്മാടി ആയി മാറാന്‍ വലിയ താമസം ഒന്നും ഉണ്ടായില്ല..
അങ്ങനെ കലാലയത്തില്‍ വിലസി നടക്കുന്ന ഒരു ദിവസം, കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നു പറഞ്ഞു....."കിച്ചാ, കിച്ചനെ കുറിച്ച് ഒരു ആള് ഇവിടെ എല്ലാരോടും തിരക്കുന്നു"......."എന്തെങ്ങിലും അറിയാന്‍ ഉണ്ടെങ്കില്‍ അവനോടു നേരിട്ട് വന്നു ചോദിക്കാന്‍ പറ ...ഞാന്‍ വിശദമായി പറഞ്ഞു കൊടുക്കാം"....."എടാ, അത് ലവനല്ല ഒരു ലവളാ".....എന്റെ ബോഡിയുടെ ബാലന്‍സ്(തലയുടെ പണ്ടേ പോയതല്ലേ...) ചെറുതായിട്ട് ഒന്ന് തെറ്റിയോ എന്ന് ഒരു സംശയം...ഈ കലാലയത്തില്‍ എന്നെക്കുറിച്ചു വിശദമായി തിരക്കാന്‍ മാത്രം ചങ്കുറപ്പുള്ള ഒരു പെണ്ണോ???. (അത്ര നല്ല പേര് ഞാന്‍ ഉണ്ടാക്കി എടുത്തു കഴിഞ്ഞിരിന്നു ആ ഒന്നര വര്ഷം കൊണ്ട്...ഞാന്‍ ആരാ മ്യോന്‍) പിന്നെ ഏത് ആയിരിക്കും എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന ആ പെണ്‍കുട്ടി???
അയ്യോ… സസ്പെന്‍സില്‍ കൊണ്ടു വന്നു നിറുത്തിയല്ലോ.!! ആരായിരുന്നു ആ പെണ്‍ എന്നു ഞാന്‍ പറയട്ടെ ? കാമ്പസിലെ അടിച്ചു തളിക്കാരി ജാനു അല്ലെ ? സിഗരറ്റ് കുറ്റിയും കച്ചറകളും പരിസരത്തിടരുത് എന്ന് താക്കീത് ചെയ്യാന്‍ നിന്നെ തിരഞ്ഞു നടക്കുവായിരുന്നു.!!
ReplyDeleteഎന്നാലും അതാരായിരിയ്ക്കും എന്നറിയാന്‍ ഞങ്ങള്‍ക്കും ഒരാഗ്രഹം ...
ReplyDeleteസാധാരണ ഭാഷയില്‍ പറഞ്ഞ എഴുത്ത് ഇഷ്ടപ്പെട്ടു.
ReplyDelete"എന്റെ മാര്‍ക്ക് കണ്ട് എന്റെ വീടുക്കാര്‍ക്കും കൂട്ടുകാര്‍ക്കും തലകറക്കവും ബോധക്ഷയവും വന്നു"
ഇത് വെറുതെ പറഞ്ഞതാ അല്ലെ?
ആശംസകള്‍.
കവളപ്പാറ ശാന്തയോ മറ്റോ ആണോ മച്ചൂ
ReplyDelete