പഞ്ചവര്‍ണ്ണ കിളിയുടെ മറുപടി കാത്ത് നിന്ന എന്റെ വീടിന്റെ മുന്‍പില്‍ ഇതാ തന്തകിളി വന്നിരിക്കുന്നു.....കയ്യില്‍ ഒരു കത്തും ഉണ്ട്....എന്തായാലും പഞ്ചവര്‍ണ്ണ കിളി കൊള്ളാം...ഞാന്‍ അനുജനെ ഹംസം ആക്കിയപ്പോള്‍, കിളി ഒരു പടി മുകളില്‍ കയറി അച്ഛനെ അതും സ്വന്തം അച്ഛനെ തന്നെ ഹംസം ആക്കിയിരിക്കുന്നു.......ലിത് വെറും കിളിയല്ല ലിത് പുലിയാണ്....ഇങ്ങനെ ഒക്കെ ഞാന്‍ ചിന്തിക്കണേല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ ആയിരിക്കണം പക്ഷെ നമ്മുടെ ഹീറോ മണ്ടന്‍ അല്ലല്ലോ...തിരുമണ്ടന്‍ അല്ലേ????
അപ്പം (ലത് നമക്ക് പിന്നെ കഴിക്കാം)...കാര്യത്തിലേക്ക് കടക്കാം....ലച്ചുവിന്റെ മറുപടി പ്രതീഷിച്ച എന്റെ മുന്നില്‍ ലച്ചുവിന്റെ അച്ഛന്‍ നില്കുന്നു അതും ഒരു കത്തുമായി..കൂടുതല്‍ മുഖവുര ഇല്ലാതെ തന്നെ ഉത്തരവ് വന്നു..."അച്ഛനെ ഒന്ന് വിളിച്ചേ" ...."എന്താ കാര്യം" വളരെ താഴ്മയോടെ ഞാന്‍ ചോദിച്ചു "ഇയാളുടെ അച്ഛനോട് പറയാനുള്ള കാര്യമാണ്, ഒന്ന് വിളിച്ചേ"....ഇത് കേട്ടുകൊണ്ട് ആണ് അച്ഛന്‍ അങ്ങോട്ട് വന്നത്..."അല്ല ഇത് ആര്??.. വാ കയറി ഇരിക്ക് ഞാന്‍ വിചാരിച്ചു പത്രകാരന്‍ പയ്യന്‍ ആയിരിക്കുമെന്ന്"....എന്നിട്ട് തിരിഞ്ഞു എന്നോട് പറഞ്ഞു "എടാ നോക്കി നില്‍കാതെ പോയി രണ്ടു ചായ കൊണ്ട് വാ" എന്തിന് ചായ മാത്രമാക്കണം. അല്‍പ്പം കൂടി കഴിഞ്ഞാല്‍ എന്റെ അടിയന്തിരത്തിന്റെ ഇഡ്ഡലിയും കൂടി കഴിച്ചിട്ടു അങ്ങേര്‍ക്ക് പോകാമല്ലോ എന്ന് മനസ്സില്‍ ഉറപ്പിച്ചു.... ഞാന്‍ നേരെ കിച്ചനിലേക്ക് പോയി വേഗം ചായക്ക് വെച്ചിരിന്ന പാത്രത്തിലോട്ടു രണ്ടു ഗ്ലാസ് പാല് കൂടുതല്‍ ഒഴിച്ചു..കുറച്ചു കട്ടിക്കിരിക്കട്ടെ....ഞാന്‍ ഇടുന്ന ചായ കുടിച്ചിട്ടെങ്കിലും ...ലദേഹം മോളെ എനിക്ക് തന്നെ കെട്ടിച്ചു തരണം..എന്തായാലും പത്തു മിനിട്ടത്തേക്ക് വിളി ഒന്നും വന്നില്ല....
ഒരു പത്തു മിനിട്ടത്തെ മല്‍പിടിത്തം കഴിഞ്ഞു ഞാന്‍ നല്ല കട്ടിയുള്ള(നോട്ട് ദി പോയിന്റ്) ചായയുമായി വരാന്തയിലേക്ക് ചെന്നു...അവിടെ അവര്‍ ഭയങ്കരമായ ചര്‍ച്ചയില്ലാണ്...എന്നെ കണ്ടതും രണ്ടുപേരും സംസാരം നിര്‍ത്തി. ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയതും പ്രതീഷിച്ച ചോദ്യം അച്ഛന്‍ ചോദിച്ചു..."നീ കൊടുത്ത കത്ത് ആണോ ഇത്? "..."ക...കത്തോ? എ..ഏത് കത്ത്? ആര്‍ക്ക് കൊടുത്തെന്ന്?..ഞാന്‍ ആര്‍ക്കും ഒരു കത്തും കൊടുത്തിട്ടില്ല..." (അവിടെയും ഇവിടെയും ഒക്കെ വെള്ളി വീണോ എന്ന് ഒരു ഡൌട്ട്)... ഇതും പറഞ്ഞു ഞാന്‍ തിരിഞ്ഞു അകത്തേക്ക് നടന്നു..(അല്ല നിങ്ങള് തന്നെ പറ..ഞാന്‍ കത്ത് കൊടുത്തോ?? അല്ല കൊടുത്തോ ?? ലവന്‍ അല്ലെ കൊടുത്തത്?? ലപ്പം ഞാന്‍ കള്ളം പറഞ്ഞിട്ടില്ല...)എന്നാലും എന്റെ പഞ്ച വര്‍ണ്ണ കിളി എന്നോട് ചെയ്ത ചതി കുറച്ചു കടുത്തു പോയി....ഇഷ്ടമല്ല എങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ അല്ലെങ്കില്‍ കാണുമ്പോള്‍ മുഖം തിരിച്ചു നടന്നാല്‍ പോരെ...എന്തിനാ വെറുതെ വീട്ടുക്കാരെ അറിയിക്കുന്നത്....ഒരു വലിയ പ്രശ്നം(നാടുവിടല്‍ ചടങ്ങ്) ഇപ്പോള്‍ സോള്‍വ് ആയതേ ഉള്ളു...അപ്പോള്‍ തന്നെ അടുത്ത പ്രശ്നം തുടങ്ങി വെച്ചു....
ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു അച്ഛന്‍ അകത്തേക്ക് വന്നു.....ഞാന്‍ അപ്പോള്‍ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്നു..(ചുമ്മാ കാണിക്കണ്ടേ??)പക്ഷെ മനസ്സ് മുഴുവന്‍ ഒരു വാശി വന്നു നിറയുകയായിരുന്നു...അച്ഛന്‍ അടുത്ത് വന്നപ്പോള്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു "ഏത് കത്തിന്റെ കാര്യമാ അച്ഛാ ചോദിച്ചത്" ഒന്ന് ഇരുത്തി നോക്കിയിട്ട് അച്ഛന്‍ റൂമിലേക്ക് പോയി....അന്ന് വൈകിട്ട് തന്നെ പഞ്ചവര്‍ണ്ണ കിളിയെ കാണാനും സംസാരിക്കാനും ഞാന്‍ തീരുമാനിച്ചു......
വൈകിട്ടത്തെ ടൂഷന്‍ ക്ലാസ് കഴിഞ്ഞു ലച്ചു കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് പാടവരമ്പത്ത് കൂടെ നടന്നു വരുന്നത് കണ്ടു....ധൈര്യം എവിടുന്ന് കിട്ടി എന്ന് അറിയില്ല...ഞാന്‍ നേരെ അടുത്ത് ചെന്നു....അവരുടെ നടപ്പിനു വേഗത കൂടി....എന്തായാലും കൂടെ നടന്നു കൊണ്ട് പറഞ്ഞു "ഒന്ന് നിന്നേ" (എവിടെ??...ആര് കേള്‍കാന്‍??) .....വീണ്ടും ചോദിച്ചു "എവിടെക്കാ ഈ ഓടി പോകുന്നത്" ഉത്തരം ഒരു കൂട്ടുകാരിയുടെ ആയിരിന്നു "മരിക്കാന്‍ പോകുന്നു" എന്റെ ക്ഷമ കെട്ടു "അതെ ഒറ്റെക്ക് പോയാല്‍ മതി കേട്ടോ?" എന്നിട്ട് തിരിഞ്ഞു ലച്ചുവിനോടായി പറഞ്ഞു "അച്ഛന്‍ രാവിലെ കല്യാണം ആലോചിച്ചു വീട്ടില്‍ വന്നിരിന്നു...എടോ തനിക്കു ഇഷ്ടമല്ലെങ്കില്‍ നേരിട്ട് പറഞ്ഞാല്‍ മതിയായിരിന്നു. എന്തിനാ വെറുതെ വീട്ടുകാരെ ഒക്കെ അറിയിച്ചത്" ഒരു മറുപടിയും തരാതെ ലച്ചു നടന്നു...കുറച്ചു നേരം കൂടെ നടന്നിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തിരിച്ചു നടന്നു.....ഒരു മണ്ടനെ പോലെ....പക്ഷെ മനസ്സില്‍ വാശി കൂടി കൂടി വന്നു......
അടുത്ത ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരിന്നു..... വൈകിട്ട് ലച്ചു വരുന്ന ബസ്സില്‍ ഞാന്‍ എന്റെ മൂന്ന് നാല് കൂട്ടുകാരോടൊപ്പം കയറി...ലച്ചു കയറിയ നിമിഷം മുതല്‍ ഞാന്‍ എന്റെ കൂട്ടുകാരോട് പറയുമ്പോലെ പറഞ്ഞു...ഇന്നലെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ കല്യാണം ആലോചിച്ചു വന്നു, പക്ഷെ ഞാന്‍ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് ഇറങ്ങി പോയി ഇങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..സത്യത്തില്‍ ലച്ചു ബസ്സില്‍ ഇരിന്നു കരയുന്നത് കണ്ടപ്പോള്‍ വെഷമം തോന്നി....പക്ഷെ വാശി മനസ്സില്‍ കിടന്നത് കൊണ്ടും കൂടെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നത് കൊണ്ടും...എന്റെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങിയിട്ട് ലച്ചു കേള്‍കാന്‍ പാകത്തില്‍ പറഞ്ഞു "ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും"..ഇതും പറഞ്ഞു ഞാന്‍ വീട്ടിലേക്കു പോയി....
അന്ന് രാത്രി ഉറങ്ങിയില്ല...മനസ്സ് മുഴുവന്‍ ലച്ചുവിന്റെ കരയുന്ന മുഖം ആയിരിന്നു മനസ്സില്‍...കുറച്ചു കൂടുതല്‍ ആയി പോയില്ലേ എന്ന് തോന്നി....തിങ്ങളാഴ്ച രാവിലെ തന്നെ ചെന്നു സോറി പറയണം എന്ന് തീരുമാനിച്ചു.......ഞാറാഴ്ച രാവിലെ ആണ് അമ്മ പറഞ്ഞത് അന്ന് എന്റെ പിറന്നാള്‍ ആണെന്ന്......രാവിലെ അച്ഛന്റെ കൂടെ മാര്‍ക്കറ്റില്‍ പോയി വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വീട്ടില്‍ വന്നു....അമ്മ ഒരുക്കിയ വിഭവസമൃതമായ സദ്യ ഒക്കെ കഴിച്ചു ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ആണ് അമ്മ വന്നു പറഞ്ഞത് ഒരു കൂട്ടുകാരന്‍ വിളിക്കുന്നു എന്ന്.....ഷര്‍ട്ടും എടുത്തു ഇട്ടുകൊണ്ട് പുറത്തേക്കു ചെന്നു നോക്കുമ്പോള്‍ എന്റെ കൂടെ സ്കൂളില്‍ പഠിക്കുന്ന ഒരു കൂട്ടുകാരന്‍ നില്‍ക്കുന്നു...ഞാന്‍ ചോദിച്ചു "എന്താടാ ഈ സമയത്ത്?" ...."മലയാളത്തിന്റെ ടെക്സ്റ്റ് വാങ്ങാന്‍ വന്നതാ.. എന്റെ ടെക്സ്റ്റ് വീട്ടില്‍ കാണുന്നില്ല" ...ഞാന്‍ അകത്തു ചെന്നു മലയാളത്തിന്റെ ടെക്സ്റ്റ് എടുത്ത് കൊണ്ടു വരുമ്പോഴേക്കും അമ്മ ഒരു ഗ്ലാസ് പ്രഥമന്‍ അവനു കൊണ്ടു കൊടുത്തു..അതും കുടിച്ചുകൊണ്ട് അവന്‍ ചോദിച്ചു "എന്താടാ വിശേഷം?"...."ഓ അതോ എന്റെ പിറന്നാള്‍ ആണ് ഇന്ന്"...."ഹാപ്പി ബെര്‍ത്ത്‌ഡേ, എന്റെ വക ഒരെണ്ണം ഇരിക്കട്ടെ നിനക്ക്" ഇങ്ങനെ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഗേറ്റിനു പുറത്തു നിന്നും ഒരാള്‍ "ഈ അഡ്രസ് അറിയുമോ?" എന്ന് വിളിച്ചു ചോദിച്ചത്.."എവിടെ നോക്കട്ടെ?" എന്നും പറഞ്ഞു ഞാന്‍ ഗേറ്റിനു പുറത്തേക്കു ഇറങ്ങി...അഡ്രസ് നോക്കിയപ്പോള്‍ അത് ലച്ചുവിന്റെ അഡ്രസ് ആണ്...ഞാന്‍ വഴി പറഞ്ഞു കൊടുത്തു, അയാള്‍ എന്റെ കൂട്ടുകാരനെ നോക്കി ഒന്ന് ചിരിച്ചു..എന്നിട്ട് എന്നോട് ചോദിച്ചു "ലച്ചുവിനെ അറിയുമോ?"...."അറിയാമല്ലോ...എന്താ ??" .............."മേലാല്‍ ലച്ചുവിനെ കാണുകയോ സംസാരിക്കുക്കയോ ചെയ്യരുത്...ഇനി അഥവാ അങ്ങനെ ഉണ്ടായാല്‍ തന്റെ രണ്ടു കാലും വെട്ടി എടുത്തിരിക്കും.... മനസ്സിലായോ?" ഹും ഭീഷണിയോ???? അതും കിച്ചനോട്!!!!! ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഭീഷണി എന്ന് കേട്ടാല്‍ കിച്ചന് ഒരു ലിതാണ് എന്ന്... ഉടന്‍ തന്നെ തിരിച്ചു ചോദിച്ചു "താന്‍ ആരാ ഇതൊക്കെ പറയാന്‍?? താന്‍ പോടോ..." .................(((((((ഠമാര്‍))))))))............വളരെ ശക്തിയോടെ എന്തോ എന്റെ മുതുകത്തു വന്നു പതിച്ചു.....അടിയുടെ ആക്കത്തില്‍ മുന്നോട്ടു വേച്ചു പോയ ഞാന്‍, മരവിച്ച പുറവുമായി ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ കയ്യില്‍ ഒരു ബൈക്കിന്റെ ചെയ്നുമായി എന്റെ കൂട്ടുകാരന്‍!!!!!!!!!!!!!!!
Sunday, February 28, 2010
Tuesday, February 16, 2010
കള്ളന്റെ കാത്തിരിപ്പ്
ഒടുവില്‍ ജീപ്പ് ചെന്ന് നിന്നത് അവന്റെ വീടിന്റെ മുന്നില്‍ ആണ്. പുറകിലെ വാതില്‍ തുറന്നു ഇറങ്ങുമ്പോള്‍ നല്ല ഒരു ജനകൂട്ടം ഉണ്ടായിരുന്നു, എല്ലാരെയും നോക്കി ഒരു ചിരിയും കൊടുത്ത് ഞാന്‍ അവന്റെ വീട്ടിലേക്കു കയറി. മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ പേടി ഉണ്ടായിരുന്നു...മുറിയില്‍ പൂട്ടിയിട്ടു പോലീസ് മുറയില്‍ ഇടിക്കുമോ എന്ന്....പക്ഷെ വീടിനു പുറത്തു ജനകൂട്ടം ഉണ്ടായിരുന്നത് കൊണ്ട് അത് കിട്ടിയില്ല, സത്യത്തില്‍ അത് നടന്നില്ല എന്ന് വേണം പറയാന്‍. ഞാന്‍ തിരിച്ചു വന്ന വിവരം വീട്ടില്‍ അറിഞ്ഞിരിക്കണം, പക്ഷെ ആരും വന്നില്ല എന്നെ കാണാനോ ,വിളിച്ചോണ്ട് പോകാനോ.....കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുമാമ്മന്‍ വന്നു(ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല....ആ അപ്രതീഷിത മരണവും എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്....) അദ്ദേഹം മാന്യമായിട്ടു എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി എന്നെയും വിളിച്ചു നേരെ വീട്ടിലേക്കു നടന്നു....വീടിന് അടുത്ത് എത്തിയപ്പോള്‍ കൊച്ചുമാമ്മന്‍ പറഞ്ഞു "നീ ഇപ്പോള്‍ വീട്ടില്‍ കയറണ്ട...നിന്റെ ഡ്രെസ്സും ബുക്സും ചേച്ചി എടുത്തു വെച്ചിട്ടുണ്ട്, അതും എടുത്തു നമ്മള്‍ക്ക് എന്റെ വീട്ടിലേക്കു പോകാം" എനിക്ക് കാര്യം പുടികിട്ടി....അച്ഛന്‍ വയലെന്റ്റ് ആണ്....ഇപ്പൊ മുന്നില്‍ ചെന്ന് ചാടിയാല്‍ എന്നെ എടുത്തു വല്ല പൊട്ടകിണറ്റിലും താഴ്ക്കും...അതിസാഹസം വേണ്ട...വല്ല പൊട്ടകിണറ്റിലും തീരാനുള്ളതല്ല ഈ സുന്ദരമായ ജീവിതം. അതുകൊണ്ട് മാത്രം ഞാന്‍ കൊച്ചുമാമ്മന്റെ കൂടെ പോയി....
കൊച്ചുമാമ്മന്റെ വീട് എന്ന് ഞാന്‍ ഉദേശിച്ചത് അമ്മയുടെ തറവാട് ആണ്. വളരെ അപൂര്‍വമായിട്ടേ ഞാന്‍ അവിടെ പോകാറുള്ളൂ. എന്തായാലും അവിടെ ആയിരിന്നു അടുത്ത മൂന്ന് മാസത്തെ ജീവിതം. പക്ഷെ അപ്പോഴും എങ്ങനെ എങ്കിലും ലച്ചുവിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം, ആ പാല്‍ പുഞ്ചിരി വീണ്ടും കാണണം എന്നൊക്കെ ആയിരിന്നു മനസ്സില്‍. അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ വന്നു എന്നെ തിരിച്ചു വീടിലേക്ക് കൂട്ടി കൊണ്ട് പോയി...തിരിച്ച് എത്തിയ എന്റെ ചിന്ത എങ്ങനെ ലച്ചുവിനെ എങ്ങനെ ആണ് കാര്യങ്ങള്‍ ഒന്ന് പറഞ്ഞു മനസിലാക്കുക എന്നതായിരിന്നു. പക്ഷെ അപ്പോഴേക്കും നാട്ടുകാര്‍ എന്നെ കള്ളന്‍ എന്ന് മുദ്ര കുത്തി കഴിഞ്ഞിരുന്നു. .(അതിനുള്ള പ്രതേക നന്ദി എന്റെ കൂട്ടുകാരന് ഞാന്‍ ഇവിടെ രേഖപെടുത്തുന്നു) അടുത്ത വീട്ടിലെ കാശും അടിച്ചുകൊണ്ട്.....അവനെ ബലമായി ഞാന്‍ പിടിച്ചുകൊണ്ടു പോവുകയായിരുന്നലോ??? എന്നെ കൊണ്ടല്ലേ പറ്റൂ.....അല്ലേ???
വീട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ലച്ചുവിനെ കാണുവാനോ സംസാരിക്കുവാനോ ഉള്ള ധൈര്യം ഇല്ലായിരിന്നു....എന്താ ചെയേണ്ടത് എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് ഒരു ഐഡിയ മനസ്സില്‍ ട്യൂബ് പോലെ മിന്നി മിന്നി തെളിഞ്ഞു വന്നത് (ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്.....കേട്ടിട്ടില്ലേ??). അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കത്ത് (ശരി... ശരി...പ്രേമലേഖനം തന്നെ) എഴുതി...അടുത്തതായി വേണ്ടത് ഒരു ഹംസം ആണ്. എന്റെ അപ്പോഴത്തെ ഇമേജ് വെച്ച് ഞാന്‍ അടുത്ത് ചെന്നാല്‍ ചിലപ്പോ ലച്ചുവല്ല ഞാന്‍ നേരത്തെ പറഞ്ഞ സരിതയോ രാജിയോ ആണെങ്കിലുംകാലിലെ ചെരുപ്പ് ഊരും.. അത് ഉറപ്പാ.(നേരിട്ട് കൊടുത്ത് അടി വാങ്ങാന്‍ ഞാന്‍ അത്ര മണ്ടന്‍ അല്ലാലോ..) ഒരുപാട് ആലോചികേണ്ടി വന്നില്ല. അനുജനെ തന്നെ ഹംസം ആയിട്ട് ഞാന്‍ തിരഞ്ഞെടുത്തു. ലവന്റെ കാര്യം ആണെല്ലോ ഞാന്‍ ആദ്യം ലച്ചുവിനോട് പറഞ്ഞത്....അപ്പൊ ലവന്‍ തന്നെയാ നല്ലത്...
അടുത്ത രണ്ടു ദിവസത്തെ നിരീഷണ പരീഷണത്തില്‍ നിന്നും ലച്ചു എന്റെ വീടിന്റെ മുന്നില്‍ കൂടി കടന്നു പോകുന്ന നേരവും കാലവും കണ്ടുപിടിച്ചു...അത് കഴിഞ്ഞു, ഏതാണ്ട് ഒരു രണ്ടു മണികൂര്‍ ക്ലാസ്സും, അനുജന് ഇഷ്ടപെട്ട എന്റെ ഷര്‍ട്ടും പിന്നെ മിട്ടായി വാങ്ങാന്‍ പത്ത് രൂപയും വാഗ്ദാനം നല്‍കിയപ്പോള്‍, അവന്‍ എന്റെ ഹംസം ആകാം എന്ന് സമ്മതിച്ചു...അങ്ങനെ പറഞ്ഞു വെച്ച ആ സുദിനം വന്നെത്തി....നേരെത്തെ എഴുതി തയാര്‍ ആകി വെച്ച കത്ത് സോറി പ്രേമലേഖനം കയ്യില്‍ കൊടുത്ത് അവനെ വീടിന്റെ മുന്നില്‍ കൊണ്ട് നിര്‍ത്തി. ഞാന്‍ മച്ചിന്റെ മുകളിലേക്കും പോയി...വീടുകയറി തല്ലാന്‍ വന്നാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പാടില്ലല്ലോ ....എങ്ങനെ ഉണ്ട് എന്റെ ബുദ്ധി???
ഏതാണ്ട് അരമണികൂര്‍ കഴിഞ്ഞു അവന്‍ വന്നു വിളിക്കുന്നത് കേട്ട് ഞാന്‍ കുറച്ചു നേരം മച്ചിന്റെ മുകളില്‍ തന്നെ അനങ്ങാതെ ഇരിന്നു...അവന്റെ നിലവിളി ഒന്നും കേള്‍ക്കാത്തത് കൊണ്ട് താഴേക്ക് നോക്കി...സ്റെപ്സ്സിന് താഴെ അവന്‍ ഒരു കള്ള ചിരിയുമായി നില്‍ക്കുന്നു...മനുഷ്യന്‍ തീയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ചിരി, പക്ഷെ ഒന്നും പറയാന്‍ പറ്റില്ലാലോ...പറഞ്ഞാല്‍ അവന്‍ പിണങ്ങും പിന്നെ കാര്യങ്ങള്‍ അറിയാന്‍ തപസ്സ് ചെയ്യേണ്ടി വരും....
സ്റെപ്പ് ഇറങ്ങുന്നതിനിടയില്‍ തന്നെ ഞാന്‍ ചോദിച്ചു: "എടാ എന്തായി?? കത്ത് കൊടുത്തോ??? വല്ലതും പറഞ്ഞോ??? ആരെങ്കിലും കണ്ടോ??? എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എടാ വല്ലതും ഒന്ന് പറയടാ"
ഒടുവില്‍ അവന്‍ പറഞ്ഞു "കൊടുത്തു...എന്താ ഇത് എന്ന് ചോദിച്ചു...നീ തന്നതാണ് എന്ന് പറഞ്ഞു"
ഞാന്‍: "അപ്പൊ എന്ത് പറഞ്ഞു??? വേറെ വല്ലതും പറഞ്ഞാ???"
അനുജന്‍: "ഇല്ല....അതും വാങ്ങി ഒന്നും പറയാതെ അങ്ങ് പോയി"
ഞാന്‍: "എടാ സത്യം പറ..വേറെ എന്തെങ്ങിലും പറഞ്ഞോ??? കത്ത് തുറന്നു വായിച്ചോ???"
അനുജന്‍: "അറിയില്ല....എന്താ പോയി ചോദിക്കണോ??" ഇതും പറഞ്ഞു അവന്‍ അവന്റെ റൂമിലേക്ക് പോയി....
ഇനി അവനോട് ചോദിച്ചിട്ട് കാര്യം ഇല്ല. ഇനി വരാനുള്ള കാര്യങ്ങള്‍ എന്തായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് എന്റെ മുറിയില്‍ കയറി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, പുക നല്ല 'O' ആകൃതിയില്‍ പുറത്തേക്കു വിട്ടുകൊണ്ട് നോക്കുമ്പോള്‍ അവന്‍ എന്റെ ഷര്‍ട്ടും ഇട്ടുകൊണ്ട് മുന്നില്‍.....കരാര്‍ പ്രകാരമുള്ള പത്ത് രൂപയും ചോദിച്ചുകൊണ്ട്....സിഗരറ്റ് വാങ്ങാന്‍ വെച്ചിരുന്ന അവസാനത്തെ പത്തിന്റെ നോട്ട് അവനു മിട്ടായി വാങ്ങാന്‍ എടുത്തു കൊടുത്തിട്ട് ഞാന്‍ വീണ്ടും അഗാധമായചിന്തയിലേക്ക് വഴുതി വീണു......
ഓഫീസില്‍ ഒരു സുപ്രധാന മീറ്റിംഗ് ഉള്ളതിനാല്‍ അമ്മ അടുത്ത ദിവസം അതിരാവിലെ തന്നെ ജോലിക്ക് പോയി. അച്ഛന്‍ എന്നെ വിളിച്ചു ചായ ഉണ്ടാക്കാന്‍ പറഞ്ഞു....ചായക്ക് വെള്ളം ഗ്യാസ് അടുപ്പില്‍ വെക്കുമ്പോള്‍ ആണ് കോളിംഗ് ബെല്‍ കേട്ടത്..."മോനെ ഒന്ന് പോയി നോക്ക്...പത്രക്കാരന്‍ പയ്യന്‍ വന്നതായിരിക്കും....ഞാന്‍ ദേ വരുന്നു എന്ന് പറ" അച്ഛന്‍ വിളിച്ചു പറഞ്ഞു....ഗ്യാസ് അടുപ്പിലെ തീ കുറച്ചിട്ട് നേരെ പോയി വാതില്‍ തുറന്നു........വാതില്‍ക്കല്‍ എന്നെ തന്നെ നോക്കികൊണ്ട് കയ്യില്‍ ഒരു കത്തുമായി ലച്ചുവിന്റെ അച്ഛന്‍!!!!!!!!!!!!

Monday, February 1, 2010
രണ്ടാം നാടുവിടല്‍- എപ്പിസ് രണ്ട്
നമ്മള്‍ ഊട്ടില്‍ എത്തുമ്പോള്‍ ഏകദേശം ഒരു അഞ്ചു മണി സമയമായിട്ടുണ്ടാവും..നല്ല ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു റൂം എടുത്തു കൂടെ ഒരു കുപ്പിയും(പൈന്റ്)...ഒന്ന് കുളിച്ചു ഫ്രഷ് ആയി, രണ്ടെണ്ണം വിട്ടിട്ട് പുറത്തേക്കു പോകാം എന്നാ വിചാരിച്ചത് പക്ഷെ കുപ്പി തീര്‍ന്നിട്ടും ഒരു കോപ്പും ആയില്ല എന്ന് മാത്രമല്ല തണുപ്പ് കൂടുകയും ചെയ്തു. ഇതിനിടെയില്‍ റൂംസര്‍വീസില്‍ വിളിച്ചു പറഞ്ഞു വരുത്തിയ ഡിന്നറും എടുത്തു കഴിച്ചു, സിഗരറ്റും വലിച്ചു കുറച്ചു നേരം തമാശ ഒക്കെ പറഞ്ഞു ഇരുന്നിട്ട് , പുതപ്പ് തലവഴി മൂടി കിടന്നുറങ്ങി.....(സത്യത്തില്‍ ഇതിനിടയില്‍ വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചത് ഒരു തമാശ രൂപത്തില്‍ മാത്രം ആയിരുന്നു...)
അടുത്ത ദിവസം രാവിലെ തന്നെ എഴുനേറ്റ്...പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു റൂമില്‍ കൊണ്ടുവന്ന ചായയും എടുത്തു കുടിച്ച് പുറത്തേക്കു ഇറങ്ങി.ആദ്യം രണ്ട്പേര്‍ക്കും മൂന്ന് ജോഡി വീതം ഡ്രസ്സ് എടുത്തു..കൂടാതെ തണുപ്പിനെ തോല്പിക്കാന്‍ ജാകെറ്റും...രണ്ട് ദിവസം ടൂറിസ്റ്റ് ആയിട്ട് നടക്കാം...എന്ത് ബുസ്സിനെസ്സ് ചെയാന്‍ പറ്റും എന്ന് കണ്ടുപിടിക്കുക അതായിരുന്നു ലക്‌ഷ്യം. ഒരു കുതിര വണ്ടിയില്‍ അവിടെ ഉള്ള എല്ലാ അറിയപെടുന്ന സ്ഥലങ്ങളും പോയി കണ്ടു. തിരിച്ചു റൂമിലേക്ക് പോകുന്ന വഴിയില്‍ ഒരു ഫുള്‍ ബോട്ടിലും വാങ്ങി....വൈകിട്ട് ഒരു ആറു മണിയോട് അടുത്ത് നാലെണ്ണം വിട്ടിട്ടു നേരെ പോയത് ബോട്ട് ക്ലബ്ബില്‍...അവിടെ വെച്ചാണ് രണ്ടു തമിഴന്സിനെ പരിച്ചയപെടുന്നത്....ടൂറിസ്റ്റ്കളെ കുതിര പുറത്തു കയറ്റി ഊട്ടി ചുറ്റി കാണിക്കുന്നവര്‍. നല്ല സാധനം വയറ്റില്‍ കിടന്നത് കൊണ്ട് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.."എടാ ഇത് കൊള്ളാം കൂടുതല്‍ മെനകെടാതെ പൈസ കയ്യില്‍ വരും" എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല...കാരണം ക്യാപിറ്റല്‍ അവനല്ലേ ഇറക്കുന്നത്. കുതിരപുറത്ത് മൊത്തം ഒന്ന് ചുറ്റി അടിച്ചു കണ്ടിട്ട് തീരുമാനിക്കാം.......ബുസ്സിനെസ്സിനെ കുറിച്ച് ഒരു പഠനവും ആകും എന്ന് അവനോടു പറഞ്ഞപ്പോള്‍ അവന്‍ എതിര്‍ത്തില്ല...(ഓസ്സിനു കുതിരപ്പുറത്തു കയറുക അതായിരുന്നു എന്റെ മനസ്സില്‍)...രണ്ടുപേരോടും രാവിലെ ഒരു എട്ടു മണി ആകുമ്പോള്‍ ഹോട്ടലില്‍ വരാന്‍ പറഞ്ഞു...
അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് തന്നെ രണ്ട് കുതിരകളുമായി അവര്‍ റൂമിന്റെ പുറത്ത് (തലേ ദിവസം രാത്രി തന്നെ അവര്‍ അവിടെ തംബടിച്ചോ എന്ന് അറിയില്ല കേട്ടാ...) രാവിലത്തെ ബ്രേക്ക് ഫസ്റ്റും കഴിഞ്ഞു നേരെ കുതിരയുടെ മുകളില്‍ കയറി...നമ്മള്‍ ഊട്ടി തെണ്ടാന്‍ ഇറങ്ങി കൂടെ ബുസ്സിനെസ്സിനെ കുറിച്ച് പഠിക്കാനും....ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട്...കുതിരയെ എങ്ങനെ ആണ് നിയന്ത്രികേണ്ടത്...അത് ഓടാന്‍ എന്ത് ചെയ്യണം, വശങ്ങളിലേക്ക് പോകാന്‍ എന്ത് ചെയ്യണം, നടത്താനും നിര്‍ത്താനും എന്ത് ചെയ്യണം ഇതെല്ലം പഠിച്ചു...നാളെ ഒരുപാട് കുതിരകളെ നിയന്ത്രികേണ്ടാതല്ലേ....അപ്പൊ പിന്നെ ഇപ്പൊ പഠിച്ചല്ലേ പറ്റൂ.........ഇതിനിടയില്‍ അവരോട് ചോദിച്ചു ഒരു കുതിരയെ വാങ്ങാന്‍ എത്ര ക്യാഷ് വേണ്ടിവരും എന്ന്....കൊളാന്തക്ക് ഇരുപത്തിഅയ്യായിരം രൂഫ... അവര്‍ പറഞ്ഞ രൂഫാ കേട്ട് അവന്‍ ഞെട്ടുന്നത് ഞാന്‍ കണ്ടു...എനിക്ക് ഒരു ഞെട്ടലും തോന്നിയില്ല,അല്ലെങ്ങില്‍ തന്നെ ഞെട്ടേണ്ട കാര്യവും ഇല്ലല്ലോ...രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു വീട്ടില്‍ പോകാനുള്ളതല്ലേ..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത).....ഉച്ച ആയപ്പോള്‍ ഊണ് കഴിക്കാന്‍ കുതിരകളെ പുറത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടു ഒരു ഹോട്ടലില്‍ കയറി....വയറു നിറച്ചു ഊണും കഴിച്ചു വീണ്ടും കുതിരയുടെ മുകളിലേക്ക്.....ഏതാണ്ട് ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍, സിനിമേറ്റ് നല്ല തേച്ചു മിനുക്കി വെച്ചിരിന്ന വാള് എടുത്തു വീശാന്‍ തുടങ്ങി...കുതിരയുടെ പുറത്ത് വാള് കൊണ്ടത് കൊണ്ടായിരിക്കും..അത് വിറളി പിടിച്ച പോലെ രണ്ട് കാലില്‍ നിന്ന് ഒരു വിളി...പിന്നിലേക്ക് വീഴാതിരിക്കാന്‍ അവന്‍ പെട്ടെന്ന് കുതിരയുടെ കഴുത്തില്‍ ഒരു പിടിത്തം....പിടിയുടെ മുറുക്കം കൂടിയതും വാള് കൊണ്ട വേദനയും കൊണ്ട് കുതിര ഒരു ഓട്ടം അങ്ങ് ഓടി.....കൂടെ ഉണ്ടായിരുന്ന തമിഴന്‍മാര്‍.....എന്നെയും കുതിരയേയും കളഞ്ഞിട്ടു അതിന്റെ പുറക്കില്‍ ഓട്ടം തുടങ്ങി.. കുതിരയുടെ പുറത്ത് ആര്‍ത്തു ചിരിച്ചു കൊണ്ട് ഞാന്‍ അവരുടെ പുറക്കെ.......കുറച്ചു ദൂരം ചെന്നപ്പോള്‍ കണ്ടത്.....കുതിരയെ തമിഴന്മാര്‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട് പക്ഷെ സിനിമേറ്റ് കുതിരയുടെ മുകളില്‍ നിന്നും ഡൈവ് ചെയ്തു കുതിരയുടെ കഴുത്തില്‍ തല കീഴായി തൂങ്ങി വാള് വീശികൊണ്ടിരിക്കുന്നു ദോഷം പറയരുതല്ലോ കുതിരയുടെ കഴുത്തില്ലേ പിടി അവന്‍ വിട്ടില്ല....വിട്ടിരുന്നു എങ്കില്‍ അവനെ ആ കുതിര ചവിട്ടി കൊന്നേനെ.......അവന്റെ കാലില്‍ കൊരുത്തു കിടന്ന കയര്‍ അഴിക്കാന്‍ തമിഴന്മാര്‍ക്ക് കുറച്ചു സമയം വേണ്ടി വന്നു...പിന്നെ അവന്‍ കുതിരയുടെ പുറത്ത് കയറിയില്ല.. അവര്‍ക്ക് രണ്ട് അഞ്ഞൂറിന്റെ നോട്ടും കൊടുത്ത് റ്റാറ്റാ ബൈ ബൈ പറഞ്ഞു, നമ്മള്‍ രണ്ടും ഒരു കുതിര വണ്ടി പിടിച്ചു നേരെ റൂമിലേക്ക് പോയി....അങ്ങനെ ആ ബുസ്സിനെസ്സ് പൂതി അവിടെ തീര്‍ന്നു..
അന്ന് രാത്രി ആയപ്പോള്‍ അവനു കടുത്ത പനി...ഡോക്ടറുടെ അടുത്ത് പോകാന്‍ മടി ആയതു കൊണ്ട് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും പാരസെറ്റമോള്‍ വാങ്ങി കൊടുത്തു.....എന്തായാലും അടുത്ത രണ്ട് ദിവസം റൂമില്‍ നിന്നും രണ്ടുപേരും പുറത്ത് ഇറങ്ങിയില്ല ...അവന്റെ പനി വിട്ടു മാറിയപ്പോള്‍ തന്നെ അവന്റെ മനസ്സും മാറി കഴിഞ്ഞിരിന്നു...വീട്ടില്‍ പോയാല്‍ മതി എന്ന് ആയി അവന്റെ സ്ഥിതി.....ഞാനും അവനെ കുറച്ചു പ്രോസാല്‍ഹിപ്പിച്ചു എന്നുള്ളത് നേര്...എന്തായാലും അഞ്ചു ദിവസത്തെ വാടകയും, കഴിച്ച ആഹാരത്തിന്റെ പൈസയും കൊടുത്തു കഴിഞ്ഞപ്പോള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ക്യാഷ് ഒരു വഴി ആയി കഴിഞ്ഞിരുന്നു........എന്തായാലും വീടിലേക്ക് അല്ലേ പോക്കുന്നത് എന്നാ ഒരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നോള് രണ്ടുപേര്‍ക്കും.......അങ്ങോട്ട് പോയപ്പോള്‍ കിട്ടാത്ത ട്രെയിന്‍ തിരിച്ചുള്ള യാത്രയില്‍ കിട്ടി...(കുന്നിന്‍ ചരിവുകളെയും പുല്ല്മേടുകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് അന്ന് മുതലാണ്)
മേട്ടുപ്പാളയം മുതല്‍ കോയമ്പത്തൂര്‍ വരെ ബസ്സിലും, അവിടുന്ന് ട്രെയിനിലുമായി ഞങ്ങള്‍ തിരികെ നാട്ടിലേക്ക് തിരിച്ചു. കോട്ടയം വരെ വല്യ പ്രശ്നം ഒന്നും ഉണ്ടായില്ല .പക്ഷെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയ ഞങ്ങളെ പെട്ടെന്ന് ഒരു പറ്റം പോലീസുകാര്‍ വളഞ്ഞു. സത്യത്തില്‍ പഴയ ഹിന്ദി സിനിമകളില്‍ ചമ്പല്‍ കൊള്ളക്കാരനായ അംജദ്ഖാനെയും കൂട്ടുകാരനെയും പിടിക്കാന്‍ പതുങ്ങിയിരുന്ന് , പറ്റിയ അവസരത്തില്‍ ചാടി വീഴുന്ന ഹിന്ദി സിനിമാ ടീമുകളെയാണ് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നത് .കാര്യ കാരണങ്ങള്‍ ചോദിക്കണം എന്ന് എനിക്കുണ്ടായിരുന്നു . പക്ഷെ പകുതി നടന്നും, പകുതി അവന്മാര്‍ തൂകിയും ജീപ്പില്‍ എത്തിക്കുന്ന വഴിയില്‍ അതിനു ടൈം കിട്ടിയില്ല എന്നതാണ് സത്യം. .
കോട്ടയത്ത് നിന്നും നാട്ടിലേക്ക് പോലീസ് ജീപ്പില്‍. എന്റെ സിനിമേറ്റ് തെണ്ടിയോടു പോലീസുകാര്‍ വളരെ മയത്തിലായിരുന്നു പെരുമാറ്റം. ഓ പറയാന്‍ മറന്നു , ലവന്റെ തന്തപ്പടി എസ പി റാങ്കിലുള്ള ഒരു പോലീസുകാരനായിരുന്നു. അവനോടു മയത്തില്‍ പെരുമാറുന്ന പേലകള്‍(പോലീസ് മാമ്മന്‍മാരെ നമ്മള്‍ വിളിക്കുന്നത് അങ്ങനെയാ), എന്നെ എന്തിനാണ് രൂക്ഷമായി നോക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല . ഡ്രൈവര്‍ സീറ്റിനടുത്ത് ഇരുന്ന ഒരു ഹെഡ്കോന്‍സ്റ്റബിള്‍ എന്നെ നോക്കി കണ്ണുരുട്ടി ഒരു ചോദ്യം ഏറിയും വരെ ആ കണ്ഫൂഷ്യന്‍ തുടര്‍ന്നു..
"അപ്പൊ നീയാണ് കുഞ്ഞിനെ വഴി തെറ്റിച്ചു കണ്ടവറെ കാശ് അടിച്ചോണ്ട് വരാന്‍ പറയുന്ന കക്ഷി?"
സംഭവങ്ങളുടെ കിടപ്പ് എനിക്ക് പിടികിട്ടയത് പിന്നെ പോലീസുകാരുടെ സംഭാഷണത്തില്‍ നിന്നുമാണ്. എന്റെ സിനിമേറ്റ് തെണ്ടി പോക്കറ്റ് മണി എന്നും പറഞ്ഞു കൊണ്ട് വന്ന ഇരുപത്തിയാറായിരം രൂപ, അവന്റെ അയല്‍ക്കാരന് പെന്‍ഷന്‍ കിട്ടിയ കാശായിരുന്നു. അയല്‍ക്കാരന്റെ വീട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍(മലയാളത്തിലെ നല്ല തെറികള്‍ ഇവിടെ എഴുതാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടുണ്ട്. ക്ഷമി) ആ വീട്ടില്‍ കാശ് വെച്ചിരുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കുകയും, ഇടയ്ക്കിടെ അവിടുന്ന് കാശ് പൊക്കുകയും ചെയ്തിരുന്നു. എന്റെ ഫ്രീ സിനിമ, ഹോട്ടല്‍ ഭക്ഷണം അങ്ങനെയുള്ള ആഡമ്പരങ്ങളുടെ ശ്രോതസ്സു അന്വേഷിക്കത്താത്തത് എന്റെ തെറ്റ്. സമ്മതിച്ചു. ഒടുക്കം അയല്‍ക്കാരന്‍ വീട് പണിക്കു മാറ്റി വെച്ചിരുന്ന കാശും പൊക്കിയാണ് ലവന്‍ എന്നെയും കൂട്ടി ഊട്ടിക്ക് ബുസിനെസ്സ് തുടങ്ങാന്‍ പോയത്. മാനത്തു കൂടി പോകുന്നത് വിമാനത്തില്‍ ചെന്ന് വാങ്ങിക്കുന്ന ശീലം ജന്മനാ ഉള്ള ഞാന്‍ കേട്ട പാതി ചാടി പുറപ്പെടുകയും ചെയ്തു. എങ്ങനുണ്ട് ? എങ്ങനുണ്ട് ?
പിന്നെ അവിടെന്ന് വീട് വരെ എന്റെ ചിന്തകള്‍...അച്ഛനോടും അമ്മയോടും എന്ത് പറയും...എന്തായാലും അവര്‍ ഒരു കള്ളനെ സപ്പോര്‍ട്ട് ചെയ്യില്ല..അപ്പൊ പിന്നെ പേലകള്‍ എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി കുറ്റം മൊത്തം എന്റെ തലയില്‍ വെക്കും...സമ്മതിചില്ലെങ്ങില്‍ ഇടിയും തരും പോലീസ് സ്റ്റേഷനില്‍ ഇടികിട്ടുമ്പോള്‍ എങ്ങനെ ഒഴിയണം, കോടതിയില്‍ ചെന്നാല്‍ എന്ത് പറയണം, ജയില്‍ എങ്ങനെ ആയിരിക്കും...ഒരു മൂന്ന് മണിക്കൂര്‍ വരെ ഇതൊക്കെ ആയിരിന്നു എന്റെ മനസ്സില്‍. പക്ഷെ അതിനെക്കാളൊക്കെ ഉപരി എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്, എന്റെ പഞ്ചവര്‍ണ്ണ കിളിയുടെ മുഖത്ത് ഇനി ആ പാല്‍പുഞ്ചിരി കാണാന്‍ പറ്റുമോ എന്നുള്ള ചിന്ത ആയിരിന്നു.......
ജീപ്പ് ഏതാണ്ട് വീടിന് അടുത്തുള്ള കവലയില്‍ എത്തിയപ്പോള്‍...ടൂഷന്‍ ക്ലാസ് കഴിഞ്ഞു കുട്ടിക്കള്‍ വീടുകളിലേക്ക് പോക്കുന്നത് കണ്ടു....ലച്ചു ആ കൂട്ടത്തില്‍ ഉണ്ടാവരുതേ എന്ന് ഞാന്‍ മനമുരുക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.....ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ.......അങ്ങേര് ആള് ശരി അല്ല എന്ന്.....എല്ലാ ദിവസവും പാടവരമ്പത്ത് കൂടി പോക്കുന്ന എന്റെ പഞ്ചവര്‍ണ്ണ കിളി അന്ന് മെയിന്‍ റോഡ് വഴി വീടിലേക്ക് നടന്നു പോക്കുന്നു...കൂട്ടുകാരോട് എന്തോ തമാശ പറഞ്ഞു ചിരിച്ചുകൊണ്ട് നോക്കിയത് ജീപിനകത്തു ഇരിക്കുന്ന എന്റെ മുഖത്തേക്ക് ആയിരിന്നു.....ആ മുഖത്തില്‍ നിന്നും ചിരി മായുന്നത് ഞാന്‍ കണ്ടു...ഇനി ഒരിക്കലും ആ പാല്‍ പുഞ്ചിരി കാണാന്‍ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി.......പക്ഷേ എന്റെ ജീവിതം മാറ്റി മറിച്ച ഒരു ഭൂകമ്പവും വരാന്‍ ഇരിക്കുന്നതേയുള്ളു എന്ന് ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു.

Subscribe to:
Posts (Atom)