Monday, February 1, 2010

രണ്ടാം നാടുവിടല്‍- എപ്പിസ് രണ്ട്

നമ്മള്‍ ഊട്ടില്‍ എത്തുമ്പോള്‍ ഏകദേശം ഒരു അഞ്ചു മണി സമയമായിട്ടുണ്ടാവും..നല്ല ഒരു ഹോട്ടല്‍ കണ്ടുപിടിച്ചു റൂം എടുത്തു കൂടെ ഒരു കുപ്പിയും(പൈന്റ്)...ഒന്ന് കുളിച്ചു ഫ്രഷ്‌ ആയി, രണ്ടെണ്ണം വിട്ടിട്ട് പുറത്തേക്കു പോകാം എന്നാ വിചാരിച്ചത് പക്ഷെ കുപ്പി തീര്‍ന്നിട്ടും ഒരു കോപ്പും ആയില്ല എന്ന് മാത്രമല്ല തണുപ്പ് കൂടുകയും ചെയ്തു. ഇതിനിടെയില്‍ റൂംസര്‍വീസില്‍ വിളിച്ചു പറഞ്ഞു‌ വരുത്തിയ ഡിന്നറും എടുത്തു കഴിച്ചു, സിഗരറ്റും വലിച്ചു കുറച്ചു നേരം തമാശ ഒക്കെ പറഞ്ഞു ഇരുന്നിട്ട് , പുതപ്പ് തലവഴി മൂടി കിടന്നുറങ്ങി.....(സത്യത്തില്‍ ഇതിനിടയില്‍ വീട്ടിലെ കാര്യങ്ങള്‍ സംസാരിച്ചത് ഒരു തമാശ രൂപത്തില്‍ മാത്രം ആയിരുന്നു...)

അടുത്ത ദിവസം രാവിലെ തന്നെ എഴുനേറ്റ്...പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു റൂമില്‍ കൊണ്ടുവന്ന ചായയും എടുത്തു കുടിച്ച് പുറത്തേക്കു ഇറങ്ങി.ആദ്യം രണ്ട്പേര്‍ക്കും മൂന്ന് ജോഡി വീതം ഡ്രസ്സ്‌ എടുത്തു..കൂടാതെ തണുപ്പിനെ തോല്പിക്കാന്‍ ജാകെറ്റും...രണ്ട് ദിവസം ടൂറിസ്റ്റ് ആയിട്ട് നടക്കാം...എന്ത് ബുസ്സിനെസ്സ് ചെയാന്‍ പറ്റും എന്ന് കണ്ടുപിടിക്കുക അതായിരുന്നു ലക്‌ഷ്യം. ഒരു കുതിര വണ്ടിയില്‍ അവിടെ ഉള്ള എല്ലാ അറിയപെടുന്ന സ്ഥലങ്ങളും പോയി കണ്ടു. തിരിച്ചു റൂമിലേക്ക്‌ പോകുന്ന വഴിയില്‍ ഒരു ഫുള്‍ ബോട്ടിലും വാങ്ങി....വൈകിട്ട് ഒരു ആറു മണിയോട് അടുത്ത് നാലെണ്ണം വിട്ടിട്ടു നേരെ പോയത് ബോട്ട് ക്ലബ്ബില്‍...അവിടെ വെച്ചാണ് രണ്ടു തമിഴന്സിനെ പരിച്ചയപെടുന്നത്....ടൂറിസ്റ്റ്കളെ കുതിര പുറത്തു കയറ്റി ഊട്ടി ചുറ്റി കാണിക്കുന്നവര്‍. നല്ല സാധനം വയറ്റില്‍ കിടന്നത് കൊണ്ട് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.."എടാ ഇത് കൊള്ളാം കൂടുതല്‍ മെനകെടാതെ പൈസ കയ്യില്‍ വരും" എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തില്ല...കാരണം ക്യാപിറ്റല്‍ അവനല്ലേ ഇറക്കുന്നത്‌. കുതിരപുറത്ത് മൊത്തം ഒന്ന് ചുറ്റി അടിച്ചു കണ്ടിട്ട് തീരുമാനിക്കാം.......ബുസ്സിനെസ്സിനെ കുറിച്ച് ഒരു പഠനവും ആകും എന്ന് അവനോടു പറഞ്ഞപ്പോള്‍ അവന്‍ എതിര്‍ത്തില്ല...(ഓസ്സിനു കുതിരപ്പുറത്തു കയറുക അതായിരുന്നു എന്റെ മനസ്സില്‍)...രണ്ടുപേരോടും രാവിലെ ഒരു എട്ടു മണി ആകുമ്പോള്‍ ഹോട്ടലില്‍ വരാന്‍ പറഞ്ഞു...

അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് തന്നെ രണ്ട് കുതിരകളുമായി അവര്‍ റൂമിന്റെ പുറത്ത് (തലേ ദിവസം രാത്രി തന്നെ അവര്‍ അവിടെ തംബടിച്ചോ എന്ന് അറിയില്ല കേട്ടാ...) രാവിലത്തെ ബ്രേക്ക്‌ ഫസ്റ്റും കഴിഞ്ഞു നേരെ കുതിരയുടെ മുകളില്‍ കയറി...നമ്മള്‍ ഊട്ടി തെണ്ടാന്‍ ഇറങ്ങി കൂടെ ബുസ്സിനെസ്സിനെ കുറിച്ച് പഠിക്കാനും....ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ട്...കുതിരയെ എങ്ങനെ ആണ് നിയന്ത്രികേണ്ടത്...അത് ഓടാന്‍ എന്ത് ചെയ്യണം, വശങ്ങളിലേക്ക് പോകാന്‍ എന്ത് ചെയ്യണം, നടത്താനും നിര്‍ത്താനും എന്ത് ചെയ്യണം ഇതെല്ലം പഠിച്ചു...നാളെ ഒരുപാട് കുതിരകളെ നിയന്ത്രികേണ്ടാതല്ലേ....അപ്പൊ പിന്നെ ഇപ്പൊ പഠിച്ചല്ലേ പറ്റൂ.........ഇതിനിടയില്‍ അവരോട് ചോദിച്ചു ഒരു കുതിരയെ വാങ്ങാന്‍ എത്ര ക്യാഷ് വേണ്ടിവരും എന്ന്....കൊളാന്തക്ക് ഇരുപത്തിഅയ്യായിരം രൂഫ... അവര്‍ പറഞ്ഞ രൂഫാ കേട്ട് അവന്‍ ഞെട്ടുന്നത് ഞാന്‍ കണ്ടു...എനിക്ക് ഒരു ഞെട്ടലും തോന്നിയില്ല,അല്ലെങ്ങില്‍ തന്നെ ഞെട്ടേണ്ട കാര്യവും ഇല്ലല്ലോ...രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു വീട്ടില്‍ പോകാനുള്ളതല്ലേ..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത).....ഉച്ച ആയപ്പോള്‍ ഊണ് കഴിക്കാന്‍ കുതിരകളെ പുറത്ത് ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടിയിട്ടു ഒരു ഹോട്ടലില്‍ കയറി....വയറു നിറച്ചു ഊണും കഴിച്ചു വീണ്ടും കുതിരയുടെ മുകളിലേക്ക്.....ഏതാണ്ട് ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍, സിനിമേറ്റ്‌ നല്ല തേച്ചു മിനുക്കി വെച്ചിരിന്ന വാള് എടുത്തു വീശാന്‍ തുടങ്ങി...കുതിരയുടെ പുറത്ത് വാള് ‌ കൊണ്ടത്‌ കൊണ്ടായിരിക്കും..അത് വിറളി പിടിച്ച പോലെ രണ്ട് കാലില്‍ നിന്ന് ഒരു വിളി...പിന്നിലേക്ക്‌ വീഴാതിരിക്കാന്‍ അവന്‍ പെട്ടെന്ന് കുതിരയുടെ കഴുത്തില്‍ ഒരു പിടിത്തം....പിടിയുടെ മുറുക്കം കൂടിയതും വാള് കൊണ്ട വേദനയും കൊണ്ട് കുതിര ഒരു ഓട്ടം അങ്ങ് ഓടി.....കൂടെ ഉണ്ടായിരുന്ന തമിഴന്‍മാര്‍.....എന്നെയും കുതിരയേയും കളഞ്ഞിട്ടു അതിന്റെ പുറക്കില്‍ ഓട്ടം തുടങ്ങി.. കുതിരയുടെ പുറത്ത് ആര്‍ത്തു ചിരിച്ചു കൊണ്ട് ഞാന്‍ അവരുടെ പുറക്കെ.......കുറച്ചു ദൂരം ചെന്നപ്പോള്‍ കണ്ടത്.....കുതിരയെ തമിഴന്മാര്‍‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട് പക്ഷെ സിനിമേറ്റ് കുതിരയുടെ മുകളില്‍ നിന്നും ഡൈവ് ചെയ്തു കുതിരയുടെ കഴുത്തില്‍ തല കീഴായി തൂങ്ങി വാള് വീശികൊണ്ടിരിക്കുന്നു ദോഷം പറയരുതല്ലോ കുതിരയുടെ കഴുത്തില്ലേ പിടി അവന്‍ വിട്ടില്ല....വിട്ടിരുന്നു എങ്കില്‍ അവനെ ആ കുതിര ചവിട്ടി കൊന്നേനെ.......അവന്റെ കാലില്‍ കൊരുത്തു കിടന്ന കയര്‍ അഴിക്കാന്‍ തമിഴന്മാര്‍ക്ക് കുറച്ചു സമയം വേണ്ടി വന്നു...പിന്നെ അവന്‍ കുതിരയുടെ പുറത്ത് കയറിയില്ല.. അവര്‍ക്ക് രണ്ട് അഞ്ഞൂറിന്റെ നോട്ടും കൊടുത്ത് റ്റാറ്റാ ബൈ ബൈ പറഞ്ഞു, നമ്മള്‍ രണ്ടും ഒരു കുതിര വണ്ടി പിടിച്ചു നേരെ റൂമിലേക്ക്‌ പോയി....അങ്ങനെ ആ ബുസ്സിനെസ്സ് പൂതി അവിടെ തീര്‍ന്നു..

അന്ന് രാത്രി ആയപ്പോള്‍ അവനു കടുത്ത പനി...ഡോക്ടറുടെ അടുത്ത് പോകാന്‍ മടി ആയതു കൊണ്ട് അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നും പാരസെറ്റമോള്‍ വാങ്ങി കൊടുത്തു.....എന്തായാലും അടുത്ത രണ്ട് ദിവസം റൂമില്‍ നിന്നും രണ്ടുപേരും പുറത്ത് ഇറങ്ങിയില്ല ...അവന്റെ പനി വിട്ടു മാറിയപ്പോള്‍ തന്നെ അവന്റെ മനസ്സും മാറി കഴിഞ്ഞിരിന്നു...വീട്ടില്‍ പോയാല്‍ മതി എന്ന് ആയി അവന്റെ സ്ഥിതി.....ഞാനും അവനെ കുറച്ചു പ്രോസാല്‍ഹിപ്പിച്ചു എന്നുള്ളത് നേര്...എന്തായാലും അഞ്ചു ദിവസത്തെ വാടകയും, കഴിച്ച ആഹാരത്തിന്റെ പൈസയും കൊടുത്തു കഴിഞ്ഞപ്പോള്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന ക്യാഷ് ഒരു വഴി ആയി കഴിഞ്ഞിരുന്നു........എന്തായാലും വീടിലേക്ക്‌ അല്ലേ പോക്കുന്നത് എന്നാ ഒരു ആശ്വാസം മാത്രമേ ഉണ്ടായിരുന്നോള് രണ്ടുപേര്‍ക്കും.......അങ്ങോട്ട്‌ പോയപ്പോള്‍ കിട്ടാത്ത ട്രെയിന്‍ തിരിച്ചുള്ള യാത്രയില്‍ കിട്ടി...(കുന്നിന്‍ ചരിവുകളെയും പുല്ല്മേടുകളെയും ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് അന്ന് മുതലാണ്‌)

മേട്ടുപ്പാളയം മുതല്‍ കോയമ്പത്തൂര്‍ വരെ ബസ്സിലും, അവിടുന്ന് ട്രെയിനിലുമായി ഞങ്ങള്‍ തിരികെ നാട്ടിലേക്ക് തിരിച്ചു. കോട്ടയം വരെ വല്യ പ്രശ്നം ഒന്നും ഉണ്ടായില്ല .പക്ഷെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചായകുടിക്കാന്‍ ഇറങ്ങിയ ഞങ്ങളെ പെട്ടെന്ന് ഒരു പറ്റം പോലീസുകാര്‍ വളഞ്ഞു. സത്യത്തില്‍ പഴയ ഹിന്ദി സിനിമകളില്‍ ചമ്പല്‍ കൊള്ളക്കാരനായ അംജദ്ഖാനെയും കൂട്ടുകാരനെയും പിടിക്കാന്‍ പതുങ്ങിയിരുന്ന് , പറ്റിയ അവസരത്തില്‍ ചാടി വീഴുന്ന ഹിന്ദി സിനിമാ ടീമുകളെയാണ് എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നത് .കാര്യ കാരണങ്ങള്‍ ചോദിക്കണം എന്ന് എനിക്കുണ്ടായിരുന്നു . പക്ഷെ പകുതി നടന്നും, പകുതി അവന്മാര്‍ തൂകിയും ജീപ്പില്‍ എത്തിക്കുന്ന വഴിയില്‍ അതിനു ടൈം കിട്ടിയില്ല എന്നതാണ് സത്യം. .

കോട്ടയത്ത് നിന്നും നാട്ടിലേക്ക് പോലീസ് ജീപ്പില്‍. എന്റെ സിനിമേറ്റ് തെണ്ടിയോടു പോലീസുകാര്‍ വളരെ മയത്തിലായിരുന്നു പെരുമാറ്റം. ഓ പറയാന്‍ മറന്നു , ലവന്റെ തന്തപ്പടി എസ പി റാങ്കിലുള്ള ഒരു പോലീസുകാരനായിരുന്നു. അവനോടു മയത്തില്‍ പെരുമാറുന്ന പേലകള്‍(പോലീസ് മാമ്മന്‍മാരെ നമ്മള്‍ വിളിക്കുന്നത്‌ അങ്ങനെയാ), എന്നെ എന്തിനാണ് രൂക്ഷമായി നോക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല . ഡ്രൈവര്‍ സീറ്റിനടുത്ത്‌ ഇരുന്ന ഒരു ഹെഡ്കോന്‍സ്റ്റബിള്‍ എന്നെ നോക്കി കണ്ണുരുട്ടി ഒരു ചോദ്യം ഏറിയും വരെ ആ കണ്ഫൂഷ്യന്‍ തുടര്‍ന്നു..

"അപ്പൊ നീയാണ് കുഞ്ഞിനെ വഴി തെറ്റിച്ചു കണ്ടവറെ കാശ് അടിച്ചോണ്ട് വരാന്‍ പറയുന്ന കക്ഷി?"

സംഭവങ്ങളുടെ കിടപ്പ് എനിക്ക് പിടികിട്ടയത് പിന്നെ പോലീസുകാരുടെ സംഭാഷണത്തില്‍ നിന്നുമാണ്. എന്റെ സിനിമേറ്റ് തെണ്ടി പോക്കറ്റ് മണി എന്നും പറഞ്ഞു കൊണ്ട് വന്ന ഇരുപത്തിയാറായിരം രൂപ, അവന്റെ അയല്‍ക്കാരന് പെന്‍ഷന്‍ കിട്ടിയ കാശായിരുന്നു. അയല്‍ക്കാരന്റെ വീട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍(മലയാളത്തിലെ നല്ല തെറികള്‍ ഇവിടെ എഴുതാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടുണ്ട്. ക്ഷമി) ആ വീട്ടില്‍ കാശ് വെച്ചിരുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കുകയും, ഇടയ്ക്കിടെ അവിടുന്ന് കാശ് പൊക്കുകയും ചെയ്തിരുന്നു. എന്റെ ഫ്രീ സിനിമ, ഹോട്ടല്‍ ഭക്ഷണം അങ്ങനെയുള്ള ആഡമ്പരങ്ങളുടെ ശ്രോതസ്സു അന്വേഷിക്കത്താത്തത് എന്റെ തെറ്റ്. സമ്മതിച്ചു. ഒടുക്കം അയല്‍ക്കാരന്‍ വീട് പണിക്കു മാറ്റി വെച്ചിരുന്ന കാശും പൊക്കിയാണ് ലവന്‍ എന്നെയും കൂട്ടി ഊട്ടിക്ക് ബുസിനെസ്സ് തുടങ്ങാന്‍ പോയത്. മാനത്തു കൂടി പോകുന്നത് വിമാനത്തില്‍ ചെന്ന് വാങ്ങിക്കുന്ന ശീലം ജന്മനാ ഉള്ള ഞാന്‍ കേട്ട പാതി ചാടി പുറപ്പെടുകയും ചെയ്തു. എങ്ങനുണ്ട് ? എങ്ങനുണ്ട് ?

പിന്നെ അവിടെന്ന് വീട് വരെ എന്റെ ചിന്തകള്‍...അച്ഛനോടും അമ്മയോടും എന്ത് പറയും...എന്തായാലും അവര്‍ ഒരു കള്ളനെ സപ്പോര്‍ട്ട് ചെയ്യില്ല..അപ്പൊ പിന്നെ പേലകള്‍ എന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി കുറ്റം മൊത്തം എന്റെ തലയില്‍ വെക്കും...സമ്മതിചില്ലെങ്ങില്‍ ഇടിയും തരും പോലീസ് സ്റ്റേഷനില്‍ ഇടികിട്ടുമ്പോള്‍ എങ്ങനെ ഒഴിയണം, കോടതിയില്‍ ചെന്നാല്‍ എന്ത് പറയണം, ജയില്‍ എങ്ങനെ ആയിരിക്കും...ഒരു മൂന്ന് മണിക്കൂര്‍ വരെ ഇതൊക്കെ ആയിരിന്നു എന്റെ മനസ്സില്‍. പക്ഷെ അതിനെക്കാളൊക്കെ ഉപരി എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്, എന്റെ പഞ്ചവര്‍ണ്ണ കിളിയുടെ മുഖത്ത് ഇനി ആ പാല്‍പുഞ്ചിരി കാണാന്‍ പറ്റുമോ എന്നുള്ള ചിന്ത ആയിരിന്നു.......

ജീപ്പ് ഏതാണ്ട് വീടിന് അടുത്തുള്ള കവലയില്‍ എത്തിയപ്പോള്‍...ടൂഷന്‍ ക്ലാസ് കഴിഞ്ഞു കുട്ടിക്കള്‍ വീടുകളിലേക്ക് പോക്കുന്നത് കണ്ടു....ലച്ചു ആ കൂട്ടത്തില്‍ ഉണ്ടാവരുതേ എന്ന് ഞാന്‍ മനമുരുക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.....ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ.......അങ്ങേര് ആള് ശരി അല്ല എന്ന്.....എല്ലാ ദിവസവും പാടവരമ്പത്ത് കൂടി പോക്കുന്ന എന്റെ പഞ്ചവര്‍ണ്ണ കിളി അന്ന് മെയിന്‍ റോഡ്‌ വഴി വീടിലേക്ക്‌ നടന്നു പോക്കുന്നു...കൂട്ടുകാരോട് എന്തോ തമാശ പറഞ്ഞു ചിരിച്ചുകൊണ്ട് നോക്കിയത് ജീപിനകത്തു ഇരിക്കുന്ന എന്റെ മുഖത്തേക്ക് ആയിരിന്നു.....ആ മുഖത്തില്‍ നിന്നും ചിരി മായുന്നത് ഞാന്‍ കണ്ടു...ഇനി ഒരിക്കലും ആ പാല്‍ പുഞ്ചിരി കാണാന്‍ കഴിയില്ല എന്ന് എനിക്ക് മനസ്സിലായി.......പക്ഷേ എന്റെ ജീവിതം മാറ്റി മറിച്ച ഒരു ഭൂകമ്പവും വരാന്‍ ഇരിക്കുന്നതേയുള്ളു എന്ന് ആ നിമിഷം എനിക്ക് അറിയില്ലായിരുന്നു.

7 comments:

  1. പെട്ടെന്ന് ബാക്കി കൂടെ എഴുതൂ. നല്ല രസം ഉണ്ട് വായിക്കാന്‍ ...
    ഇതെന്താ ഈ രസം ഉള്ള സംഭവത്തിന്‌ ആരും കമന്റ്‌ ഇടാത്തത്?

    ReplyDelete
  2. സിംന്ദഗീ കാ സഫർ , ഹെ യെ കൈസാ സഫർ!!
    കോയീ സംജാ നഹീ ...കോയീ ജാനാ നഹീ...
    സുഹൃത്തെ,എഴുത്തുകൊള്ളാം ...

    ReplyDelete
  3. നന്നായിരിക്കുന്നിഷ്ടാ!

    ReplyDelete
  4. സത്യം പറഞ്ഞാല്‍ ഇങ്ങനെയൊക്കെ സംഭവിച്ചാലേ ഇനിയുള്ള തലമുറയെങ്കിലും നേരെയുള്ള വഴി പഠിയ്ക്കുകയുള്ളൂ.

    (ഈ കഥകള്‍ കഴിയുന്നത്ര ജൂനിയേഴ്സിനെ കൊണ്ട് വായിപ്പിയ്ക്കണം ട്ടോ. അതല്ലെങ്കില്‍ നാട്ടിലെ അനിയന്മാര്‍ക്ക് ഒരു ഗുണപാഠ കഥ പോലെ പറഞ്ഞു കൊടുക്കുകയെങ്കിലും വേണം)

    ReplyDelete
  5. ബാക്കി ഉടന്‍ പോരട്ടെ. പഞ്ചവര്‍ണ്ണക്കിളി എന്തായെന്നറിയാനൊരു ഇദ്..

    (സ്രോതസ്സ് ആണ് ശരി.)

    ReplyDelete
  6. പഞ്ചവര്‍ണ്ണക്കിളി എന്തായെന്നറിയാനൊരു ഇദ്..
    eagerly waiting for the next part
    you tell events with such an ease
    keep it up!

    ReplyDelete
  7. നാടു വിടല്‍ വിശേഷങ്ങള്‍ ഇപ്പോഴാണു കണ്ടത്.കൊച്ചു മനസ്സിന്റെ മുന്നും പിന്നും നോക്കാതെ എടുത്തു ചാടാനുള്ള ആ ധൈര്യം സമ്മതിച്ചിരിക്കുന്നു..ശ്രീ പറഞ്ഞ പോലെ ഇനിയുള്ള കുട്ടികള്‍ക്കു ഈ വിശെഷങ്ങള്‍ പറഞ്ഞു കൊടുക്കയെങ്കിലും വേണം..

    ReplyDelete