പഞ്ചവര്‍ണ്ണ കിളിയുടെ മറുപടി കാത്ത് നിന്ന എന്റെ വീടിന്റെ മുന്‍പില്‍ ഇതാ തന്തകിളി വന്നിരിക്കുന്നു.....കയ്യില്‍ ഒരു കത്തും ഉണ്ട്....എന്തായാലും പഞ്ചവര്‍ണ്ണ കിളി കൊള്ളാം...ഞാന്‍ അനുജനെ ഹംസം ആക്കിയപ്പോള്‍, കിളി ഒരു പടി മുകളില്‍ കയറി അച്ഛനെ അതും സ്വന്തം അച്ഛനെ തന്നെ ഹംസം ആക്കിയിരിക്കുന്നു.......ലിത് വെറും കിളിയല്ല ലിത് പുലിയാണ്....ഇങ്ങനെ ഒക്കെ ഞാന്‍ ചിന്തിക്കണേല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ ആയിരിക്കണം പക്ഷെ നമ്മുടെ ഹീറോ മണ്ടന്‍ അല്ലല്ലോ...തിരുമണ്ടന്‍ അല്ലേ????
അപ്പം (ലത് നമക്ക് പിന്നെ കഴിക്കാം)...കാര്യത്തിലേക്ക് കടക്കാം....ലച്ചുവിന്റെ മറുപടി പ്രതീഷിച്ച എന്റെ മുന്നില്‍ ലച്ചുവിന്റെ അച്ഛന്‍ നില്കുന്നു അതും ഒരു കത്തുമായി..കൂടുതല്‍ മുഖവുര ഇല്ലാതെ തന്നെ ഉത്തരവ് വന്നു..."അച്ഛനെ ഒന്ന് വിളിച്ചേ" ...."എന്താ കാര്യം" വളരെ താഴ്മയോടെ ഞാന്‍ ചോദിച്ചു "ഇയാളുടെ അച്ഛനോട് പറയാനുള്ള കാര്യമാണ്, ഒന്ന് വിളിച്ചേ"....ഇത് കേട്ടുകൊണ്ട് ആണ് അച്ഛന്‍ അങ്ങോട്ട് വന്നത്..."അല്ല ഇത് ആര്??.. വാ കയറി ഇരിക്ക് ഞാന്‍ വിചാരിച്ചു പത്രകാരന്‍ പയ്യന്‍ ആയിരിക്കുമെന്ന്"....എന്നിട്ട് തിരിഞ്ഞു എന്നോട് പറഞ്ഞു "എടാ നോക്കി നില്‍കാതെ പോയി രണ്ടു ചായ കൊണ്ട് വാ" എന്തിന് ചായ മാത്രമാക്കണം. അല്‍പ്പം കൂടി കഴിഞ്ഞാല്‍ എന്റെ അടിയന്തിരത്തിന്റെ ഇഡ്ഡലിയും കൂടി കഴിച്ചിട്ടു അങ്ങേര്‍ക്ക് പോകാമല്ലോ എന്ന് മനസ്സില്‍ ഉറപ്പിച്ചു.... ഞാന്‍ നേരെ കിച്ചനിലേക്ക് പോയി വേഗം ചായക്ക് വെച്ചിരിന്ന പാത്രത്തിലോട്ടു രണ്ടു ഗ്ലാസ് പാല് കൂടുതല്‍ ഒഴിച്ചു..കുറച്ചു കട്ടിക്കിരിക്കട്ടെ....ഞാന്‍ ഇടുന്ന ചായ കുടിച്ചിട്ടെങ്കിലും ...ലദേഹം മോളെ എനിക്ക് തന്നെ കെട്ടിച്ചു തരണം..എന്തായാലും പത്തു മിനിട്ടത്തേക്ക് വിളി ഒന്നും വന്നില്ല....
ഒരു പത്തു മിനിട്ടത്തെ മല്‍പിടിത്തം കഴിഞ്ഞു ഞാന്‍ നല്ല കട്ടിയുള്ള(നോട്ട് ദി പോയിന്റ്) ചായയുമായി വരാന്തയിലേക്ക് ചെന്നു...അവിടെ അവര്‍ ഭയങ്കരമായ ചര്‍ച്ചയില്ലാണ്...എന്നെ കണ്ടതും രണ്ടുപേരും സംസാരം നിര്‍ത്തി. ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയതും പ്രതീഷിച്ച ചോദ്യം അച്ഛന്‍ ചോദിച്ചു..."നീ കൊടുത്ത കത്ത് ആണോ ഇത്? "..."ക...കത്തോ? എ..ഏത് കത്ത്? ആര്‍ക്ക് കൊടുത്തെന്ന്?..ഞാന്‍ ആര്‍ക്കും ഒരു കത്തും കൊടുത്തിട്ടില്ല..." (അവിടെയും ഇവിടെയും ഒക്കെ വെള്ളി വീണോ എന്ന് ഒരു ഡൌട്ട്)... ഇതും പറഞ്ഞു ഞാന്‍ തിരിഞ്ഞു അകത്തേക്ക് നടന്നു..(അല്ല നിങ്ങള് തന്നെ പറ..ഞാന്‍ കത്ത് കൊടുത്തോ?? അല്ല കൊടുത്തോ ?? ലവന്‍ അല്ലെ കൊടുത്തത്?? ലപ്പം ഞാന്‍ കള്ളം പറഞ്ഞിട്ടില്ല...)എന്നാലും എന്റെ പഞ്ച വര്‍ണ്ണ കിളി എന്നോട് ചെയ്ത ചതി കുറച്ചു കടുത്തു പോയി....ഇഷ്ടമല്ല എങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ അല്ലെങ്കില്‍ കാണുമ്പോള്‍ മുഖം തിരിച്ചു നടന്നാല്‍ പോരെ...എന്തിനാ വെറുതെ വീട്ടുക്കാരെ അറിയിക്കുന്നത്....ഒരു വലിയ പ്രശ്നം(നാടുവിടല്‍ ചടങ്ങ്) ഇപ്പോള്‍ സോള്‍വ് ആയതേ ഉള്ളു...അപ്പോള്‍ തന്നെ അടുത്ത പ്രശ്നം തുടങ്ങി വെച്ചു....
ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു അച്ഛന്‍ അകത്തേക്ക് വന്നു.....ഞാന്‍ അപ്പോള്‍ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്നു..(ചുമ്മാ കാണിക്കണ്ടേ??)പക്ഷെ മനസ്സ് മുഴുവന്‍ ഒരു വാശി വന്നു നിറയുകയായിരുന്നു...അച്ഛന്‍ അടുത്ത് വന്നപ്പോള്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു "ഏത് കത്തിന്റെ കാര്യമാ അച്ഛാ ചോദിച്ചത്" ഒന്ന് ഇരുത്തി നോക്കിയിട്ട് അച്ഛന്‍ റൂമിലേക്ക് പോയി....അന്ന് വൈകിട്ട് തന്നെ പഞ്ചവര്‍ണ്ണ കിളിയെ കാണാനും സംസാരിക്കാനും ഞാന്‍ തീരുമാനിച്ചു......
വൈകിട്ടത്തെ ടൂഷന്‍ ക്ലാസ് കഴിഞ്ഞു ലച്ചു കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് പാടവരമ്പത്ത് കൂടെ നടന്നു വരുന്നത് കണ്ടു....ധൈര്യം എവിടുന്ന് കിട്ടി എന്ന് അറിയില്ല...ഞാന്‍ നേരെ അടുത്ത് ചെന്നു....അവരുടെ നടപ്പിനു വേഗത കൂടി....എന്തായാലും കൂടെ നടന്നു കൊണ്ട് പറഞ്ഞു "ഒന്ന് നിന്നേ" (എവിടെ??...ആര് കേള്‍കാന്‍??) .....വീണ്ടും ചോദിച്ചു "എവിടെക്കാ ഈ ഓടി പോകുന്നത്" ഉത്തരം ഒരു കൂട്ടുകാരിയുടെ ആയിരിന്നു "മരിക്കാന്‍ പോകുന്നു" എന്റെ ക്ഷമ കെട്ടു "അതെ ഒറ്റെക്ക് പോയാല്‍ മതി കേട്ടോ?" എന്നിട്ട് തിരിഞ്ഞു ലച്ചുവിനോടായി പറഞ്ഞു "അച്ഛന്‍ രാവിലെ കല്യാണം ആലോചിച്ചു വീട്ടില്‍ വന്നിരിന്നു...എടോ തനിക്കു ഇഷ്ടമല്ലെങ്കില്‍ നേരിട്ട് പറഞ്ഞാല്‍ മതിയായിരിന്നു. എന്തിനാ വെറുതെ വീട്ടുകാരെ ഒക്കെ അറിയിച്ചത്" ഒരു മറുപടിയും തരാതെ ലച്ചു നടന്നു...കുറച്ചു നേരം കൂടെ നടന്നിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തിരിച്ചു നടന്നു.....ഒരു മണ്ടനെ പോലെ....പക്ഷെ മനസ്സില്‍ വാശി കൂടി കൂടി വന്നു......
അടുത്ത ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരിന്നു..... വൈകിട്ട് ലച്ചു വരുന്ന ബസ്സില്‍ ഞാന്‍ എന്റെ മൂന്ന് നാല് കൂട്ടുകാരോടൊപ്പം കയറി...ലച്ചു കയറിയ നിമിഷം മുതല്‍ ഞാന്‍ എന്റെ കൂട്ടുകാരോട് പറയുമ്പോലെ പറഞ്ഞു...ഇന്നലെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ കല്യാണം ആലോചിച്ചു വന്നു, പക്ഷെ ഞാന്‍ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് ഇറങ്ങി പോയി ഇങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..സത്യത്തില്‍ ലച്ചു ബസ്സില്‍ ഇരിന്നു കരയുന്നത് കണ്ടപ്പോള്‍ വെഷമം തോന്നി....പക്ഷെ വാശി മനസ്സില്‍ കിടന്നത് കൊണ്ടും കൂടെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നത് കൊണ്ടും...എന്റെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങിയിട്ട് ലച്ചു കേള്‍കാന്‍ പാകത്തില്‍ പറഞ്ഞു "ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും"..ഇതും പറഞ്ഞു ഞാന്‍ വീട്ടിലേക്കു പോയി....
അന്ന് രാത്രി ഉറങ്ങിയില്ല...മനസ്സ് മുഴുവന്‍ ലച്ചുവിന്റെ കരയുന്ന മുഖം ആയിരിന്നു മനസ്സില്‍...കുറച്ചു കൂടുതല്‍ ആയി പോയില്ലേ എന്ന് തോന്നി....തിങ്ങളാഴ്ച രാവിലെ തന്നെ ചെന്നു സോറി പറയണം എന്ന് തീരുമാനിച്ചു.......ഞാറാഴ്ച രാവിലെ ആണ് അമ്മ പറഞ്ഞത് അന്ന് എന്റെ പിറന്നാള്‍ ആണെന്ന്......രാവിലെ അച്ഛന്റെ കൂടെ മാര്‍ക്കറ്റില്‍ പോയി വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വീട്ടില്‍ വന്നു....അമ്മ ഒരുക്കിയ വിഭവസമൃതമായ സദ്യ ഒക്കെ കഴിച്ചു ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ആണ് അമ്മ വന്നു പറഞ്ഞത് ഒരു കൂട്ടുകാരന്‍ വിളിക്കുന്നു എന്ന്.....ഷര്‍ട്ടും എടുത്തു ഇട്ടുകൊണ്ട് പുറത്തേക്കു ചെന്നു നോക്കുമ്പോള്‍ എന്റെ കൂടെ സ്കൂളില്‍ പഠിക്കുന്ന ഒരു കൂട്ടുകാരന്‍ നില്‍ക്കുന്നു...ഞാന്‍ ചോദിച്ചു "എന്താടാ ഈ സമയത്ത്?" ...."മലയാളത്തിന്റെ ടെക്സ്റ്റ് വാങ്ങാന്‍ വന്നതാ.. എന്റെ ടെക്സ്റ്റ് വീട്ടില്‍ കാണുന്നില്ല" ...ഞാന്‍ അകത്തു ചെന്നു മലയാളത്തിന്റെ ടെക്സ്റ്റ് എടുത്ത് കൊണ്ടു വരുമ്പോഴേക്കും അമ്മ ഒരു ഗ്ലാസ് പ്രഥമന്‍ അവനു കൊണ്ടു കൊടുത്തു..അതും കുടിച്ചുകൊണ്ട് അവന്‍ ചോദിച്ചു "എന്താടാ വിശേഷം?"...."ഓ അതോ എന്റെ പിറന്നാള്‍ ആണ് ഇന്ന്"...."ഹാപ്പി ബെര്‍ത്ത്‌ഡേ, എന്റെ വക ഒരെണ്ണം ഇരിക്കട്ടെ നിനക്ക്" ഇങ്ങനെ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഗേറ്റിനു പുറത്തു നിന്നും ഒരാള്‍ "ഈ അഡ്രസ് അറിയുമോ?" എന്ന് വിളിച്ചു ചോദിച്ചത്.."എവിടെ നോക്കട്ടെ?" എന്നും പറഞ്ഞു ഞാന്‍ ഗേറ്റിനു പുറത്തേക്കു ഇറങ്ങി...അഡ്രസ് നോക്കിയപ്പോള്‍ അത് ലച്ചുവിന്റെ അഡ്രസ് ആണ്...ഞാന്‍ വഴി പറഞ്ഞു കൊടുത്തു, അയാള്‍ എന്റെ കൂട്ടുകാരനെ നോക്കി ഒന്ന് ചിരിച്ചു..എന്നിട്ട് എന്നോട് ചോദിച്ചു "ലച്ചുവിനെ അറിയുമോ?"...."അറിയാമല്ലോ...എന്താ ??" .............."മേലാല്‍ ലച്ചുവിനെ കാണുകയോ സംസാരിക്കുക്കയോ ചെയ്യരുത്...ഇനി അഥവാ അങ്ങനെ ഉണ്ടായാല്‍ തന്റെ രണ്ടു കാലും വെട്ടി എടുത്തിരിക്കും.... മനസ്സിലായോ?" ഹും ഭീഷണിയോ???? അതും കിച്ചനോട്!!!!! ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഭീഷണി എന്ന് കേട്ടാല്‍ കിച്ചന് ഒരു ലിതാണ് എന്ന്... ഉടന്‍ തന്നെ തിരിച്ചു ചോദിച്ചു "താന്‍ ആരാ ഇതൊക്കെ പറയാന്‍?? താന്‍ പോടോ..." .................(((((((ഠമാര്‍))))))))............വളരെ ശക്തിയോടെ എന്തോ എന്റെ മുതുകത്തു വന്നു പതിച്ചു.....അടിയുടെ ആക്കത്തില്‍ മുന്നോട്ടു വേച്ചു പോയ ഞാന്‍, മരവിച്ച പുറവുമായി ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ കയ്യില്‍ ഒരു ബൈക്കിന്റെ ചെയ്നുമായി എന്റെ കൂട്ടുകാരന്‍!!!!!!!!!!!!!!!
kollam ..nannayitundu .. (panchavarnakillikalude kitchan ) .
ReplyDeleteഅതു ശരി. കൂട്ടുകാരന്‍ തന്നെയായിരുന്നല്ലേ പാര.!
ReplyDeleteഇതേത് ലച്ചു!! നമ്മളെ അന്നത്തെ അവളോ? നിനക്കൊന്ന് കിട്ടിയത് നന്നായി.
ReplyDeleteപ്രഥമന്‍ കൊടുത്തു അടിവാങ്ങി
ReplyDeleteസാരമില്ല ഞാന്‍ ആരോടും പറയുന്നില്ല
പിന്നെ ഇതൊക്കെയല്ലേ പ്രേമത്തിന്
ആക്കം കൂട്ടുന്നത് അല്ലെ?
koottukaarano paara..athu kalakki
ReplyDeleteഒറ്റ അടിയില്‍ നിന്നോ അഭ്യാസം
ReplyDeleteഈ അഡ്രസ്സ് അറിയുമോ എന്ന് ചോദിച്ചയാളല്ലെ അടിച്ചത്?
ReplyDeleteഅത് കണ്ട് കൂട്ടുകാരന്‍....????
ഛെ..അങ്ങനെയല്ലല്ലൊ
എന്തായാലും അടുത്തതില്‍ അറിയാം അല്ലെ...
adapradhamante shakthiyil kittiya adi kollam.
ReplyDeleteee lachu aara mole?bhayankari thanne.
"എന്തിന് ചായ മാത്രമാക്കണം. അല്‍പ്പം കൂടി കഴിഞ്ഞാല്‍ എന്റെ അടിയന്തിരത്തിന്റെ ഇഡ്ഡലിയും കൂടി കഴിച്ചിട്ടു അങ്ങേര്‍ക്ക് പോകാമല്ലോ എന്ന് മനസ്സില്‍ ഉറപ്പിച്ചു"
ReplyDeleteഇവിടെ ചിരിച്ചു പോയീട്ടോ.
എന്നാലും അവസാനം പറഞ്ഞ ആ കൂട്ടുകാരന്‍... ഹൊ! ഒന്നും പറയുന്നില്ല