Thursday, January 21, 2010

രണ്ടാം നാടുവിടല്‍- എപ്പിസ് ഒന്ന്

അന്ന് തൊട്ട് എന്നും രാവിലെ ഒരു പാല്‍ പുഞ്ചിരിയോടെ എന്റെ ദിവസം ആരംഭിക്കും...വൈകിട്ട് ഒരു ചെറു പുഞ്ചിരിയില്‍ അത് അവസാനിക്കും... ഏതാണ്ട് ഒരു മാസം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു..അങ്ങനെയിരിക്കെ ഒരു ദിവസമാണ് എന്റെ പുതിയ കുരിശ് സോറി സിനിമേറ്റ്‌ സിനിമക്ക് പോകാന്‍ ക്ഷണിക്കുന്നത്...അവന്റെ ക്ഷണം നിരസ്സിക്കാന്‍ പറ്റില്ല.. കാരണം അവന്റെ വീട്ടിന്റെ മുന്നിലുള്ള ബസ്സ്‌സ്റ്റോപ്പില്‍ ആണ് കിളി വരുന്നത്..(അവനോടൊപ്പം കൂടാന്‍ കാരണവും അത് തന്നെ ആയിരിന്നു)...എന്തായാലും സിനിമക്ക് അല്ലെ വിളിക്കുന്നത്‌... അങ്ങനെ സിനിമക്ക് പോകുന്ന ശീലം വീണ്ടും തുടങ്ങി....അവന്റെ കൂടെ ചെന്നാല്‍ മാത്രം മതി....ടിക്കറ്റ്‌, ലഞ്ച്, ചായ, കടി........അങ്ങനെ എനിക്ക് വേണ്ടത് എന്തും ചോദിക്കാതെ തന്നെ വാങ്ങി തരും ഒരിക്കല്‍ പോലും അവന്‍ എന്നെ കയ്യില്‍ നിന്നും കാശ് ചിലവാക്കാന്‍ സമ്മതിച്ചിട്ടില്ല....പക്ഷെ ഇതിന്റെ ഒക്കെ പുറക്കില്‍ ഒരു വലിയ ചതി ഉണ്ടന്ന് ഞാന്‍ അറിയുമ്പോഴേക്കും വളരെ വൈകി പോയിരിന്നു(കൂട്ടുകാരെ കണ്ണുമടച്ചു വിശ്വസിക്കുന്ന ശീലം കുറച്ചു കൂടുതല്‍ ആണല്ലോ അന്നും ഇന്നും)

ഒരുപാട് ദിവസം ക്ലാസ്സില്‍ കയറാതെ അവനോടൊപ്പം ഞാന്‍ സിനിമക്ക് പോയി...എന്റെ സ്കൂളിലും അവന്റെ സ്കൂളിലും പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങി, രണ്ടുപേര്‍ക്കും ക്ലാസ്സില്‍ കയറാന്‍ പറ്റാത്ത ഒരു അവസ്ഥ.. എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല.(പക്ഷെ സിനിമക്ക് പോകുമ്പോള്‍ ഏതിന് പോകണം ഏതിന് പോകണ്ട എന്ന് നല്ല പിടിയും...)വീട്ടില്‍ പറയാന്‍ പറ്റില്ല കാരണം ഒരു തവണത്തെ അനുഭവം തന്നെ.......നാടുവിടല്‍ പരിപാടിയില്‍ എക്സ്പീരിയന്‍സ് ഉള്ളത് കൊണ്ടായിരിക്കും അവന്‍ എന്നോട് അതിനെ കുറിച്ച് പറഞ്ഞത് ആദ്യം നല്ല പോലെ പറഞ്ഞു നോക്കി "എടാ അത് ശരി ആവില്ല..വിചാരിക്കും പോലെ അത്ര എളുപ്പം അല്ല ഈ നാടുവിടല്‍ പരിപാടി" പറയാന്‍ കാരണം രണ്ടാണ്, ഒന്ന്: കിളിയെ കാണാന്‍ പറ്റില്ല, രണ്ട്: ആദ്യത്തെ നാടുവിടലിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടുമില്ല ....മറ്റേ കുരിശ് പറഞ്ഞ പോലെ ഇവനും തുടങ്ങി അതിന്റെ നല്ല വശങ്ങള്‍..."നമ്മള്‍ക്ക് കുറച്ചു ദൂരെ പോയി വല്ല 'ബുസിനെസ്സും' തുടങ്ങാം, കുറച്ചു കാശ് ഉണ്ടാക്കി തിരിച്ചു വരുമ്പോള്‍ എല്ലാ പ്രശ്നവും തീരും" (അപ്പോഴേ മനസ്സില്‍ പറഞ്ഞു "നടന്നത് തന്നെ....") പക്ഷെ അത് അവനോടു തുറന്നു പറയാന്‍ ഒരു മടി...കാരണം കടപ്പാട് എന്ന് പറയുന്ന ഒരു നല്ല ശീലം......എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് എനിക്കും തോന്നി. ....ഇത്തവണ എല്ലാ പ്ലാനിങ്ങും എന്റെ സിനിമേറ്റ്‌നു വിട്ടു കൊടുത്തു, കിലുക്കം സിനിമ ഇറങ്ങിയ സമയം ആയതു കൊണ്ടായിരിക്കും അവന്‍ ഊട്ടി തന്നെ തിരഞ്ഞടുത്തത്‌.... അവന്‍ തന്നെ പോയി ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു...കോയമ്പത്തൂര്‍ വരെ ട്രെയിനില്‍ അത് കഴിഞ്ഞു ബസ്സില്‍ ഊട്ടിക്ക്‌(അവിടെ ചെന്നിട്ടു എന്ത് എന്നത് അവനും ദൈവത്തിനും മാത്രമേ അറിയൂ)..

രണ്ടാം നാടുവിടല്‍- എപ്പിസ് ഒന്ന്: എന്തായാലും ഇത്തവണ ഞാന്‍ കരുതി കൂട്ടി തന്നെ ആണ് വീട്ടില്‍ നിന്നും ഇറങ്ങിയത്‌ കയ്യില്‍ ലേബര്‍ ഇന്ത്യ വാങ്ങാന്‍ തന്ന മുന്നൂറു രൂപയും അല്ലാതെ എന്റെ സേവിങ്ങ്സ് ആയിട്ട് ഉണ്ടായിരുന്ന ഇരുനൂറ്റി അമ്പതു രൂപയും കൊണ്ടാണ് (വഴിക്ക് വെച്ച് വിശന്നാല്‍ അവനോടു കാശ് ചോദിക്കണ്ടല്ലോ..കൂടാതെ തിരിച്ചു വരേണ്ടി വന്നാല്‍ തിരിച്ചും വരാം......ഞാന്‍ ആരാ മോന്‍???).(പക്ഷെ എന്റെ എല്ലാ പ്രതീഷകളെയും കാറ്റില്‍ പറത്തി അവന്‍ കൊണ്ട് വന്നത് ഇരുപത്തി ആറായിരം രൂപ).....എന്തായാലും ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ ബസ്സ്‌സ്റ്റോപ്പില്‍ ബാഗുമായിട്ടു നില്പുണ്ട് (അവന്റെ അച്ഛനും അമ്മയും രാവിലെ തന്നെ ജോലിക്ക് പോയിരിന്നു. അതുകൊണ്ട് അവനു ബാഗ് എടുക്കാന്‍ പറ്റി).ഞാന്‍ പഞ്ചവര്‍ണ്ണ കിളിയുടെ പാല്‍ പുഞ്ചിരിയും വാങ്ങി അവന്റെ അടുത്തേക്ക് പോയി.....(അപ്പോള്‍ മനസ്സില്‍ വിചാരിച്ചു "ഒരിക്കല്‍ ക്യാഷുമായി ഞാന്‍ വരും.... നിന്റെ തന്തപ്പടിയെക്കാണാന്‍ ‍....നിന്നെ എനിക്ക് കെട്ടിച്ചു തരാന്‍ പറയും.... അതുവരെ പ്ലീസ് പഞ്ചവര്‍ണ്ണ കിളി, നീ എനിക്ക് വേണ്ടി ഒന്ന് വെയിറ്റ് ചെയ്യൂ") ബസ്സ്‌ വന്ന് കിളി കയറി പോക്കുന്നത് വരെ അവിടെ തന്നെ നിന്നു..അതിനു ശേഷം ഒരു ഓട്ടോ പിടിച്ചു സിനി മേറ്റിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് ...

റെയില്‍വേ സ്റ്റേഷനില്‍ നിന്നും കറക്റ്റ് ടൈമില്‍ തന്നെ ട്രെയിന്‍ പുറപ്പെട്ടു......ടെന്‍ഷന്‍ ഉള്ളതുകൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി(പക്ഷെ വാങ്ങിയപ്പോള്‍ ഒരു നിമിഷം പോലും തോന്നിയില്ല ഇത് ഭാവിയില്‍ വാങ്ങാന്‍ പോകുന്ന ഒരായിരം പാക്കറ്റില്‍ ആദ്യത്തത് ആയിരിക്കുമെന്ന്....അല്ല അത് എങ്ങനെയാ തോന്നുന്നത് അല്ലെ???)

അടുത്ത ദിവസം ഉച്ചയോടു കൂടി ഞങ്ങള്‍ കോയമ്പത്തൂര്‍ എത്തി....അവിടെ നിന്നും മേട്ടുപാളയം വരെ ബസ്സില്‍...ഊട്ടിലേക്ക് മലമ്പാത വഴിപോകുന്ന ട്രെയിനില്‍ പോകാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ രാവിലെ ഊട്ടിലേക്കും വൈകിട്ട് ഊട്ടില്‍ നിന്നും തിരിച്ചും ആണ് ട്രെയിന്‍ സര്‍വീസ് എന്ന് അനേഷിച്ചപ്പോള്‍ മനസ്സിലായി...അടുത്ത ദിവസം രാവിലെ വരെ നിന്ന് ട്രെയിനില്‍ പോകാം എന്ന് വെച്ചാല്‍ അത് എക്സ്ട്രാ ചെലവ്....അതുകൊണ്ട് നമ്മള്‍ ബസ്സില്‍ ഊട്ടിലേക്ക് തിരിച്ചു.....

8 comments:

  1. ഒ.കെ. സംഭവ ബഹുലമായ എപ്പിസോഡുകള്‍ പോരട്ടെ.

    ReplyDelete
  2. കിടക്കട്ടെ ഒരു കുറിപ്പ്.
    കത്തി അല്ല കുത്തികുറിപ്പിന് ആവേശത്തിന് കുറവ് വരണ്ട.

    ....എന്നിട്ട്?

    ReplyDelete
  3. വെര്രുതയല്ല, ഒളിച്ചോട്ടങ്ങള്‍ ആകര്‍ഷിക്കുന്നത്.

    ReplyDelete
  4. കഥയൊക്കെ കൊള്ളാം പക്ഷെ സിഗരറ്റ് സ്മോക്കിംഗ് ഈസ്...വൺ മിനിറ്റ് ഈ ബീഡികുറ്റിയൊന്നുകളഞ്ഞോട്ടേ...യെസ്, ഇറ്റ് ഈസ് ഇൻ ജൂറിയസ് ടു ഹെൽത്ത്...

    ReplyDelete
  5. ക്യാഷുമായി വരുന്ന കഥയും പറയണം.

    ReplyDelete
  6. ഊട്ടിയിൽ എത്തിയ ശേഷം കഥകൾ വരട്ടെ!!
    ഒന്നുകിൽ ഊട്ടി അല്ലെങ്കിൽ ചട്ടി ആയോ കിച്ചൻ

    ReplyDelete
  7. 26000 രൂപയോ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പോക്കറ്റ് മണി? വെറുതേയല്ല കുട്ടികള്‍ നശിച്ചു പോകുന്നത്! (അന്ന് അങ്ങനെ ആയിരുന്നെങ്കില്‍ ഇന്നത്തെ കുട്ടികള്‍ എന്തൊക്കെ ചെയ്യും?)
    അച്ഛനമ്മമാര്‍ ഇതൊന്നും ശ്രദ്ധിയ്ക്കുന്നില്ലേ?

    ശരി... തുടരട്ടെ. ബാക്കി എന്താകുമെന്നറിയണമല്ലോ :)

    ReplyDelete
  8. എവിടെ നോക്കിയാലും കിളികളോടു കിളികള്‍.
    ഇനി ബാക്കിയുള്ളത് കൂടെ പോരട്ടെ.
    അതിനുശേഷം ഇനിയെഴുതാം.

    ആശംസകള്‍.

    ReplyDelete