അടുത്ത ദിവസം നന്ദയുടെ വീട്ടില്‍ പോയി വന്ന രവി തന്ന വിവരങ്ങള്‍ കേട്ട് ഞാന്‍ അറിയാതെ തലയില്‍ കൈ വെച്ച് പോയി...എന്റെ ഒന്ന് ഒന്നര കിലോ ചോദ്യങ്ങള്‍ക്ക് മൂന്ന് മൂന്നര ടണ്‍ ഉത്തരങ്ങള്‍...വീടിനു പുറത്തു പോകരുത് എന്ന് പറഞ്ഞ കാരണവന്മാരുടെ വീട് കയറി ചീത്ത പറയണമോ?? അതോ എനിക്കിട്ടു പണി തന്ന അമ്മയുടെ ചെവിക്കിട്ട് കിഴുക്കു കൊടുക്കണോ?? അതോ 'സത്യത്തില്‍ ഇതാണെടാ വിധിയുടെ വിളയാട്ടം' എന്ന് പറഞ്ഞ രവിയെ നിലത്തിട്ടു ചവിട്ടാണോ?? എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചു എങ്കില്‍ ലത് എന്റെ കുറ്റം അല്ല...പണി കിട്ടും, പക്ഷെ കിട്ടുമ്പോള്‍ എല്ലാം ഒരുമിച്ചു കിട്ടും എന്ന് പറഞ്ഞാല്‍ ഇതാണ്..
നന്ദയുടെ അമ്മ രവിയോട് പറഞ്ഞത് കഥ:
നന്ദയുടെ നിര്‍ബന്ധം കാരണം നന്ദയോടൊപ്പം അവര്‍ എന്റെ അമ്മയെ കാണുവാന്‍ പോയി...ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരിന്നു അമ്മയോട് നന്ദയുടെ നിര്‍ബന്ധം കാരണം ആണ് എന്റെ കാര്യം തിരക്കുവാന്‍ വന്നത് എന്ന് പറയുന്നു (വേറെ എന്തൊക്കെ ഉണ്ട് ഈ ലോകത്ത് പറയുവാന്‍..ലവര്‍ക്ക് ഇതുമാത്രമേ കണ്ടോള്ളൂ പറയാന്‍???...ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്)...എന്റെ അമ്മ അപ്പോള്‍ മാത്രമാണ് അറിയുന്നത് ഞാനും നന്ദയും ജസ്റ്റ് ഫ്രണ്ട്സ്-ല്‍ നിന്നും പ്രമോഷന്‍ ആയി സ്നേഹം എന്ന പോസ്സിഷനില്‍ എത്തിയെന്ന്...അമ്മ അവരെ രണ്ടുപേരെയും കാന്റീനില്‍ കൂട്ടി കൊണ്ട് പോകുന്നു...അവിടെ വെച്ച് കൊച്ചുമാമന്‍ മരിച്ച കാര്യവും അതിനു കാരണം മാമിയുടെ 'റ്റൂസ്ഡേ പ്രോബ്ലം' ആണെന്നും പറയുന്നു...അപ്പോള്‍ ആണ് നന്ദയുടെ അമ്മ തന്റെ മകള്‍ക്കും ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഉണ്ടെന്നു ഓര്‍കുന്നതും, എന്റെ അമ്മയോട് ആ രഹസ്യം പറയുന്നതും,( ലിവിടെ ആണ് ഈ പ്രണയകഥ തിരിയുന്നതും അല്ലെങ്ങില്‍ തിരിച്ചതും)...എന്തായാലും ഇത് കേട്ടയുടനെ എന്റെ അമ്മയില്‍ ഉറങ്ങി കിടന്ന അമ്മ മനസ്സ് സടകുടഞ്ഞു ചാടി എഴുന്നേറ്റു നന്ദയുടെയും അമ്മയുടെയും മുന്നില്‍ വെച്ച് ഒരു ഉഗ്ര ശപഥം എടുത്തു "എന്റെ മകന് ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഇല്ല...അതുകൊണ്ട് എന്റെ അനുജന് ഉണ്ടായ ദുര്യോഗം എന്റെ മകന് സംഭവിക്കാന്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ല..." (സാരാംശം: എന്റെ മ്യോന്റെ ഭാവി ജീവിതം കട്ടപൊക ആയാലും വേണ്ടില്ല ലവന്റെ ജീവന്‍ ഞാന്‍ സംരക്ഷിക്കും..എന്റെ അമ്മയുടെ ഒരു സ്നേഹമേ??)..ഇത് കേട്ട് നന്ദ അമ്മയുടെ മുന്നില്‍ ഇരിന്ന് കരയുവാന്‍ തുടങ്ങി..(പക്ഷെ എന്റെ അമ്മയുടെ മനസ്സ് അലിയിക്കാനുള്ള ശക്തി എന്റെ നന്ദയുടെ കണ്ണുനീരിന്നു ഇല്ലായിരിന്നു..)..നന്ദയുടെ അമ്മ ദേഷ്യത്തില്‍ നന്ദയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു..ഒന്ന് തിരിച്ചു വിളിക്കാന്‍ പോലുമുള്ള മനസ്സ് എന്റെ അമ്മ കാണിച്ചുമില്ല...അതുകൊണ്ട് ഈ ബന്ധത്തില്‍ അവരുടെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല...ദയവു ചെയ്തു കിച്ചനോട് പറയണം...എന്റെ മകളെ ഇനി ഒരു കാരണവശാലും ശല്യപ്പെടുത്തരുത് എന്ന്...
ഇതറിഞ്ഞ നന്ദയുടെ ചേട്ടന്‍ വയലന്റ്..ഇനി എന്നെയോ എന്റെ കൂട്ടുകാരെയോ വീടിന്റെ പരിസരത്ത് എങ്ങാനും കണ്ടാല്‍ കാലു വെട്ടി എടുക്കും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു(ഒരു തവണ ഇത് പോലൊരു ഭീഷണി പണ്ട് കിട്ടിയതാ...വീട്ടുക്കാര്‍ ചെയ്ത പുണ്യമോ എന്തോ അന്ന് കാലു പോയില്ല...പക്ഷെ അതെ വീട്ടുകാര്‍ കാരണം എന്റെ കാലുക്കള്‍ക്ക് വീണ്ടും ഭീഷണി!!!)...നന്ദയുടെ സ്പെഷ്യല്‍ റെക്കമെന്‍റ്റഷന്‍ കാരണം ആണ് രവിയുടെ കാലു പോകാതെ തിരിച്ചു വന്നത്...പക്ഷെ കൂടുതല്‍ വിഷമം തോന്നിയത് നന്ദയുടെ പിടിവാശി കേട്ടപ്പോള്‍ ആണ്...നന്ദയ്ക്ക് എന്നോട് സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നും, അതുകൊണ്ട് ഇനി ഒരിക്കലും ഞാന്‍ നന്ദയെ കാണുവാന്‍ ശ്രമിക്കരുതെന്നും രവിയോട് പ്രതേകം പറഞ്ഞു വിട്ടു...(ഇതും കേട്ട് ഒന്നും മിണ്ടാതെ വന്ന ലവനെ ചവിട്ടി കൂട്ടണ്ടേ??..ഞാന്‍ ഒരു പാവം ആയതു അവന്റെ ഭാഗ്യം...)
അന്ന് മുതല്‍ നന്ദയെ കാണുവാനുള്ള എന്റെ പല വഴികളില്‍ കൂടിയുള്ള പരിശ്രമങ്ങളെ തന്റെ കൂട്ടുകാരുടെയും കുട്ടി ഗുണ്ടക്കളുടെയും സഹായത്തോടെ നന്ദയുടെ ചേട്ടന്‍ പരാജയപ്പെടുത്തി കൊണ്ടിരിന്നു, ഞാന്‍ പറഞ്ഞു വിട്ട ദൂതന്മാരെ പോലും അദ്ദേഹം പാന്റ് നനയിച്ചാണ് വിട്ടത്...തന്റെ വീടും വീട്ടുകാരെയും എന്നില്‍ നിന്നും മറച്ചു പിടിച്ചു അദ്ദേഹം വിജയഭേരി മുഴക്കി കൊണ്ടിരിക്കുന്ന ഒരു ദിനത്തില്‍, ഒരു കൂട്ടുകാരന്റെ ബൈകിന്റെ പുറകില്‍ ഇരിന്നു അടുത്ത നീക്കം 'എന്ത്? എപ്പോള്‍? എങ്ങനെ?' എന്ന് തലപുകച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ആണ് റോഡിന്‍റെ അങ്ങേ കരയില്‍ നഗരത്തിലെ പ്രധാന ബസ്സ് സ്റ്റാന്‍ഡില്‍ കൂട്ടുകാരിയോടൊപ്പം നന്ദ നില്‍ക്കുന്നത് കണ്ടത്...കണ്ട പാതി കാണാത്ത പാതി..."ചവിട്ടടാ ബ്രേക്ക്" എന്ന് വിളിച്ചു കൂവികൊണ്ട് ബൈക്കില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങും പോലെ...) കുറച്ചു ദൂരം ഭൂമി ദേവിയെ ഇപ്പൊ ചുംബിക്കും..ഇപ്പൊ ചുംബിക്കും എന്ന് പറഞ്ഞു കൊണ്ട് കുറച്ചു ദൂരം മുന്നോട്ടു പോയി ബ്രേക്ക് ഇട്ടു നിന്നു...റോഡ് ക്രോസ് ചെയ്തു നേരെ നന്ദയുടെ അടുത്ത് ചെന്നു..എന്നെ കണ്ടു നന്ദ ഞെട്ടി...നന്ദയോട് ആഭിമുഖ്യം പുലര്‍ത്താന്‍ എന്ന വണ്ണം ഇരട്ടി ശക്തിയില്‍ ഞാനും ഞെട്ടി, പ്ലാന്‍ ചെയ്തതല്ല, അമ്മച്ചിയാണെ ഞെട്ടി പോയാതാണ് ...കണ്ട പാതി നന്ദയെയും കൂട്ടുകാരിയെയും, കാണാത്ത പാതി നന്ദയുടെ ചേട്ടനെയും കുട്ടി ഗുണ്ടയും ആയിരിന്നു...സ്ക്രീനിന്റെ മറുവശത്ത് നിന്നും നന്ദയുടെ ചേട്ടനും ഒരു കുട്ടി ഗുണ്ടയും മെയിന്‍ ഫ്രെയിമിലേക്ക് പ്രവേശിച്ചു...
തിരിഞ്ഞു ഓടിയാല്‍, സ്നേഹിച്ച പെണ്ണിനെ കിട്ടില്ല എന്ന് മാത്രമല്ല...പിന്നെ ഈ ശരീരം വല്ല പാണ്ടി ലോറിക്കും അട വെക്കുന്നതായിരിക്കും നല്ലത്....നിന്ന് വാങ്ങാനുള്ളത് വാങ്ങിയിട്ട് തന്നെ കാര്യം....തല്ലു കൊള്ളുന്നു എങ്കില്‍ നല്ല അന്തസായിട്ട് ആണുങ്ങളെ പോലെ നിന്ന് വാങ്ങുക...നന്ദയുടെ ചേട്ടന്റെ കൂടെ ഉണ്ടായിരിന്ന ഗുണ്ടയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി വിരിയുന്നത് ഞാന്‍ കണ്ടു....ഇത്തവണ കിച്ചന്‍ നിന്നും കിടന്നും ഇരിന്നും വാങ്ങിക്കും എന്ന് കിച്ചന് തന്നെ ഉറപ്പായി...
മനുഷ്യനെ ഇങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാതെ എല്ലാം കൂടെ ഒറ്റ എപ്പൊഡോസില്‍ തീര്‍ക്ക് മാഷേ.......... മാഷെന്താ ബാറ്റണ്‍ ബോസിന് പഠിക്കുന്നോ........
ReplyDelete:)
ReplyDeleteഎന്തായാലും കിച്ചന്റെ സാഹസങ്ങള്‍ കിച്ചൂന് പെരുത്തിഷ്ടപ്പെട്ടു....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
ഹൈലൈറ്റ് : ഇത്തവണ കിച്ചന്‍ നിന്നും കിടന്നും ഇരിന്നും വാങ്ങിക്കും എന്ന് കിച്ചന് തന്നെ ഉറപ്പായി...
please write in one post...we r waiting to read...don't make it like manorama story, can't wait to read
ReplyDeleteഎന്നിട്ട് വാങ്ങിച്ചോ... അതു പറയ്
ReplyDelete