അടി കിട്ടുന്നതിനു മുന്‍പ് നന്ദയോട് സംസാരിക്കണം...ലത് മാത്രം ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍...ഒരെണ്ണം എന്തായാലും കിട്ടും..ഒരു തവണ പെണ്ണ് കേസ്സിന് തല്ലു കൊണ്ടതാ...പക്ഷെ ലത് ഒറ്റവരി പാത ആയിരിന്നു (ഒറ്റവരി പാത ആയിരിന്നോ അല്ലയോ എന്ന് ഇന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല കേട്ടോ...കിച്ചന് ഇന്നും സംശയങ്ങള്‍ ബാക്കി)..ഇത് ടൂവേ ആണ്, പക്ഷെ ട്രാഫിക് ജാമില്‍ പെട്ട് കിടക്കുകയാണ് കൂടാതെ ഇത് സംഭവിക്കുന്നത് നഗരഹൃദയത്തില്‍ വെച്ചാണ്...വീട്ടുക്കാര്‍ പോയിട്ട് നാട്ടുകാര്‍ പോലും സഹായിക്കാന്‍ ഇല്ല ..(ചുറ്റും നുമ്മ മലയാളീസ് അല്ലേ...ഒരുത്തന്‍ അടി വാങ്ങുന്നത് കണ്ടാല്‍ നോക്കി ചിരിക്കും അല്ലാതെ അവനെ രക്ഷിക്കാന്‍ ആര്‍ക്കാ സമയം ഉള്ളത്..പക്ഷെ എന്നെ രക്ഷിക്കാന്‍..വെറും ലോക്കല്‍സ് എന്ന് എല്ലാരും പറയുന്ന കുറച്ചു മലയാളീസ് ലവിടെ ഉണ്ടായിരിന്നു...)
എപ്പോള്‍ വേണമെങ്കിലും അടി വീഴാം എന്ന പേടി ഒളിച്ചു വെച്ച് നന്ദയോട് ചോദിച്ചു.."നന്ദാ, നന്ദയ്ക്ക് എന്താ പറ്റിയത് ??.. എന്താ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നത് ??"...നന്ദയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു...പരിചയപ്പെട്ടതിനു ശേഷം ആദ്യമായിട്ട് ആണ് എന്റെ നന്ദയുടെ കണ്ണുകള്‍ നിറയുന്നത്...പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ നമ്മുടെ ഇടയിലേക്ക് വന്ന് എന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചിട്ടു ചോദിച്ചു "എന്താടാ നിനക്ക് വേണ്ടത്? നിന്നോട് പറഞ്ഞതല്ലേ.."...അന്ന് വരെ എനിക്ക് ഉണ്ടാവാത്ത ദേഷ്യം...എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല...നന്ദയുടെ ചേട്ടന്റെ കൈ ഞാന്‍ ശക്തിയോടെ തട്ടി തെറിപ്പിച്ചിട്ട് തിരിഞ്ഞു നന്ദയുടെ മുഖത്തേക്ക് നോക്കി...നന്ദ പേടിച്ചത് പോലെ തോന്നി..."നന്ദാ, ഞാന്‍ പ്രശ്നം ഉണ്ടാകാന്‍ വന്നതല്ല...നന്ദയുടെ ചേട്ടന്‍ ആവശ്യമില്ലാതെയാണ് ഒരു സീന്‍ ഉണ്ടാക്കുന്നത്.."...."ചേട്ടാ, വെറുതെ എന്റെ പേരില്‍ ഒരു വഴക്ക് വേണ്ട..കിച്ചനോട് ഞാന്‍ സംസാരിക്കാം" എന്നെ പുറകില്‍ നിന്നും അടിക്കാന്‍ വന്ന ചേട്ടനെ തടഞ്ഞു കൊണ്ട് നന്ദ പറഞ്ഞു..പക്ഷെ അപ്പോഴേക്കും നന്ദയുടെ ചേട്ടന്റെ കൈ എന്റെ പുറക്കില്‍ വീണു കഴിഞ്ഞിരിന്നു...പ്രതീഷിക്കാതെ കിട്ടിയ അടി ആയതു കൊണ്ട് അമ്മച്ചിയാണേ നല്ലവണ്ണം വേദനിച്ചു...പക്ഷെ സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നില്‍ നിന്ന് കരയാന്‍ പറ്റുമോ??..വേദന കടിച്ചമര്‍ത്തി ഞാന്‍ നന്ദയെ നോക്കി...നന്ദ കരയാന്‍ തുടങ്ങി കഴിഞ്ഞിരിന്നു...ഞാന്‍ തിരിഞ്ഞു നന്ദയുടെ ചേട്ടനോട് പറഞ്ഞു "ആരെയും ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല ഞാന്‍, എനിക്ക് നന്ദയോട് ഒന്ന് സംസാരിക്കണം."...ഞാന്‍ കൈ തട്ടി തെറിപ്പിച്ചതിന്റെ ദേഷ്യവും കൂടെ ഉള്ള ഗുണ്ടയുടെ മുന്നില്‍ മാനം രക്ഷിക്കാനും വേണ്ടി നന്ദയുടെ ചേട്ടന്‍ വീണ്ടും അടിക്കാന്‍ കൈ വീശി...പക്ഷെ ഇത്തവണ അത് തടഞ്ഞത് കുറച്ചു നേരമായി ഇതെല്ലാം കണ്ടു കൊണ്ട് നിന്ന കുറച്ചു വഴിയോര കച്ചവടക്കാര്‍ ആയിരിന്നു. നന്ദയുടെ ചേട്ടനെയും കൂടെ നിന്ന ഗുണ്ടയെയും പിടിച്ചു മാറ്റിയിട്ടു അവര്‍ എന്നോട് പറഞ്ഞു "അനിയന്‍ ഒരു ഓട്ടോ പിടിച്ചു ആ കുട്ടിയേയും കൊണ്ട് പൊയ്ക്കോ, ഇവന്മാരുടെ കാര്യം നമ്മള്‍ ഏറ്റു." ഒരു നിമിഷം എന്താ വേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല.
ഭാവി അളിയനെ സഹായിക്കണോ അതോ കിട്ടിയ അവസരം ഉപയോഗിച്ച് നന്ദയെ പറഞ്ഞു മനസ്സിലാക്കണോ?? രണ്ടാമത് ചിന്തിച്ചതാണ് ഉചിതം എന്ന് എന്റെ മനസ്സ് പറഞ്ഞു. അത് വഴി പോയ ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, നന്ദയുടെ ചേട്ടന്റെ കാര്യം എന്റെ കൂട്ടുകാരന്‍ നോക്കും എന്ന് വാക്ക് കൊടുത്തിട്ടാണ് നന്ദ ഓട്ടോയില്‍ കയറാന്‍ തയാര്‍ ആയത്...എങ്ങോട്ട് പോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരിന്നില്ല, പക്ഷെ ഞാനും നന്ദയും മുമ്പൊരിക്കല്‍ പോയിട്ടുള്ള ഒരു കോഫി ഷോപ്പിലേക്ക് ആണ് ഞാന്‍ ഓട്ടോ ഡ്രൈവറോട് പോകാന്‍ പറഞ്ഞത്..
നാട്ടുകാര്‍ കരുതിയത്, മര്യാദക്ക് കോളേജില്‍ പോകാന്‍ നിന്ന ഞങ്ങള്‍ രണ്ടു നല്ല കുട്ടികളെ ശല്യപ്പെടുത്താന്‍ വന്ന കാപാലികരാണ് നന്ദയുടെ ചേട്ടനും കൂട്ടുകാരനും എന്നാണ്. എന്റെ തടി ഭാവി അളിയന്റെ തടിയെക്കാള്‍ എനിക്ക് വിലപ്പെട്ടതായതിനാല്‍ ഞാന്‍ അത് തിരുത്താനും പോയില്ല. എന്തിനാ വെറുതെ? നന്ദ കുറച്ചു നാളുകള്‍ക്കു ശേഷം എന്നെ കണ്ട സന്തോഷത്തിലും, ഉള്ളിലെ വിഷമത്തിന്റെ ആധിക്യത്തിലും ചേട്ടനെ മറന്നു പോയത് പോലെ തോന്നി. പിന്നെ എന്റെ കൂട്ടുകാരന്‍ 'ചേട്ടനെ ഹെല്‍പ്പും' എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നല്ലോ. അതെന്തായാലും നന്ദയുടെ ചേട്ടന്റെയും, കൂട്ടുകാരന്റെയും ബോഡികളില്‍ നാട്ടുകാര്‍ നാഷണല്‍ ഹൈവേയുടെ പണി തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ നന്ദയും കൂട്ടി അവിടുന്ന് സ്ഥലം കാലിയാക്കി.
കോഫി ഷോപ്പില്‍ വെച്ചു അമ്മയുടെ തീരുമാനം നന്ദയെ എത്രത്തോളം വേദനിപ്പിച്ചു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ ചൊവ്വാദോഷം എന്നെ കട്ട പൊകയാക്കുമോ എന്ന പേടി വേറെയും. റ്റൂസ്ഡേ പ്രോബ്ലം എനിക്ക് വെറും ചീള് കേസാണ് എന്നും. ഇനി ചൊവ്വ മാത്രമല്ല, തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള സകല പ്രോബ്ലംസും നന്ദ ഒപ്പമുണ്ടെങ്കില്‍ ഗ്രാസ്സായി നേരിടാന്‍ കിച്ചന്‍ റെഡി എന്നും നല്ല ഒന്നാന്തരം പൈങ്കിളി ഭാഷയില്‍ ഞാന്‍ നന്ദയെ പറഞ്ഞു മനസിലാക്കി. രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ ഘോര ഘോരം പ്രസംഗിച്ചത് കേട്ട് സഹികെട്ടിട്ടാവണം 'ഇനിയുള്ള ജീവിതം നിന്റെ കൂടെ പണ്ടാരമടക്കാം' എന്ന് നന്ദ സമ്മതിച്ചു. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എനിക്കപ്പോള്‍. പക്ഷെ നമ്മുടെ നാട്ടില്‍ അന്നത്തെ കാലത്ത്, കൌമാരം ജസ്റ്റ് കഴിഞ്ഞ ചെറുക്കന്‍ ലോകം വെട്ടിപ്പിടിച്ചാല്‍, ലോകര്‍ മുഴുവന്‍ ലവന്റെ മാതാശ്രിയുടെ മഹനീയ നേതൃത്വത്തില്‍ ലവനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു (ഇന്ന് നല്ല ഭേഷായിട്ടു അറിയാം).
അടികുറിപ്പ്: ഈ കത്തി മൊത്തത്തില്‍ ടോട്ടലായിട്ട് ഒറ്റ പോസ്റ്റില്‍ തന്നെ പറഞ്ഞു തീര്‍ക്കണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം, പക്ഷെ മലയാള ഭാഷയില്‍ എനിക്കുള്ള പ്രതേക നൈപുണ്യം കാരണം, റഫ് കോപ്പി, എഡിറ്റെഡ് കോപ്പി, ഫൈനലിന് മുന്നേ ഉള്ള കോപ്പി, മനുഷ്യര്‍ക്ക് വായിക്കാന്‍ കഴിയുന്ന പരുവത്തിലുള്ള കോപ്പി, പിന്നെ എന്റെ മനസമാധാനത്തിനുള്ള കോപ്പി ...ഇത്രെയും ഒക്കെ ഒപ്പിച്ചു കഴിയുമ്പോള്‍ ചിലപ്പോള്‍ പണി (ജോലി സ്ഥലത്തെ) പകുതി പെന്ടിംഗ് ആയിരിക്കും...ലത് കൊണ്ട് ആണ് ഉള്ളത് കുറച്ചാണ് എങ്കിലും വലിയ അക്ഷര തെറ്റ് ഇല്ലാതെ ഇവിടെ പോസ്റ്റാന്‍ പറ്റുന്നത്....അമ്മച്ചിയാണേ ഇനി അടി കിട്ടുന്ന സീനില്‍, ലത് കിട്ടിയതിനു ശേഷമേ സ്റ്റില്‍ അടിക്കു...ദയവു ചെയ്യുത് എല്ലാവരും ഒന്ന് ഷെമി...(കിച്ചന് അടി കിട്ടിയോ എന്ന് അറിയാനുള്ള മനുഷ്യരുടെ ഒരു പൂതിയെ???)
good one ...finally wht happened?tell meee
ReplyDeleteബാക്കികൂടെ ഇങ്ങ് പോരട്ടെ....... കാത്തിരിക്കുന്നു.......
ReplyDeleteപറയാനുള്ളത് ചുരുക്കി പറയ് മാഷേ... അല്ലാതെ ഇങ്ങനെ സ്വയം താഴാതെ. കിച്ചന്‍ അതാണ്. കിച്ചന്‍ ഇതാണ്. കിച്ചന്‍ ഒരു സംഭവമാണ്. ഇതിഹാസമാണ്. എന്നൊക്കെ പറഞ്ഞു പറഞ്ഞു ബോറടിച്ചില്ലേ? ഈ പ്രേമവും കോളേജ് ജീവിതവുമൊക്കെ വായനക്കാര്‍ക്ക് അറിയാവുന്നതാവും. അത് കൊണ്ട് ഇതൊക്കെ ഇയാള്‍ക്ക് മാത്രം സംഭവിച്ച കാര്യങ്ങള്‍ ആണെന്ന് ചിന്തിക്കാതെ... പിന്നെ, ഓരോ വരിയിലും "ലവന്‍" "ലത്" "ലിത്" എന്ന് ചേര്‍ത്താല്‍ കോമഡി ആകൂന്ന് മോനോട് ആരാ പറഞ്ഞെ?
ReplyDeleteകുറച്ചു നല്ല പോസ്റ്റുകള്‍ വായിച്ചതിന്റെ ഒരു താത്പര്യത്തിലാ വീണ്ടും വന്നത്. നിരാശപ്പെടുത്തി...
( എനിക്ക് ഇഷ്ടമുള്ളത് പോലെ എഴുതും. വേണെങ്കില്‍ വായിച്ചാ മതി. മുതലായ മറുപടികള്‍ ഇപ്പൊ outdated ആയി.)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
ReplyDeleteലോകര്‍ മുഴുവന്‍ ലവന്റെ മാതാശ്രിയുടെ മഹനീയ നേതൃത്വത്തില്‍ ലവനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു (ഇന്ന് നല്ല ഭേഷായിട്ടു അറിയാം).
ReplyDeleteഅപ്പൊ ക്ലൈമാക്സില്‍ നന്ദയെ കല്യാണം കഴിച്ചോ?