Thursday, January 21, 2010

രണ്ടാം നാടുവിടല്‍- എപ്പിസ് ഒന്ന്

അന്ന് തൊട്ട് എന്നും രാവിലെ ഒരു പാല്‍ പുഞ്ചിരിയോടെ എന്റെ ദിവസം ആരംഭിക്കും...വൈകിട്ട് ഒരു ചെറു പുഞ്ചിരിയില്‍ അത് അവസാനിക്കും... ഏതാണ്ട് ഒരു മാസം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു..അങ്ങനെയിരിക്കെ ഒരു ദിവസമാണ് എന്റെ പുതിയ കുരിശ് സോറി സിനിമേറ്റ്‌ സിനിമക്ക് പോകാന്‍ ക്ഷണിക്കുന്നത്...അവന്റെ ക്ഷണം നിരസ്സിക്കാന്‍ പറ്റില്ല.. കാരണം അവന്റെ വീട്ടിന്റെ മുന്നിലുള്ള ബസ്സ്‌സ്റ്റോപ്പില്‍ ആണ് കിളി വരുന്നത്..(അവനോടൊപ്പം കൂടാന്‍ കാരണവും അത് തന്നെ ആയിരിന്നു)...എന്തായാലും സിനിമക്ക് അല്ലെ വിളിക്കുന്നത്‌... അങ്ങനെ സിനിമക്ക് പോകുന്ന ശീലം വീണ്ടും തുടങ്ങി....അവന്റെ കൂടെ ചെന്നാല്‍ മാത്രം മതി....ടിക്കറ്റ്‌, ലഞ്ച്, ചായ, കടി........അങ്ങനെ എനിക്ക് വേണ്ടത് എന്തും ചോദിക്കാതെ തന്നെ വാങ്ങി തരും ഒരിക്കല്‍ പോലും അവന്‍ എന്നെ കയ്യില്‍ നിന്നും കാശ് ചിലവാക്കാന്‍ സമ്മതിച്ചിട്ടില്ല....പക്ഷെ ഇതിന്റെ ഒക്കെ പുറക്കില്‍ ഒരു വലിയ ചതി ഉണ്ടന്ന് ഞാന്‍ അറിയുമ്പോഴേക്കും വളരെ വൈകി പോയിരിന്നു(കൂട്ടുകാരെ കണ്ണുമടച്ചു വിശ്വസിക്കുന്ന ശീലം കുറച്ചു കൂടുതല്‍ ആണല്ലോ അന്നും ഇന്നും)

ഒരുപാട് ദിവസം ക്ലാസ്സില്‍ കയറാതെ അവനോടൊപ്പം ഞാന്‍ സിനിമക്ക് പോയി...എന്റെ സ്കൂളിലും അവന്റെ സ്കൂളിലും പ്രശ്നങ്ങള്‍ തലപൊക്കി തുടങ്ങി, രണ്ടുപേര്‍ക്കും ക്ലാസ്സില്‍ കയറാന്‍ പറ്റാത്ത ഒരു അവസ്ഥ.. എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ല.(പക്ഷെ സിനിമക്ക് പോകുമ്പോള്‍ ഏതിന് പോകണം ഏതിന് പോകണ്ട എന്ന് നല്ല പിടിയും...)വീട്ടില്‍ പറയാന്‍ പറ്റില്ല കാരണം ഒരു തവണത്തെ അനുഭവം തന്നെ.......നാടുവിടല്‍ പരിപാടിയില്‍ എക്സ്പീരിയന്‍സ് ഉള്ളത് കൊണ്ടായിരിക്കും അവന്‍ എന്നോട് അതിനെ കുറിച്ച് പറഞ്ഞത് ആദ്യം നല്ല പോലെ പറഞ്ഞു നോക്കി "എടാ അത് ശരി ആവില്ല..വിചാരിക്കും പോലെ അത്ര എളുപ്പം അല്ല ഈ നാടുവിടല്‍ പരിപാടി" പറയാന്‍ കാരണം രണ്ടാണ്, ഒന്ന്: കിളിയെ കാണാന്‍ പറ്റില്ല, രണ്ട്: ആദ്യത്തെ നാടുവിടലിന്റെ ക്ഷീണം ഇതുവരെ തീര്‍ന്നിട്ടുമില്ല ....മറ്റേ കുരിശ് പറഞ്ഞ പോലെ ഇവനും തുടങ്ങി അതിന്റെ നല്ല വശങ്ങള്‍..."നമ്മള്‍ക്ക് കുറച്ചു ദൂരെ പോയി വല്ല 'ബുസിനെസ്സും' തുടങ്ങാം, കുറച്ചു കാശ് ഉണ്ടാക്കി തിരിച്ചു വരുമ്പോള്‍ എല്ലാ പ്രശ്നവും തീരും" (അപ്പോഴേ മനസ്സില്‍ പറഞ്ഞു "നടന്നത് തന്നെ....") പക്ഷെ അത് അവനോടു തുറന്നു പറയാന്‍ ഒരു മടി...കാരണം കടപ്പാട് എന്ന് പറയുന്ന ഒരു നല്ല ശീലം......എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന് എനിക്കും തോന്നി. ....ഇത്തവണ എല്ലാ പ്ലാനിങ്ങും എന്റെ സിനിമേറ്റ്‌നു വിട്ടു കൊടുത്തു, കിലുക്കം സിനിമ ഇറങ്ങിയ സമയം ആയതു കൊണ്ടായിരിക്കും അവന്‍ ഊട്ടി തന്നെ തിരഞ്ഞടുത്തത്‌.... അവന്‍ തന്നെ പോയി ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു...കോയമ്പത്തൂര്‍ വരെ ട്രെയിനില്‍ അത് കഴിഞ്ഞു ബസ്സില്‍ ഊട്ടിക്ക്‌(അവിടെ ചെന്നിട്ടു എന്ത് എന്നത് അവനും ദൈവത്തിനും മാത്രമേ അറിയൂ)..

രണ്ടാം നാടുവിടല്‍- എപ്പിസ് ഒന്ന്: എന്തായാലും ഇത്തവണ ഞാന്‍ കരുതി കൂട്ടി തന്നെ ആണ് വീട്ടില്‍ നിന്നും ഇറങ്ങിയത്‌ കയ്യില്‍ ലേബര്‍ ഇന്ത്യ വാങ്ങാന്‍ തന്ന മുന്നൂറു രൂപയും അല്ലാതെ എന്റെ സേവിങ്ങ്സ് ആയിട്ട് ഉണ്ടായിരുന്ന ഇരുനൂറ്റി അമ്പതു രൂപയും കൊണ്ടാണ് (വഴിക്ക് വെച്ച് വിശന്നാല്‍ അവനോടു കാശ് ചോദിക്കണ്ടല്ലോ..കൂടാതെ തിരിച്ചു വരേണ്ടി വന്നാല്‍ തിരിച്ചും വരാം......ഞാന്‍ ആരാ മോന്‍???).(പക്ഷെ എന്റെ എല്ലാ പ്രതീഷകളെയും കാറ്റില്‍ പറത്തി അവന്‍ കൊണ്ട് വന്നത് ഇരുപത്തി ആറായിരം രൂപ).....എന്തായാലും ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ ബസ്സ്‌സ്റ്റോപ്പില്‍ ബാഗുമായിട്ടു നില്പുണ്ട് (അവന്റെ അച്ഛനും അമ്മയും രാവിലെ തന്നെ ജോലിക്ക് പോയിരിന്നു. അതുകൊണ്ട് അവനു ബാഗ് എടുക്കാന്‍ പറ്റി).ഞാന്‍ പഞ്ചവര്‍ണ്ണ കിളിയുടെ പാല്‍ പുഞ്ചിരിയും വാങ്ങി അവന്റെ അടുത്തേക്ക് പോയി.....(അപ്പോള്‍ മനസ്സില്‍ വിചാരിച്ചു "ഒരിക്കല്‍ ക്യാഷുമായി ഞാന്‍ വരും.... നിന്റെ തന്തപ്പടിയെക്കാണാന്‍ ‍....നിന്നെ എനിക്ക് കെട്ടിച്ചു തരാന്‍ പറയും.... അതുവരെ പ്ലീസ് പഞ്ചവര്‍ണ്ണ കിളി, നീ എനിക്ക് വേണ്ടി ഒന്ന് വെയിറ്റ് ചെയ്യൂ") ബസ്സ്‌ വന്ന് കിളി കയറി പോക്കുന്നത് വരെ അവിടെ തന്നെ നിന്നു..അതിനു ശേഷം ഒരു ഓട്ടോ പിടിച്ചു സിനി മേറ്റിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് ...

റെയില്‍വേ സ്റ്റേഷനില്‍ നിന്നും കറക്റ്റ് ടൈമില്‍ തന്നെ ട്രെയിന്‍ പുറപ്പെട്ടു......ടെന്‍ഷന്‍ ഉള്ളതുകൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി(പക്ഷെ വാങ്ങിയപ്പോള്‍ ഒരു നിമിഷം പോലും തോന്നിയില്ല ഇത് ഭാവിയില്‍ വാങ്ങാന്‍ പോകുന്ന ഒരായിരം പാക്കറ്റില്‍ ആദ്യത്തത് ആയിരിക്കുമെന്ന്....അല്ല അത് എങ്ങനെയാ തോന്നുന്നത് അല്ലെ???)

അടുത്ത ദിവസം ഉച്ചയോടു കൂടി ഞങ്ങള്‍ കോയമ്പത്തൂര്‍ എത്തി....അവിടെ നിന്നും മേട്ടുപാളയം വരെ ബസ്സില്‍...ഊട്ടിലേക്ക് മലമ്പാത വഴിപോകുന്ന ട്രെയിനില്‍ പോകാനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ രാവിലെ ഊട്ടിലേക്കും വൈകിട്ട് ഊട്ടില്‍ നിന്നും തിരിച്ചും ആണ് ട്രെയിന്‍ സര്‍വീസ് എന്ന് അനേഷിച്ചപ്പോള്‍ മനസ്സിലായി...അടുത്ത ദിവസം രാവിലെ വരെ നിന്ന് ട്രെയിനില്‍ പോകാം എന്ന് വെച്ചാല്‍ അത് എക്സ്ട്രാ ചെലവ്....അതുകൊണ്ട് നമ്മള്‍ ബസ്സില്‍ ഊട്ടിലേക്ക് തിരിച്ചു.....

Monday, January 18, 2010

പാല്‍ പുഞ്ചിരി

ഏകദേശം ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും, ദൂരെ നിന്നും കിളി വരുന്നതു കണ്ടു....പെട്ടന്ന് എന്റെ ഹൃദയമിടിപ്പ്‌ കൂടി, വിയര്‍പ്പു തുള്ളികള്‍ നെറ്റിയില്‍ നിന്നും പൊടിഞ്ഞു.....പറയാന്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ എല്ലാം മറന്നു..എനിക്ക് എന്താ സംഭവിക്കുന്നത്‌...എത്രയോ കിളികളെ കളി പറഞ്ഞിട്ടുള്ളതാ..പിന്നെ എന്താ ഇപ്പൊ ഈ സമയത്ത് മാത്രം ഒരു വിറയല്‍... കിളി അടുത്ത് എത്തി കഴിഞ്ഞു..ഇന്ന് സംസാരിചില്ലേല്‍ ഇനി ഒരിക്കലും അത് സാധിച്ചു എന്ന് വരില്ല...മൂന്ന് മാസം ഒളിച്ചും പാത്തും നടന്നതാ ഈ ഒരു ദിവസത്തിന് വേണ്ടി, എന്നിട്ട് ഇപ്പൊ...രാവിലെ വരെ വെള്ളം കോരിയിട്ടു കുടം ഇട്ടു ഒടക്കെണോ?? വരുന്നത് വരട്ടെ.. ഒന്നുകില്‍ കിളി അല്ലേല്‍ അടി........

അന്ന് ആദ്യമായിട്ടാണ് കിളിയെ ഇത്ര അടുത്ത് കാണുന്നത്.....കണ്ടപ്പോള്‍ ആണ് മനസ്സിലായത് ഇത് വെറും കിളി അല്ല ഒരു പഞ്ചവര്‍ണ്ണ കിളിയാണ് എന്ന്..ദൂരെ നിന്നും കാണുന്നതിനെക്കാള്‍ സുന്ദരിയാണ് അടുത്ത് കാണുമ്പോള്‍..ദൈവം അറിഞ്ഞു കൊടുത്ത സൗന്ദര്യം ആവശ്യമില്ലാത്ത ചായം വാരി പൂശി നശിപ്പിച്ചിട്ടില്ല... പക്ഷെ നിറം അത് എന്റെ അത്ര പോര(കറുപ്പിന് ഏഴു അഴക്ക് എന്ന് അല്ലെ പ്രമാണം) ഞാന്‍ മുകളിലേക്ക് ഒന്ന് നോക്കി...(എന്നാലും എന്റെ ദൈവമേ ഇത് ഒരുമാതിരി തേപ്പ് ആയി പോയി കേട്ടാ?..ഇത്രെയും സൗന്ദര്യം ഒരിക്കലും ഒരു കിളിക്ക് മാത്രമായിട്ടു കൊടുക്കരുത്...ഇതില്‍ കുറച്ചു നമ്മുടെ അങ്ങേ വീടിലെ ശാരദ ടീച്ചറുടെ മോള് സരിത കിളിക്കും അപ്പുറത്തെ വീട്ടിലെ രാധ ചേച്ചിയുടെ മോള് രാജി കിളിക്കും കൊടുത്തിരുന്നു എങ്കില്‍ ഞാന്‍ ഈ മൂന്ന് മാസം ഇങ്ങനെ ഒരു കിളിയുടെ മാത്രം പുറകെ ഒളിച്ചും പാത്തും നടക്കാതെ ആ രണ്ടു കിളികളുടെയും പുറകെ വലയും കൊണ്ട് നടന്നേനെ..എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല...ബട്ട്‌ പ്ലീസ് ഡോണ്ട് റിപീറ്റ് ഇറ്റ്‌ ഓക്കേ?? എവിടെ?? അങ്ങേര്‍ക്കു ഇത് വല്ലതും കേള്‍കാന്‍ നേരം ഉണ്ടോ???). എന്തായാലും വന്നു.. ഇനി സംസാരിച്ചിട്ടു തന്നെ ബാക്കി കാര്യം...കിളി എന്റെ അടുത്ത് എത്തിയതും ഞാന്‍ എന്റെ ഹൃദയം തുറന്നു.......

എന്റെ ആദ്യ ചോദ്യം.....

ഞാന്‍: "ലച്ചു എന്ന് അല്ലെ പേര്?"
ലച്ചു: "അതെ...എന്തേ?"

ഞാന്‍: "ഹിന്ദി സ്പെഷ്യല്‍ ആണ് അല്ലെ ടൂഷന്‍ ക്ലാസ്സില്‍ പഠിക്കുന്നത്?"
ലച്ചു: "അതെ എന്താ കാര്യം??"

മറുചോദ്യം ഞാന്‍ പ്രതീഷിച്ചില്ല...എങ്കിലും ഞെട്ടല്‍ പുറത്തു കാണിക്കാതെ ...

ഞാന്‍: "അത്...പിന്നെ എന്റെ അനുജന്‍ ഹിന്ദിയില്‍ കുറച്ചു വീക്ക് ആണ്....ലച്ചുവിന്റെ നോട്ട്സ് ഒന്ന് കിട്ടിയിരുന്നു എങ്കില്‍ ഉപകാരം ആയേനെ"
ലച്ചു: "അതിനെന്താ തരാമെല്ലോ..അനുജന്‍ പ്രഥമ ആണോ അതോ ദൂസര ആണോ പഠിക്കുന്നത്?"(ഒരു കൊച്ചു കുസൃതിച്ചിരി വിരിഞ്ഞോ ആ ചുണ്ടില്‍???)

തകര്‍ന്നു എല്ലാം തകര്‍ന്നു.....ഹിന്ദി എന്ന വാക്ക് അല്ലാതെ ഈ പ്രഥമ, ദൂസര, കേസരി, ഇനി വേറെ എന്തെങ്ങിലും ഉണ്ടെങ്കില്‍ അതും...ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ല.........പറയാന്‍ വന്നത് എന്റെ കാര്യം, പറയണത് മൊത്തം അനുജന്റെ കാര്യം കൂടെ ഹിന്ദിയും .....ഭഗവാനെ ഒരു ചേട്ടനും ഈ ഗതി വരുത്തരുതേ........

ഞാന്‍: "അത്........ പിന്നെ....... ഞാന്‍.....ചോദിച്ചിട്ട് നാളെ പറയാം"
ലച്ചു: "ശരി... അപ്പൊ ഞാന്‍ പോയ്കോട്ടേ??"

ഇതും പറഞ്ഞു കിളി പോയി...ഞാന്‍ അവിടെ ആ തോട്ടിന്റെ കരയില്‍ തലയില്‍ ഇടിതീ വീണ പോലെ കുറച്ചു നേരം നിന്നു..

വീട്ടില്‍ തിരിച്ചു എത്തിയ ഞാന്‍ ആദ്യം ഒരു കുപ്പി വെള്ളം നിന്ന നില്‍പ്പില്‍ കുടിച്ചു തീര്‍ത്തു...എന്നിട്ട് ഒരു തീരുമാനം എടുത്തു..."വേണ്ട ഇത് ശരി ആവില്ല"..ഒന്നാമത് കിളി മിടുക്കിയാ, കിളിക്ക് എന്റെ അത്ര നിറം ഇല്ലെങ്കിലും സൗന്ദര്യം കുറച്ചു കൂടുതല്‍ ആണ്...ഇനി മുന്നില്‍ ചെന്ന് ചാടിയാല്‍ കളി പാളും.ഞാന്‍ തല്ലു വാങ്ങിക്കും അത് വേണ്ട... കിളിയെ കിളിയുടെ പാട്ടിനു വിടാം....അത് പറന്നു പറന്നു നടക്കട്ടെ..നമ്മളായിട്ട് എന്തിനാ വെറുതെ അല്ലെ??.....അന്ന് മുതല്‍ കിളിയുടെ കണ്ണില്‍ പെടാതെ ആയി എന്റെ നടപ്പ്.....

ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ്, ഒരു ദിവസം ക്രിക്കറ്റ് കളി കഴിഞ്ഞു വരുന്ന വഴി, ഒരു പബ്ലിക്‌ പൈപ്പില്‍ നിന്നും കൈകുമ്പിളില്‍ വെള്ളം കോരി തല വഴി ഒഴിച്ചിട്ടു തിരിഞ്ഞു നോക്കിയ എന്റെ കണ്ണുകള്‍ ചെന്ന് കൊരുത്തത് കിളിയുടെ മിഴികളുമായാണ്. മുഖത്ത് എന്നെ കൊല്ലുന്ന ആ കുസൃതിച്ചിരി......ഓടണോ ചാടണോ അതോ റോഡില്‍ മുങ്ങണോ എന്ത് ചെയണം എന്ന് അറിയാതെ ഒരു വളിച്ച ചിരി ഞാന്‍ കിളിയെ നോക്കി ചിരിച്ചു....ലച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു "ഹലോ ബുക്ക്‌ വേണ്ടേ?"........ "വേണമായിരുന്നു".......... "എന്തിനാ ഈ നാടകം? ഈ പുസ്തകത്തിനകത്ത് വെച്ച് കത്ത് തരുന്ന പരിപാടി വളരെ മോശം ആണ് കേട്ടോ??"ഞാന്‍ മനസാ വാചാ കര്‍മണ ചിന്തികാത്ത കാര്യം ആണല്ലോ ഭഗവാനെ ഈ കിളി പറയണത്.....സത്യം തുറന്നു പറഞ്ഞാലോ??....വേണ്ട ഇനി അത് കൂടി പറഞ്ഞാല്‍ അടിയും കിട്ടും നേരെത്തെ കണ്ട ചിരിയും മായും. "തനിക്കു ബുക്ക്‌ തരാന്‍ ഇഷ്ടം ഉണ്ടെങ്കില്‍ തരിക ഇല്ലെങ്ങില്‍ വേണ്ട" എന്നും പറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.....പുസ്തകം കിട്ടിയില്ല....പക്ഷെ ആ ചിരി അത് എന്റെ മനസ്സില്‍ നിന്നും മായാതെ അങ്ങനെ തന്നെ നിന്നു(ഇന്നും ആ കുസൃതിച്ചിരി ഞാന്‍ മറന്നിട്ടില്ല)....എന്തായാലും എന്റെ അസുഖം കിളിക്ക് മനസ്സിലായി..(അപ്പോഴേ വിചാരിച്ചു കാണും ഇവന്‍ ഒരു നടക്കു പോകണ ലക്ഷണം ഇല്ല എന്ന്)...

അങ്ങനെ എന്റെ മുങ്ങല്‍ പരിപാടി അവസാനിപ്പിച്ചു...കിളി വരുന്ന ബസ്സ്‌സ്റ്റോപ്പില്‍ പോകുന്നതും തുടങ്ങി...എന്നെ കാണുമ്പോള്‍ ഒന്ന് ചിരിക്കും(കളിയാക്കി ഉള്ള ചിരി ആയിരുന്നു അത്) എനിക്ക് അത് മാത്രം മതിയായിരുന്നു...എന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ആ പാല്‍ പുഞ്ചിരിയില്‍ നിന്നും ആയി..........പക്ഷെ ആ പാല്‍ പുഞ്ചിരിക്ക് പിന്നാലെ ഒരു ഭൂകമ്പം വരുന്ന വിവരം ദൈവം പോയിട്ട് ഒരു ലോക്കല്‍ ചെകുത്താന്‍ പോലും അന്ന് എന്നോട് പറഞ്ഞില്ല.

Friday, January 15, 2010

പാടവരമ്പത്തെ കിളി

രവി സ്കൂള്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഞാന്‍ ടീമില്‍ ചേരുവാനുള്ള കാരണവും അത് തന്നെ.സ്കൂള്‍ ടീമില്‍ ചേര്‍ന്നത്‌ കൊണ്ട് ഉണ്ടായ ഒരു ഗുണം..ക്രിക്കറ്റ്‌ പ്രാക്ടീസ് എന്ന് പറഞ്ഞു സിനിമക്ക് പോകാം...അങ്ങനെ സിനിമക്ക് പോകുന്ന ദിവസം അവന്റെ കയ്യില്‍ ആണ് ഞാന്‍ എന്റെ ബാഗ്‌ സൂക്ഷിക്കാന്‍ കൊടുക്കുന്നത്....അതുകൊണ്ട് മാത്രം ഒരു സാറ് പോലും എന്റെ ബാഗ്‌ അനാഥമായിട്ട് കിടക്കുന്നത് കണ്ടിട്ടില്ല....

ഞാന്‍ വീടിനടുത്തുള്ള ഒരു ക്രിക്കറ്റ്‌ ടീമിലും ഉണ്ടായിരുന്നു ......അവധി ദിവസങ്ങള്‍ ഫുള്‍ ടൈം കളിയാണ്, പാടത്ത് പിച്ച് ഉണ്ടാക്കി ആയിരുന്നു അന്നൊക്കെ കളി, രാവിലെ വീട്ടില്‍ നിന്നും പോയാല്‍ തിരിച്ചു വരുന്നത് ഊണ് സമയത്താണ്. ഊണും കഴിച്ച് ഒരു ചെറിയ മയക്കവും കഴിഞ്ഞു ഒരു നാല് മണി ആകുമ്പോള്‍ വീണ്ടും പോകും ക്രിക്കറ്റ്‌ കളിക്കാന്‍ . തിരിച്ചു വരുന്നത് ഏകദേശം ആറു മണിയോട് അടുത്തായിരിക്കും.

അങ്ങനെ ഒരു അവധി ദിവസം കളിച്ചുകൊണ്ടിരിന്നപ്പോള്‍ ആണ് അടുത്തുള്ള പാടവരമ്പില്‍ കൂടെ ഒരു കിളി നടന്നു വരുന്നത് കണ്ടത്(ഒത്തിരി കിളികളെ സീനിയര്‍സ്നൊപ്പം നിന്ന് കളി പറഞ്ഞിട്ടുണ്ട്, പക്ഷെ ഒരു കിളിയോട് പോലും ഇന്ന് വരെ തോന്നാത്ത ഒരു ലിത് ..... ആ പാടവരമ്പില്‍ കൂടി നടന്നു വരുന്ന കിളിയെ ഒന്ന് പരിചയപ്പെടാനും സംസാരിക്കാനും ഒരു മോഹം.......ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവരോട് ചോദിച്ചു "ഏതാടെ ആ കിളി?" ഒരുത്തന്റെ ഉത്തരം ഉടന്‍ വന്നു "മോനെ അത് വിട്ടു പിടി അടി വരുന്ന വഴി അറിയില്ല"..ഹും ഭീഷണിയോ???? അതും കിച്ചനോട്!!!!!......(ഭീഷണി കേട്ടാല്‍....ബാക്കി പറയണ്ടാലോ)....എങ്കില്‍ പോയി രണ്ടെണ്ണം വാങ്ങിച്ചിട്ട് തന്നെ കാര്യം....ഒന്നുകില്‍ കിളി അല്ലേല്‍ അടി.....

അടുത്ത രണ്ടു ദിവസം കൊണ്ട്.....കിളിയുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര്, അഡ്രസ്‌, പഠിക്കുന്ന സ്കൂള്‍, സ്കൂളില്‍ പോകുന്ന ബസ്‌, സ്ഥിരം ബസ്‌ കയറുന്ന ബസ്‌ സ്റ്റോപ്പ്‌, ടൂഷന്‍ ക്ലാസ്സ്‌, ടൂഷന് പോകുന്ന വഴി,ടൂഷന് പോകുന്ന സമയം, തിരിച്ചു വരുന്ന സമയം, എവിടെ നിന്നാല്‍ അടി കൊള്ളാതെ കിളിയെ കാണാം, സംസാരിക്കാം.... അങ്ങനെ കിളിയുടെ ഗംബ്ലീറ്റ് ഡിറ്റെല്‍സ് റെഡി....(കൂലിയായി കൊടുത്തത് നാല് ചായ, ആറ് കടി, ഒരു പാക്കറ്റ് വില്‍സസ്).

അടുത്തത് പ്ലാനിംഗ് ആണ്....കിളി പോകുന്ന ബസില്‍ കയറിയാലും എനിക്ക് സ്കൂളില്‍ പോകാം....തിരിച്ചു വരുന്നതും ആ ബസ്സില്‍ തന്നെ(ഒരു രണ്ടു കിലോമീറ്റര്‍ കൂടുതല്‍ നടക്കണം, എന്നാലും വേണ്ടില്ല കിളിക്ക് വേണ്ടി അല്ലെ????) അപ്പൊ അത് തീരുമാനിച്ചു..അടുത്തത് ടൂഷന്‍ ക്ലാസ്സ്‌....കിളി ഹിന്ദി സ്പെഷ്യല്‍ ആണ് പഠിക്കുന്നത്.. അവിടെ ചേര്‍ന്നാല്‍ മാനം കപ്പല് കയറും(ഹിന്ദിയില്‍ ഞാന്‍ ഒരു പുലി ആയിരുന്നല്ലോ അന്നും ഇന്നും)...അത് വിട്ടു പിടിക്കുന്നത്‌ ആയിരിക്കും നല്ലത് എന്ന് തോന്നി...പിന്നെ ട്യൂഷന് പോക്കുന്ന വഴി, അത് കുഴപ്പം ഇല്ല...പോകുന്ന വഴിയില്‍ ഒരു അമ്പലം ഉണ്ട് അവിടെ നിന്നാല്‍ കിളി ദൂരെ നിന്നും വരുന്നത് കാണാം..പിന്നെ കിളിയെ കാണാന്‍ പറ്റുന്ന സ്ഥലം കിളിയുടെ വീടിനടുത്തുള്ള ബസ്സ്‌ സ്റ്റോപ്പ്‌ ആണ്..പക്ഷെ പ്രശ്നം ആ ബസ്സ്‌സ്റ്റോപ്പില്‍ നിന്നും കയറുന്ന ആരെയും എനിക്ക് പരിചയവും ഇല്ല...അങ്ങനെ ആണ് എന്റെ അടുത്ത സിനിമേറ്റിനെ പരിചയപ്പെടുന്നത്...കിളി വരുന്ന ബസ്സ്‌സ്റ്റോപ്പില്‍ പോയി നില്‍കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് മാത്രം ആണ് ആ കുരിശിനെ ഞാന്‍ ചുമലില്‍ ഏറ്റാന്‍ തീരുമാനിച്ചത്..

എന്റെ സിഗരറ്റ് വലി നിന്നു, എല്ലാ ദിവസവും ക്ലാസ്സില്‍ കയറും (സോറി, ലാസ്റ്റ് പീരീഡ്‌ മാത്രം കയറാറില്ല...കാരണം രണ്ടു കിലോമീറ്റര്‍ നടക്കണം കിളി കയറുന്ന ബസ്സില്‍ കയറാന്‍) സിനിമക്ക് പോക്ക് സമരം ഉള്ള ദിവസം മാത്രം..ക്രിക്കറ്റ്‌ കളിക്കാന്‍ പോകുന്നത് നിര്‍ത്തി, കളിക്കാന്‍ പോയാല്‍ ട്യൂഷന് പോകുന്ന കിളിയെ കാണാന്‍ പറ്റില്ല...ഹോംവര്‍ക്ക്‌ ഉണ്ട്, അച്ഛന്‍ അടിക്കും, അമ്മ വഴക്ക് പറയും, തുണി അലക്കണം ... അങ്ങനെ ഒരു പാട് ഒരു പാട് കള്ളങ്ങള്‍ ഞാന്‍ പറഞ്ഞു തുടങ്ങി കൂട്ടുകാരോട്...എല്ലാം കിളിക്ക് വേണ്ടി അല്ലെ???? അങ്ങനെ ഒരു മൂന്ന് മാസം കഴിഞ്ഞു കിളിയോട് സംസാരിക്കാനുള്ള ധൈര്യം സംഭരിച്ചു കൊണ്ട്...ആദ്യ പോസ്റ്റില്‍ പറഞ്ഞ ആ തോട്ടിന്റെ കരയില്‍ ഞാന്‍ നിന്നു...പാടവരമ്പത്തെ കിളിയേയും കാത്ത്.......

Sunday, January 10, 2010

മദ്യപാനം

ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതും എന്നാല്‍ ഞാന്‍ മറക്കാന്‍ ആഗ്രഹികുന്നതുമായ ഒരു വര്‍ഷമാണ്‌ എന്റെ രണ്ടാം വര്‍ഷ ഒന്‍പതാം ക്ലാസ്സ്‌...ഒരുപാട് നല്ല കൂട്ടുകാരെയും കൂടെ കുറച്ചു ദുശീലങ്ങള്‍ കിട്ടിയതും ഈ വര്‍ഷമാണ്‌....

കരാട്ടെയുമായുള്ള പ്രശ്നം തീരുകയും....സ്കൂളില്‍ സമരം നടത്തുന്നതും, സിനിമക്ക് പോകുന്നതും എല്ലാം പുള്ളികാരന്റെ ഗ്രൂപ്പിന്റെ കൂടെ ആയി....അങ്ങനെ പതുകെ പതുകെ ഞാനും സ്കൂളില്‍ അറിയപെടുന്ന ഒരു കൊച്ചു കുസൃതികുട്ടന്‍ ആയി....ഈ സീനിയര്‍സ്നൊപ്പം നടക്കുമ്പോള്‍ ആണ് ആദ്യമായിട്ട് സിഗരറ്റ് വലിക്കുന്നത്(അത് നിര്‍ത്താന്‍ ഞാന്‍ പെട്ട പെടാപ്പാട് എന്റെ അമ്മോ..)കരാട്ടെ സിഗരറ്റ് വലിച്ചിട്ടു പുക 'O' വട്ടത്തില്‍ വിടുന്നത് ആണ് ഞാന്‍ സിഗരറ്റ് വലി തുടങ്ങാന്‍ ഒരു കാരണം, മറ്റൊരു കാരണം എന്റെ കുസൃതികുട്ടന്‍ ഇമേജ് ആണ്...അതിന്നു മങ്ങല്‍ ഏല്‍ക്കാന്‍ പാടില്ലാലോ. എന്തായാലും എന്റെ ആഗ്രഹം നടന്നു....(കോളേജില്‍ എത്തിയപ്പോള്‍ ഈ കലാപരിപാടിയില്‍ ഞാന്‍ ഒരു പി എച്ച് ഡി എടുത്തു കഴിഞ്ഞിരുന്നു).ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ എങ്കിലും പഠിത്തത്തില്‍ ഞാന്‍ ഒട്ടും ഉഴപ്പിയില്ല.(ഒരു വാശി കാരണം പോയത് എന്റെ ഒരു വര്‍ഷമല്ലേ...എന്തായാലും അത് തിരിച്ചു കിട്ടില്ല പക്ഷെ അതിന്റെ പേരില്‍ പഠനം കളയാന്‍ പറ്റോ??)

ക്ലാസ്സിലെ എല്ലാര്ക്കും എന്നെ വലിയ കാര്യമാണ്(എന്നോടുള്ള സ്നേഹം ആണോ അതോ ഭയം ആണോ എന്ന് അറിയില്ല...ഭയം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു..) അവര്‍ക്ക് അറിയേണ്ടത് എന്നാ സമരം, പുതിയ പടം എങ്ങനെ...ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ആണ്...(അവര്‍ക്ക് ഞാന്‍ അല്ലെ ഉള്ളു ഇതെല്ലം പറഞ്ഞു കൊടുക്കാന്‍)...ക്ലാസ്സിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ രവി ആയിരുന്നു..അവനു ഒരു ദുശീലങ്ങളും ഇല്ലായിരുന്നു(ഇന്ന് നല്ല രീതിയില്‍ സിഗരറ്റ് വലി, കള്ള് കുടി അങ്ങനെ എല്ലാ വിധ കലാപരിപാടികളും ഉണ്ട്). എന്തായാലും ഞാന്‍ അല്ല അതിനു ഉത്തരവാദി..അവന്‍ സിഗരറ്റ് വലിക്കും എന്ന് അറിഞ്ഞപ്പോള്‍ ആദ്യം അടികൊടുത്തത് ഞാന്‍ തന്നെ ആണ്.പക്ഷെ കള്ള് കുടി തുടങ്ങിയത് നമ്മള്‍ രണ്ടുപേരും ഒരുമിച്ചാണ്.സോറി ...ആ ക്രെഡിറ്റ്‌ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല...നോ നോ നെവെര്‍..


രവിയോട് ഞാന്‍ പറഞ്ഞിട്ടുള്ളത് കള്ള് കുടിയുടെ കാര്യത്തില്‍ എന്നെ മറികടക്കാന്‍ ഇന്ന് നമ്മുടെ സ്കൂളില്‍ ആരും ഇല്ല, ഒരു ഇരിപ്പിന് ഒരു രണ്ട്‌ മൂന്ന് ഗ്ലാസ്‌(അന്ന് അതൊക്കെ വലിയ കണക്കുകളാണ്) വരെ അടിക്കും എന്നൊക്കെ ആണ്...പാവം ഞാന്‍ എന്ത് പറഞ്ഞാലും അവനു വിശ്വാസമാണ്...അത് കൊണ്ടാണ് അവന്റെ കൂട്ടുകാര്‍ക്ക് കള്ള് കുടിക്കണം എന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്റെ പേര് നിര്‍ദേശിച്ചത്....ഒരു പാട് എക്സ്പീരിയന്‍സ് ഉള്ള കക്ഷി ആണ്,സ്കൂളിലെ കിടിലം ആണ് ഇങ്ങനെ ഒക്കെ പൊക്കി പറഞ്ഞാണ് അവന്‍ എന്നെ അവിടെ അവതരിപിച്ചത്....രവി എന്നോട് കാര്യം പറഞ്ഞു "എടാ ഇത് എന്റെ ഇമേജ്നെ ബാധികണ കാര്യം ആണ്,  നീ വിചാരിച്ചാല്‍ മാത്രമേ ഇത് നടക്കു" ഞാന്‍ കാരണം‍ എന്റെ കൂട്ടുകാരന്റെ "ഇമേജ്" അത് ഒരിക്കലും തകരാന്‍ പാടില്ല..."ശരി വരാം പക്ഷെ പൈസ അവര്‍ ഇറക്കണം"...."നീ അത് ഒന്നും അറിയണ്ട കൂടെ വന്നാല്‍ മതി" (ആദ്യമായിട്ട് ഉള്ള വെള്ളമടി ഓസ്സിനു അതും ബാറില്‍ വെച്ച്...കൊള്ളാം ഞാന്‍ ഒരു കിടിലം തന്നെ അല്ലെ??) അങ്ങനെ ഒരു ഞാറാഴ്ച ബാറില്‍ പോയി കള്ള് കുടിക്കാന്‍ പ്ലാന്‍ ചെയ്തു.(ഐഡിയ കൂട്ടുക്കാര്‍ പറയും ബാക്കി പ്ലാനിംഗ് ഞാനും) നമ്മള്‍ ഏഴുപേരും കൂടി പറഞ്ഞു ഉറപ്പിച്ചപോലെ ഒരു ഞായറാഴ്ച ബാറില്‍ പോയി..പോകുന്നതിനു മുന്‍പ് ഞാന്‍ അവരോടു പറഞ്ഞു ആര്‍ക്കും ഒരു സംശയവും തോന്നരുത്  ഇത് നമ്മുടെ സ്ഥിരം പരിപാടി ആണെന്ന് വേണം എല്ലാര്ക്കും തോന്നാന്‍...ഇല്ലെങ്ങില്‍ ചിലപ്പോള്‍ അവര്‍ നമ്മളെ ഇറക്കി വിടും...ഉള്ളതില്‍ മൂത്തത് ഞാന്‍ ആയതു കൊണ്ട് (രണ്ടാം വര്‍ഷ ഒന്‍പതാം ക്ലാസ്സുക്കാരന്‍...എക്സ്പീരിയന്‍സ് ഉള്ള കക്ഷി)..ആദ്യം ബാറില്‍ കയറേണ്ടത് ഞാന്‍ ആയിരുന്നു(അന്ന് വരെ ബാര്‍ എങ്ങനെ ഇരിക്കും എന്ന് പോലും അറിയാത്ത ഞാന്‍, അവരുടെ മുന്നില്‍ ചെറുതാവാന്‍ പാടില്ലാലോ അത് കൊണ്ട് ചുറ്റുപാടും നിരീഷിച്ച ശേഷം നേരെ അകത്തോട്ടു കയറി, എന്നിട്ട് നൂല് പിടിച്ച പോലെ ഒരു ടേബിളില്‍ പോയി ഇരുന്നു, അവരും ഞാന്‍ ചെയ്തത് പോലെ ചുറ്റും ഒന്ന് നോക്കിയിട്ട് നേരെ വന്നു എന്റെ കൂടെ ഇരുന്നു...


വൈറ്റ്ര്‍ വന്നു ഏഴു ഗ്ലാസ്‌ നമ്മുടെ ടേബിളില്‍ വെച്ച് എന്നിട്ട് ചോദിച്ചു "എന്താ വേണ്ടത്"..."ഹണി ബീ"..."ഫുള്‍ വേണോ അതോ ഹാഫ് മതിയോ?"....."ഹാഫ് മതി തല്‍കാലം"....വൈറ്റ്ര്‍ പോയി കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ രവിയും അവന്റെ കൂട്ടുകാരും എന്തോ ലോകാത്ഭുതം സംഭവിച്ച പോലെ എന്നെ തന്നെ നോക്കുന്നു...  (ഞാന്‍ നേരത്തെ ഈ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ കണ്ടു വെച്ചിട്ടുണ്ടായിരുന്നു....എന്റെ അച്ഛന്റെ ബ്രാന്‍ഡ്‌ ഈ പറഞ്ഞ ഹണി ബീ ആയിരുന്നു, പിന്നെ ഹാഫ് മതി എന്ന് പറഞ്ഞത് ഏഴു പോയിട്ട് നമ്മളെ പോലെ  പത്തുപേര്‍ വിചാരിച്ചാലും ഫുള്‍ തീരില്ല എന്ന് നല്ല ഉറപ്പു ഉള്ളതുകൊണ്ട്..ഞാന്‍ ആരാ മോന്‍???)...ഒരു രണ്ടു മിനിട്ട് കഴിഞ്ഞു വൈറ്റ്ര്‍ ഒരു ഹാഫ് ബോട്ടില്‍ ഹണി ബീയുമായി തിരിച്ചു വന്നു....തൊട്ടു നക്കാന്‍ നാരങ്ങ അച്ചാറും...എല്ലാരേയും ഞാന്‍ ഒന്ന് നോക്കി(ഡാ നോക്കി പഠിയടാ ചെക്കന്മാരെ അണ്ണന്‍ ഓര്‍ഡര്‍ ചെയ്ത കണ്ടാ... ഇത് ആയിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം)...എന്നിട്ട് ബോട്ടില്‍ എടുത്തു ഓപ്പണ്‍ ചെയ്തു ഏഴു ഗ്ലാസ്സിലും ഒഴിച്ചു....എല്ലാ ഗ്ലാസ്സിന്റെയും നാലില്‍ ഒരു ഭാഗം അതായിരുന്നു കണക്ക്.....ടേബിളില്‍ വെച്ചിരുന്ന വെള്ളം എടുത്തു ആറ് ഗ്ലാസില്‍ നിറയെ ഒഴിച്ചു(കുട്ടികളുടെ കരള്‍ വാടണ്ട  എന്ന് വിചാരിച്ചിട്ട കേട്ടാ) എന്റെ ഗ്ലാസില്‍ പേരിനു വേണ്ടി കുറച്ചു  ഒഴിച്ചു.(അതായതു ബാക്കി മൂന്ന് ഭാഗത്തില്‍ ഒരു ഭാഗം)....അപ്പോഴും രവിയും കൂട്ടരും എന്താ സംഭവിക്കുന്നത്‌ എന്ന് മനസ്സിലാവാതെ വാ പൊളിച്ചു  ഇരിക്കുകയാണ്.....

"ആദ്യമായിട്ട് അല്ലെ..എടുത്തു കുടിച്ചോ കുറച്ചു കശക്കും മൈന്‍ഡ് ചെയ്യണ്ട അച്ചാര്‍ തൊട്ടു നാക്കില്‍ വെച്ചാല്‍ മതി" അവര്‍ പരസ്പരം ഒന്ന് നോക്കിയിട്ട് ഗ്ലാസ്സുകള്‍ കയ്യില്‍ എടുത്തു ഒരു പിടി അങ്ങ് പിടിച്ചു....എന്നിട്ട് അച്ചാര്‍ മുക്കി നക്കാന്‍ തുടങ്ങി....ഒരു ചിരി ചിരിച്ചിട്ട് ഞാന്‍ എന്റെ ഗ്ലാസ്‌ എടുത്തു....ചുണ്ടോടു ചേര്‍ത്തു ഒരു പിടി....ഗ്ലാസ്‌ തിരിച്ചു ടേബിളില്‍ വെക്കുമ്പോള്‍ അത് നിറഞ്ഞു കളയുകയായിരുന്നു..എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലാവും മുന്‍പേ രവിയും കൂട്ടരും ചിരി തുടങ്ങി കഴിഞ്ഞിരുന്നു....അടിച്ച ഒരു പെഗ് നാല് പെഗ് ആയിട്ട് തിരിച്ചു വന്നതായിരുന്നു അതും ഗ്ലാസ്‌ ചുണ്ടില്‍ നിന്നും മാറ്റുന്നതിന് മുന്‍പ്.....പിന്നെ എന്താ സംഭവിച്ചത് എന്ന് നിങ്ങള്‍ ഊഹിച്ചു എടുത്താല്‍ മതി കേട്ടാ??

എന്തായാലും എന്റെ ആദ്യത്തെ ബാറില്‍ പോക്ക് ഒരു 'ഉ'ജാല പോക്ക് ആയിപോയി......

Saturday, January 9, 2010

ഗുണ്ടകള്‍ ഉണ്ടാകുന്നത്

ഇങ്ങനെ കറങ്ങി നടക്കുന്ന സമയത്താണ് സ്കൂളിലെ ചില അറിയപ്പെടുന്ന സീനിയര്‍ അണ്ണന്മാരുമായിട്ട്‌ പരിചയപ്പെടുന്നത്.ആ പരിചയത്തിന്റെ തുടക്കം ഒരു ചെറിയ അടിയില്‍ നിന്നും ആണ്..സ്കൂളില്‍ കരാട്ടെ സാം എന്ന് അറിയപ്പെടുന്ന ഒരു അണ്ണന്‍ പഠിച്ചിരുന്നു....(പുള്ളികാരന്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണെന്നും അല്ല റെഡ് ബെല്‍റ്റ്‌ ആണെന്നും ഒരു തര്‍ക്കം അന്ന് സ്കൂളില്‍ നിലവില്‍ ഉണ്ടായിരുന്നു)..അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും എന്നും വൈകിട്ട് ആകുമ്പോള്‍ ബസ്‌സ്റ്റോപ്പില്‍ നമ്മള്‍ ജൂനിയര്‍സിന്റെ കൈയില്‍ നിന്നും പണം പിരിക്കുന്ന ഒരു കലാപരിപാടി ഉണ്ട്(സിഗരറ്റ് വലിക്കാനും സിനിമ കാണാനും)...ഞാനും കൊടുത്തിട്ടുണ്ട്‌ അമ്പതു പൈസ മുതല്‍ ഒരു രൂപ വരെ...ഒരു ദിവസം സിനിമയും കണ്ട്, ചായ കുടിയും കഴിഞ്ഞു വന്നപ്പോള്‍ കൈയില്‍ അഞ്ചിന്റെ നയാപൈസ ഇല്ല..ആ നേരത്താണ് മുകളില്‍ പറഞ്ഞ കിടിലങ്ങളുടെ വരവ്...ചോദിക്കും മുന്‍പേ പറഞ്ഞു "അണ്ണാ എന്റെ കൈയില്‍ ഒന്നും ഇല്ല"...എങ്കില്‍ പൈസ കൊണ്ട് വന്നിട്ട് ഇത് തിരിച്ചു തരാം എന്നും പറഞ്ഞു കരാട്ടെ എന്റെ പോക്കറ്റില്‍ ഇരുന്ന ഹീറോ പേന എടുത്തു (അന്നൊക്കെ ഹീറോ പേന എന്ന് പറഞ്ഞാല്‍ കിട്ടാന്‍ വലിയ പാടുള്ള സാധനം ആയിരുന്നു...അതാണ്‌ ഇപ്പൊ കരാട്ടെയുടെ കൈയില്‍).. .ഒരുപാട് തവണ ചോദിച്ചിട്ടും തിരിച്ചു തരാതെ എന്നോട് "പോടാ പോടാ വീട്ടില്‍ പോടാ" എന്നും പറഞ്ഞു പുള്ളികാരന്‍ വീണ്ടും തന്റെ കലാപരിപാടി തുടര്‍ന്നു. പേന കിട്ടില്ല എന്ന് ഉറപ്പായി, സഹികെട്ടപ്പോള്‍ ഞാന്‍ കരാട്ടെയുടെ കൈയില്‍ കയറി പിടിച്ചു. കൈ തട്ടി തെറിപ്പിച്ചിട്ട് ഹീറോ പേന തുറന്നു ഉണ്ടായിരുന്ന മഷി മൊത്തം എന്റെ നല്ല തൂ വെള്ള ഷര്‍ട്ടിലൊട്ട് ഒഴിച്ചു...വേദനയും നാണക്കേടും എല്ലാം കൂടി ചേര്‍ന്ന് ഉണ്ടായ ഒരു ധൈര്യം അതായിരിക്കണം ഒന്നും ചിന്തിച്ചില്ല കൈ മുറുക്കി ഒന്ന് കൊടുത്തു...കരാട്ടെ വെട്ടിമുറിച്ചിട്ട പോലെ താഴെ(പുള്ളിക്കാരന്‍ ഒഴിഞ്ഞു മാറിയതോ അതോ എന്റെ കൈ കൊണ്ടിട്ടോ ഇന്നും എനിക്കറിയില്ല എന്താ അവിടെ സംഭവിച്ചത് എന്ന്)..തെറിച്ചു വീണ പേന ഞാന്‍ ഓടി ചെന്ന് എടുത്തിട്ട് നോക്കുമ്പോള്‍....ബ്രുസ് ലീയെ പോലെ അലറികൊണ്ട് നില്‍കുന്ന കരാട്ടെയെ എല്ലാരും കൂടി പിടിച്ചു നിര്‍ത്തിരിക്കുന്നു...സീനിയര്‍സ് കുറച്ചു പേര്‍ അടുത്ത് വന്നു എന്താടാ കാണിച്ചത്‌ എന്ന് ചോദിച്ചു കൊണ്ട് എന്റെ നെഞ്ചില്‍ പിടിച്ചു ഒരു തള്ള്...ഒന്നും മിണ്ടാതെ ഞാന്‍ തിരിഞ്ഞു നടന്നു..പിറകില്‍ നിന്നും എപ്പോള്‍ ആണ് അടി വരുന്നത് എന്ന് അറിയാതെ...(ഭാഗ്യം കൊണ്ട് അടി ഒന്നും വന്നില്ല)

 ഞാന്‍ ഒരു തീരുമാനം എടുത്താല്‍ ആന പിടിച്ചാലും അത് മാറ്റില്ല...(എന്നെ അറിയാവുന്നവര്‍ ഒന്നും പറയണ്ട..)..കപ്പലിന്റെ ക്ലാസ്സില്‍ ഞാന്‍ കയറില്ല എന്ന് വെച്ചാല്‍ കയറില്ല. എന്നാല്‍ എന്റെ ബാഗ്‌ മാത്രം ക്ലാസ്സില്‍ കാണും, ഏതാണ്ട് ഒരു മാസം വരെ കപ്പല്‍ ഇത് സഹിച്ചു...പിന്നെ വീണ്ടും എന്റെ ബാഗ്‌ ഹെഡ്മാസ്റ്ററുടെ റൂമില്‍...എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാര കോരുക ഇത്യാദി കലാപരിപാടികള്‍ അടുത്ത ഒരു മാസം നടന്നു കൊണ്ടേ ഇരിന്നു..അവസാനം സഹികെട്ട് ഹെഡ് മാസ്റ്റര്‍(ഇങ്ങനെ വിട്ടാല്‍ ഇവന്‍ നന്നാവില്ല എന്ന് തോന്നി കാണും) ഒരു ദിവസം എന്നോട് വീട്ടില്‍ നിന്നും മാതാപിതാക്കളെയും കൂട്ടികൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞു....വീട്ടില്‍ പറയാന്‍ പറ്റിയ കാര്യമാണോ ഇത്...പക്ഷെ പറഞ്ഞില്ലെങ്ങിലോ അതും കുഴപ്പം..അന്നേ ദിവസം വൈകിട്ടാണ് മുകളില്‍ പറഞ്ഞ സംഭവം നടന്നത്..വീട്ടില്‍ പറഞ്ഞു ഇത് സോള്‍വ്‌ ചെയാതെ പുറത്തു കറങ്ങി നടന്നാല്‍ കരാട്ടെ എന്നെ തട്ടും അതിനേക്കാള്‍ ഭേദം വീട്ടില്‍ പറയുന്നതാ എന്ന് തോന്നി..... വീട്ടില്‍ കാര്യം പറഞ്ഞു ....അച്ഛന്റെ കൈയും എന്റെ മുതുകും..കുറച്ചു നേരം അവര്‍ തമ്മില്‍ ആയി സംസാരം...സത്യത്തില്‍ എന്റെ മുതുകു ഒന്നും പറഞ്ഞില്ല അച്ഛന്റെ കൈ ആണ് സംസാരിച്ചത് മുഴുവന്‍ സമയവും..എന്തായാലും അടുത്ത ദിവസം എന്നെയും കൊണ്ട് അച്ഛന്‍ സ്കൂളില്‍ വന്നു ഹെഡ്മാസ്റ്റര്‍നെ കണ്ടു പ്രശ്നം പരിഹരിച്ചു, വീണ്ടും പഴയത് പോലെ നടന്നാല്‍ ഒന്‍പതാം ക്ലാസ്സ്‌ ഒന്ന് കൂടി പഠികേണ്ടി വരും എന്ന് ഒരു ഭീഷണിയും ഹെഡ് മാസ്റ്റര്‍ മുഴക്കി...പണ്ട് പണ്ടേ ഭീഷണികള്‍ കേട്ടാല്‍ പേടികുന്നവനല്ല ഈ കിച്ചന്‍ പിന്നെ ആണോ ഇത് ഇങ്ങനെ ഒക്കെ മനസ്സില്‍ പറഞ്ഞിട്ട് ഞാന്‍ നേരെ പോയത് ക്ലാസ്സിലേക്ക് ആണ്..

ക്ലാസ്സില്‍ ചെന്നപ്പോള്‍ എല്ലാര്ക്കും ഒരു ബഹുമാനം ഒരു സീനിയര്‍നെ അതും കരാട്ടെയെ തല്ലി താഴെ ഇട്ടതല്ലേ(കണ്ടാ കണ്ടാ ഒരു ചെറിയ ഗുണ്ട ഉണ്ടായത് കണ്ടാ)...കിട്ടിയ അവസരം ഞാനും മുതലാക്കി...അന്ന് തൊട്ടു ഉച്ചക്ക് കുടിക്കാനുള്ള വെള്ളം മുന്നില്‍ എത്തും...സിനിമക്ക് പോകാനുള്ള കാശ് ഇല്ലെങ്ങില്‍ തരാന്‍ കൂടെ ഉള്ളവര്‍ റെഡി..എന്ന് വേണ്ട എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ചുറ്റും കൂടുകാര്‍(കൂടുകാര്‍ നമ്മളെ വഴി തെറ്റിക്കുമെന്നു ആരാ പറഞ്ഞത്...അവര്‍ നമ്മുടെ സ്വത്താണ്)...പക്ഷെ കപ്പല് എന്റെ കൂട്ടുകാരന്‍ അല്ലാലോ....

സത്യം പറയാമല്ലോ ഫൈനല്‍ എക്സാം ഞാന്‍ നല്ല പോല്ലെ ആണ് എഴുതിയത് റാങ്ക് കിട്ടിയില്ലെങ്ങിലും ഒരു ഫസ്റ്റ് ക്ലാസ്സ്‌ പ്രതീഷിച്ചു.. പക്ഷെ കപ്പല്‍ എന്നെയും കൊണ്ട് മുങ്ങും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല...അങ്ങനെ ഞാന്‍ വീണ്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കേണ്ടി വന്നു...അത് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം ആക്കുമെന്ന് ഞാന്‍ ഒരിക്കലും നിരീച്ചില്ല....................

ഒരു വാശി വരുത്തി വെച്ച വിനയെ!!!!!!


PS: കരാട്ടെ സാമുമായിട്ടുള്ള എന്റെ പ്രശ്നം തീര്‍ത്തത് പുള്ളികാരന് മൂന്ന് പടങ്ങളുടെ ടിക്കറ്റ്‌ എടുത്ത് കൊടുത്തിട്ടാണ് എന്ന് എനിക്കും ഇപ്പൊ നിങ്ങള്‍ക്കും മാത്രം അറിയാവുന്ന രഹസ്യം (രഹസ്യങ്ങള്‍, രഹസ്യം ആയിട്ട് തന്നെ ഇരിക്കട്ടെ അല്ലെ??)



Friday, January 8, 2010

വാശി

ആരും ചീത്ത വിളിക്കണ്ട എനിക്കറിയാം അവസാന രണ്ടു പോസ്റ്റുകള്‍ക്ക്‌ നീളം അല്പം (ശരി.. ശരി..സമ്മതിച്ചു)കുറച്ചു അധികം ആയിപോയി...ഇനി ഉണ്ടാവാതെ നോക്കാം...സത്യത്തില്‍ ഒരുപാട് വെട്ടിച്ചുരുക്കി ആണ് പോസ്റ്റ്‌ ചെയ്തത്....അത് എഴുതി കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ തലവേദന മാറിയത് രണ്ടു സ്കോച് സോറി ഫ്രഞ്ച് ബ്രാണ്ടി വെള്ളം കുറച്ചു അകത്തു ചെന്നപ്പോള്‍ ആണ്(പൊങ്ങച്ചം ഇപ്പോഴും തീരെ വിട്ടുമാറിയിട്ടില്ല എന്ന് മനസ്സിലായി കാണുമല്ലോ അല്ലെ??)

അപ്പോള്‍ അങ്ങനെ എന്റെ ആദ്യ നാടുവിടല്‍ കഴിഞ്ഞു.....എന്റെ സിനിമേറ്റ്‌ പുള്ളികാരനെ ഇപ്പോഴും കാണാറുണ്ട്, സംസാരിക്കാറുണ്ട് .....ആ സുഹൃത്ത് ബന്ധം എന്നും ഉണ്ടാവുകയും ചെയ്യും..എനിക്ക് അങ്ങനെ ആരോടും പിണങ്ങി ഇരിക്കാന്‍ പറ്റില്ല ...അത് എന്റെ മറ്റൊരു ദുശീലം ആണ്...അത് കാരണം എനിക്ക് നഷ്ടങ്ങള്‍ മാത്രമല്ല ഒരുപാട് നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്(ചോദിക്കരുത് ഒന്നും ഓര്‍മയില്ല...ഹി ഹി ഹി .... ചുമ്മാ കാച്ചിയതാ...)

എട്ടാം ക്ലാസ്സ്‌ പൂര്‍ത്തീകരിക്കും വരെ ഒരു ദുശീലവും എനിക്ക് ഇല്ലായിരുന്നു  (ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോകുന്നത് ഒരു ദുശീലം എന്ന് പറയുന്നവനെ ഞാന്‍ തട്ടും അമ്മച്ചിയാണേ തട്ടും.....പക്ഷെ എന്റെ മോന്‍ അത് ചെയ്‌താല്‍ അവനെയും ഞാന്‍ തട്ടും അത് വേ ഇത് റെ..)...ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു വലിയ മണ്ടത്തരം കാണിച്ചു..അതിന് വിലയായി കൊടുത്തത് എന്റെ ഒരു വര്ഷം ആയിരുന്നു....സമയം മോശം ആയിരിക്കുമ്പോള്‍ നല്ല 916 സ്വര്‍ണ്ണത്തില്‍ കയറി പിടിച്ചാലും അത് ഉണ്ടകല്ല് ആയിരിക്കും. കേട്ടിടില്ലേ? (അല്ല അത് നിങ്ങള്‍ എങ്ങനെ കേള്‍ക്കണേ? ഞാന്‍ ഇപ്പൊ ഉണ്ടാക്കിയ ബനാന ടോക്ക് അല്ലെ അത്)...അപ്പം നമ്മള്‍ സോറി ഞാന്‍ പറഞ്ഞു വന്നത്  എന്റെ സ്കൂള്‍ ജീവിതത്തിലെ ഒരു വര്ഷം ഉ.... ഛെ.....കല്ല് ആയതു എങ്ങനെ എന്ന്...

സ്കൂള്ലിനു അടുത്തുള്ള ഒരു സിനിമ കൊട്ടകയില്‍ എല്ലാ വെള്ളികളിലും(ഫ്രൈഡേ) ക്ലാസ്സിക്‌ (തെറ്റുധരിക്കണ്ട ക്ലാസ്സിക്‌ എന്ന് ഉദേശിച്ചത്‌ ക്ലാസ്സിക്‌ എന്ന് തന്നെ ആണ്) ഇംഗ്ലീഷ് പടങ്ങള്‍ വരും...ഒന്നേകാല്‍ മണിക്ക് തുടങ്ങുന്ന ഷോ ഏതാണ്ട് ഒരു മൂന്ന് മണിക്ക് തീരും..അതായതു എല്ലാ വെള്ളികളിലും(ഫ്രൈഡേ) ഉച്ചക്ക് ഊണിനു ക്ലാസ്സ്‌ വിടുമ്പോള്‍ ഊണ് കഴിച്ചിട്ട് നേരെ നൂല്‍ വെച്ച് പിടിച്ച പോല്ലെ പോകുന്നത് ഈ സിനിമ കൊട്ടകയിലേക്ക് ആണ്..ഷോ കഴിഞ്ഞ ഉടനെ ഒരു തട്ടുപൊളിപ്പന്‍ ചായയും കുടിച്ചു നേരെ സ്കൂളിന്റെ മുന്‍വശത്തുള്ള ബസ്‌സ്റ്റോപ്പില്‍ വന്നു വീടിലേക്കുള്ള ബസ്‌ കാത്തു നില്‍ക്കും കൂടെ പഠിക്കുന്ന കൂടുകാര്‍ അപ്പോഴേക്കും എന്റെ ബാഗുമായിട്ടു അവിടെ കാണും....ഈ വെള്ളി ദിനങ്ങളില്‍ സിനിമക്ക് പോകുന്നത് കൊണ്ട് ഒരു ഗുണം അടുത്ത രണ്ടു ദിവസം അവധി ആയതു കൊണ്ട് തിങ്ങളാഴ്ച സാറുമാര് ഇത് ഓര്‍ക്കില്ല ...ആദ്യത്തെ ഏഴു എട്ടു മാസം ഒരു കുഴപ്പവും ഇല്ലായിരുന്നു...പക്ഷെ ഒരു ദിവസം ഈ പറഞ്ഞ കൂടുകാര്‍ വന്നപ്പോള്‍ അവരുടെ കയ്യില്‍ എന്റെ ബാഗ്‌ ഇല്ല..ചോദിച്ചപ്പോള്‍ പറഞ്ഞു, അത് കപ്പല് കൊണ്ടുപോയി എന്ന്..ആദ്യത്തെ ഞെട്ടല്‍ മാറിയതിനു ശേഷം വീണ്ടും ചോദിച്ചു "എന്താ സംഭവിച്ചത്". കപ്പല്‍(സാറിന്റെ ഇരട്ട പേര് ആണ്) ക്ലാസ്സ്‌ എടുക്കുന്ന സമയം എന്റെ ബാഗ്‌ അനാഥമായിട്ട് കണ്ടപ്പോള്‍ പുള്ളികാരന് ഒരു സംശയം, ഇത് ആരുടെ ബാഗ്‌ എന്ന് ചോദ്യത്തിന്നു ഒരു ഉത്തരവും കിട്ടിയില്ല..എങ്കില്‍ പിന്നെ ഈ ബാഗ്‌ ഞാന്‍ കൊണ്ടുപോവുകയാണ്‌ എന്നും പറഞ്ഞു ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ അതും കൊണ്ട് ഒരു പോക്ക്...എന്റെ ബാഗ്‌ പോയി നിന്നത് ഹെഡ്മാസ്റ്ററുടെ റൂമിലാണ്....

എന്തായാലും പണി കിട്ടി..ബാഗ്‌ ഇല്ലാതെ വീട്ടില്‍ പോകാന്‍ പറ്റില്ല..വരുന്നത് വരട്ടെ എന്ന് കരുതി നേരെ ടീച്ചേര്‍സ് റൂമില്‍ ചെന്നു..പ്രതീഷിച്ച പോല്ലെ കപ്പല്‍ അവിടെ തന്നെ നങ്കുരം ഇട്ടു കിടപ്പുണ്ടായിരുന്നു....നേരെ ചെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് "സാറേ ഒരു തെറ്റ് പറ്റി പോയി ഇനി ഒരിക്കലും ഇത് പോലെ ഉണ്ടാവില്ല" പുള്ളികാരന്‍ എന്നെ മൊത്തത്തില്‍ ഒന്ന് നോക്കി.."ശരി ശരി ഹെഡ്മാസ്റ്ററുടെ റൂമില്‍ ചെന്ന് ബാഗ്‌ വാങ്ങിക്കോ"..പകുതി ജീവന്‍ തിരിച്ചു കിട്ടി..ബാക്കി പകുതി ഹെഡ്മാസ്റ്ററുടെ റൂമില്‍ ആണ്  എന്റെ ജീവിതത്തില്‍, അതായതു എന്റെ സ്കൂള്‍ ജീവിതത്തില്‍ ഹെഡ്മാസ്റ്ററുടെ റൂമില്‍ പോയിട്ടുള്ളത് രണ്ടേ രണ്ടു കാര്യത്തിനാണ്....ഒന്ന് അഞ്ചാം ക്ലാസ്സില്‍ ഫസ്റ്റ് കിട്ടിയപ്പോള്‍, രണ്ട് സ്വാമിജിക്ക് വേണ്ടി ഒരു പേപ്പര്‍ വാങ്ങാന്‍..അങ്ങനെ മൂന്നാമത്തെ തവണ ഹെഡ് മാസ്റ്ററുടെ റൂമിലേക്ക്‌ കയറി "എന്താ"......"സാര്‍ എന്റെ ബാഗ്‌" അത്രെയും പറഞ്ഞ ഉടനെ ഓ ഇയാള്‍ ആയിരുന്നോ എന്ന് ചോദിച്ചു കൊണ്ട് സീറ്റില്‍ നിന്നും എണീറ്റു ...ഇന്ന് വരെ അദ്ദേഹം ആരെയും തല്ലിയ ചരിത്രം കേട്ടിടില്ല അത് കൊണ്ട് വലിയ പേടി തോന്നിയില്ല...പക്ഷെ എന്റെ എല്ലാ പ്രതീഷകളെയും തകിടം മറിച്ചുകൊണ്ട് മേശ മുകളില്‍ ഇരുന്ന ചൂരല്‍ എടുത്തു നേരെ എന്റെ അടുത്ത് വന്നു കൈ നീട്ടാന്‍ പറഞ്ഞു...രണ്ടെണ്ണം കിട്ടിയിട്ടും ഒരു കുലുക്കവും ഇല്ലാത്തതു കൊണ്ടായിരിക്കും അഞ്ചെണ്ണം തന്നു...കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല അത് കൊണ്ട്പറയാം എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാര ധാരയായിട്ടു കോരി...പുള്ളികാരന്റെ മനസ്സ് അലിഞ്ഞെന്നു തോന്നി "മേലില്‍ ഇത് ആവര്‍ത്തിക്കരുത്, പോയി ബാഗ്‌ എടുത്തോ"...കേള്‍കേണ്ട താമസം ..ബാക്കി കിട്ടിയ ജീവനും എടുത്തു ഒരു ഓട്ടം ആയിരുന്നു..ചെന്ന് നിന്നത് വീട്ടില്‍ ആണ്..(വീട് വരെ ഓടിയോ എന്ന ചോദ്യം വേണ്ട... ബസില്‍ ആണ് പോയത്)

വീട്ടില്‍ എത്തിയ എനിക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു വാശി, എന്ത് സംഭവിച്ചാലും ഇനി കപ്പല് കയറുന്ന പരിപാടി ഇല്ല എന്ന്..(അതായതു കപ്പലിന്റെ ക്ലാസ്സില്‍ കയറുന്ന പരിപാടി ഇല്ല എന്ന്) ഈ വാശി ആണോ എന്നെ ഇന്ന് ഇങ്ങനെ ഒരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചത്......


Thursday, January 7, 2010

നാടുവിടല്‍ എപ്പിസ്-രണ്ട്

നാടുവിടല്‍ എപ്പിസ്-രണ്ട്: അവനെ കാത്തു നില്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തോന്നി വരില്ല അവന്‍ വീട്ടില്‍ എല്ലാം തുറന്നു പറഞ്ഞു കാണും രണ്ട് വഴക്ക് കിട്ടിക്കാണും അല്ലെങ്ങില്‍ തല്ലി കൊന്നു കാണും, ഇത് രണ്ടായാലും എനിക്ക് ഒരു വിരോധവും ഇല്ല. എല്ലാ ദിവസവും വൈകുനേരം ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന നേരം വീട്ടില്‍ പോകാം,വീട്ടില്‍ ചെന്ന ഉടനെ ഒരു ഡബിള്‍ ബുള്‍സ്ഐ (സോറി ആ സമയത്ത് ജിലേബിയും ലഡ്ഡുവും വിട്ടിടു ബുള്‍സ്ഐ ആയി കഴിഞ്ഞിരുന്നു അടുത്ത ഇര)  ഉണ്ടാക്കി കഴിച്ചിട്ട് വീട്ടില്‍ കാര്യം അവതരിപ്പിക്കാം.അടികിട്ടുമ്പോള്‍ കുറച്ചു ആരോഗ്യം ഒക്കെ വേണ്ടേ.. ഇങ്ങനെ ഒക്കെ ഓര്‍ത്തു നില്‍ക്കുമ്പോള്‍ ആണ് എന്റെ കുരിശു സോറി സിനിമേറ്റ്‌ വരുന്നത് കണ്ടത്.ആദ്യം ചോദിച്ചത് വീട്ടില്‍ എല്ലാം തുറന്നു പറഞ്ഞോ എന്നായിരുന്നു..ഇല്ല എന്ന മറുപടി ചോദ്യം തീരും മുന്‍പേ വന്നു.പിന്നെ അടുത്ത ചോദ്യം പൈസ ഉണ്ടോ കയ്യില്‍ എന്നായിരുന്നു...ഇരുപത്തിയാറു രൂപ കയ്യില്‍ ഉണ്ട് എന്ന് മൊടയില്‍ പറയുന്ന അവന്റെ മുഖം ഇന്നും എനിക്ക് ഓര്‍മയുണ്ട്..നിന്റെ കയ്യില്‍ വല്ലതും ഉണ്ടോ എന്ന് അവന്‍ ചോദിച്ചു,ഇളിച്ചു കൊണ്ട്  ഇരുപത്തിയഞ്ച് പൈസ തുട്ടു എടുത്തു കാണിച്ചു.(അമ്മ വന്നതിനു ശേഷം കിട്ടികൊണ്ടിരുന്ന പത്തു രൂപ പോക്കറ്റ്‌ മണി നിന്നു കൂടാതെ ബസ്സില്‍ പോകാനുള്ള പെര്‍മിട്ടും എടുത്തു തന്നിരുന്നു).(മനസ്സില്‍ നല്ല രണ്ട് തെറി അവന്‍ പറഞ്ഞിട്ടുണ്ടാവും...ഹാ പോട്ടെ സിനിമേറ്റ്‌ അല്ലെ എന്ന് ഞാനും വിചാരിച്ചു)അടുത്ത പരിപാടി സൈക്കിള്‍ വാടകയ്ക്ക് എടുക്കുക എന്നതായിരുന്നു..നേരത്തെ തീരുമാനിച്ചപോലെ സ്കൂളിന്റെ അടുത്തുള്ള ഒരു സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന സ്ഥലത്ത് നിന്നു ഒരു ഹെര്‍കുലീസ് സൈക്കിള്‍ എടുത്തു....അവന്റെ കയ്യില്‍ ഉള്ള ബിഎസ്എ സൈക്കിള്‍ അവനും വാടകയ്ക്ക് എടുത്ത ഹെര്‍കുലീസ് സൈക്ലില്‍ ഞാനും കൂടി നേരത്തെ പ്ലാന്‍ ചെയ്ത പ്രകാരം കന്യാകുമാരി എന്ന സ്വപ്നസ്ഥലത്തേക്ക് ചവിട്ടാന്‍ തുടങ്ങി. പൈസ അവന്റെ കയ്യില്‍ ആയതു കൊണ്ട്, അവനു വിശക്കുമ്പോള്‍ മാത്രമേ എനിക്കും വിശപ്പ്‌ വരാവു എന്നതായി എന്റെ അവസ്ഥ...


ഏതാണ്ട് ഉച്ച വരെ ആ ചവിട്ടല്‍ തുടര്‍ന്നു...ഇടയ്ക്കു ഒന്ന് രണ്ട് തവണ ഡ്രിങ്ക്സ് ബ്രേക്ക്‌ ഉണ്ടായിരുന്നു. അവസാനം ഒരു സ്ഥലത്ത് രണ്ട് പേരും ഒന്ന് വിശ്രമിക്കാന്‍ വേണ്ടി ചവിട്ടല്‍ നിര്‍ത്തി..ഒരു മരത്തിന്റെ കീഴെ ഇരുന്നു...പാതി വഴി എത്തി...രണ്ടുപേരും കൂടി തീരുമാനിച്ചു ഇനി ഒരു സൈക്കിള്‍ മതി എന്ന്...വാടകയ്ക്ക് എടുത്ത ഹെര്‍കുലീസ് അവിടെ വെച്ച് പൂട്ടി താക്കോല്‍ അടുത്തുള്ള കുളത്തില്‍ എറിഞ്ഞു(സത്യം പറയാമല്ലോ അപ്പോള്‍ ഉണ്ടായ സന്തോഷം അതിനു ശേഷം ഇന്ന് വരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല)...പിന്നെ ലോഡ് വെച്ചായി ചവിട്ടല്‍, രണ്ടുപേരും മാറി മാറി ചവിട്ടി.ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ചവിട്ടി കാണും ബക്കറ്റില്‍ കോരി ഒഴിച്ചപ്പോലെ മഴ .. നമ്മള്‍ തിരിക്കുമ്പോള്‍ തന്നെ ഒരു ചെറിയ മഴ കോള് ഉണ്ടായിരുന്നു...പക്ഷെ ഒരിക്കലും പ്രതീഷിച്ചില്ല ഇടിവെട്ടി മഴ പെയ്യുമെന്ന്...രണ്ട് പേരും നനഞ്ഞു കുളിച്ചു ഒരു കോവിലിന്റെ മുന്‍പില്‍ കേറി നിന്നു...ഒരു മൂന്ന് മണികൂര്‍ അത് അങ്ങനെ തന്നെ നിന്നു ...ഈ സമയമത്രെയും രണ്ട് യുവ തമിഴ്  മക്കള്‍ തൊട്ടു അടുത്ത് നിന്നും ഞങ്ങളെ നിരീഷിക്കുകയായിരുന്നു..അവര്‍ നമ്മളുടെ അടുത്ത് വന്നു എവിടെ നിന്നാണ് വരുന്നത് എന്ന് തമിഴില്‍ ചോദിച്ചു....ആദ്യം ഒന്ന് ഒഴിഞ്ഞു മാറാന്‍ നോക്കി പക്ഷെ കുഴപ്പക്കാര്‍ അല്ല എന്ന് മനസ്സിലായപ്പോള്‍ ഒരുവിധം അവരോടു ഉണ്ടായ സംഭവങ്ങള്‍ ചുരുക്കി പറഞ്ഞു. വല്ലതും കഴിച്ചോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് വിശക്കുന്നേ എന്ന് വിളിച്ചു പറയാന്‍ തോന്നിപോയി...എന്നാലും ഞാന്‍ പറഞ്ഞു "കാശ് ഇല്ല അതുകൊണ്ട് ഒന്നും കഴിച്ചിട്ടില്ല".(ദൈവം കൊണ്ട് നിര്‍ത്തിയതാ അവരോടു എന്തിനാ നമ്മള്‍ കള്ളം പറയുന്നത് അല്ലെ?) അല്ലെങ്ങില്‍ തന്നെ എന്റെ കയ്യില്‍ എവിടെയാ കാശ്.. ഉണ്ടായിരുന്ന ഇരുപത്തിയഞ്ച് പൈസ കൊടുത്തു ഹെര്‍കുലീസ് സൈക്ലില്‍ കാറ്റ് അടിച്ചു...

അപ്പോയെക്കും മഴ നല്ല കുറഞ്ഞിരുന്നു അവരോടൊപ്പം ചെല്ലാന്‍ അവര്‍ പറഞ്ഞു..അവര്‍ക്ക് അവിടെ അടുത്ത് ഒരു സിനിമ കൊട്ടക ഉണ്ടന്നും അവിടെ ഇറങ്ങിയ പുതിയ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ വേണ്ടി വന്നതാണ്‌ എന്നും പറഞ്ഞു..ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല സിനിമേറ്റിനോട് പറഞ്ഞു വാ അവരുടെ കൂടെ പോയാല്‍ വല്ലതും നടക്കുമോ എന്ന് നോക്കാം. അല്ലാതെ ഇനി എത്ര ചവിട്ടിയാലും നമ്മള് കന്യാകുമാരി പോയിട്ട് കന്യ വരെ പോലെ എത്തില്ല..അവനും അത് ശരി ആണ് എന്ന് തോന്നി...അങ്ങനെ ഞങ്ങള്‍ അവരുടെ കൂടെ കൂടി ....പോകുന്ന വഴിയില്‍ അവര്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പറഞ്ഞ സ്ഥലത്തെല്ലാം പോസ്റ്റര്‍ ഒട്ടിച്ചു.....ഏതാണ്ട് ഒരു മണികൂര്‍ നേരെത്തെ പണി കഴിഞ്ഞപ്പോള്‍..ഹോട്ടല്‍ എന്ന് തോന്നുന്ന ഒരു സ്ഥലത്ത് നിന്നും എന്തൊക്കെയോ വാങ്ങി തന്നു ..ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സിനിമേറ്റിനു വീട്ടില്‍ പോയാ മതി..എന്നാല്‍ എനിക്ക് തിരിച്ചു വരാനും ഒരു മടി(ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം അതോ അത് കിട്ടും എന്നാ ഭയമോ, അറിയില്ല) ..ഞാന്‍ അവനോടു പറഞ്ഞു "എന്തുവന്നാലും ഒറ്റരുത് എന്നെ കണ്ടില്ല എന്ന് പറയണം" ശരി എന്ന് പറഞ്ഞിട്ട് അവന്‍ അവന്റെ ബിഎസ്എ സൈക്ലില്‍ കയറി ഒരു പോക്ക് അങ്ങ് പോയി........ഞാന്‍ അവരുടെ കൂടെ അവരുടെ സൈക്ലില്‍ സിനിമ കൊട്ടകെയിലെക്കും

അവിടെ നിന്നും ഒരു അഞ്ചു കിലോമീറ്റര്‍ വീണ്ടും ചവിട്ടി സിനിമ കൊട്ടകയില്‍ എത്താന്‍...ഞാന്‍ അവിടെ പ്രതീഷിച്ചത് നാട്ടിലെ സിനിമ കൊട്ടക പോലെ ഒരണ്ണം പക്ഷെ കണ്ടതോ ഒരു ഓല മേഞ്ഞ മൂന്ന് സൈഡ് കറുത്ത തുണി ഇട്ടു മൂടിയ എന്തോ ഒന്ന്..അവിടെ അണ്ണന്റെ പടത്തിന്റെ(ധര്‍മ്മദുരൈ) പോസ്റ്റര്‍ കണ്ടപ്പോള്‍ ആണ് അത് അവര്‍ പറഞ്ഞ സിനിമ കൊട്ടക ആണ് എന്ന് മനസ്സിലായത്...ഏതാണ്ട് വൈകിട്ടത്തെ ഷോ തുടങ്ങാന്‍ സമയമായി പോയി കറുത്ത തുണിയുടെ അരികില്‍ നിന്നാല്‍ മതി ആളുകള്‍ ടിക്കറ്റ്‌ കൊണ്ടുവരുമ്പോള്‍ പാതി കീറിയിട്ടു കൊടുത്താല്‍ മതി എന്ന് പറഞ്ഞു....അങ്ങനെ എനിക്ക് അവിടെ ഒരു ജോലി കിട്ടി...ഏതാണ്ട് ഒരു മുപ്പതു ആളുകള്‍ കേറിയ ശേഷം പടം തുടങ്ങി..എന്നോട് അകത്തിരുന്നു കണ്ടോളാന്‍ പറഞ്ഞു...അങ്ങനെ ധര്‍മ്മദുരൈ അവിടെ ഇരുന്നാണ് കണ്ടത്.....പടം തീര്‍ന്നു രണ്ടാമത്തെ ഷോ തുടങ്ങാന്‍ സമയം ആയപ്പോള്‍ വീണ്ടും ഞാന്‍ ടിക്കറ്റ്‌ കീറാന്‍ പോയി നിന്നു...പെട്ടന്ന് ഒരാള്‍ വന്നു എന്റെ കയ്യില്‍ കയറി പിടിച്ചു എന്നിട്ട് "മോനെ" എന്ന് വിളികുന്നതും വാവിട്ടു കരയുന്നതും ആണ് ഞാന്‍ കണ്ടത്..എന്റെ മാമ്മന്‍ ആയിരുന്നു അത്...എന്റെ വയറില്‍ നിന്നും ഒരു തീ ഗോളം മുകളിലോട്ടു കേറി...നോക്കുമ്പോള്‍ എന്റെ സിനിമേറ്റ്‌ കുറച്ചു അപ്പുറത്ത് അവര്‍ വന്ന വണ്ടിയുടെ അടുത്ത് നിന്നും ചിരിക്കുന്നു(കണ്ടാ കണ്ടാ അവന്റെ സ്നേഹം കണ്ടാ) പിന്നെ എല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു.....ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു ആരൊക്കെയോ എന്തൊക്കെയോ ഉത്തരം പറയുന്നു....അവിടെന്നു വീട് വരെ എനിക്ക് സത്യത്തില്‍ ഒന്നും ഓര്‍മയില്ല...

വീട്ടില്‍ വന്നു കയറി ആരോടും ഒന്നും പറയാതെ നേരെ അടുക്കളയില്‍ പോയി...ഗ്യാസ് അടുപ്പ് കത്തിച്ചു ദോശ കല്ല് എടുത്തു വെച്ച്..ഫ്രിഡ്ജ്‌ തുറന്നു നാല് മുട്ട എടുത്തു.രണ്ട് ഡബിള്‍ ബുള്‍സ്ഐ ഉണ്ടാക്കി കഴിച്ചു...അമ്മയും ബന്ധുക്കളും എന്നെ തന്നെ നോക്കി അടുക്കളയുടെ വാതിലില്‍ നിന്നു\.....ആരും ഒന്നും ചോദിച്ചില്ല..ആദ്യത്തെ നാടുവിടല്‍ അല്ലെ പോട്ടെ എന്ന് വിചാരിച്ചു കാണും...പിന്നെ അറിഞ്ഞു..എന്റെ സിനിമേറ്റ്‌ വീട്ടില്‍ ചെന്ന് ഉണ്ടായ കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു(അതിബുദ്ധി അത് എന്റെ മാത്രം ആണ് എന്നും) അങ്ങനെ അവനെയും പൊക്കി കൊണ്ട് നേരെ അവര്‍ നമ്മള്‍ വഴിയില്‍ ഒട്ടിച്ച പോസ്റ്റര്‍ കണ്ടുപിടിച്ചു എന്നിട്ട് അതിലെ പോയ ഒരു തമിഴനെ കൊണ്ട് അത് വായിപ്പിച്ചു, അങ്ങനെ ആണ് ഞാന്‍ ജോലി(റീമംബര്‍ ജോലി) ചെയ്തുകൊണ്ടിരുന്ന സിനിമ കൊട്ടകയില്‍ അവര്‍ എത്തിയത്...എന്തായാലും എന്റെ ആദ്യത്തെ നാടുവിടല്‍ ഒരു ദിവസം കൊണ്ട് കഴിഞ്ഞു..പക്ഷെ വലിയ പ്രശ്നം ഒന്നും ഉണ്ടാവാതെ അതില്‍ നിന്നും ഞാന്‍ തല ഊരി

എനിക്ക് പുതിയ നാട്ടില്‍ നല്ല പേര് ആയി....വീട്ടില്‍ എന്റെ പ്രായമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നെ ഒരു ഭയഭക്തി ബഹുമാനത്തോടെ ആണ് അന്ന് മുതല്‍ കണ്ടു തുടങ്ങിയത്...(അവരുടെ മകനെയോ മകളെയോ കൊണ്ട് ഞാന്‍ വീണ്ടും നാടുവിട്ടു പോയാലോ?)

പക്ഷെ വീടുകാരുടെയും നാടുകാരുടെയും കണ്ണ് വെട്ടിച്ചു മറ്റൊരു സിനിമേറ്റിനെയും കൊണ്ട് ഞാന്‍ വീണ്ടും പോയി....പക്ഷെ അത് ഒരു ഒരുംപോക്കായി പോയി.. സംഭവബഹുലങ്ങളായ ആ കഥ മറ്റൊരു എപിഡോസില്‍...

Wednesday, January 6, 2010

നാടുവിടല്‍ എപ്പിസ്-ഒന്ന്

ഞാന്‍ ആദ്യം പറഞ്ഞ ആ കൊച്ചു ഗ്രാമത്തിലെ ഒരു കൊച്ചു വാടക വീടിലേക്ക്‌ ആണ് ഞങ്ങള്‍ തിരിച്ചു വന്നത്..അമ്മ തിരിച്ചു പോകുന്നതിനു മുന്‍പുതന്നെ അനിയനെ ബോര്‍ഡിംഗ് സ്കൂളില്‍ തിരിച്ചു കൊണ്ടാക്കിയിരുന്നു..പിന്നെ ആ വീട്ടില്‍ അച്ഛനും ഞാനും മാത്രമായി താമസം.....എല്ലാ ദിവസവും ഞാന്‍ എഴുനെല്കാന്‍ ഏഴു മണി ആകും അപ്പോയെക്കും അച്ഛന്‍ ജോലിക്ക് പോയിട്ടുണ്ടാവും,പക്ഷെ പോകുന്നതിനു മുന്‍പ് എന്നും മേശയുടെ മുകളില്‍ പത്തു രൂപ നോട്ട് വെച്ചിട്ട് ആകും പോവുക.  എന്റെ ബ്രേക്ഫാസ്റ്റ്, ലഞ്ച്, പിന്നെ സ്കൂളില്‍ പോയി തിരിച്ചു വരാനുള്ള യാത്രാകൂലി ഇതെല്ലം എന്നും കിട്ടുന്ന ആ പത്തു രൂപ നോട്ടില്‍ ആണ്. ഡിന്നര്‍ അച്ഛന്‍ എല്ലാദിവസവും പുറത്തു ഹോട്ടലില്‍ നിന്നും വാങ്ങി കൊണ്ട് വരുമായിരുന്നു..പക്ഷെ എന്നും രാവിലെ ആറ് മണിയാകുമ്പോള്‍ പോകുന്ന അച്ഛന്‍ തിരിച്ചു വരുന്നത് രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ട് ആയിരിക്കും..അപ്പോയെക്കും ഞാന്‍ പാതി ഉറക്കത്തില്‍ ആയിരിക്കും..മിക്കവാറും ബറോട്ടയും കോഴികറിയും ആയിരിക്കും ഡിന്നര്‍..എന്താണെന്നു അറിയില്ല അച്ഛന്‍ കുറച്ചു ലാവിഷ് ആയിരിന്നു വാങ്ങുമ്പോള്‍ പതിനഞ്ചു ബറോട്ട അതിനു വേണ്ടുന്ന കറി അതാ അച്ഛന്റെ ഒരു ശീലം..രണ്ടെണ്ണം കഴിക്കുമ്പോള്‍ തന്നെ എന്റെ ചെറിയ വയര്‍ നിറയും..ബാക്കി എടുത്തു ഫ്രിഡ്ജ്‌-ല്‍ വെക്കും(ഓ അത് പറയാന്‍ വിട്ടു പോയി അല്ലെ.. അമ്മ പോകുന്നതിനു മുന്‍പ് തന്നെ ഒരു ഫ്രിഡ്ജ്‌ വാങ്ങിയിരിന്നു നമ്മള്‍...പിന്നെ അനുജനും ഞാനും അമ്മയോടൊപ്പം തിരിച്ചു പോരുമ്പോള്‍ ദുബായില്‍ നിന്നും ഒരു ചെറിയ ടെലിവിഷന്‍ ഏതാണ്ട് നാല് ഇഞ്ച്‌ സ്ക്രീന്‍ ഉള്ള ഒരു ബ്ലാക്ക്‌ & വൈറ്റ് ടീവീ വാങ്ങിയിരിന്നു) രാവിലെ സമയം കിട്ടിയാല്‍ ഫ്രിഡ്ജ്‌-ല്‍ ഉള്ള ബറോട്ടയും ചിക്കനും എടുത്തു ചൂടാക്കി കഴിക്കും.മിക്കവാറും ഞാന്‍ അതിനു സമയം കണ്ടെത്തും കാരണം പത്തു രൂപയില്‍ വല്ലതും മിച്ചം പിടിച്ചാല്‍ രണ്ടു ജിലെബിയോ ലഡ്ഡുവോ വാങ്ങി കഴിക്കാം(എങ്ങനെ ഉണ്ട് എന്റെ ഐഡിയ???)

എല്ലാദിവസവും രാവിലെ എട്ടു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഒരു ഒന്‍പതു മണിക്ക് സ്കൂളില്‍ എത്തും, ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു നാല് നാലെര ആകും..ആദ്യം ഇട്ടു കൊണ്ട് പോയ ഷര്‍ട്ടും പാന്റും(നിക്കര്‍ അല്ല പാന്റ് തന്നെ) കഴുക്കി ഉണക്കാന്‍ ഇടും, രാവിലെ തേച്ചു മിനുക്കി വീണ്ടും ഇടാനുള്ളതല്ലേ(പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഏതാണ്ട് ഒരു വര്ഷം വരെ എനിക്ക് സ്കൂള്‍ ഡ്രസ്സ്‌ ഒരു ജോഡി മാത്രമേ ഉള്ളായിരുന്നു, അത് ഇതുവരെ ആരും കണ്ടുപിടിക്കാത്ത ഒരു രഹസ്യം ആണ് എന്റെ അച്ഛന് പോലും അറിയില്ലായിരുന്നു)..അത് കഴിഞ്ഞാല്‍ ഹോംവര്‍ക്ക്‌ ചെയ്യും..ഒരു ആറ് മണി ആകുമ്പോള്‍ ഹോംവര്‍ക്ക്‌ തീരും..പിന്നെ ടീവി കാണല്‍ ആണ് പണി..അന്ന് നാഷണല്‍ ചാനല്‍ മാത്രമേ ഉള്ളു കാണാന്‍..മിക്കവാറും ടീവി ഓഫ്‌ ചെയുന്നത് അച്ഛന്‍ വന്നു കതകില്‍ മുട്ടുമ്പോള്‍ ആയിരിക്കും(അതായതു ടീവി കണ്ടു കണ്ടു ഉറങ്ങുന്ന ഒരു ശീലം എനിക്ക് അന്ന് ഉണ്ടായിരിന്നു എന്നാണ്). മിക്കവാറും ഞാറാഴ്ച ആയിരിക്കും അച്ഛനും ഞാനും ഒന്ന് നേരെ ചൊവ്വേ സംസാരിക്കുന്നതു തന്നെ.അച്ഛന്റെ ഡ്രസ്സ്‌ അലക്കുന്നതും ഇസ്തിരി ഇടുന്നതും അന്ന് ആണ്.എല്ലാ ഞാറാഴ്ചയും രാവിലെ അച്ഛന്‍ പുട്ട് ഉണ്ടാക്കും കൂടെ കടല കറിയോ അല്ലെങ്ങില്‍ ഫ്രിഡ്ജ്‌-ല്‍ വെച്ച തലേ ദിവസത്തെ ചിക്കന്‍ കറിയോ ആയിരിക്കും ഉണ്ടാവുക പുട്ടിനോടൊപ്പം(അച്ഛന് പുട്ട് ഒരു വീക്ക് പോയിന്റ്‌ ആയിരിന്നു...എല്ലാ ഞാറാഴ്ചയും പുട്ട് പുട്ട് പുട്ട് എന്റെ അമ്മോ ഞാന്‍ കഴിച്ച പുട്ടിനു ഹാണ്ട്സ് ആന്‍ഡ്‌ മാത്സ് ഇല്ല) അച്ഛന് പുട്ട് മാത്രമേ ഉണ്ടാകാന്‍ അറിയാവു എന്ന് തെറ്റുധരികേണ്ട, ഉച്ചക്ക് ഉള്ള ഭക്ഷണം പയറുകഞ്ഞി ആണ് അതായതു അരിയും പയറും കൂടി മിക്സ്‌ ചെയ്തു ഉണ്ടാക്കുന്ന ഒരു കഞ്ഞി...കൂടെ തേങ്ങ കൂടി അരച്ച് ചേര്‍ക്കും(അതിന്റെ ഒരു സ്വാദു ഒന്ന് വേറെ തന്നെ ആണ്...വായില്‍ വെള്ളം ഊറുന്നു ഇന്നും അത് ഓര്‍ക്കുമ്പോള്‍)രാത്രി മിക്കവാറും തറവാട്ടില്‍ പോകും അതുകൊണ്ട് ഞാറാഴ്ച ദിവസത്തെ ഡിന്നര്‍ കുശാലായിരിക്കും...അങ്ങനെ ഏതാണ്ട് ഒരു  വര്ഷം...

എന്റെ എട്ടാം ക്ലാസ്സ്‌ തുടങ്ങി ഒരു ഒന്‍പതു മാസം കഴിഞ്ഞപ്പോള്‍ അമ്മ വിദേശത്തെ ജോലി ഉപേഷിച്ച് നാട്ടില്‍ വന്നു..അനുജനെയും ബോര്‍ഡിംഗ് പഠനം നിര്‍ത്തി വീട്ടില്‍ നിന്നും പോയി പഠിക്കാന്‍ തുടങ്ങി..എന്റെ എട്ടാം ക്ലാസ്സ്‌ ജീവിതം ഒരു സംഭവം ആകും എന്ന് ഞാന്‍ ഒരിക്കലും പ്രതീഷിച്ചില്ല..ഞാന്‍ ആദ്യമായിട്ട് നാടുവിട്ടു പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ്(അതെ നിങ്ങള്‍ ഊഹിച്ചത് ശരി തന്നെ... രണ്ടു വട്ടം നാടുവിട്ടു പോയിട്ടുണ്ട്...അതുപോലെ തിരിച്ചു വന്നിട്ടും ഉണ്ട്)പക്ഷെ രണ്ടു വട്ടം പോയതും എനിക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടല്ല..എന്റെ കൂട്ടുകാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണ്..

നാടുവിടല്‍ എപ്പിസ്-ഒന്ന്: എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മാസത്തില്‍ ഒരു തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമ കാണുന്ന ഒരു ദുശീലം എന്നെ പിടികൂടിയിരുന്നു ..ആരെയും കൂടെ കൊണ്ട് പോകാറില്ല ഒറ്റയ്ക്ക് മാത്രമേ പോകു അത് ഇന്ന പടം എന്നില്ല എല്ലാ പടവും കാണും(ആക്ഷന്‍ പടങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടം, ഹൊറര്‍ പണ്ടേ ഇഷ്ടമല്ല). അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ കയ്യില്‍ അഞ്ചിന്റെ നയാപൈസ ഇല്ലാത്ത സമയം ഒരു ക്ലാസ്സ്‌മേറ്റ്‌ (ചോദിക്കണ്ട... പേര് പറയില്ല ഞാന്‍) സിനിമക്ക് പോകാമോ എന്ന് ചോദിച്ചു..ടിക്കറ്റ്‌ അവന്‍ എടുക്കാം എന്ന് പറഞ്ഞു(കണ്ടാ കണ്ടാ കുരിശു വരണ വഴി കണ്ടാ..പക്ഷെ ഞാന്‍ കണ്ടില്ല)അങ്ങനെ എനിക്ക് ഒരു സിനിമേറ്റിനെ കിട്ടി ..എനിക്ക് ഉള്ള മറ്റൊരു ഒരു സ്വഭാവഗുണം(ദുശീലം)ഒരാള്ലോടും കടപ്പാട് പാടില്ല എന്ന നിര്‍ബന്ധബുദ്ധി..അവന്‍ ഒരു തവണ ടിക്കറ്റ്‌ എടുത്തു തന്നപ്പോള്‍ ഞാന്‍ അവനു രണ്ടു പടത്തിനു ടിക്കറ്റ്‌ എടുത്തു കൊടുത്തു..അവനും ഉണ്ടായിരുന്നു ഈ സ്വഭാവഗുണം..അവന്‍  വീണ്ടും രണ്ടു സിനിമക്ക് ടിക്കറ്റ്‌ എടുത്തു തന്നു....അതെല്ലാം നല്ലത് തന്നെ...പക്ഷെ ഈ പറഞ്ഞ സിനിമ ടിക്കറ്റ്‌ എല്ലാം എടുത്തത്‌ ഒരു ആഴ്ചക്കുള്ളില്‍ ആയിരിന്നു...അതായതു ഒരാഴ്ച ക്ലാസ്സില്‍ ഞാനും അവനും ഇല്ല. പോരെ പുകില്..വീടുകാരെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് സാറ്..നടക്കണ കാര്യം പറ എന്ന് ഞങ്ങളും(കണ്ടാ കണ്ടാ കുരിശു എന്റെ തോളില്‍ കയറിയത് കണ്ടാ)മനസമാധാനത്തോടെ വയറു വേദന എന്ന് പറഞ്ഞു ക്ലാസ്സില്‍ നിന്നും മുങ്ങി മാസത്തില്‍ ഒരു പടം കണ്ടു കൊണ്ടിരുന്ന എന്നെ ടിക്കറ്റ്‌ എടുത്തു തരാം എന്ന് മോഹനവാഗ്ദാനം തന്നു കുഴിയില്‍ ചാടിച്ച കണ്ടാ...(നിങ്ങള് പറ ഇത് ഒരു ആ പണി ആയിപോയില്ലേ??). ഒടുവില്‍ ഞാന്‍ കുറ്റസമ്മതം നടത്താം എന്ന് തീരുമാനിച്ചു..വീട്ടില്‍ നിന്നും രണ്ടെണ്ണം കിട്ടും അത് പോട്ടെ എന്ന് വിചാരിച്ചു...പക്ഷെ എന്റെ കുരിശു സോറി സിനിമേറ്റ്‌ പറഞ്ഞു...അവന്‍ ഇത് വീട്ടില്‍ പറഞ്ഞാല്‍ അവനെ കൊന്നുകളയും എന്ന്...അവനെ രക്ഷിക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം എന്ന് ഞാന്‍ തല പുകഞ്ഞു ചിന്തിച്ചു തുടങ്ങി...എനിക്ക് ഒരു നല്ല ബുദ്ധി വരുന്നതിനു മുന്‍പ് അവനു വന്നു "അതിബുദ്ധി"....."നാടുവിടാം" ആദ്യം അത് നടക്കില്ല എന്ന് പറഞ്ഞു നോക്കി അവനു അവന്റെ അതിബുദ്ധിയില്‍ ബയങ്കര വിശ്വാസം..വലിച്ച വഴിയെ വന്നില്ല എങ്കില്‍ പോണ വഴിയെ വലിക്കാം എന്ന് ഞാനും തീരുമാനിച്ചു.(ഒരു അപകടം വരുമ്പോള്‍ കൂടുകരെ ഉപേക്ഷിക്കാന്‍ പാടില്ലാലോ..ഒരു നല്ല കൂട്ടുകാരന്‍ ഒരിക്കലും അത് ചെയ്യില്ല)...പിന്നെ ഞാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കി...എങ്ങനെ ഭംഗിയായിട്ട് നാടുവിടാം എന്ന്...അടുത്ത രണ്ടു ദിവസം പിന്നെ അതിനെ കുറിച്ചായി ചര്‍ച്ച...അവസാനം തീരുമാനം ആയി...സൈക്കിള്‍ വാടകയ്ക്ക് കിട്ടും അതും കൊണ്ട് മുങ്ങാം, വണ്ടി റെഡി പക്ഷെ കാശ് ഇല്ല...ഞാന്‍ അവനോടു പറഞ്ഞു "എന്റെ കയ്യില്‍ ഒന്നും ഇല്ല"...അവന്റെ വാഗ്ദാനം "അത് ഞാന്‍ റെഡി ആക്കാം"...അങ്ങനെ പോകേണ്ട ദിവസം തീരുമാനിച്ചു..അങ്ങനെ ആ സുദിനം വന്നെത്തി, എല്ലാദിവസവും സ്കൂളില്‍ പോകുന്ന പോലെ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി അവന്‍ പറഞ്ഞ സ്ഥലത്ത് അവനെ കാത്തു ഞാന്‍ നിന്നു...

Tuesday, January 5, 2010

ഓണാവധി

ഞാന്‍ പറഞ്ഞിരുന്നലോ അമ്മ വിദേശത്ത് ജോലിക്ക് പോയി എന്ന്, ആ വര്ഷം തന്നെ എന്നെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തിട്ടു അച്ഛനും അമ്മയുടെ അടുത്ത് പോയി. അതിനാല്‍ തറവാട്ടില്‍ നിന്നും ആരെങ്ങിലും വന്നാല്‍ മാത്രമേ എനിക്ക് വീട്ടില്‍ പോകാന്‍ പറ്റു എന്നായിരുന്നു അവസ്ഥ.

ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ന്നിട്ട് ആദ്യ ഓണാവധി, തലേ ദിവസം കഴുകി ഉണക്കി മെത്തയുടെ അടിയില്‍ വെച്ചിരുന്ന ഷര്‍ട്ടും പാന്റും(നിക്കര്‍ എന്നും പറയാം) ഇട്ടു റെഡി ആയി(ഇസ്തിരി ഇടുന്നതിനു പകരം അന്ന് കണ്ടുപിടിച്ച വിദ്യ) എല്ലാരോടും യാത്ര പറഞ്ഞു ഓണാവധി അടിച്ചു പൊളിക്കാനുള്ള ടൈംടേബിള്‍-ഉം ഉണ്ടാക്കി ഞാന്‍ ഇരുന്നു...സത്യം പറയാമല്ലോ, ആ ഇരിപ്പ് ഒരു നാല് നാലര ദിവസം ഇരുന്നു...വീടുകാരുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍...രണ്ടു ദിവസം കൊണ്ട് തന്നെ ബോര്‍ഡിംഗ് സ്കൂളിലെ എല്ലാരും പോയി കഴിഞ്ഞിരിന്നു....പിന്നെ ബാക്കി ഉണ്ടായിരുന്നത് ഞാനും,സ്വാമിജിയും, മെസ്സില്ലേ രണ്ടു തമിള്‍ മക്കളും.

അഞ്ചാം ദിവസം സ്കൂളിലെ ഒരു സാര്‍ വന്നു ബോര്‍ഡിങ്ങില്‍, വേറെ എന്തോ ഒഫീഷ്യല്‍ കാരണത്താല്‍ ആണ് വന്നത്.എന്നെ കണ്ടപ്പോള്‍ എന്താ താന്‍ ഇതുവരെ വീട്ടില്‍ പോയില്ലേ എന്ന് ചോദിച്ചു ഇതുവരെ വീടുകാര്‍ വിളിക്കാന്‍ വന്നില്ല എന്ന് പറഞ്ഞു, "ഇവനെ ഒന്ന് വീട്ടില്‍ എത്തിക്കാമോ, വീട് സിറ്റിയില്‍ തന്നെ ആണ്" സ്വാമിജി സാറിനോട് പറഞ്ഞു. വീട് എവിടെ അന്നെന്ന് അറിയാമോ എന്ന് ചോദിച്ചു, അറിയാം എന്ന് ഞാന്‍ പറഞ്ഞു...അങ്ങനെ സാറിന്റെ സ്കൂറെരിന്റെ പിറകില്‍ ഇരുന്നു അഞ്ചാം പക്കം ഞാന്‍ തറവാട്ടില്‍ എത്തി.അനുജനെ വീടുകാര്‍ നേരത്തെ വിളിച്ചുകൊണ്ടു വന്നിരുന്നു .കൂടെ വന്ന സാര്‍ വീടുകരോട് ചോദിച്ചു, എന്താ എന്നെ വന്നു വിളികതെതന്നു, ബോര്‍ഡിങ്ങില്‍ നിന്നും ലെറ്റര്‍ വന്നില്ല അതിനു വേണ്ടി വെയിറ്റ് ചെയുകയായിരുന്നു അവര്‍..അനുജന്റെ കോണ്‍വെന്റ് സ്കൂളില്‍ നിന്നും ലെറ്റര്‍ വന്നിരുന്നു എന്നാ അവനെ വിളിക്കാന്‍ പോകേണ്ടത് എന്ന് അറിയിച്ചു കൊണ്ട് ..അത് പോലെ എന്റെ ഗുരുകുലത്തില്‍ നിന്നുള്ള കത്തും കാത്ത് അവര്‍ വീട്ടില്‍ ഇരുന്നു..ഞാന്‍ ബോര്ടിങ്ങിലും...പിന്നെ ആണ് അറിഞ്ഞത് ലെറ്റര്‍ അയക്കുന്ന പരിപാടി എന്റെ ഗുരുകുലത്തില്‍ ഇല്ല എന്ന്....എന്നാലും എന്റെ ജീവിതത്തിലെ ആ അഞ്ചു ദിവസം..എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല..

സ്വാമിജി അന്ന് ആ സാറിനോട് എന്നെ വീട്ടില്‍ എത്തിക്കാന്‍ പറഞ്ഞില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ എന്റെ ഓണം ബോര്ടിങ്ങിലെ ഒരു റൂമില്‍ ആയിരുന്നേനെ. പിന്നെ ഒരിക്കല്‍ പോലും സ്വാമിജി എന്നോട് ദേഷ്യത്തില്‍ സംസാരിച്ചിട്ടില്ല.സ്വാമിജി എന്ന ആ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ എനിക്ക് കിട്ടിയ അവസരം ആയിരുന്നു ആ നാല് ദിവസം..

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം എനിക്ക് മറക്കാന്‍ പറ്റാതായി പിന്നെ ഒന്ന് മാത്രമേ ഉള്ളൂ. അത് ഫൈനല്‍ എക്സാം ആണ്..കാരണം ആ വര്ഷം എനിക്ക് ആയിരുന്നു സ്കൂള്‍ ഫസ്റ്റ്, അന്ന് എടുത്ത ഫോട്ടോ ഇന്നും വീട്ടില്‍ എവിടെയോ കാണണം..അങ്ങനെ ആ വര്‍ഷവും കടന്നു പോയി..ആറാം ക്ലാസ്സില്‍ ബോര്‍ഡിങ്ങില്‍ ചേരാന്‍ വന്ന എനിക്ക് കിട്ടിയ വാര്‍ത്ത ബോര്‍ഡിംഗ് എന്ന പരിപാടി നിര്‍ത്തി എന്നാണ്‌. ആ വിശ്വവിദ്യാലയത്തിന്റെ അവസാന വര്‍ഷ ബോര്‍ഡിങ്ങില്‍ എനിക്ക് താമസിക്കുവാനും സ്വാമിജി എന്ന ആ വലിയ മനുഷ്യനെ മനസ്സിലാകാനും അവസരം തന്ന ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു.

ആറാം ക്ലാസും ഏഴാം ക്ലാസും വലിയ സംഭവങ്ങള്‍ ഒന്നും കൂടാതെ കടന്നു പോയി.ഏതാണ്ട് ഒരു വര്ഷം വരെ അമ്മയോടൊപ്പം നിന്നതിനു ശേഷം അച്ഛന്‍ തിരിച്ചു വന്നിരുന്നു .ഞാനും അനുജനും എന്റെ ഏഴാം ക്ലാസ്സ്‌ ഫൈനല്‍ എക്സാം കഴിഞ്ഞു രണ്ടു മാസത്തെ അവധിക്കു അമ്മേടെ അടുത്തേക്ക് പോയി..നമ്മള്‍ തിരിച്ചു വന്നത് തറവാട്ടിലേക്ക് ആയിരുന്നില്ല....ഞങ്ങള്‍ തിരിച്ചു വന്നത് എന്റെ ലച്ചുവിന്റെ നാട്ടിലേക്കു ആയിരിന്നു....

Monday, January 4, 2010

ടൈംടേബിള്‍

ആദ്യ ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞു റൂമില്‍ തിരിച്ചു വന്നപ്പോള്‍ എന്നെ കാത്ത് ഒരു ഓല എന്റെ മേശ മേലെ കിടപ്പുണ്ടായിരുന്നു, ബോര്‍ടിങ്ങിലെ ടൈംടേബിള്‍ രാവിലെ എഴുനെല്കേണ്ട സമയം, ബ്രേക്ഫാസ്റ്റ്,ലഞ്ച്,ടി ആന്‍ഡ്‌ കടി,ഡിന്നര്‍ മുതലായവ കിട്ടുന്ന ടൈംസ്‌ ഇത് എല്ലാം ഇഷ്ടപ്പെട്ടു, ടൂഷന്‍ ക്ലാസ്സ്‌ അതും എല്ലാ ദിവസവും വൈകിട്ട് അതും പോട്ടെ,സ്വാമിജി ആണ് സയന്‍സ് ക്ലാസ്സ്‌ എടുക്കുന്നത് അത് മാത്രം സഹിക്കാന്‍ പറ്റുമായിരിന്നില്ല. പക്ഷെ സഹിച്ചല്ലെ പറ്റു ഞാന്‍ ആ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഒന്നും അല്ലലോ അത് ഒഴിവാക്കാന്‍. അങ്ങനെ ടൈംടേബിള്‍ ജീവിതം തുടങ്ങി, അപ്പോയെക്കും അനുജനോടുള്ള അസുയ കുറഞ്ഞു തുടങ്ങിയിരുന്നു എന്നാലും അവനു കിട്ടികൊണ്ടിരുന്ന മധുരപലഹാരങ്ങള്‍ അത് അത് മാത്രം മിനിമം എല്ലാ ആഴ്ചയും കിട്ടിയാല്‍ മതി എന്നായി ചിന്ത...

ഞാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ ചേരുന്നതിനു മുന്‍പ് തറവാട്ടില്‍ നിന്നും ഞാന്‍ അച്ഛന്റെ കൂടെ അല്ലെങ്ങില്‍ ബന്ധുക്കളുടെ കൂടെ മിക്കവാറും എല്ലാ സണ്‍‌ഡേയും അനുജനെ കാണാന്‍ പോകുമായിരുന്നു, പോകുന്ന വഴിയില്‍ ഞാന്‍ ആയിരിക്കും അവനു വേണ്ടുന്ന മധുരപലഹാരങ്ങള്‍ സെലക്ട്‌ ചെയുന്നത്. ജിലേബി, ലഡ്ഡു , മധുരസേവ, ബോളി ഇങ്ങനെ ഉള്ള മധുരം കൂടിയ സാധനങ്ങള്‍ വാങ്ങി സ്നേഹത്തോടെ അവന്റെ മുന്നില്‍ കൊണ്ട് വെക്കും കൂടെ ഒരു കവര്‍ പക്കാവട കൂടി കാണും  ഒരുപാടു  മധുരം കഴിച്ചു അവനു മത്തു പിടിച്ചാലോ എന്ന് വിചാരിച്ചിട്ടാ (കണ്ടാ കണ്ടാ ചേട്ടന്റെ സ്നേഹം) പക്ഷെ അവന്‍ പറയും "നീ കഴിച്ചോ" അവന്റെ ഈ സ്നേഹം കാണുമ്പൊള്‍ എന്റെ കണ്ണ് നിറയും എന്നിട്ട് ഞാന്‍ തന്നെ അത് മൊത്തവും കഴിക്കും(പൈസ കൊടുത്തു വാങ്ങിയത് വെറുതെ കളയാന്‍ പാടുള്ളതല്ല എന്ന് അമ്മ പണ്ട് പറഞ്ഞിട്ടുണ്ട്)

ഞാന്‍ എന്തൊക്കെ പ്രതീഷയോടെ ആണ് ഈ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായോ, കൂടുകാരോട് കൂടെ ഉള്ള ജീവിതം, റബ്ബര്‍ബാന്‍ഡ് ഉപയോഗിച്ചുള്ള പേപ്പര്‍ ബുള്ളെറ്റ് യുദ്ധം റൂമുകള്‍ തമ്മിലായിരുന്നു യുദ്ധം(സ്വാമിജി ഇല്ലാത്ത നേരം മാത്രം), വീടിലുള്ള സ്ഥാപക ജങ്ങമ വസ്തുക്കളെ കുറിച്ചുള്ള വിവരണം, തറവാട്ടില്‍ ആണ് താമസമെങ്ങിലും ഞാനും വിട്ടുകൊടുത്തില്ല,രണ്ടുനില വീട് ഉണ്ട് , ഫ്രിഡ്ജ്‌ ഉണ്ട്(അന്ന് വരെ കണ്ടിട്ട് കൂടി ഇല്ല ഈ പറഞ്ഞ സാധനം, കൂടെ ഉണ്ടായിരുന്ന ഏതോ കൂടുകാരന്‍ പറഞ്ഞത് ഞാന്‍ കേട്ടിരുന്നു),അച്ഛന് ബൈക്ക് ഉണ്ട്(അത് സത്യം) അതില്‍ അച്ഛന്‍ രണ്ടു ലോറികളുടെ മുകളില്‍ കൂടി ചാടി പോയിട്ടുണ്ട്(ഏതോ ഒരുവന്‍ പറഞ്ഞു അവന്റെ അച്ഛന്‍ ഒരിക്കല്‍ ഒരു ലോറിയുടെ മുകളില്‍ കൂടി ചാടിച്ചു എന്ന്, അപ്പൊ എനിക്ക് എന്റെ അച്ഛനെ താഴ്ത്തി കാട്ടാന്‍ പറ്റുമോ, നിങ്ങള് പറ..),വീട്ടില്‍ ഒരു ചെറിയ കുളം ഉണ്ട്, ഞാനും അനുജനും അതില്‍ ആണ് ദിവസവും വൈകിട്ട് കുളിക്കുന്നത്, അങ്ങനെ കൊച്ചു കൊച്ചു പൊങ്ങച്ചങ്ങള്‍ പറയുക ഇതൊക്കെ ആയിരുന്നു എന്റെയും കൂടുകരുടെയും രാത്രി നേരത്തെ ഹോബി, പക്ഷെ എന്റെ ഓര്‍മ ശരി ആണെങ്ങില്‍ ‍വളരെ കുറച്ചു ദിവസങ്ങളില്‍ മാത്രമേ എന്റെ ഏറ്റവും വലിയ മോഹം(മധുരപലഹാരങ്ങള്‍)കിട്ടിയിട്ടുള്ളൂ..

ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്ക് മറക്കാന്‍ പറ്റാതെ മറ്റൊരു സംഭവം ഉണ്ടായതു ആദ്യ ഓണം അവധി സമയത്താണ്. ഓണപരീക്ഷ കഴിഞ്ഞു എല്ലാ കുട്ടിക്കളും വീട്ടില്‍ പോകാന്‍ തയാറെടുപ്പുകള്‍ തുടങ്ങി, ഞാനും തുടങ്ങി ഒരുക്കങ്ങള്‍ പത്തു ദിവസത്തെ ടൈംടേബിള്‍ മനസ്സില്‍ തയാര്‍ ആക്കി വെച്ചു. മാങ്ങാ പറിക്കാന്‍ പോകേണ്ട സമയം, കുട്ടിയും കോലും കളികേണ്ട സമയം, ക്രിക്കറ്റ്‌ കളികാനുള്ള സമയം എന്നുവേണ്ട എല്ലാത്തിന്നും ഞാന്‍ ഒരു ടൈംടേബിള്‍ ഉണ്ടാക്കി (ജീവിതം അപ്പോള്‍ ഒരു ടൈംടേബ്ലില്‍ കുരുങ്ങി കിടക്കുക ആയിരുന്നലോ)..പക്ഷെ വീടുകാര്‍ എനിക്ക് വേണ്ടി കരുതിയ ടൈം ടേബിള്‍ ഈ അഞ്ചാം ക്ലാസ്സ്കാരന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് ആയിരുന്നു....

PS: എന്റെ അനുജന് മധുരപലഹാരങ്ങള്‍ ഇഷ്ടമല്ല എന്നത് എനിക്ക് മാത്രം അറിയാമായിരുന്ന രഹസ്യം.ആ വീക്ക്‌ പോയിന്റ്‌ ഞാന്‍ മുതലാക്കി എന്ന് കരുതുന്നവര്‍ക്ക് വേണ്ടി "ഞാന്‍ ഒരു കവര്‍ പക്കാവട അവന്നു വേണ്ടി മറക്കാതെ വാങ്ങുമായിരുന്നു എന്ന് മറക്കരുത്"

Sunday, January 3, 2010

ബോര്‍ഡിംഗ് സ്കൂള്‍

ബോര്‍ഡിംഗ് സ്കൂള്‍ എന്ന് വെച്ചാല്‍ എന്റെ മനസ്സില്‍ ഉള്ള ചിത്രം, എല്ലാരും എന്നെ കാണാന്‍ വരും പലതരത്തിലുള്ള മധുര പലഹാരങ്ങള്‍ കിട്ടും, വീടുകാര്‍ "പുത്തകം എടുത്തു വായിക്കെടാ" എന്ന് പറയില്ല, എല്ലാ സമയവും കൂടുകാര്‍ അടുത്ത് ഉണ്ടാവും, അങ്ങനെ ഒരായിരം സ്വപ്നങ്ങള്‍ എന്റെ അബോധ സുബോധ മനസ്സില്‍ തെളിഞ്ഞു വന്നു. പണ്ട് എന്റെ അനുജനോട് ഉണ്ടായിരുന്ന ഒരു അസൂയ ഇതായിരിന്നു.(അവന്‍ ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ന്നിട്ട് രണ്ടു വര്ഷം ആയിരുന്നു) .

അങ്ങനെ ഒരായിരം സ്വപ്നങ്ങള്‍ കണ്ടു കൊണ്ട് ഞാന്‍ ഒരു ജൂണ്‍ മാസത്തില്‍ ആ വിശ്വപ്രസിദ്ധമായ ഗുരുകുലത്തില്‍ ചേര്‍ന്നു..നെഞ്ചും വിരിച്ചു(അന്നും ഇന്നും അതില്ല എന്ന് എന്നെ അടുത്ത് അറിയുന്നവര്‍ക്ക് മാത്രം ആറിയാം) ആണ് ചെന്നത്...എന്റെ പെട്ടിയും, മെത്തയും അതിനുള്ളില്‍ ഒരു ക്രിക്കറ്റ്‌ ബാറ്റ്(ഇപ്പോള്‍ ആണേല്‍ ഒരു കുപ്പി നല്ല കള്ള് കണ്ടേനെ) എല്ലാം കൂടി ഒരു സെറ്റപ്പ് ആയിട്ടാണ് ഞാന്‍ അവിടെ ചെന്ന് കയറിയത്.

ബോര്‍ഡിംഗ് അടക്കി വാണിരുന്നത്‌ ഒരു സ്വാമിജി(ലൈഫ് ലോങ്ങ്‌ ബാച്ചിലേര്‍) ആയിരുന്നു(ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ബാച്ചിലേര്‍ ആയിട്ട് സുഹിക്കുകയായിരിക്കും) പരിശോധന കഴിഞ്ഞിട്ടേ അകത്തു കയറ്റു എന്ന് അറിഞ്ഞു..എനിക്ക് പേടിയില്ല, ഞാന്‍ ഇവിടെ സുഹിക്കാന്‍ വന്നതാ..പിന്നെ എന്തിനാ പേടി..ങ്ങും, അല്ലെങ്ങില്‍ തന്നെ എന്തിനാ പേടിക്കുന്നത്, നല്ല സ്റ്റാന്‍ഡേര്‍ഡ് കൂടിയ സ്കൂളില്‍ നിന്നും സ്കൂള്‍ ഫസ്റ്റ് വാങ്ങിയവനാ (അമ്മ തല്ലിയ പാടുകള്‍ മായാന്‍ ഒരു പാട് നാള്‍ വേണ്ടി വന്നു എന്നത് പരമ രഹസ്യം) ആരെയും പേടിക്കില്ല ഇതൊക്കെ ആയിരുന്നു എന്റെ ഊഴം എത്തും വരെ... "എന്താ ഇത്" സ്വാമിജി ചോദിച്ചു..കണ്ടാല്‍ അറിയില്ലേ എന്നാണ് എന്റെ മനസ്സില്‍ വന്നത് പക്ഷെ പുറത്തു വന്നത് "ക്രിക്കറ്റ്‌ ബാറ്റ്" എന്നാണ്, "പഠിക്കാനാണോ വന്നത് അതോ കളിയ്ക്കാന്‍ വേണ്ടിയോ?" ഉത്തരം മുട്ടി എന്ന് കേട്ടിട്ട് മാത്രമേ ഉള്ളു എനിക്കും മുട്ടി(മൂത്രം ആണെന്ന് മാത്രം) "ഇത് ഇവിടെ ഇരിക്കട്ടെ" ഇതും പറഞ്ഞു സ്വാമിജി എന്റെ ക്രിക്കറ്റ്‌ ബാറ്റ്(ഇത് കിട്ടാന്‍ വേണ്ടി അമ്മയോട് അടി ഉണ്ടാക്കിയത് ഇന്നും ഓര്‍മയുണ്ട്)എടുത്തു ഓഫീസ് റൂമിന്റെ അകത്തു ഒരു മൂലയ്ക്ക് വെച്ചു. തന്നെ ഞാന്‍ കാണിച്ചു തരാം എന്ന് മനസ്സില്‍ കുറിച്ച് ഇട്ടു(ഇത് വരെ അത് പറ്റിയിട്ടില്ല..ഇനി ഒരിക്കലും അത് പറ്റില്ല എന്ന് ഓര്‍ക്കുമ്പോള്‍ ഒരു വെഷമം മനസ്സില്‍) റൂം കാണിച്ചു തരാന്‍ പ്യൂണ്‍നിനെ ഏല്പിച്ചു..റൂം കണ്ട എന്റെ സകല നാഡികളും ഉള്ള കുറച്ചു മസിലുകളും തളര്‍ന്നു പോയി...ഓഫീസ് റൂമിനോട് ചേര്‍ന്നു ഉള്ള റൂം ഒന്ന് ഉറച്ചു തുമ്മിയാല്‍ തീര്‍ന്നു....ഇങ്ങേര്‍ എന്നെയും കൊണ്ടേ പോകു എന്ന് ഞാന്‍ ഉറപ്പിച്ചു.

എന്തായാലും ഇനി ഒന്നും ചെയാന്‍ പറ്റില്ല. വരുന്നത് വരട്ടെ എന്ന് മനസ്സില്‍ വിചാരിച്ചു റൂമിനകത്തു കയറി...ഓഫീസ് റൂമിന്റെ സൈഡില്‍ നിന്നും ഏറ്റവും ദൂരെ ഉള്ള കട്ടില്‍ ആണ് ഞാന്‍ തിരഞ്ഞു എടുത്തത്‌....ഒരു മേശ, കസേര, കട്ടില്‍ സെറ്റപ്പ് കൊള്ളാം എന്ന് മനസ്സില്‍ വിചാരിച്ചു. തറവാട്ടില്‍ എനിക്ക് എന്ന് പറയാന്‍ ഒരു കട്ടില്ലോ മേശയോ ഇല്ല, കൂടുതല്‍ നേരവും ഊണ് മേശയിലായിരിക്കും പഠനം, ഉറക്കം വരുമ്പോള്‍ ഞാന്‍ എവിടെ ആണോ അവിടെ ആണ് ഉറക്കം, ആരും പറയില്ല "എണീറ്റ്‌ പോടാ" എന്ന് (ആദ്യത്തെ ചെറുകുട്ടി അല്ലെയോ). അങ്ങനെ എനിക്കും കിട്ടി ഒരു മേശ, കസേര ആന്‍ഡ്‌ എ കട്ടില്‍. എന്റെ ഗുരുകുല വിദ്യ അഭ്യാസം അവിടെ തുടങ്ങി.

ഇപ്പോള്‍ ഞാന്‍ ചെറിയ കുട്ടി അല്ല അഞ്ചാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്, കുട്ടിക്കളി എല്ലാം നിര്‍ത്തണം എന്ന് മനസ്സില്‍ ഒരു തീരുമാനം എടുത്തു. ആദ്യത്തെ ക്ലാസ്സ്‌ ഞാന്‍ മറക്കില്ല, കാരണം ഹിന്ദി എന്ന വാക്ക് കേള്‍ക്കുന്നത് അന്ന് ആദ്യമായിട്ടാണ്, എനിക്ക് അപ്പോള്‍ തന്നെ ഒന്ന് മനസ്സിലായി ഇത് കുട്ടിക്കളി അല്ല എന്ന്. (എന്ത് കറക്റ്റ് ആയിട്ടാണ് നേരത്തെ ആ തീരുമാനം എടുത്തത്‌, എന്നെ കൊണ്ടേ പറ്റു അല്ലെ?). പറഞ്ഞാല്‍ വിശ്വാസം വരില്ല എന്ന് അറിയാം എന്നാലും പറയുന്നു, ഇന്നും ഹിന്ദി എനിക്ക് ബാലി കേറാ മല ആണ്. പക്ഷെ വിധിയുടെ വിളയാട്ടം എന്ന് അല്ലാതെ എന്ത് പറയാന്‍, എന്റെ ലച്ചുവിനോട് ഞാന്‍ ആദ്യം ചോദിച്ചതും ഒരു ഹിന്ദി പുസ്തകം ആയിരുന്നു....

Friday, January 1, 2010

തറവാട്

ഈ കഥ എഴുതുവാന്‍ ഉണ്ടായ കാരണം ലളിതമാണ്, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ പ്രതീഷക്കള്‍ അതിനു എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിക്കാന്‍ ഒരു പരീക്ഷണം. എല്ലാം തുറന്നു എഴുതുമ്പോള്‍ ചിലപ്പോള്‍ എനിക്ക് തന്നെ അത് മനസ്സിലയാലോ? ഇത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ല (ഇത് വായിക്കുന്നവര്‍ക്ക് തലവേദന വരും,ശപിക്കണം ക്ഷമിക്കണം സഹിക്കണം പ്ലീസ്..)

ഞാന്‍ കൃഷ്ണന്‍, കിച്ചന്‍ എന്ന് വിളിക്കും.ഒരു താമരകുളവും,ഒത്തിരി വയലുക്കളും-ഇന്ന് അതില്ല,പുഴ- അത് പണ്ടേ ഇല്ല. എന്നാലും ഒരു ചെറിയ തോട് ഉണ്ട്,തോടെന്നു വെച്ചാല്‍ ഒരു രണ്ടു രണ്ടെര മൂന്ന് അടി വീതി വരും(ഈ തോട് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല..)ഇതെല്ലാം കൂടിയുള്ള ഒരു ചെറിയ ഗ്രാമം,നഗരഹൃദയത്തില്‍ ഒരു ചെറിയ ഗ്രാമം എന്ന് പറയാം,അവിടെ ഒരു ചെറിയ വീടിലാണ് ഞങ്ങളുടെ താമസം.ഒരു ചെറിയ കുടുംബം.അച്ഛന്‍,അമ്മ,അനുജന്‍ പിന്നെ ഞാന്‍. അച്ഛനും അമ്മയ്ക്കും ഗവ.ജോലി,ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്നു.

ഞാന്‍ ജനിച്ചു വീണതും വളര്‍ന്നതും തറവാട്ടില്‍ ആണ്,തറവാട് എന്ന് പറഞ്ഞാല്‍ ഒരു ചെറിയ കൂടുകുടുംബം. അപ്പുപ്പന്‍,അമ്മൂമ്മ,അച്ഛന്‍, അച്ഛന്റെ സഹോദരങ്ങള്‍ (അഞ്ചു ആണും മൂന്ന് പെണ്ണും) അതില്‍ നാല് ആണുങ്ങളുടെ ഭാര്യമാരും മൂന്ന് പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരും പിന്നെ ഞങ്ങള്‍ കുട്ടികളും ...ഇതെല്ലാം കൂടി ചേര്‍ന്നുള്ള ഒരു ചെറിയ കൂടുകുടുംബം.(കുട്ടികളുടെ എണ്ണം പറയാത്തത് ഒരു പോസ്റ്റ്‌ അതിനു വേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ടാണ്).അച്ഛന്റെ ചേട്ടനും അനുജന്മാരും പണ്ട് പണ്ടേ ദുവേയിലും സൌദിയിലും(ഇപ്പൊ ദുബായ് & സൗദി)ജോലി ഉള്ളവര്‍(ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ കുടുംബത്തിലെ ഗേള്‍സ്‌ എന്തു കണ്ടിട്ടാണ് അച്ഛനെയും അമ്മയെയും ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന്)അതില്‍ പലരും ഇന്ന് നാട്ടില്‍ സ്ഥിരതാമസം ആയി‍‍.

ഞാന്‍ ആണ് തറവാട്ടിലെ ആദ്യ ചെറുകുട്ടി(അച്ഛന്റെ ജേഷ്ടനെ ഓവര്‍ടേക്ക് ചെയ്തു എന്റെ അച്ഛന്‍ അമ്മയെ പ്രേമിച്ചു വിവാഹം കഴിച്ചു, അതാണ് ഞാന്‍ ആദ്യ ചെറുകുട്ടി ആയതിന്റെ പിന്നിലുള്ള ഗുട്ടന്‍സ്).തറവാട്ടിലെ ആദ്യത്തെ ചെറുകുട്ടി ആയതുകൊണ്ട് ഒരു പാട് ലാളിച്ചു തന്നെ ആണ് വളര്‍ത്തിയത്‌.അതിന്റെ നേട്ടവും കോട്ടവും എനിക്കിന്നുണ്ട്.

നഗരഹൃദയത്തിലെ അറിയപ്പെടുന്ന ഒരു കോണ്‍വെന്റില്‍ ആയിരുന്നു എന്റെ നാലാം ക്ലാസ്സ്‌ വരെ ഉള്ള വിദ്യാഭ്യാസം.ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് അമ്മക്ക് വിദേശത്ത് പോകാന്‍ അവസരം ലഭിക്കുന്നത്. അങ്ങനെ അനുജനെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്തു, എന്നെയും അഞ്ചാം ക്ലാസ്സ്‌ മുതല്‍ ആ സ്കൂളില്‍ ചേര്‍ക്കാം എന്ന് ആയിരുന്നു അച്ഛന്റെയും അമ്മേടെയും പ്ലാന്‍. പക്ഷെ ആ പ്ലാന്‍ നടന്നില്ല..ഞാന്‍ പഠിച്ച സ്കൂള്‍ അത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളതല്ല എന്നായിരുന്നു അവിടെന്നു കിട്ടിയ മറുപടി..ഉടന്‍ തന്നെ പ്രശ്നം വെപ്പിക്കല്‍ കവടി നിരത്തല്‍ ഇത്യാദി കലാപരിപടിക്കള്‍ നടത്തി എല്ലാരും കൂടി ഒരു തീരുമാനത്തില്‍ എത്തി....നഗരഹൃദയത്തില്‍ ഉള്ള ഒരുപാട് ആസ്ഥാന പുലികള്‍(എല്ലാ വിദ്യകളും)പഠിച്ച് ഇറങ്ങി എന്ന് അവകാശപെടുന്ന വിശ്വപ്രസിദ്ധമായ വിദ്യാലയത്തില്‍ എന്നെ ചേര്‍ക്കാം അവിടെ ബോര്‍ഡിംഗ് ഉണ്ട് എന്നതാണ് കാരണം. അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍ ഞാന്‍ എന്നെ ഞാന്‍ ആക്കിയ വിശ്വപ്രസിദ്ധമായ ആ ഗുരുകുലത്തില്‍ ചേര്‍ന്നു...എന്റെ ജീവിതത്തിലെ വഴിത്തിരിവ് (കോഞ്ഞാട്ട  ആയതു എന്ന് സാരം) ഇവിടെ ആണോ സംഭവിച്ചത്?

അത് അടുത്ത എപ്പിസ്സില്‍....വരണം വായിക്കണം തെറി വിളിക്കണം..മറക്കരുത്...കഥ തുടരും