ഞാന്‍ പറഞ്ഞിരുന്നലോ അമ്മ വിദേശത്ത് ജോലിക്ക് പോയി എന്ന്, ആ വര്ഷം തന്നെ എന്നെ ബോര്‍ഡിങ്ങില്‍ ചേര്‍ത്തിട്ടു അച്ഛനും അമ്മയുടെ അടുത്ത് പോയി. അതിനാല്‍ തറവാട്ടില്‍ നിന്നും ആരെങ്ങിലും വന്നാല്‍ മാത്രമേ എനിക്ക് വീട്ടില്‍ പോകാന്‍ പറ്റു എന്നായിരുന്നു അവസ്ഥ.
ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ന്നിട്ട് ആദ്യ ഓണാവധി, തലേ ദിവസം കഴുകി ഉണക്കി മെത്തയുടെ അടിയില്‍ വെച്ചിരുന്ന ഷര്‍ട്ടും പാന്റും(നിക്കര്‍ എന്നും പറയാം) ഇട്ടു റെഡി ആയി(ഇസ്തിരി ഇടുന്നതിനു പകരം അന്ന് കണ്ടുപിടിച്ച വിദ്യ) എല്ലാരോടും യാത്ര പറഞ്ഞു ഓണാവധി അടിച്ചു പൊളിക്കാനുള്ള ടൈംടേബിള്‍-ഉം ഉണ്ടാക്കി ഞാന്‍ ഇരുന്നു...സത്യം പറയാമല്ലോ, ആ ഇരിപ്പ് ഒരു നാല് നാലര ദിവസം ഇരുന്നു...വീടുകാരുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍...രണ്ടു ദിവസം കൊണ്ട് തന്നെ ബോര്‍ഡിംഗ് സ്കൂളിലെ എല്ലാരും പോയി കഴിഞ്ഞിരിന്നു....പിന്നെ ബാക്കി ഉണ്ടായിരുന്നത് ഞാനും,സ്വാമിജിയും, മെസ്സില്ലേ രണ്ടു തമിള്‍ മക്കളും.
അഞ്ചാം ദിവസം സ്കൂളിലെ ഒരു സാര്‍ വന്നു ബോര്‍ഡിങ്ങില്‍, വേറെ എന്തോ ഒഫീഷ്യല്‍ കാരണത്താല്‍ ആണ് വന്നത്.എന്നെ കണ്ടപ്പോള്‍ എന്താ താന്‍ ഇതുവരെ വീട്ടില്‍ പോയില്ലേ എന്ന് ചോദിച്ചു ഇതുവരെ വീടുകാര്‍ വിളിക്കാന്‍ വന്നില്ല എന്ന് പറഞ്ഞു, "ഇവനെ ഒന്ന് വീട്ടില്‍ എത്തിക്കാമോ, വീട് സിറ്റിയില്‍ തന്നെ ആണ്" സ്വാമിജി സാറിനോട് പറഞ്ഞു. വീട് എവിടെ അന്നെന്ന് അറിയാമോ എന്ന് ചോദിച്ചു, അറിയാം എന്ന് ഞാന്‍ പറഞ്ഞു...അങ്ങനെ സാറിന്റെ സ്കൂറെരിന്റെ പിറകില്‍ ഇരുന്നു അഞ്ചാം പക്കം ഞാന്‍ തറവാട്ടില്‍ എത്തി.അനുജനെ വീടുകാര്‍ നേരത്തെ വിളിച്ചുകൊണ്ടു വന്നിരുന്നു .കൂടെ വന്ന സാര്‍ വീടുകരോട് ചോദിച്ചു, എന്താ എന്നെ വന്നു വിളികതെതന്നു, ബോര്‍ഡിങ്ങില്‍ നിന്നും ലെറ്റര്‍ വന്നില്ല അതിനു വേണ്ടി വെയിറ്റ് ചെയുകയായിരുന്നു അവര്‍..അനുജന്റെ കോണ്‍വെന്റ് സ്കൂളില്‍ നിന്നും ലെറ്റര്‍ വന്നിരുന്നു എന്നാ അവനെ വിളിക്കാന്‍ പോകേണ്ടത് എന്ന് അറിയിച്ചു കൊണ്ട് ..അത് പോലെ എന്റെ ഗുരുകുലത്തില്‍ നിന്നുള്ള കത്തും കാത്ത് അവര്‍ വീട്ടില്‍ ഇരുന്നു..ഞാന്‍ ബോര്ടിങ്ങിലും...പിന്നെ ആണ് അറിഞ്ഞത് ലെറ്റര്‍ അയക്കുന്ന പരിപാടി എന്റെ ഗുരുകുലത്തില്‍ ഇല്ല എന്ന്....എന്നാലും എന്റെ ജീവിതത്തിലെ ആ അഞ്ചു ദിവസം..എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല..
സ്വാമിജി അന്ന് ആ സാറിനോട് എന്നെ വീട്ടില്‍ എത്തിക്കാന്‍ പറഞ്ഞില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ എന്റെ ഓണം ബോര്ടിങ്ങിലെ ഒരു റൂമില്‍ ആയിരുന്നേനെ. പിന്നെ ഒരിക്കല്‍ പോലും സ്വാമിജി എന്നോട് ദേഷ്യത്തില്‍ സംസാരിച്ചിട്ടില്ല.സ്വാമിജി എന്ന ആ വലിയ മനുഷ്യനെ മനസ്സിലാക്കാന്‍ എനിക്ക് കിട്ടിയ അവസരം ആയിരുന്നു ആ നാല് ദിവസം..
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം എനിക്ക് മറക്കാന്‍ പറ്റാതായി പിന്നെ ഒന്ന് മാത്രമേ ഉള്ളൂ. അത് ഫൈനല്‍ എക്സാം ആണ്..കാരണം ആ വര്ഷം എനിക്ക് ആയിരുന്നു സ്കൂള്‍ ഫസ്റ്റ്, അന്ന് എടുത്ത ഫോട്ടോ ഇന്നും വീട്ടില്‍ എവിടെയോ കാണണം..അങ്ങനെ ആ വര്‍ഷവും കടന്നു പോയി..ആറാം ക്ലാസ്സില്‍ ബോര്‍ഡിങ്ങില്‍ ചേരാന്‍ വന്ന എനിക്ക് കിട്ടിയ വാര്‍ത്ത ബോര്‍ഡിംഗ് എന്ന പരിപാടി നിര്‍ത്തി എന്നാണ്. ആ വിശ്വവിദ്യാലയത്തിന്റെ അവസാന വര്‍ഷ ബോര്‍ഡിങ്ങില്‍ എനിക്ക് താമസിക്കുവാനും സ്വാമിജി എന്ന ആ വലിയ മനുഷ്യനെ മനസ്സിലാകാനും അവസരം തന്ന ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു.
ആറാം ക്ലാസും ഏഴാം ക്ലാസും വലിയ സംഭവങ്ങള്‍ ഒന്നും കൂടാതെ കടന്നു പോയി.ഏതാണ്ട് ഒരു വര്ഷം വരെ അമ്മയോടൊപ്പം നിന്നതിനു ശേഷം അച്ഛന്‍ തിരിച്ചു വന്നിരുന്നു .ഞാനും അനുജനും എന്റെ ഏഴാം ക്ലാസ്സ് ഫൈനല്‍ എക്സാം കഴിഞ്ഞു രണ്ടു മാസത്തെ അവധിക്കു അമ്മേടെ അടുത്തേക്ക് പോയി..നമ്മള്‍ തിരിച്ചു വന്നത് തറവാട്ടിലേക്ക് ആയിരുന്നില്ല....ഞങ്ങള്‍ തിരിച്ചു വന്നത് എന്റെ ലച്ചുവിന്റെ നാട്ടിലേക്കു ആയിരിന്നു....
No comments:
Post a Comment