ബോര്‍ഡിംഗ് സ്കൂള്‍ എന്ന് വെച്ചാല്‍ എന്റെ മനസ്സില്‍ ഉള്ള ചിത്രം, എല്ലാരും എന്നെ കാണാന്‍ വരും പലതരത്തിലുള്ള മധുര പലഹാരങ്ങള്‍ കിട്ടും, വീടുകാര്‍ "പുത്തകം എടുത്തു വായിക്കെടാ" എന്ന് പറയില്ല, എല്ലാ സമയവും കൂടുകാര്‍ അടുത്ത് ഉണ്ടാവും, അങ്ങനെ ഒരായിരം സ്വപ്നങ്ങള്‍ എന്റെ അബോധ സുബോധ മനസ്സില്‍ തെളിഞ്ഞു വന്നു. പണ്ട് എന്റെ അനുജനോട് ഉണ്ടായിരുന്ന ഒരു അസൂയ ഇതായിരിന്നു.(അവന്‍ ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ന്നിട്ട് രണ്ടു വര്ഷം ആയിരുന്നു) .
അങ്ങനെ ഒരായിരം സ്വപ്നങ്ങള്‍ കണ്ടു കൊണ്ട് ഞാന്‍ ഒരു ജൂണ്‍ മാസത്തില്‍ ആ വിശ്വപ്രസിദ്ധമായ ഗുരുകുലത്തില്‍ ചേര്‍ന്നു..നെഞ്ചും വിരിച്ചു(അന്നും ഇന്നും അതില്ല എന്ന് എന്നെ അടുത്ത് അറിയുന്നവര്‍ക്ക് മാത്രം ആറിയാം) ആണ് ചെന്നത്...എന്റെ പെട്ടിയും, മെത്തയും അതിനുള്ളില്‍ ഒരു ക്രിക്കറ്റ് ബാറ്റ്(ഇപ്പോള്‍ ആണേല്‍ ഒരു കുപ്പി നല്ല കള്ള് കണ്ടേനെ) എല്ലാം കൂടി ഒരു സെറ്റപ്പ് ആയിട്ടാണ് ഞാന്‍ അവിടെ ചെന്ന് കയറിയത്.
ബോര്‍ഡിംഗ് അടക്കി വാണിരുന്നത് ഒരു സ്വാമിജി(ലൈഫ് ലോങ്ങ് ബാച്ചിലേര്‍) ആയിരുന്നു(ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ബാച്ചിലേര്‍ ആയിട്ട് സുഹിക്കുകയായിരിക്കും) പരിശോധന കഴിഞ്ഞിട്ടേ അകത്തു കയറ്റു എന്ന് അറിഞ്ഞു..എനിക്ക് പേടിയില്ല, ഞാന്‍ ഇവിടെ സുഹിക്കാന്‍ വന്നതാ..പിന്നെ എന്തിനാ പേടി..ങ്ങും, അല്ലെങ്ങില്‍ തന്നെ എന്തിനാ പേടിക്കുന്നത്, നല്ല സ്റ്റാന്‍ഡേര്‍ഡ് കൂടിയ സ്കൂളില്‍ നിന്നും സ്കൂള്‍ ഫസ്റ്റ് വാങ്ങിയവനാ (അമ്മ തല്ലിയ പാടുകള്‍ മായാന്‍ ഒരു പാട് നാള്‍ വേണ്ടി വന്നു എന്നത് പരമ രഹസ്യം) ആരെയും പേടിക്കില്ല ഇതൊക്കെ ആയിരുന്നു എന്റെ ഊഴം എത്തും വരെ... "എന്താ ഇത്" സ്വാമിജി ചോദിച്ചു..കണ്ടാല്‍ അറിയില്ലേ എന്നാണ് എന്റെ മനസ്സില്‍ വന്നത് പക്ഷെ പുറത്തു വന്നത് "ക്രിക്കറ്റ് ബാറ്റ്" എന്നാണ്, "പഠിക്കാനാണോ വന്നത് അതോ കളിയ്ക്കാന്‍ വേണ്ടിയോ?" ഉത്തരം മുട്ടി എന്ന് കേട്ടിട്ട് മാത്രമേ ഉള്ളു എനിക്കും മുട്ടി(മൂത്രം ആണെന്ന് മാത്രം) "ഇത് ഇവിടെ ഇരിക്കട്ടെ" ഇതും പറഞ്ഞു സ്വാമിജി എന്റെ ക്രിക്കറ്റ് ബാറ്റ്(ഇത് കിട്ടാന്‍ വേണ്ടി അമ്മയോട് അടി ഉണ്ടാക്കിയത് ഇന്നും ഓര്‍മയുണ്ട്)എടുത്തു ഓഫീസ് റൂമിന്റെ അകത്തു ഒരു മൂലയ്ക്ക് വെച്ചു. തന്നെ ഞാന്‍ കാണിച്ചു തരാം എന്ന് മനസ്സില്‍ കുറിച്ച് ഇട്ടു(ഇത് വരെ അത് പറ്റിയിട്ടില്ല..ഇനി ഒരിക്കലും അത് പറ്റില്ല എന്ന് ഓര്‍ക്കുമ്പോള്‍ ഒരു വെഷമം മനസ്സില്‍) റൂം കാണിച്ചു തരാന്‍ പ്യൂണ്‍നിനെ ഏല്പിച്ചു..റൂം കണ്ട എന്റെ സകല നാഡികളും ഉള്ള കുറച്ചു മസിലുകളും തളര്‍ന്നു പോയി...ഓഫീസ് റൂമിനോട് ചേര്‍ന്നു ഉള്ള റൂം ഒന്ന് ഉറച്ചു തുമ്മിയാല്‍ തീര്‍ന്നു....ഇങ്ങേര്‍ എന്നെയും കൊണ്ടേ പോകു എന്ന് ഞാന്‍ ഉറപ്പിച്ചു.
എന്തായാലും ഇനി ഒന്നും ചെയാന്‍ പറ്റില്ല. വരുന്നത് വരട്ടെ എന്ന് മനസ്സില്‍ വിചാരിച്ചു റൂമിനകത്തു കയറി...ഓഫീസ് റൂമിന്റെ സൈഡില്‍ നിന്നും ഏറ്റവും ദൂരെ ഉള്ള കട്ടില്‍ ആണ് ഞാന്‍ തിരഞ്ഞു എടുത്തത്....ഒരു മേശ, കസേര, കട്ടില്‍ സെറ്റപ്പ് കൊള്ളാം എന്ന് മനസ്സില്‍ വിചാരിച്ചു. തറവാട്ടില്‍ എനിക്ക് എന്ന് പറയാന്‍ ഒരു കട്ടില്ലോ മേശയോ ഇല്ല, കൂടുതല്‍ നേരവും ഊണ് മേശയിലായിരിക്കും പഠനം, ഉറക്കം വരുമ്പോള്‍ ഞാന്‍ എവിടെ ആണോ അവിടെ ആണ് ഉറക്കം, ആരും പറയില്ല "എണീറ്റ് പോടാ" എന്ന് (ആദ്യത്തെ ചെറുകുട്ടി അല്ലെയോ). അങ്ങനെ എനിക്കും കിട്ടി ഒരു മേശ, കസേര ആന്‍ഡ് എ കട്ടില്‍. എന്റെ ഗുരുകുല വിദ്യ അഭ്യാസം അവിടെ തുടങ്ങി.
ഇപ്പോള്‍ ഞാന്‍ ചെറിയ കുട്ടി അല്ല അഞ്ചാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്, കുട്ടിക്കളി എല്ലാം നിര്‍ത്തണം എന്ന് മനസ്സില്‍ ഒരു തീരുമാനം എടുത്തു. ആദ്യത്തെ ക്ലാസ്സ് ഞാന്‍ മറക്കില്ല, കാരണം ഹിന്ദി എന്ന വാക്ക് കേള്‍ക്കുന്നത് അന്ന് ആദ്യമായിട്ടാണ്, എനിക്ക് അപ്പോള്‍ തന്നെ ഒന്ന് മനസ്സിലായി ഇത് കുട്ടിക്കളി അല്ല എന്ന്. (എന്ത് കറക്റ്റ് ആയിട്ടാണ് നേരത്തെ ആ തീരുമാനം എടുത്തത്, എന്നെ കൊണ്ടേ പറ്റു അല്ലെ?). പറഞ്ഞാല്‍ വിശ്വാസം വരില്ല എന്ന് അറിയാം എന്നാലും പറയുന്നു, ഇന്നും ഹിന്ദി എനിക്ക് ബാലി കേറാ മല ആണ്. പക്ഷെ വിധിയുടെ വിളയാട്ടം എന്ന് അല്ലാതെ എന്ത് പറയാന്‍, എന്റെ ലച്ചുവിനോട് ഞാന്‍ ആദ്യം ചോദിച്ചതും ഒരു ഹിന്ദി പുസ്തകം ആയിരുന്നു....
i liked the last line a lot..... hi hi hi hi
ReplyDelete