ആരും ചീത്ത വിളിക്കണ്ട എനിക്കറിയാം അവസാന രണ്ടു പോസ്റ്റുകള്‍ക്ക് നീളം അല്പം (ശരി.. ശരി..സമ്മതിച്ചു)കുറച്ചു അധികം ആയിപോയി...ഇനി ഉണ്ടാവാതെ നോക്കാം...സത്യത്തില്‍ ഒരുപാട് വെട്ടിച്ചുരുക്കി ആണ് പോസ്റ്റ് ചെയ്തത്....അത് എഴുതി കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ തലവേദന മാറിയത് രണ്ടു സ്കോച് സോറി ഫ്രഞ്ച് ബ്രാണ്ടി വെള്ളം കുറച്ചു അകത്തു ചെന്നപ്പോള്‍ ആണ്(പൊങ്ങച്ചം ഇപ്പോഴും തീരെ വിട്ടുമാറിയിട്ടില്ല എന്ന് മനസ്സിലായി കാണുമല്ലോ അല്ലെ??)
അപ്പോള്‍ അങ്ങനെ എന്റെ ആദ്യ നാടുവിടല്‍ കഴിഞ്ഞു.....എന്റെ സിനിമേറ്റ് പുള്ളികാരനെ ഇപ്പോഴും കാണാറുണ്ട്, സംസാരിക്കാറുണ്ട് .....ആ സുഹൃത്ത് ബന്ധം എന്നും ഉണ്ടാവുകയും ചെയ്യും..എനിക്ക് അങ്ങനെ ആരോടും പിണങ്ങി ഇരിക്കാന്‍ പറ്റില്ല ...അത് എന്റെ മറ്റൊരു ദുശീലം ആണ്...അത് കാരണം എനിക്ക് നഷ്ടങ്ങള്‍ മാത്രമല്ല ഒരുപാട് നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്(ചോദിക്കരുത് ഒന്നും ഓര്‍മയില്ല...ഹി ഹി ഹി .... ചുമ്മാ കാച്ചിയതാ...)
എട്ടാം ക്ലാസ്സ് പൂര്‍ത്തീകരിക്കും വരെ ഒരു ദുശീലവും എനിക്ക് ഇല്ലായിരുന്നു (ക്ലാസ്സ് കട്ട് ചെയ്തു സിനിമക്ക് പോകുന്നത് ഒരു ദുശീലം എന്ന് പറയുന്നവനെ ഞാന്‍ തട്ടും അമ്മച്ചിയാണേ തട്ടും.....പക്ഷെ എന്റെ മോന്‍ അത് ചെയ്‌താല്‍ അവനെയും ഞാന്‍ തട്ടും അത് വേ ഇത് റെ..)...ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു വലിയ മണ്ടത്തരം കാണിച്ചു..അതിന് വിലയായി കൊടുത്തത് എന്റെ ഒരു വര്ഷം ആയിരുന്നു....സമയം മോശം ആയിരിക്കുമ്പോള്‍ നല്ല 916 സ്വര്‍ണ്ണത്തില്‍ കയറി പിടിച്ചാലും അത് ഉണ്ടകല്ല് ആയിരിക്കും. കേട്ടിടില്ലേ? (അല്ല അത് നിങ്ങള്‍ എങ്ങനെ കേള്‍ക്കണേ? ഞാന്‍ ഇപ്പൊ ഉണ്ടാക്കിയ ബനാന ടോക്ക് അല്ലെ അത്)...അപ്പം നമ്മള്‍ സോറി ഞാന്‍ പറഞ്ഞു വന്നത് എന്റെ സ്കൂള്‍ ജീവിതത്തിലെ ഒരു വര്ഷം ഉ.... ഛെ.....കല്ല് ആയതു എങ്ങനെ എന്ന്...
സ്കൂള്ലിനു അടുത്തുള്ള ഒരു സിനിമ കൊട്ടകയില്‍ എല്ലാ വെള്ളികളിലും(ഫ്രൈഡേ) ക്ലാസ്സിക് (തെറ്റുധരിക്കണ്ട ക്ലാസ്സിക് എന്ന് ഉദേശിച്ചത് ക്ലാസ്സിക് എന്ന് തന്നെ ആണ്) ഇംഗ്ലീഷ് പടങ്ങള്‍ വരും...ഒന്നേകാല്‍ മണിക്ക് തുടങ്ങുന്ന ഷോ ഏതാണ്ട് ഒരു മൂന്ന് മണിക്ക് തീരും..അതായതു എല്ലാ വെള്ളികളിലും(ഫ്രൈഡേ) ഉച്ചക്ക് ഊണിനു ക്ലാസ്സ് വിടുമ്പോള്‍ ഊണ് കഴിച്ചിട്ട് നേരെ നൂല്‍ വെച്ച് പിടിച്ച പോല്ലെ പോകുന്നത് ഈ സിനിമ കൊട്ടകയിലേക്ക് ആണ്..ഷോ കഴിഞ്ഞ ഉടനെ ഒരു തട്ടുപൊളിപ്പന്‍ ചായയും കുടിച്ചു നേരെ സ്കൂളിന്റെ മുന്‍വശത്തുള്ള ബസ്‌സ്റ്റോപ്പില്‍ വന്നു വീടിലേക്കുള്ള ബസ് കാത്തു നില്‍ക്കും കൂടെ പഠിക്കുന്ന കൂടുകാര്‍ അപ്പോഴേക്കും എന്റെ ബാഗുമായിട്ടു അവിടെ കാണും....ഈ വെള്ളി ദിനങ്ങളില്‍ സിനിമക്ക് പോകുന്നത് കൊണ്ട് ഒരു ഗുണം അടുത്ത രണ്ടു ദിവസം അവധി ആയതു കൊണ്ട് തിങ്ങളാഴ്ച സാറുമാര് ഇത് ഓര്‍ക്കില്ല ...ആദ്യത്തെ ഏഴു എട്ടു മാസം ഒരു കുഴപ്പവും ഇല്ലായിരുന്നു...പക്ഷെ ഒരു ദിവസം ഈ പറഞ്ഞ കൂടുകാര്‍ വന്നപ്പോള്‍ അവരുടെ കയ്യില്‍ എന്റെ ബാഗ് ഇല്ല..ചോദിച്ചപ്പോള്‍ പറഞ്ഞു, അത് കപ്പല് കൊണ്ടുപോയി എന്ന്..ആദ്യത്തെ ഞെട്ടല്‍ മാറിയതിനു ശേഷം വീണ്ടും ചോദിച്ചു "എന്താ സംഭവിച്ചത്". കപ്പല്‍(സാറിന്റെ ഇരട്ട പേര് ആണ്) ക്ലാസ്സ് എടുക്കുന്ന സമയം എന്റെ ബാഗ് അനാഥമായിട്ട് കണ്ടപ്പോള്‍ പുള്ളികാരന് ഒരു സംശയം, ഇത് ആരുടെ ബാഗ് എന്ന് ചോദ്യത്തിന്നു ഒരു ഉത്തരവും കിട്ടിയില്ല..എങ്കില്‍ പിന്നെ ഈ ബാഗ് ഞാന്‍ കൊണ്ടുപോവുകയാണ് എന്നും പറഞ്ഞു ക്ലാസ്സ് കഴിഞ്ഞ ഉടനെ അതും കൊണ്ട് ഒരു പോക്ക്...എന്റെ ബാഗ് പോയി നിന്നത് ഹെഡ്മാസ്റ്ററുടെ റൂമിലാണ്....
എന്തായാലും പണി കിട്ടി..ബാഗ് ഇല്ലാതെ വീട്ടില്‍ പോകാന്‍ പറ്റില്ല..വരുന്നത് വരട്ടെ എന്ന് കരുതി നേരെ ടീച്ചേര്‍സ് റൂമില്‍ ചെന്നു..പ്രതീഷിച്ച പോല്ലെ കപ്പല്‍ അവിടെ തന്നെ നങ്കുരം ഇട്ടു കിടപ്പുണ്ടായിരുന്നു....നേരെ ചെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് "സാറേ ഒരു തെറ്റ് പറ്റി പോയി ഇനി ഒരിക്കലും ഇത് പോലെ ഉണ്ടാവില്ല" പുള്ളികാരന്‍ എന്നെ മൊത്തത്തില്‍ ഒന്ന് നോക്കി.."ശരി ശരി ഹെഡ്മാസ്റ്ററുടെ റൂമില്‍ ചെന്ന് ബാഗ് വാങ്ങിക്കോ"..പകുതി ജീവന്‍ തിരിച്ചു കിട്ടി..ബാക്കി പകുതി ഹെഡ്മാസ്റ്ററുടെ റൂമില്‍ ആണ് എന്റെ ജീവിതത്തില്‍, അതായതു എന്റെ സ്കൂള്‍ ജീവിതത്തില്‍ ഹെഡ്മാസ്റ്ററുടെ റൂമില്‍ പോയിട്ടുള്ളത് രണ്ടേ രണ്ടു കാര്യത്തിനാണ്....ഒന്ന് അഞ്ചാം ക്ലാസ്സില്‍ ഫസ്റ്റ് കിട്ടിയപ്പോള്‍, രണ്ട് സ്വാമിജിക്ക് വേണ്ടി ഒരു പേപ്പര്‍ വാങ്ങാന്‍..അങ്ങനെ മൂന്നാമത്തെ തവണ ഹെഡ് മാസ്റ്ററുടെ റൂമിലേക്ക് കയറി "എന്താ"......"സാര്‍ എന്റെ ബാഗ്" അത്രെയും പറഞ്ഞ ഉടനെ ഓ ഇയാള്‍ ആയിരുന്നോ എന്ന് ചോദിച്ചു കൊണ്ട് സീറ്റില്‍ നിന്നും എണീറ്റു ...ഇന്ന് വരെ അദ്ദേഹം ആരെയും തല്ലിയ ചരിത്രം കേട്ടിടില്ല അത് കൊണ്ട് വലിയ പേടി തോന്നിയില്ല...പക്ഷെ എന്റെ എല്ലാ പ്രതീഷകളെയും തകിടം മറിച്ചുകൊണ്ട് മേശ മുകളില്‍ ഇരുന്ന ചൂരല്‍ എടുത്തു നേരെ എന്റെ അടുത്ത് വന്നു കൈ നീട്ടാന്‍ പറഞ്ഞു...രണ്ടെണ്ണം കിട്ടിയിട്ടും ഒരു കുലുക്കവും ഇല്ലാത്തതു കൊണ്ടായിരിക്കും അഞ്ചെണ്ണം തന്നു...കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല അത് കൊണ്ട്പറയാം എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ധാര ധാരയായിട്ടു കോരി...പുള്ളികാരന്റെ മനസ്സ് അലിഞ്ഞെന്നു തോന്നി "മേലില്‍ ഇത് ആവര്‍ത്തിക്കരുത്, പോയി ബാഗ് എടുത്തോ"...കേള്‍കേണ്ട താമസം ..ബാക്കി കിട്ടിയ ജീവനും എടുത്തു ഒരു ഓട്ടം ആയിരുന്നു..ചെന്ന് നിന്നത് വീട്ടില്‍ ആണ്..(വീട് വരെ ഓടിയോ എന്ന ചോദ്യം വേണ്ട... ബസില്‍ ആണ് പോയത്)
വീട്ടില്‍ എത്തിയ എനിക്ക് ഉള്ളിന്റെ ഉള്ളില്‍ ഒരു വാശി, എന്ത് സംഭവിച്ചാലും ഇനി കപ്പല് കയറുന്ന പരിപാടി ഇല്ല എന്ന്..(അതായതു കപ്പലിന്റെ ക്ലാസ്സില്‍ കയറുന്ന പരിപാടി ഇല്ല എന്ന്) ഈ വാശി ആണോ എന്നെ ഇന്ന് ഇങ്ങനെ ഒരു അവസ്ഥയില്‍ കൊണ്ട് എത്തിച്ചത്......
ചാത്തനേറ്: തുടരട്ടേ...
ReplyDeleteഓടോ:: ലച്ചുവാരാന്ന് ഇതുവരെ പറഞ്ഞില്ല
kollam
ReplyDelete