ഈ കഥ എഴുതുവാന്‍ ഉണ്ടായ കാരണം ലളിതമാണ്, എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ പ്രതീഷക്കള്‍ അതിനു എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിക്കാന്‍ ഒരു പരീക്ഷണം. എല്ലാം തുറന്നു എഴുതുമ്പോള്‍ ചിലപ്പോള്‍ എനിക്ക് തന്നെ അത് മനസ്സിലയാലോ? ഇത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതുന്നതല്ല (ഇത് വായിക്കുന്നവര്‍ക്ക് തലവേദന വരും,ശപിക്കണം ക്ഷമിക്കണം സഹിക്കണം പ്ലീസ്..)
ഞാന്‍ കൃഷ്ണന്‍, കിച്ചന്‍ എന്ന് വിളിക്കും.ഒരു താമരകുളവും,ഒത്തിരി വയലുക്കളും-ഇന്ന് അതില്ല,പുഴ- അത് പണ്ടേ ഇല്ല. എന്നാലും ഒരു ചെറിയ തോട് ഉണ്ട്,തോടെന്നു വെച്ചാല്‍ ഒരു രണ്ടു രണ്ടെര മൂന്ന് അടി വീതി വരും(ഈ തോട് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല..)ഇതെല്ലാം കൂടിയുള്ള ഒരു ചെറിയ ഗ്രാമം,നഗരഹൃദയത്തില്‍ ഒരു ചെറിയ ഗ്രാമം എന്ന് പറയാം,അവിടെ ഒരു ചെറിയ വീടിലാണ് ഞങ്ങളുടെ താമസം.ഒരു ചെറിയ കുടുംബം.അച്ഛന്‍,അമ്മ,അനുജന്‍ പിന്നെ ഞാന്‍. അച്ഛനും അമ്മയ്ക്കും ഗവ.ജോലി,ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്നു.
ഞാന്‍ ജനിച്ചു വീണതും വളര്‍ന്നതും തറവാട്ടില്‍ ആണ്,തറവാട് എന്ന് പറഞ്ഞാല്‍ ഒരു ചെറിയ കൂടുകുടുംബം. അപ്പുപ്പന്‍,അമ്മൂമ്മ,അച്ഛന്‍, അച്ഛന്റെ സഹോദരങ്ങള്‍ (അഞ്ചു ആണും മൂന്ന് പെണ്ണും) അതില്‍ നാല് ആണുങ്ങളുടെ ഭാര്യമാരും മൂന്ന് പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരും പിന്നെ ഞങ്ങള്‍ കുട്ടികളും ...ഇതെല്ലാം കൂടി ചേര്‍ന്നുള്ള ഒരു ചെറിയ കൂടുകുടുംബം.(കുട്ടികളുടെ എണ്ണം പറയാത്തത് ഒരു പോസ്റ്റ് അതിനു വേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ടാണ്).അച്ഛന്റെ ചേട്ടനും അനുജന്മാരും പണ്ട് പണ്ടേ ദുവേയിലും സൌദിയിലും(ഇപ്പൊ ദുബായ് & സൗദി)ജോലി ഉള്ളവര്‍(ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ കുടുംബത്തിലെ ഗേള്‍സ് എന്തു കണ്ടിട്ടാണ് അച്ഛനെയും അമ്മയെയും ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന്)അതില്‍ പലരും ഇന്ന് നാട്ടില്‍ സ്ഥിരതാമസം ആയി.
ഞാന്‍ ആണ് തറവാട്ടിലെ ആദ്യ ചെറുകുട്ടി(അച്ഛന്റെ ജേഷ്ടനെ ഓവര്‍ടേക്ക് ചെയ്തു എന്റെ അച്ഛന്‍ അമ്മയെ പ്രേമിച്ചു വിവാഹം കഴിച്ചു, അതാണ് ഞാന്‍ ആദ്യ ചെറുകുട്ടി ആയതിന്റെ പിന്നിലുള്ള ഗുട്ടന്‍സ്).തറവാട്ടിലെ ആദ്യത്തെ ചെറുകുട്ടി ആയതുകൊണ്ട് ഒരു പാട് ലാളിച്ചു തന്നെ ആണ് വളര്‍ത്തിയത്.അതിന്റെ നേട്ടവും കോട്ടവും എനിക്കിന്നുണ്ട്.
നഗരഹൃദയത്തിലെ അറിയപ്പെടുന്ന ഒരു കോണ്‍വെന്റില്‍ ആയിരുന്നു എന്റെ നാലാം ക്ലാസ്സ് വരെ ഉള്ള വിദ്യാഭ്യാസം.ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് അമ്മക്ക് വിദേശത്ത് പോകാന്‍ അവസരം ലഭിക്കുന്നത്. അങ്ങനെ അനുജനെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍ ചേര്‍ത്തു, എന്നെയും അഞ്ചാം ക്ലാസ്സ് മുതല്‍ ആ സ്കൂളില്‍ ചേര്‍ക്കാം എന്ന് ആയിരുന്നു അച്ഛന്റെയും അമ്മേടെയും പ്ലാന്‍. പക്ഷെ ആ പ്ലാന്‍ നടന്നില്ല..ഞാന്‍ പഠിച്ച സ്കൂള്‍ അത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളതല്ല എന്നായിരുന്നു അവിടെന്നു കിട്ടിയ മറുപടി..ഉടന്‍ തന്നെ പ്രശ്നം വെപ്പിക്കല്‍ കവടി നിരത്തല്‍ ഇത്യാദി കലാപരിപടിക്കള്‍ നടത്തി എല്ലാരും കൂടി ഒരു തീരുമാനത്തില്‍ എത്തി....നഗരഹൃദയത്തില്‍ ഉള്ള ഒരുപാട് ആസ്ഥാന പുലികള്‍(എല്ലാ വിദ്യകളും)പഠിച്ച് ഇറങ്ങി എന്ന് അവകാശപെടുന്ന വിശ്വപ്രസിദ്ധമായ വിദ്യാലയത്തില്‍ എന്നെ ചേര്‍ക്കാം അവിടെ ബോര്‍ഡിംഗ് ഉണ്ട് എന്നതാണ് കാരണം. അങ്ങനെ ഒരു ജൂണ്‍ മാസത്തില്‍ ഞാന്‍ എന്നെ ഞാന്‍ ആക്കിയ വിശ്വപ്രസിദ്ധമായ ആ ഗുരുകുലത്തില്‍ ചേര്‍ന്നു...എന്റെ ജീവിതത്തിലെ വഴിത്തിരിവ് (കോഞ്ഞാട്ട ആയതു എന്ന് സാരം) ഇവിടെ ആണോ സംഭവിച്ചത്?
അത് അടുത്ത എപ്പിസ്സില്‍....വരണം വായിക്കണം തെറി വിളിക്കണം..മറക്കരുത്...കഥ തുടരും
ബൂലോകത്തെയ്ക്ക് സ്വാഗതം
ReplyDelete